അമ്മ അച്ഛനാവുമ്പോൾ
രചന : ഐശ്വര്യ സാനിഷ്✍ ഒരമ്മ അച്ഛന്റെകുപ്പായമണിയുമ്പോൾരണ്ടു പാദങ്ങൾക്കടിയിലുംകൈവെള്ളകൾക്കുള്ളിലുംപത്തു വിരലുകൾ കൂടികിളിർക്കുന്നുനടന്നു പോയവഴികളിൽ കൂടിയിപ്പോൾനാലു കാലുകളിലോടുന്നവളാകുന്നുഅവളുടെ ആകാശമിപ്പോൾവിസ്തൃതിയേറിയതാകുകയുംരണ്ടു സൂര്യനാലുംരണ്ടു ചന്ദ്രനാലുംകോടിക്കണക്കിന്നക്ഷത്രങ്ങളാലുമവളതിനെ സമ്പന്നമാക്കുകയുംചെയ്യുന്നുസമചതുരത്തിലുള്ളൊരുവീടിനെ വലിച്ചു നീട്ടിഓരോ മൂലയിലുമോരോസൂര്യകാന്തിത്തൈകൾ നടുന്നുഒരു ദിവസത്തെനാലായിപകുത്തെടുത്ത്രണ്ടു ഭാഗംനാളേക്ക് മാറ്റിവെക്കുന്നുനോവുന്ന ചിത്രങ്ങളെവൃത്തിയായി മടക്കി വെച്ച്പെട്ടിയിലൊതുക്കിഅട്ടത്തേക്കു വലിച്ചെറിയുന്നുചിരിച്ചു കൊണ്ട്കരയുകയുംകണ്ണടക്കാതെഗാഢമായുറങ്ങുകയുംചെയ്യുന്നവളാകുന്നുഒരമ്മഅച്ഛനായി മാറേണ്ടുമ്പോൾതീർത്തുംതികഞ്ഞൊരുമായാജാലക്കാരി കൂടിയാകുന്നു!…