Month: June 2022

പ്രക്യതി നീ എത്ര സുന്ദരി ..

രചന : ജോർജ് കക്കാട്ട് ✍️ മോസ്കോയുടെ പച്ച ശ്വാസകോശം കത്തുന്നു.കാടിന് തീപിടിച്ചു.ചൂടിന് ഒരു ഇടവേളയും അറിയില്ല.വഴിയാത്രക്കാർ പെട്ടെന്ന് ചുമ. പുകമഞ്ഞ് കുട്ടികളുടെ മൂക്കിനെ അലോസരപ്പെടുത്തുന്നുനിങ്ങളുടെ കണ്ണുകൾ ചുവപ്പിക്കുകയും ചെയ്യുന്നു.സബ്‌വേ ഷാഫ്റ്റുകളിലേക്ക്പുകയും ശ്വാസം മുട്ടലും തുളച്ചുകയറുന്നു. അഗ്നിശമനസേന ശ്വാസം മുട്ടി,മോസ്കോയിൽ അസ്വസ്ഥത…

പാലാഴി

രചന : രാജീവ് ചേമഞ്ചേരി✍️ പൊന്നാര്യം പാടത്തെ ചേറിലെന്നമ്മ-പുന്നെല്ലിൻ വിത്ത് വിതയ്ക്കുന്ന നേരം!പാടവരമ്പിന്നോരത്ത് നിന്നും- ഞാൻപാലിന്നായ് മാടി വിളിക്കുമ്പോൾ…..!അമ്മയെ നോക്കി വാവിട്ട് കരയുമ്പോൾ –അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..പതിവായ് ചൂടുന്നൊരോലക്കുടയുമായ് –പടിഞ്ഞാട്ടേ മൂലയിൽ തമ്പ്രാനിരിപ്പുണ്ട്!പതിയെ എന്നമ്മ നോക്കുന്നുയെന്നെ-പാല്…

രാജ ലഷ്മിയുടെ നൊമ്പരങ്ങൾ

രചന : ഷാജി ഗോപിനാഥ്‌ ✍️ രാജലക്ഷമിയുടെ പോയ ദിനങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത ദിനങ്ങൾ അവളുടെ പ്രിയപ്പെടവനായി ഒരിക്കൽ ആയിരുന്നവൻ ഇന്ന് തന്നെ തള്ളിപ്പറയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. അത് അവളുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു ആ സംഭവത്തിൽ തകർന്നത് അനേക നാളുകളായി…

ഭൂമിക്കൊരു കായകല്പം!

രചന : രഘുനാഥൻ കണ്ടോത്ത് ✍️ വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീവസുധൈവകുടുംബകം വാഴുവാൻസൗരയൂഥഗോളകങ്ങളിലാദിമജീവ‐സ്പന്ദമായ് തുടിതാളമാർന്നു നീ! പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾമണമില്ലാസുതാര്യചാരുതയാർന്നുകണികാണായി ജലകണം മിഴികളിൽ! ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലംധരതന്റെ ദാനമായിന്ദുമാറീടവേ,വരമായ ഗർത്തങ്ങൾ സാഗരങ്ങൾ! തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെചിരകാലം കുത്തിക്കവർന്നു മർത്ത്യർ!തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്തീരാമഹാവ്യാധി…

(ചരിത്ര നിയോഗം)അദ്ധ്യാപന കലയുടെ വാങ്മയ സാരങ്ങൾ

രചന : ഗഗൻ വയോള✍️ ഒരു അദ്ധ്യാപകൻ ആരായിരിക്കണം എന്നുള്ളതിൻ്റെ കണിശവും യുക്തി സങ്കുലവും അതേസമയം ഭാവസാരള്യമാർന്നതുമായ വാങ്മയങ്ങളാണ് ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട് പ്രസിദ്ധീകരിച്ച രാജീവൻ.ടി.വി.യുടെ ചരിത്ര നിയോഗം എന്ന നോവൽ. ഏതാണ്ട് ഒരു വർഷത്തോളമുള്ള കാലയളവിൽ വടക്കൻ മലബാറിലെ ഒരു…

കരിനിഴൽ.

രചന : ബിനു. ആർ.✍️ കരിനിഴൽ മാനത്തു പറന്നുപരക്കുന്നുകരിമുകിൽമാലകൾപോൽജീവിതത്തിൻതോന്തരവുകളിൽ,ചിലനേരങ്ങളിൽ ജീവിതത്തിലുംപരക്കാറുണ്ട് മനസ്സുമുരടിപ്പിക്കുംഅപകീർത്തികളാൽ കരിനിഴലുകൾ,രാവെല്ലാംപകൽപോലെ തോന്നുമിടങ്ങളിലെല്ലാംഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾമാനക്കേടിൻ പീഡനമുറയാലെമാനത്തെ തീഷ്ണമാം വജ്രകീലം പോൽ,ചിന്തകളെല്ലാം കാടുകയറിയൊത്തിരിനേരംകഴിയവേ,മരണത്തിൻ മുഖചിത്രംകാണാറുണ്ടുപണ്ടുകാലമെന്നെത്തളർത്തിയപലയിരവുപകലുകളിലൊളിഞ്ഞുകിടക്കുംകരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെപടവുകൾതാണ്ടാൻ തന്നാനം പാടവേ,കേൾക്കാംകനത്തമഴയുടെയാരവം പോൽ,ചില ജന്മശിഷ്ടങ്ങളുടെയാരവംതകർന്ന കല്പടവുകൾക്കുകീഴിലെഗതിക്കിട്ടാ കരിനിഴലുകൾ..

