Month: May 2022

ഒരു കവിയിതാ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു കവിയിതാ!ഉറക്കെപ്പാടുന്നുഇരുമിഴികളുംവിടർത്തിപ്പാടുന്നു!കരളിലുള്ളൊരാ,സകലദുഃഖവുംകരഞ്ഞു,കണ്ണുനീർ പൊഴിച്ചുപാടുന്നു! ചിരിച്ചുകൊണ്ടഹോ,കഴുത്തറുക്കുന്ന,നരാധമൻമാരെ,ശപിച്ചുപാടുന്നു!അരാജകത്വത്തെ പരക്കെയൂട്ടുന്ന,പരിഷകളെക്കണ്ടരിശം പാടുന്നു! കവിതതൻമുഖം വികൃതമാക്കുന്ന,കവികളെക്കണ്ടു,കയർത്തുപാടുന്നു!കപടവേഷങ്ങ,ളണിഞ്ഞുകൊണ്ടെത്തും,കൊടുംചതിയരോ,ടിടഞ്ഞു പാടുന്നു! ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്ന,കിരാതവർഗ്ഗത്തെ,പഴിച്ചുപാടുന്നുഇളയിലെങ്ങെങ്ങു,മിരുളലമൂടി;ഞെളിയുവോരെയൊ,ട്ടെതിർത്തുപാടുന്നു പ്രകൃതിയെത്തകർത്തെറിഞ്ഞിടും മർത്യ-വികൃതികൾകണ്ടു തപിച്ചുപാടുന്നു!സമസ്തജീവനും സുഖംഭവിക്കുവാൻ,സമാദരത്വത്തോടുണർന്നു പാടുന്നു! പ്രപഞ്ചസീമകൾ കടന്നു ഹാനട-ന്നുപശാന്തിക്കായിത്തെളിഞ്ഞു പാടുന്നു!പ്രണയലോലനാ,യൊരുനവലോകം,കണികണ്ടീടുവാൻ,കനിഞ്ഞുപാടുന്നു! ഒരു കവിയിതായിരുന്നുപാടുന്നു!പരമസത്യങ്ങൾ,തുറന്നു പാടുന്നു!നരകയാതനയനുഭവിച്ചിടും,പരന്റെ ദു:ഖങ്ങളറിഞ്ഞുപാടുന്നു!

മണൽകാട്ടിലെ ജന്മങ്ങൾ

രചന : രാജേഷ്.സി.കെ.ദോഹ ഖത്തർ ✍ കുറച്ചു ധനം ഉണ്ടായിരുന്നേൽവരില്ലായിരുന്നു ഉരുകികിത്തീരുവാൻ.ഈ മണൽക്കാട്ടിൽ ദൈവമേ …കുനുട്ടും കുശുമ്പും ഉണ്ടേലും,കേര വൃക്ഷം വളർന്നു നിന്നീടുന്ന,എൻ പൊന്നു നാടല്ലോ ദൈവനാട്,പരശുരാമൻ മഴു എറിഞ്ഞു..കടലിൽ നിന്നുയർന്നു വന്ന…അമൃത കുംഭം ആണത്രേ കേരളം.കേരവൃക്ഷം വളർന്നു നിന്നീടുന്ന,പൊന്നു നാടല്ലോ…

കൂനനുറുമ്പുകൾ.

രചന : ബാബുഡാനിയല്‍ ✍ കൂനിനടക്കും കുഞ്ഞനുറുമ്പുംപറയുന്നുണ്ടിന്നേറെ കഥകള്‍കൂനനും,വിശറും,ചോനനുമങ്ങനെപലതായ് ചേരിതിരിഞ്ഞകഥആധിപത്ത്യകാലടിയാലെപലതായ് ചിതറിപോയ കഥകൂലിയില്ലാ വേലചെയ്തിട്ട-ടിമകളായി തീര്‍ന്നകഥമലകള്‍ തുരന്നും പാതകള്‍ പണിതുംമര്‍ത്ത്യപുരോഗതി ചെയ്തകഥഖനികള്‍ തുരന്നും അടിയിലടിഞ്ഞുംവെന്തു നീറിയ കദനകഥഎല്ലുകളുന്തിയമാടായ് മാറിചേറിലുറഞ്ഞു പുളഞ്ഞകഥഎല്ലുമുറിയെ പണിചെയ്തങ്ങനെനടുവുകൂനി പോയകഥ‘വേട്ട’പെണ്ണിനെ കടിച്ചുകീറിയവേട്ടക്കാരുടെ കൺമുന്നിൽരോഷമടക്കീട്ടുള്ളമുലഞ്ഞ്പിടഞ്ഞുപോയൊരു പഴയകഥഅളമുട്ടീടില്‍ ചേരകടിക്കുംഅതു പരമാര്‍ത്ഥമൊഴി.സഹികെട്ടൊരുനാൾകൂട്ടംകൂടികടിച്ചു കൊന്നല്ലോ…

