Month: June 2022

ആകാശവാണി!

രചന : കുറുങ്ങാടൻ ✍ ആകാശവാണി!തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്..പ്രാദേശിക വാർത്തകൾ, വായിക്കുന്നത് കുറുങ്ങാടൻ..!“ആൾ ഇന്ത്യ റേഡിയോ സ്ഥാപിതമായിട്ട് ഇന്നോക്ക് 86 വർഷം!1936 ജൂൺ 8 ന് കൽക്കട്ടയിലും ബോംബെയിലുമായിരുന്നു ആദ്യ സംപ്രേക്ഷണം! വാർത്താമാധ്യമരംഗത്തും വിനോദവിജ്ഞാനരംഗത്തും വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം…” ശ്രവണാസ്വാദനത്തിന്‍റെ…

കരിന്തണ്ടൻ!

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ വയനാട്ടിലെ ആദിവാസികളുടെപഴയ ഗോത്രത്തിലെ ഒരു കാരണവരാണ് ഈ കഥാപാത്രം! പണിയർക്കു ദോഷം വന്നാൽകരിന്തണ്ടൻ കാടു കേറും!കന്മദത്തിൽ കാമ്പെടുത്ത്കറുത്തോർക്ക് വിളമ്പുന്നേ………..കടയുമ്പോൾ തെളിയുന്നകാളകൂടം വീണ്ടെടുത്ത്ബലിക്കല്ലിൽ വീഴ്ത്തിയിട്ട്കരിന്തണ്ടൻ ചിരിക്കുന്നു”‘കാട്ടുമരം വേരെടുത്ത് കാട്ടുനീതി കട്ടെടുത്ത് കള്ളു കൊണ്ട്കൂട്ടരച്ച് കരിന്തണ്ടൻ തുള്ളുന്നുണ്ടേ………..കരിക്കാടി കാട്ടുച്ചേറിൻകൂട്ടിയൂറ്റി…

മലയാളി ശ്രേഷ്ഠൻ

രചന : നിഷാ പായിപ്പാട്✍ 2013 മെയ് 23 – അന്നാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് കേരളത്തിലും ,ലക്ഷദ്വീപിലും ,പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് ദ്രാവിഡഭാഷാകുടുംബത്തിൽപ്പെടുന്ന മലയാളഭാഷ. അമ്പത്തൊന്നക്ഷരങ്ങൾ, അതിൽ പതിനഞ്ചു സ്വരാക്ഷരങ്ങൾ, മുപ്പത്തിയാറു വ്യഞ്ജനാക്ഷരങ്ങൾ – ഇങ്ങനെയാണ് 51…

ഉമ്മകൾ ചതച്ചിട്ടുണക്കിയ ഉടൽമുറിവുകൾ

രചന : അശോകൻ പുത്തൂർ ✍ കുഴിനഖംകുത്തിപമ്പരം തിരിയുമ്പോൾനിന്റെ പുഞ്ചിരി കിനാക്കാണുംപല്ലുകുത്തിനട്ടപ്രാന്തെടുക്കുമ്പോൾനിന്റെ പ്രണയം അരച്ചിടുംചെവിടുകുത്തിചൂളംവിളിക്കുമ്പോൾനെഞ്ചിൽനിന്നൊരു തീവണ്ടിവേദനയുടെ കുന്നേറിസങ്കടങ്ങളുടെഏറുമാടവും ഞാറ്റടിയും കടന്ന്കതിരാടും വരമ്പുചുറ്റികല്ലുവെട്ടാംകുഴിക്കരികിലൂടെനിന്റെ മാടത്തിൻ മുറ്റമെത്തുമ്പോൾപൂണ്ടടക്കം ചേർത്തുനിന്റെചുണ്ടുകൊണ്ടൊരു കിഴിയുണ്ട്പുന്നാരംചൊല്ലി മിഴിയാലൊരു ധാര.നിശ്വാസം തിരിമ്മിപിഴിഞ്ഞ്നിറുകയിൽ ഒരു ഒറ്റമൂലിയും………..ഓരോ വേദനയിലുമിന്ന്ഓർമ്മകളിലാകെ തേങ്ങിപ്പിടയുന്നുണ്ട്നീ സ്നേഹം ചതച്ചിട്ടുണക്കിയനോവുകളുടെ ആ…

