Month: April 2022

വിഷുപ്പക്ഷി പാടുന്നു

രചന : ശ്രീകുമാർ എം പി ✍ മേടം പടി കടന്നെത്തീടുന്നുവീണ്ടുംവിഷുവൊന്നുമുന്നിലെത്തിവിഷുപ്പക്ഷിയീണത്തിൽ പാടിവന്നു“വിത്തും കൈക്കോട്ടു”മെടുത്തീടുവാൻ(2) കണ്ണനെ കണ്ടോണ്ടുണർന്നുവല്ലൊകൈനീട്ടം കൈകൾ പകർന്നുവല്ലൊകമ്പിത്തിരികളും കമ്പങ്ങളുംകൗതുകമോടെ കൊളുത്തിയെങ്ങും (2) പൊടിമഴ തീർത്ഥം തളിച്ചു വന്നുപൊൻവെയിൽ തോരണം തൂക്കിനിന്നുകൊന്നകൾ പൂത്താലിയേന്തിനിന്നുകോൾമയിർക്കൊള്ളുന്നുവെന്റെനാട് (2) വീണ്ടും വിഷുപ്പക്ഷി പാടിടുന്നു”വിത്തും കൈക്കോട്ടു”മെടുക്കവേഗംപാടില്ല…

തെരുവിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുറേയേറേ മനുഷ്യർ.

രചന : സഫി അലി താഹ ✍ “ആ പാവത്തിനെ പറഞ്ഞുവിട്ടപ്പോൾ നിനക്ക് സമാധാനമായോ?”“നിന്റെ ആദർശങ്ങളും കടുംപിടുത്തവും കാരണം ആ പയ്യന്റെ മനസ്സ് വിഷമിച്ചില്ലേ?’ചുറ്റാകെനിന്നും കുത്തുവാക്കുകൾ ചീറിവന്നു. എന്നിട്ടും എനിക്കൊന്നും തോന്നിയില്ല.“ജോലിക്ക് വന്നു, ജോലി ചെയ്യിച്ചില്ല. ഇന്നവന് വേറെയെവിടെയും ജോലി കിട്ടില്ല.…

വിഷു ദിന ആശംസകൾ

രചന : പട്ടം ശ്രീദേവിനായർ ✍ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!

മുത്തശ്ശി

രചന : മനോജ് മുല്ലശ്ശേരി നൂറനാട് ✍ ചെറിയൊരു മൂളിപ്പാട്ടും പാടി ഏറെ നേരമായി തനിക്കും ചുറ്റും ഒരു കാമുകനെപ്പോലെ കറങ്ങിനടുക്കുന്ന കാറ്റിന്റെ വശ്യതയിൽ മനസ്സൊന്നിടറിചെറിയൊരു മയക്കത്തിന്റെ കവാടം തുറന്നതും.പിന്നിൽ നിന്നും ആരൊ തന്റെ രണ്ട് കണ്ണും പൊത്തി പിടിച്ചു.ആരാണതെന്ന് ചോദിക്കും…

അകാലത്തിൽ പൂത്ത കണിക്കൊന്നകൾ .

രചന : ഗീത.എം.എസ്. ✍ അകാലത്തിൽ പൂത്ത കണിക്കൊന്നകൾതേടുവതഗാഥ ഗർത്തത്തിൻ നീരുറവകൾപാടാൻ മറന്ന വിഷുപ്പക്ഷികൾമൂളുവതേതോ വിരഹഗാനത്തിൻ വീചികൾഉണങ്ങിയ പാടവരമ്പുകളിൽഉണരാത്ത കണിവെള്ളരികൾപുലരികളുണരാത്ത പൂമുഖങ്ങളിൽപുലരികൾ കാണാത്ത പുതുമുഖങ്ങൾഓട്ടുരുളികളില്ലാത്ത കണിക്കാഴ്ചകൾപാട്ടുകളുണരാത്ത വയലേലകൾതിളക്കമില്ലാത്ത വാൽക്കണ്ണാടികൾപുതുക്കമില്ലാത്ത സ്വർണ്ണനാണയങ്ങൾതുട്ടുകളല്ലാ വിഷുക്കൈ നീട്ടങ്ങൾനോട്ടുകൾക്കാണിപ്പോൾ ഏറെ പ്രിയംവിഭവങ്ങളെല്ലാം വിദേശികൾവഴിവാണിഭങ്ങളോ ദുർല്ലഭം..!

കൂടില്ലാ വീട്

രചന : സാബു കൃഷ്ണൻ ✍ ചരിത്രം സൃഷ്ടിച്ചഒരാൾ,ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.അദ്ദേഹത്തിന് ഒരു വീടുണ്ടായിരുന്നു.അത്‌”കൂടില്ലാവീടായിരുന്നു” വീടും നാടുമില്ലാതെഅലയുമ്പോഴും ആ ജന്മ ഗൃഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം.കൂടില്ലാ വീട് എന്നു കേൾക്കുമ്പോൾ അതിനൊരു കാവ്യ ഭംഗിയില്ലേ? എന്നാൽ അതിന്ഒരു കാവ്യ നീതിയുമില്ല. തീരെ ചെറുപ്പത്തിൽ തന്നെ…

സന്ധ്യയ്ക്കു മുമ്പേ.

