Month: May 2022

കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോട് അനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ ഭവനം ദാനം ചെയ്യുന്നു.

ടെറൻസൺ തോമസ്✍ വെസ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന ശ്രീ . കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ചു വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കുട്ടയ്മയും സംയുക്തമായി കേരളത്തിൽ കൊട്ടാരക്കരയിൽ…

പൂങ്കുല

രചന : ശ്രീകുമാർ എം പി✍ “മൂവ്വരയനാമണ്ണാനെമരംചാടിയാമണ്ണാനെമുതുകത്തിത്ര പകിട്ടിൽവരകളെങ്ങനെ വന്നു?”“അറിയാത്തവരില്ലതുപണ്ടെന്നുടെ മുത്തശ്ശൻപാവംസീതയെ രക്ഷിയ്ക്കാൻപാലം പണിയ്ക്കായി കൂടിഒത്തിരിയൊത്തിരി കല്ല്വാരിവാരി വാനരൻമാർവേഗംവേഗം പണിയവെപാവമെന്നുടെ മുത്തശ്ശൻകുഞ്ഞായിരുന്നന്നെന്നാലുംനേരമൊട്ടും കളയാതെമുങ്ങിക്കയറി വന്നിട്ടുമണ്ണിൽക്കിടന്നങ്ങുരുണ്ടുമണ്ണുപൊതിഞ്ഞാ ദേഹത്തെമണ്ണു ചൊരിയേണ്ടിടത്തുചെന്നു കുടഞ്ഞു ചൊരിഞ്ഞുഅങ്ങനെയന്നു, ദൈവമെ !രാമസേതുവുയരവെരാമദേവൻ മുത്തശ്ശനെയരികിലണച്ചു പിടിച്ചുസ്നേഹം പകർന്നുതൃക്കൈയ്യാൽമുതുകിൽ തഴുകി മെല്ലെകോൾമയിർക്കൊണ്ടു മുത്തശ്ശൻപുണ്യം…

*പൂങ്കുഴലി*

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ പതിനേഴുവർഷങ്ങൾക്കപ്പുറത്തു നിന്നും പൂങ്കുഴലി ക്ഷണനേരം കൊണ്ട് മുന്നിലേക്കെത്തി.അവൾ നാണിച്ചു നിന്നു. നീലയിൽ വലിയ വെള്ളപ്പൂക്കളുള്ള ഫുൾ പാവാടയും ചെമന്ന ജാക്കറ്റുമാണ് വേഷം. മിക്കവാറും ഇതുതന്നെയായിരുന്നല്ലോ നിൻ്റെ വേഷം. മഞ്ഞ ജാക്കറ്റും മഞ്ഞ പാവാടയും ധരിച്ചെത്തിയിരുന്നപ്പോഴൊക്കെ…

കണി

രചന : MS കുളത്തൂപുഴ. ✍ മേടം രാശി യിലേക്കാദിത്യൻതേരുമുരുട്ടി യുരുട്ടി വരുമ്പോൾദിനരാത്രങ്ങൾ സമമായ് നിൽക്കുംദിവസം വിഷുവെന്നാണേ ശാസ്ത്രം കണിക്കണ്ടുണരാൻ വേണ്ടി ജനിക്കുംഒറ്റപ്പൂവതു താനാണെന്നത-റിഞ്ഞിട്ടാകാം മുറ്റത്തുള്ളൊരുകൊന്നയിലാകപ്പാടേ പൂക്കൾ! ഇലകൾ പൊഴിഞ്ഞ മരത്തിൻചില്ലയി –ലിള വെയിലേറ്റ് തിളങ്ങും പൂക്കൾ.ചെറിയൊരു കാറ്റിൻ തഴുകലിലാകെയിക്കിളി കൊള്ളുമിളക്കത്താലി!…

ഇനിയൊന്ന് മാറി ചിന്തിക്കാൻ നമുക്ക് ശ്രമിക്കാം..

