Month: May 2022

സ്വയംവരം

രചന : തോമസ് കാവാലം ✍ മേഘങ്ങളെന്തേ വിയത്തിലോടിഭയത്തിൽതുള്ളികളുതിർത്തിടുന്നുലാഘവത്തോടെ മയത്തോടെയുംആഴിയെപുൽകാനൊരുങ്ങുകയോ? മരത്തിൽനിന്നേറെ നീർമണികൾഈറനായ് വീണുപടർന്നു മണ്ണിൽഒരു മാത്ര ജലമാത്ര വീണപാടെതരുക്കളും ധരണിയും കുളിരുകോരി ധരണിയിൽസൂനങ്ങൾ ഭ്രരങ്ങളു മാധാരാ പ്രവാഹത്തിൽ കുളിച്ചുനിന്നുധനുസ്സുപോലകലെ ചാരുവർണ്ണരാജിവനജ്യോത്സ്നപോലെ വിടർന്നുനിന്നു. മധുതേടിയണഞ്ഞൊരു പതംഗമപ്പോൾമലരിൻ ദളങ്ങളിൽചേർന്നമർന്നുമതിപോലെ മധു മോന്തിയാമകാന്ദംമതിഭ്രമത്തിൽ സ്വയം…

വാക്കുകൾ നീതിബോധത്തിൻ്റെ
ഇടങ്ങൾ തേടുമ്പോൾ!!!

രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍ ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായിഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച്…

കല്പാന്തകാലം

രചന : നരേൻ പുലപ്പാറ്റ ✍ (വിഷം കുടിച്ച് ചത്ത ആകാശം)നല്ല കനത്തമഴക്ക് കോപ്പുകൂട്ടുന്ന ആകാശംപോലെയാണ് മനസ്സ് ആകെ കറുത്തുമൂടി കനം തൂങ്ങി ഒന്നാര്‍ത്തുപെയ്യാന്‍ മോഹിച്ച്……ചിലപ്പോള്‍ തോന്നും അകവാതിലുകളെ ല്ലാമങ്ങ് തുറന്ന് ഇട്ടാലോന്ന്കാറ്റും വെളിച്ചോം തട്ടാനായി…ഉള്ളിലുള്ള വേദനകളുടെ മഷിഞ്ഞ ഗന്ധം ഒന്ന്…

അവരിൽ ഒരാൾ…

രചന : ജയൻ മണ്ണൂർകോഡ് ✍ കാത്തിരിപ്പിന്റെ നോക്കറ്റത്തിൽഅന്തിക്കാറ്റേറ്റ് അവൾ വരുന്നുപ്രണയമുദ്രകളുടെ തൊട്ടനുഭൂതിയിൽപ്രണയനീരൊഴുകുന്നു,കവിതയാകുന്നു..ഒഴുകുന്ന പുഴയിലെന്തു പുതുമഒഴുകാത്ത നീർത്തടങ്ങളിലാണു കവിതഅതിവേഗികളുടെ അർമാദങ്ങളിലെന്തു പുതുമവഴിയിൽ പകച്ച മിതവേഗികളിലാണു കവിതവെയിലും, മഴയും, കാറ്റുമെന്തു പുതുമഇവയെ കൂസാത്ത നടത്തക്കാരിലാണു കവിതനഗരത്തിലെ അതിവെളിച്ചങ്ങളിലെന്തു പുതുമഅകലെ ഗ്രാമക്കുടിയിലെ തിരിവെട്ടങ്ങളിലാണു കവിതപറഞ്ഞുകഴിഞ്ഞവയുടെ…

തെറ്റുപറ്റിയതു നമുക്കാണ്.

രചന : അനിൽകുമാർ സി പി ✍ സത്യം പറയട്ടെ, ഇപ്പോൾ കാണുന്ന കാഴ്ചകൾ കണ്ടുമടുത്തിട്ടാണോന്നറിയില്ല എന്റെ കണ്ണടയും മങ്ങിത്തുടങ്ങിയിരിക്കുന്നു! ഏതായാലും ഈ ആഴ്ചത്തെ എന്റെ ഹീറോ ഇവനാണ്, മൊബൈൽ ഗയിം ഡിലീറ്റു ചെയ്തതിനു വീടുകത്തിക്കാനിറങ്ങിയ എട്ടാംക്ലാസ്സുകാരനാണെന്റെ ഹീറോ!! എന്തേ?എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ…

മാനത്തെ വിസ്മയം

രചന : മംഗളൻ കുണ്ടറ ✍ മലർബാണനിന്നു തൻവില്ലുകുലച്ചുവോ.!മാരിവിൽ സ്വയം സപ്ത-വർണ്ണം വിരിച്ചുവോ.!പകലോൻ മാരിയെപ്രണയിച്ചു പുൽകിയോ.!പല വർണ്ണ വിസ്മയംവാനിൽ നിറച്ചുവോ..!മാനത്തെ മഴവില്ലി-ലൂയ്യലാടും നല്ലചേലൊത്ത പൂങ്കുയിൽചങ്ങാതിക്കൂട്ടരേമാനത്തുപറക്കുവാൻഞാനും വരട്ടെയോചാരത്താവർണ്ണങ്ങൾകാണാനും കൊതിയാണേ.മഴയിലും വെയിലിലുംമുങ്ങിക്കുളിക്കാംമഴവില്ലിൻ സപ്ത-വർണ്ണങ്ങളും കാണണംമാനത്തെ കൂട്ടുകാരെ-ല്ലാരുമൊരുമിക്കാംമാനത്തെ മലർമഴവർണ്ണങ്ങളും കാണാം.