അയാൾ

രചന : സിജി സജീവ് ✍ എട്ടരക്ക് തന്നെ ജോലിക്ക് കയറണമെന്ന് നിർബന്ധമായിരുന്നു……പക്ഷെ ആരോടെല്ലാമോ അയാൾക്ക്‌ വല്ലാത്ത അരിശം തോന്നി അപ്പോൾ,,,,,,, ..സാധാരണ രണ്ടുമൂന്നു പേരെയെങ്കിലും കൂടെക്കൂട്ടാറുള്ളതാണ്,,,,തനിച്ചു ജോലിക്ക് വന്നത് തന്നെ അത്രക്ക് കിട്ടപ്പോരൊന്നുമില്ലാഞ്ഞിട്ടാണ്,,,,,രണ്ടു മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും പിന്നെ…

കുട്ടിക്കാലത്തെ ഒഴിവുകാല സ്മരണകൾ

രചന : രവീന്ദ്രനാഥ്‌ സി ആർ ✍ വർഷാവർഷങ്ങളിൽ സ്‌കൂളടച്ചാൽഅമ്മാവൻ അമ്മായി വിരുന്നിനെത്തുംഅന്യനാട്ടിലവർ ജോലിസംബന്ധമായ്പതിനൊന്നു മാസവും നിൽക്കയല്ലേ വിഷുവിന്ന്‌ കൈനീട്ടം പുത്തനുടുപ്പുകൾഅതിലേറെ മധുരം ബേക്കറി തീറ്റകൾഎങ്കിലും ഞങ്ങൾക്കാ വിരുന്നു കൂട്ടക്കാരെഅത്രമേൽ ഇഷ്ടം കുറഞ്ഞു പോയി കുട്ടികൾ ഞങ്ങൾക്ക് വിനയായൊരുത്തൻഅമ്മാമ അമ്മായി മകനായിട്ടുണ്ട്ഞങ്ങളെ…

പാനൂസ.

എം.എ.ഹസീബ് പൊന്നാനി✍ ക്രിസ്തുമസ്സിന് സ്റ്റാറുകളെന്നപോലെ പൊന്നാനിയിൽ റമദാൻ സന്തോഷങ്ങളിൽ തെളിയുന്ന വർണ്ണ വിളക്കാണ്പാനൂസ.കേവലമൊരു അലങ്കാര വിളക്ക് മാത്രമല്ല,ഒരു നാടിന്റെ സന്തോഷാഘോഷങ്ങളുടെ മനസ്സുകൾ നിവേശിപ്പിച്ച നിറവൈവിദ്ധ്യങ്ങളുടെ പൈതൃകപ്പെരുമകൂടിയാണ് പാനൂസ. കുഞ്ഞുമനസ്സുകളിൽ അത്ഭുതാതിരേകങ്ങളാൽ ആനന്ദമഴകൾക്കുമുന്നേ മഴവില്ലുപോലെ വർണ്ണം വിടർത്തിത്തെളിയുന്ന നിർമലതയുടെ നിറച്ചാർത്തും,വലിയവരിൽ ഗൃഹതുരത്തസ്മരണകൾ വർണ്ണത്തിളക്കങ്ങളോടെ,…

തൊഴിലാളി

രചന : ജയേഷ് പണിക്കർ✍ മൂവന്തിയോളം പണിയെടുത്തീമാനവ ജന്മം കഴിഞ്ഞിടുന്നുഅടിമകളായെന്നും കഴിയുന്നവർഅധികാര വർഗ്ഗത്തിൻ കീഴാളരായ്ജീവിതമാർഗ്ഗത്തിനായിതെന്നുംചോര നീരാക്കും മനുജരിവർകാലഭേദങ്ങളതൊന്നുമില്ലകാക്കുന്നു മോചനമെന്നുമെന്നുംഒരു നേരമന്നമൊരുക്കുവാനായ്ദിനമതു മുഴുവൻ കൊടുംവെയിലിൽതളരാതെ പണി ചെയ്യും മാനവരേതണലാണു നിങ്ങളീ ഭൂമിമക്കൾജീവിതഭാരമിറക്കി വയ്ക്കാൻഏറെപ്പണിപ്പെടുന്നെന്നെന്നുമേനിത്യദുഃഖത്തിൻ്റെ മാറാപ്പുമേന്തിനിൽക്കുന്ന കാഴ്ചയതെന്തു കഷ്ടംകൂടണയും നേരമോടിയെത്തുംകുട്ടി കുടുംബമതൊക്കെയുമേകാത്തിരുന്നിടുന്നിതന്നത്തിനായ്മൂവന്തി നേരം കുടിലതിലായ്പകലന്തിയോളം…