Month: May 2022

കഴിയുന്നവരൊക്കെ സഹായിക്കണം.

പ്രിയപ്പെട്ടവരെ,ഞാൻ പ്രഭുലാൽ പ്രസന്നൻ. പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ നിങ്ങൾക്ക് ഏവർക്കും സുപരിചിതനാണ്.നിങ്ങളുടെ മുൻപിലേക്ക് പ്രത്യേകിച്ചു എന്റെ ജീവിതം വിവരിക്കേണ്ടതില്ല എന്നതാണ് സത്യം. എങ്കിലും നിലവിലെ എന്റെ അവസ്ഥ ആണ് നല്ലവരായ സുമനസ്സുകളുടെ മുൻപിലേക്ക് ഒരു അപേക്ഷയുമായി വരാൻ എന്നെ…

അമ്മയും ഞാനും.

രചന : സിയ സംറിൻ.✍ ഇന്നെന്റെ ജീവനാണെന്റെയമ്മഎന്നെ വളർത്തിവലുതാക്കിയമ്മഎൻഭാഗ്യമാണിന്നെന്റെയമ്മ.ആദ്യമായ് വാത്സല്യത്തലോടലറിഞ്ഞതുംഅമ്മതൻ സുന്ദര കൈയാൽതന്നെ.അമ്മിഞ്ഞപ്പാലിൻ മധുരമറിഞ്ഞതുംകുഞ്ഞിളംവായാൽകൊഞ്ചിക്കരഞ്ഞതുംഅമ്മതൻ മടിയിലിരുന്നായിരുന്നു.ആദ്യമായ് അമ്മയെന്നു വിളിച്ചനേരംഅമ്മതൻ സന്തോഷനിമിഷമറിഞ്ഞതുംഅമ്മതൻ കൈപിടിച്ചു പിച്ചനടന്നതുംകുഞ്ഞിളം കുസൃതികൾകാട്ടി രസിച്ചതുംഅക്ഷര മധുരം ആദ്യം നുകർന്നതുംഅമ്മതൻ അരികിലിരുന്നായിരുന്നു.കൊച്ചു തെറ്റുകൾ ചെയ്യുന്ന നേരത്ത്അമ്മതൻ അടിയുടെവേദനയറിഞ്ഞു ഞാൻഎൻ സന്തോഷ നിമിഷത്തിൽഎന്നുമെൻ…

ഞാൻ നിയാണ്ടർതാൾ

രചന : നെവിൻ രാജൻ✍️ മനുജാ നാംപരസ്പരമറിയാതൊരല്പവും,നിൻ തത്ത്വസംഹിതകൾക്കകംപൂകാനെനിക്കുമായില്ല;ഭുവനത്തിലേറെ സംവത്സരമൊരു-മിച്ച തഥ്യം, ദിഗ്ഭ്രമംപൂണ്ടു നാം തഥാ.മനുജാ,നിൻ പ്രവചനങ്ങൾക്കുമാ-പ്രവാചക വൃന്ദങ്ങൾതൻവെളിപാടുകൾക്കുമപ്പുറമാണെൻകഥയതെന്തന്നതതുപോലുമറിയാതെ,മത മാത്സര്യത്താലതിന്നും വൃഥാ.മനുജാ,നിൻ വംശമതൊന്നെന്നതും,ഒരുകോടി സംവത്സരങ്ങൾക്കകം;വന്നുപോയതതുമുന്നൂറിലേറെവരുമെന്നതുംനീയറിഞ്ഞീടുകയെപ്പോഴുംപ്രിയസോദരനാം ഹോമോസാപ്പിയാ…

കുഞ്ഞുങ്ങൾ പഠിക്കുമ്പോൾ

രചന : സജി കണ്ണമംഗലം ✍️ കുഞ്ഞുങ്ങൾ പഠിക്കുമ്പോളാദ്യമായ് കുഞ്ഞിച്ചുണ്ടിൽമഞ്ഞുപോൽക്കുളിരോലും വാക്കു നീ മാതൃത്വമേ!ഇപ്രപഞ്ചത്തിൽക്കാണും വന്മരങ്ങളെപ്പോലുംസുപ്രകാശമേ, പെറ്റുപോറ്റിയ നിത്യാനന്ദം!കുഞ്ഞുങ്ങൾ പഠിക്കുമ്പോൾ ശുഭ്രമാം നഭസ്സുപോൽകുഞ്ഞിളം മനസ്സുകൾ പുത്തനാം ക്യാൻവാസുകൾഏതു വർണ്ണവും ചാലിച്ചെഴുതാമവയ്ക്കെല്ലാംനൂതനവർണ്ണങ്ങളെക്കഴുകാനറിയില്ലാ!പാട്ടുകൾ പഠിപ്പിക്കാം കുഞ്ഞിലേതൊട്ടേ നാവിൽമീട്ടുകയല്ലോ വീണ വാണിയും വാത്സല്യത്താൽ!.തെറിയും പഠിപ്പിക്കാമവരിൽ പദാർത്ഥങ്ങൾനിറയാൻ…

“മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ “

രചന : സുനു വിജയൻ✍️ പ്രിയരേ“മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ “എന്ന എന്റെ ആദ്യ പുസ്തകം 2022 മെയ്‌ 29 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ശേഷം ആലപ്പുഴ കളക്ടറേറ്റിനു സമീപത്തുള്ള എൻ ജി. ഒ ഹാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്ന സന്തോഷ വാർത്ത…