മുണ്ടഴിപ്പിക്കുന്ന നിയമസാധുത!

രചന : ജയരാജ്‌ പുതുമഠം. ✍ മറ്റെല്ലാ തൊഴിലുംപോലെ വേശ്യാവൃത്തിയും ഒരു തൊഴിൽ എന്ന നിലക്ക് നിയമവിധേയമാണ് എന്ന സുപ്രീം കോടതി വിധി ആശ്ചര്യത്തോടെ മാത്രമേ വായിക്കാനാകൂ. ഇതുകേട്ടാൽ തോന്നും ചങ്ങലക്കെട്ടിനാൽ ബന്ധിതമാക്കപ്പെട്ട ലൈംഗികത്വര കൾക്ക് ഇനിമുതൽ എവിടെയും ഒരു പോലീസുകാരന്റെയും…

പൂന്താനവും മേല്പത്തൂരും

രചന : ഹരിഹരൻ എൻ കെ✍ കടഞ്ഞെടുത്ത മുത്താണീ “ജ്ഞാനപ്പാന” !എന്നിട്ടുമെന്തിനാണാവോപൂന്താനം തെറ്റുതിരുത്താൻ പോയിക്കുറവായി മടങ്ങി പോൽ !അവിശ്വസനീയമാണക്കഥമേല്പത്തൂർ അങ്ങനെ കുറവാക്കിവിട്ടെന്നാണോ !കാലമുണ്ടിനിയും നമ്മളുൾക്കൊള്ളേണം സത്യം !“വിജ്ഞാനപ്രദമായതൊട്ടെല്ലാമുൾക്കൊള്ളുന്നജ്ഞാനപ്പാനയ്ക്കാണോ താൻ മുഖവുര ചമയ്ക്കേണ്ടൂ !”“സാധ്യമല്ലെളുതല്ല മുക്തിയ്ക്കിദാനീം കവിശ്രേഷ്ഠന്മാരിരിക്കവേവാലിവനാട്ടേണമോ !”പൂന്താനം വിചാരിച്ചാൽ മാത്രം മതിയാവുംമുക്തിയ്ക്കെൻ…

സന്ധ്യകൾ

രചന : ശിവരാജൻ കോവിലാഴികം,മയ്യനാട്✍ ചെമ്പട്ടുചേല ഞൊറിഞ്ഞുടുത്തും ചെമ്മെചാന്ദ്രായണം നോറ്റും വന്നസന്ധ്യേചിത്രാർപ്പിതയാമൊരപ്‌സരസോ,വശ്യേചിത്രരഥൻതന്റെ പ്രേയസിയോ! നിസ്തുലേ നിന്നുടെ നീലവേണിക്കെട്ടിൽനിവൃതം പുതയ്ക്കുന്നതാരു സന്ധ്യേതേജസ്വിനി തുഷ്‌ടിദായികേ മോഹിനിതുംഗീശനോടു നീ പിണക്കമാണോ പകലിരവു,മദ്ധ്യാഹ്നമൊക്കെയും കണ്ടിട്ടുംഅത്താഴപ്പൂജയ്ക്കു മുന്നേ മറഞ്ഞതോ .തമസ്സും നിശീഥവും യെത്തുന്നതിൻമുന്നേയാത്രാമൊഴിചൊല്ലിയെന്തേ മറഞ്ഞുനീ . വാനത്തെയമ്പിളിയ്ക്കുമ്മ കൊടുത്തവൾതാരകക്കുഞ്ഞുങ്ങളെപ്പെറ്റെടുത്തവൾ.ശാസിച്ചുശാസിച്ചു…

രാഘവീയം

രചന : എൻ.കെ.അജിത്ത് ആനാരി ✍ നിലാവിൽ ഓളങ്ങളിളകുന്ന പമ്പാനദി. പകൽമുഴുവൻ കത്തിയെരിഞ്ഞ് പടിഞ്ഞാറ് കടലിൽ ആണ്ടുപോയ പകലോനവശേഷിപ്പിച്ച താപം പുറത്തേക്കൂറ്റിക്കളയുന്ന നദിയുടെ ഉപരിതലത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന സൗമ്യമായ ഉഷ്ണത്തെ ഏറ്റുവാങ്ങി കരയിലെത്തിക്കുന്ന ഇളം കാറ്റിൽ ഇരുകരയിലുമുള്ള തെങ്ങിൻതലപ്പുകൾ ആടുന്നത് രാഘവന്…