രചന : മുബാരിസ് മുഹമ്മദ് ✍ കഴിഞ്ഞ ലീവിന് നാട്ടിൽ പോകുമ്പോൾ കയ്യിലെ ഹാൻഡ് ബേഗിൽ കുറച്ച് സാധനം അനുവദിച്ച തൂക്കത്തെക്കാൾ കൂടുതലായി ഉണ്ടായിരുന്നു.എങ്ങനെയെങ്കിലും കെയ്ച്ചിലാവാം എന്നും ചിന്തിച്ച് എയർപോർട്ടിൽ എത്തിയപ്പോൾ മുടിഞ്ഞ ചെക്കിങ്ങ്.. ! ബാഗിൽ നിന്നും കുറച്ച് സാധനങ്ങൾ…

നഷ്ട പ്രണയത്തിൻ നീല കാദംബരി…

രചന : വ്യന്ദ മേനോൻ ✍ അഴലിൻ നിഴലിൽ അലിഞ്ഞ പാട്ട്.ജീവിതരതിവീണയിൽ കാദംബരി മീട്ടിയ പാട്ട്.ആകാശതാരങ്ങളെ കണ്ടു മോഹിച്ച പാട്ട്.ആടിമാസ വ൪ഷമായാടിത്തള൪ന്ന പാട്ട്.ആ൪ദ്രമഞ്ഞു നിലാവായ് പെയ്തു തോ൪ന്ന പാട്ട്.പാടുന്നു ഞാൻ ഹൃദയതന്ത്രികളിൽ നിന്നുംപൊഴിയുമീണങ്ങളിൽ….നീലക്കടമ്പു പൂമിഴികളിൽ സാന്ദ്രവിഷാദ൦ കനക്കുമ്പോൾ….പാറിപ്പറന്ന ചുരുൾ മുടികൾ കോതിയൊതുക്കി,മധുര൦…

ആരോഗ്യം

രചന : രാജീവ് ചേമഞ്ചേരി ✍ ആഞ്ഞു വലിക്കുന്നു ആശ്വാസമെന്നോണം!ആർത്തിയാൽ കുടിക്കുന്നുയെല്ലാം മറക്കാൻ!ആരും പറഞ്ഞാൽ കേൾക്കാത്ത കാതുമായ്-ആർക്കോ വേണ്ടി ജീവിച്ചു തീർക്കുവോർ…. ആകസ്മികമായ് വന്ന് ചേരും തളർച്ചയിൽ !ആർത്തു കരയുന്നു ചുറ്റിലും നോക്കുന്നു!ആതുരാലയത്തിൻ പങ്കയെ ധ്യാനിച്ച്-ആയുസ്സിൻ സ്പന്ദനം നീട്ടുവാൻ കേഴുന്നു. മണ്ടത്തരം…

തോറ്റം തുടങ്ങുന്നത്

അരവിന്ദൻ പണിക്കാശ്ശേരി ✍ ചങ്ങരംകുമരത്തച്ഛന്റെ തോറ്റം തുടങ്ങുന്നത് ഇങ്ങനെയാണ് :“നാട്ടിൽ തെളിഞ്ഞ് നാട് വാഴ്കവീട്ടിൽ തെളിഞ്ഞ് വീടും വാഴ്കഅയിര് നാട് അഞ്ച് കടപ്പുറം വാഴ്കഅയിര് നാട് അഞ്ച് കടപ്പുറത്ത്അഴകിൽത്തെളിഞ്ഞ വീട്ചങ്ങരംകുമരത്തും വാഴ്കമിറ്റത്തൊരു പറ്റടികാണ്മാൻആടിയോടി മെയ് വളർന്ന് കാണ്മാൻപാരം ആഗ്രഹത്തോടെ പിറന്നമാക്കോത എന്ന…

പ്രണയമഷിപ്പടർച്ച

രചന : രാജു കാഞ്ഞിരങ്ങാട്✍ ഓർമയുടെ മഷിക്കുപ്പി നിറച്ച്പ്രണയത്തെ ചുവപ്പിച്ചു കൊണ്ടേയിരിക്കണംപുഴയോളം തണുപ്പടരുമ്പോൾപൊള്ളുന്ന ചുംബനത്തിൻ്റെ ചൂടേറ്റുണരണം പുഴപോലെയൊഴുകുന്ന നിൻ്റെ മുടിയിഴകളെകടും നീലയാക്കി കാർമേഘമാക്കണംതണുവാർന്ന നിൻച്ചിരിക്കാറ്റേറ്റാ മേഘമൊരുമഴയായ് ഞാൻ നിന്നിലെനിന്നിലേക്കു പെയ്യണം ഇലകളായ് മാറണം, മത്സ്യമായ് നീന്തണംനിലാനിഴൽ പടരുന്ന സന്ധ്യയായ് മാറണംപഴയൊരാ പുഴയുടെ…

വികസിത രാജ്യങ്ങളിൽ കുടിയേറാനൊരുങ്ങി മലയാളി യുവത്വം.

തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം ലക്ഷ്യമിട്ടാണ് യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ജോലി തേടി അന്യ രാജ്യങ്ങളിലേക്കു പോകുന്ന പലരും…