രചന : കൃഷ്ണമോഹൻ കെ പി ✍ ചെമ്പനീർപ്പൂവിൻ മണമേറ്റു നില്ക്കുമീചന്ദ്രികയ്ക്കെന്തിനീ ഭാവമാറ്റംചാരു സരോരുഹതീരത്തു നില്ക്കുമാചഞ്ചലചിത്തനെ കാണ്കയാലോ!ചിന്തിതനല്ലവൻ ചിന്താർമണിയായിചിന്തയിൽ വന്നങ്ങണഞ്ഞ കാര്യംചാമരം വീശുന്ന താരാഗണങ്ങൾ തൻചേലുറ്റവാക്കാലറിഞ്ഞതാലോ!സാഗരം കൈമാടിയെന്നും വിളിയ്ക്കുന്നസൂര്യൻ്റെയുള്ളിൽ പ്രണയമുണ്ടോസാദരമർക്കനെക്കൂപ്പുന്ന മാനിനിസാരോപദേശങ്ങൾ കേൾപ്പതുണ്ടോ!ഞാൻ വെറും ചന്ദ്രികയെന്നങ്ങുണർത്തുന്നഞായറിൻ തിങ്കളാം വാർമതിയ്ക്ക്എന്തിത്ര സങ്കടഭാവമെന്നോർത്തിതാഎന്നുമീ ഭൂമി…

ശൂന്യമായ കല്ലറ

രചന : ഷാഫി റാവുത്തർ✍ മുൾക്കിരീടമണിഞ്ഞശിരസ്സതിൽരക്തമൊപ്പിക്കഴുകി ശുചിയാക്കിചോരവറ്റിയ ദേഹമതെങ്കിലുംതേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ചദ്വാരമിങ്ങനെയുലകിനെ നോക്കുന്നുവാരിയെല്ലിന്നിടയിലും കുന്തത്താൽപേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽതീർത്ത ചോന്ന വരകൾ തിണർത്തതുംരക്തവഴികൾ ഉണങ്ങിപ്പടർന്നൊരുദേഹമായ് ദൈവപുത്രൻ കിടക്കുന്നു എത്രപീഢനമേൽക്കിലും ശത്രുവിൻക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻകാൽവരിയിലെക്കല്ലുകൾക്കുള്ളിലുംകരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ ശാന്തിഗീതം…

കര്‍ണ്ണികാരം!

രചന : കുറുങ്ങാട്ടു വിജയൻ ✍ കാളിന്ദീനദീതീരേ വന്ധ്യയാമൊരു മരംദ്വാപരയുഗത്തിലായ് വളര്‍ന്നുപന്തലിച്ചു!പൂക്കാത്ത വൃക്ഷമതോ പൊക്കത്തിലൊന്നാമനുംപൂക്കാമരത്തേ ലോകം പേരിട്ടു ‘പാപിവൃക്ഷം’!പാപിയാം വൃക്ഷമെന്ന,യര്‍ത്ഥത്തെ ധ്വനിപ്പിക്കുംമറ്റൊരു പേരുമുണ്ടേ, അതല്ലോ ‘കന്നവൃക്ഷം’!*വന്ധ്യയാണെന്നാല്‍‍പ്പോലും മുട്ടാതെ തണലേകിനിസ്വാര്‍ത്ഥസേവനത്താല്‍ ലോകരേക്കാത്തീ മരം!ഏതൊരു നിസ്വാര്‍ത്ഥമാം സേവനകര്‍മ്മത്തിനു,മേറിയ പ്രതിഫല, മെന്നുമേ ലഭിച്ചീടും!ആയിടയ്ക്കമ്പാടിയിലുണ്ണിയായ് വന്നൂ കൃഷ്ണന്‍ആമ്പാടി…

വെളിയന്നൂരിലെ ശോശന്ന പൂക്കൾ

രചന : സുനു വിജയൻ✍ വെളിയന്നൂർ ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളിൽ ഞാൻ ധാരാളം ശോശന്നപൂക്കൾ കണ്ടിട്ടുണ്ട്. ഉൾപ്രദേശം എന്നുപറയുമ്പോൾ കടുവാപ്പാറ മലയുടെ താഴ്‌വാരത്തിലെ പരന്ന പാറയുടെ ചുവട്ടിൽ കാലഭേദമില്ലാതെ ശോശന്നപൂക്കൾ വിടർന്നു നിൽക്കാറുണ്ട്.വെളുത്തു കട്ടിയുള്ള ഇതളുകളിൽ ഇളം റോസ് നിറത്തിലുള്ള വരകളോട് കൂടിയ…