അവസാനത്തിന്റെ ആരംഭം

രചന : ജെയിൻ ജെയിംസ് ✍️ തിരക്കേറിയ തെരുവിന്റെ മൂലയിൽസൂര്യനേരങ്ങളിലും അമാവാസിയിലെഅന്ധകാരം നിറഞ്ഞത് പോലുള്ളആ സ്ഥലത്ത് നമുക്ക്ഓം ചന്ദ്രക്കല കുരിശ്എന്നീ മൂന്ന് ചിഹ്നങ്ങളാൽഅടയാളപ്പെടുത്തപ്പെട്ടതെങ്കിലുംആത്മാവ് നഷ്ടപ്പെട്ട മൂന്ന്ഇരുണ്ട കെട്ടിടങ്ങൾ കാണാംഅവിടെ ഒത്തിരി അകലെഒരു മരച്ചുവട്ടിൽമൂന്നുപേരെ ഞങ്ങൾ കാണുന്നുനരച്ച ചാരനിറ വസ്ത്രങ്ങൾ ധരിച്ചമൂന്നുപേർ നിരന്നിരുന്ന്പാദരക്ഷകൾ…

പെരുകുന്ന ആത്മഹത്യകള്‍

രചന : സൈനുദീൻ പാടൂർ ✍️ പരമാവധി പിടിച്ചു നിക്കാനേ കൂടുതല്‍ മാതാപിതാക്കളും പറയൂ..ദുരഭിമാനം മലയാളിയെ പിടികൂടിയ മറ്റൊരു വെെറസാണ്…അച്ഛനമ്മമാരോട്…വിവാഹം ചെയ്തയച്ച പെണ്‍മക്കള്‍ ഭര്‍തൃഗൃഹങ്ങളിലെ പീഡന കഥകള്‍ പറയുമ്പോള്‍” എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്ക്.പിണങ്ങിയാണ് തിരിച്ചു വീട്ടിലേക്കു വന്നത് എന്ന് മറ്റുള്ളവരറിഞ്ഞാല്‍ നാണക്കേടല്ലെ…

പുലയർ

രചന : കവിതിലകൻ കെ പി കറുപ്പൻ✍️ മലയാളമതിങ്കലുള്ള ഹിന്ദു –ത്തലയാളി പ്രവരർക്കു പണ്ടുപണ്ടേപുലയാളൊരു ജാതിയെന്തുകൊണ്ടോവിലയാളെന്നു പറഞ്ഞു വന്നിടുന്നു ?അതി കാർഷ്ണ്യമെഴുന്നൊരിന്ദ്രനീല –ദ്യുതിചേരും പുലയാന്വയത്തിൽ നിന്നുംമതിമഞ്ജുളമാം യശസ്സു പൊങ്ങു –ന്നതിലാശ്ചര്യമെഴാത്ത ലോകരുണ്ടോ ?ഇനരശ്മി വഹിക്കയാൽ കറുത്തീ –യിനമല്ലാതിരുളിന്റെ മക്കളല്ലഘനകോമളനായിടും യശോദാതനയൻ തന്നവതാരമെന്നുമാകാംശരിയാണതിനുണ്ടു…

ജയിൽമോചിതനായ ശേഷം പേരറിവാളൻ എഴുതിയ കുറിപ്പ്.

“ഇന്ന് അമ്മ എന്നോട്മിണ്ടിയില്ല, കരയുക മാത്രം ചെയ്തു.എന്നെ മോചിപ്പിക്കാന്‍രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, സുഹൃത്തിനൊപ്പം അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളില്‍ കാത്തുനില്‍ക്കുകയായിരുന്നു ഞാൻ. ഒടുവില്‍ കാത്തിരുന്ന വാര്‍ത്ത വന്നപ്പോള്‍ വീട്ടിൽ പോകാൻ ധൃതിയായി. വീട്ടിൽ ഇത്രയും വര്‍ഷം എനിക്കുവേണ്ടി…

*നൊമ്പരച്ചിന്ത്*

രചന : വിദ്യാ രാജീവ്✍️ ചിന്തതന്നോരത്ത് ഇടവപ്പാതി മഴപ്പെയ്ത്തിൽഭൂതകാലത്തിൻ സ്മൃതിയെപ്പൂകിചാരുകസേരയിലിരിപ്പൂ പാവമാം വൃദ്ധ പിതാവ്.നിലയ്ക്കാത്ത മാരിയിൽശിഥിലമായ ജീവിത അവസ്ഥയിൽനിശ്ചലനായിരിപ്പൂ പാവമാം കർഷകൻ..നനുത്തയീ മാരിയിൽ വിറങ്ങലിക്കുംരോഗം കാർന്നുതിന്നുന്ന ശരീരവും.ക്ഷയിച്ചു നിലംപൊത്താൻ തയ്യാറെടുക്കുന്ന ജന്മഗേഹവുംമനസ്സിൽ സദാ ആശങ്ക ചുരന്നെത്തുന്നു.അവളുടെ വിയോഗത്തിനു പിന്നാലേരക്തബന്ധങ്ങളെന്നെ ഏകാന്തവാസമേൽപ്പിച്ചു.അരിയൊരാശ്വാസമേകിയപാട്ടുപെട്ടിയതും നിശബ്ദമായ്.പ്രാർത്ഥനയിനിയൊന്നുമാത്രമേ,എൻ…