*”പതിവു കാഴ്ച്ചകൾ”*

രചന : ചാക്കോ ഡി അന്തിക്കാട് ✍ സിഗ്നൽ സമയംഅറുപത് സെക്കന്റ്‌കാത്തിരിപ്പ്.വിവാഹ മോചിതർബെൻസ് കാറുകളിൽ.അവന്റെ കൂടെഒരു സീരിയൽ നടി.അവളുടെ കൂടെഒരു റിയൽഎസ്റ്റേറ്റ് ഡീലർ…ഇരുവരുംഇടത്തോട്ടും വലത്തോട്ടുംഒന്നു പാളിനോക്കി.പിന്നെനോട്ടം മുന്നോട്ട്…സ്വപ്നങ്ങളുടെ…സ്വപ്നനിരാസത്തിന്റെസീബ്രാവരകൾ,ദേശീയ പാത,എന്നുംവിവാഹമോചനംനേടിയ നവവധുവിനെപ്പോലെ…രാത്രികളിൽതെരുവുവേശ്യയെപ്പോലെ…പെട്ടെന്നാണത്സംഭവിച്ചത്!വെറും മുപ്പത്സെക്കണ്ടുകൾക്കുള്ളിൽ…കീറിയ സാരിയിൽഒരു സ്ത്രീ…കൈയ്യിൽ ഒരു കുഞ്ഞ്…ഭാര്യയും ഭർത്താവുംകണ്ണുകളടച്ചു..സെക്കണ്ടുകൾപുറകോട്ടെണ്ണി.കണ്ണുകൾതുറന്നു പിടിച്ചാലല്ലേസത്യം തിരിച്ചറിയുക!ഭാര്യ,വീട്ടിലില്ലാത്ത…

പീക്കിരികഥ-

രചന : രാജു വാകയാട് ✍ മറവി ഒരു അനുഗ്രഹമാണ് –എന്നാൽ മറവിരോഗം ( അൾസിമേഴ്സ് ) അങ്ങനെയല്ല – ഇതു വരെ മരുന്ന് കണ്ടു പിടിക്കാത്ത അതി മാരക രോഗമാണ് ഇത് –പതിയെ തുടങ്ങി വർത്തമാനകാലത്തിലുള്ള എല്ലാം മറന്ന് പരസ്പര…

വാർദ്ധക്യത്തിന്റെ
ത്രിമാനദൃശ്യങ്ങൾ …

രചന : സുമോദ് പരുമല ✍ വാർദ്ധക്യത്തിന്റെത്രിമാനദൃശ്യങ്ങൾ …പൂമുഖത്ത്ചന്ദനം മണക്കുന്ന ചാരുകസേരയിൽഉള്ളംകൈയ്യിൽകമിഴ്ത്തിപ്പിടിച്ച തളിർവെറ്റിലയിൽഞരമ്പുകളുരച്ച്,നൂറുതേക്കുന്നുണ്ട്തങ്കമോതിരങ്ങളിട്ട വിരലുകൾ .ഇടംകാലും വലംകാലുംമാറിമാറിയുഴിഞ്ഞ്വെൺചാമരം വീശുന്നുണ്ട്പരിചാരകർ ..സ്വർണ്ണക്കോളാമ്പിയിലേക്ക്അടർന്നു വീഴുന്നു ..സുവർണ്ണദന്തങ്ങൾ .മലയിടിഞ്ഞ് വീണ്അനാഥരായിത്തീർന്നപേരക്കുട്ടികളുടെ വിശപ്പിലേയ്ക്ക്കൂനിത്തൂങ്ങിയ ചുമലിൽകൈക്കോട്ടുതാങ്ങിമലകയറിപ്പോകുന്നുണ്ട്ജരാനരകൾ .തുരന്നമലകളുടെ മാളങ്ങളിൽനിറഞ്ഞവേർപ്പുകുളത്തിൽഅന്നം തിളയ്ക്കുന്നുണ്ട് .ബീഡിപ്പുകയുടെ മറപുതച്ച്ആളൊഴിഞ്ഞ കടവരാന്തയിൽതൂവാനപ്പൊടിയിൽ മുങ്ങിതണുത്തു വിറച്ചുകിടക്കുന്നു ..വയറൊട്ടിവലിഞ്ഞവാർദ്ധക്യത്തിന്റെ…