ലോക പരിസ്ഥിതി ദിനം

രചന : ഒ.കെ.ശൈലജ ടീച്ചർ✍️ 1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. പ്രകൃതിയെ നിസാരമായി കാണരുതെന്നും . അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്.എല്ലാ വർഷവും ജുൺ 5 നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ആ വാസവ്യവസ്ഥ…

മണ്ണിലേക്കിറങ്ങാം കൂട്ടരേ..🦶

രചന : വിദ്യ രാജീവ്✍️ മണ്ണൊരുക്കും മാനവനെങ്ങുപോയി…വിളവിറക്കും മഹീതലമെങ്ങുപോയി…അവനിതൻ പച്ചപുതപ്പെങ്ങുപോയി…വൃഷ്ടിതൻ സങ്കൽപ്പമെങ്ങുപോയി..മാളികതൻ എണ്ണം കൂടിപ്പോയി…ധാന്യത്താലേറെ ധനേച്ഛ കൂടിപ്പോയി….പട്ടിണി മരണത്തിനെണ്ണം കൂടിപ്പോയി…അനാഥബാല്യങ്ങൾ കൂടിപ്പോയി…“അധ്വാനം” വെറും വാമൊഴിയായി…മണ്ണിൻ മക്കൾ വെറും കാണികളായി…പ്രകൃതിതൻ സഹനം കഴിഞ്ഞുപോയി..ഇനി വരുമെന്തും നേരിടുക നീ…മതിയാക്കു മതിയാക്കു നിൻ ജല്പനങ്ങൾ…പോരുമോ പോരുമോ…

*കാട്*

രചന : രജീഷ് പി.✍ പ്രളയത്തിനൊടുവിൽഒരു മരംമൂകമായ വാനിൽശിഖരങ്ങൾ നീട്ടിനിശബ്ദമായിനിലകൊണ്ടിരുന്നു..സ്വയം ഒരു മലപോലെ.അകം നിറയെ കാടായിരുന്നു.പച്ചപ്പ് പോയദൈന്യത അശേഷമില്ല.ചില്ലകളിൽകിളികൾ കൂടു കൂട്ടിയിരുന്നു..വർഷകാലമത്രയും നനയാതിരിക്കാൻ..ഒലിച്ചു പോകാത്ത മണ്ണിലത്രയുംവേരുകൾ ആഴത്തിൽപടർന്നിരുന്നു…ഒരു പ്രളയത്തിനുമുന്നിലുംതോൽക്കാതിരിക്കാൻ..നെഞ്ചിലെഉൽക്കാടുകളിലിപ്പൊഴുംമഴ നൃത്തമാടുന്നുണ്ടായിരുന്നു..ഓർമ്മകളുടെതാലോലമേറ്റ്തളരാതെ…കാട്ടു മൃഗങ്ങൾകരിയിലകളിൽപതിഞ്ഞ ശബ്ദത്തോടെനടന്നു നീങ്ങുന്നുണ്ട്..നിശബ്ദതയുടെവനഭയമില്ലാതെപുൽപരപ്പിൽകാർമേഘം കണ്ടുമയിലുകൾചിറക് വിരിച്ചുനിന്നിരുന്നു..ഇണയെതിരഞ്ഞുപ്രണയാർദ്ര മായി.തോരാതെ മഴപെയ്തൊലിക്കുംവരെ…മോഹങ്ങൾ കുത്തൊഴുക്കിൽകടലെടുക്കുംവരെ…മരംഒരു…

പൂതനാമോക്ഷം.

രചന : പള്ളിയിൽ മണികണ്ഠൻ✍ എത്ര കൈത്തലങ്ങളുടെസ്പർശമേറ്റതാണീ മുലകൾഎത്ര ചുണ്ടുകളുടെചൂടറിഞ്ഞതാണീ മുലക്കണ്ണുകൾ…നിയോഗതാപത്തിൽനിശബ്ദമാക്കപ്പെട്ടവളുടെകണ്ണ് കലങ്ങിയതും കനവുരുകിയതുമൊന്നുംകാലം കുറിച്ചുവയ്ക്കാറില്ല.സ്വാതന്ത്ര്യം നഷ്ടമായവളുടെ സ്വപ്നങ്ങളിൽവിശന്നുകരയുന്നൊരു കുഞ്ഞുംവിശപ്പൂട്ടുന്നൊരു പെണ്ണുമുണ്ടെന്ന്കംസഹൃദയങ്ങളെങ്ങനെ തിരിച്ചറിയാനാണ്.?ശാപവചനങ്ങളുടെ തീക്കാറ്റിൽഉടലുരുകി, ഉയിരുരുകിയിട്ടുംമിടിപ്പ് നിലക്കാത്തവളുടെ മുലകളിലിപ്പോഴുംയൗവനം ബാക്കിയുണ്ട്.കൊതിയോടെയെന്റെമാറിടങ്ങളിലേക്ക് നോക്കരുത്..പിടഞ്ഞുതീർന്ന ചുണ്ടുകൾ നുണഞ്ഞുണക്കിയവെറും മാംസകുന്നുകൾ മാത്രമാണവ.ആജ്ഞകളുടെ വാൾമുനകളിൽവഴിനടത്തപ്പെടുന്നവൾക്ക്നിഷേധിക്കപ്പെട്ടുപോയഒരു ജീവിതംകൂടിയുണ്ടെന്നറിയുക..വിലാപങ്ങളുടെ മഴക്കരുത്തിലുംപിറക്കാതെപോയവരുടെഇളംചുണ്ടുകൾ…