കുഞ്ഞേച്ചി

രചന : ബാബുഡാനിയല്‍ ✍ പിച്ചവെച്ചൊരാക്കാലം മുതലെന്നെചേര്‍ത്തുപിടിച്ചു നടന്നോള്‍കടലോളമാഴത്തില്‍ വാല്‍സല്യംമിഴികളില്‍ എന്നും നിറച്ചുനടന്നോള്‍അമ്മയെപ്പോലെന്നെ ഊട്ടിയുറക്കിയുംകഥകള്‍ പറഞ്ഞും നടന്നോള്‍വിദ്യാലയപ്പടിയെത്തുംവരെയെന്‍റെപുസ്തകസഞ്ചി ചുമന്നോള്‍കുഞ്ഞായിരുന്നനാള്‍ ഈറനുടുത്തിട്ട്അമ്മയെപ്പോലേ നടന്നോള്‍കുഞ്ഞേച്ചിയല്ലവള്‍ ,അമ്മയാണെപ്പോഴുംഅമ്മതന്‍ വാല്‍സല്ല്യം തന്നോള്‍ചേര്‍ത്തുപിടിച്ചിന്നു മൂര്‍ദ്ധാവില്‍ചുംബിച്ചു യാത്രപറയുന്നനേരംമെയ് തളരുന്നെന്‍റെ പാദമിടറുന്നുകണ്‍കള്‍ നിറഞ്ഞൊഴുകുന്നൂ..കുഞ്ഞേച്ചിയിന്നു പോകയാണവളുടെകാന്തനോടൊപ്പം പുതുവീട്ടില്‍മംഗല്യവതിയായീ മധുരസ്വപ്നംപേറിപോകുവാന്‍ നേരവുമായി.

വിവാഹധൂര്‍ത്ത്

എം ജി രാജൻ ✍ വിവാഹധൂര്‍ത്ത് അവസാനിപ്പിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന വനിതാകമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നു. നല്ല കാര്യം… രോഗം എതുമായിക്കൊള്ളട്ടെ രോഗലക്ഷണത്തിന് ചികിത്സിക്കുന്നതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്. ലാളിത്യം ഒരു ശീലമാണ്. ബഹുഭൂരിപക്ഷം മലയാളികളും ഉപേക്ഷിച്ച ഒരു “ദു:ശീലം”.വീട്, കാര്‍, ടി…

നിനക്കു വേണ്ടിയെഴുതുമ്പോൾ
എൻ്റെ കവിതയ്ക്കെന്തിനൊരു
ശീർഷകം..

രചന : അനിൽ മുട്ടാർ✍ മഴ പെയ്തുതോർന്നൊഴിഞ്ഞുപോയെങ്കിലുംഇല തുമ്പിലിന്നുംതങ്ങി നില്ക്കുന്നത്എന്റെകണ്ണീരെന്നുതിരിച്ചറിയുന്നുവോനീപ്രണയമേ…..നടന്ന വഴികളെമാഞ്ഞു പോയിട്ടൊള്ളുനമ്മുടെ ഗന്ധംഎന്നെയുംനിന്നെയുംതേടിയലയുന്നുണ്ട്പെരുവഴികളിൽ ….ഹൃദയം പിളർന്നഉഷ്ണ രാവിൽകണ്ണീരിനൊപ്പംഅടർന്നുവീണകൃഷ്ണമണികൾഎനിക്കിന്നുംതിരിച്ചുകിട്ടിയിട്ടില്ലാപ്രണയമേ…നിന്റെമിഴിതുമ്പു പിടിച്ചുനടന്ന ഞാൻഇന്ന്അനാഥനാണ്….