Month: June 2022

സ്വാഗതം 🙏🏼

രചന : സ്വപ്ന. എം എസ്✍ “അർത്ഥശൂന്യമായ വാക്കുകളെക്കാൾ എത്രയോ മഹത്തരമാണ് ആശ്വാസമേക്കുന്ന ഒരു വാക്ക്. “ഈ വാക്കുകൾ ശ്രീ ബുദ്ധവചനങ്ങളിൽ നിന്നു കടമെടുത്തത്.നമ്മൾ വാ തോരാതെ സംസാരിക്കുകയും സഹതപിക്കുകയും ചെയ്യാറുണ്ട്, നമ്മുടെ ദുഃഖങ്ങൾ മനസ്സിലാക്കി നമ്മേ ചേർത്തു നിർത്തുകയോ കൈകളിൽ…

വിഷാദപ്പൂക്കളോട്

രചന : റഫീഖ്. ചെറുവല്ലൂർ✍ വിഷാദം പൂക്കുന്ന തീരങ്ങളിൽഞാൻ, നിന്നെത്തിരയില്ലൊരിക്കലുംവസന്തം നിന്നിൽ പൂത്തൊരുങ്ങും വരെമരുപ്പച്ച തെളിയുവാൻ കാത്തിരിക്കാം.കണ്ണീരുപ്പുറഞ്ഞ കടൽകരയിലുംനിന്റെ കാൽപാടുകളെ പിൻതുടരില്ല ഞാൻ.പ്രണയോന്മാദങ്ങൾ തിരയടിക്കുമ്പോൾ,തിരമാലത്തുഞ്ചത്തൊരുതുഴയില്ലാതോണിയായ് വരാം.വിണ്ടുണങ്ങിയ വിളനിലങ്ങൾക്കു മേൽ,ആർത്തു പെയ്യാതെത്ര നാൾകൽതുറുങ്കിലടച്ച കാർമേഘപാളിയായ്… !കണ്ണീരുണങ്ങിയ കവിൾത്തടങ്ങളിൽ,ചുംബനങ്ങൾ വിതറി ചിത്രങ്ങളാകുവാൻ,ചിത്രശലഭങ്ങളെ മധുവൂട്ടിനു വിളിക്കുവാൻ,കാലമെത്രയിനി…

എന്ആര്ഐകള്ക്കും ഒസിഐ കാര്ഡ് ഉടമകൾക്കും നാട്ടിലുള്ള ഭൂമി വാങ്ങാനോ വിൽക്കാനോ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണ്ട.

എഡിറ്റോറിയൽ ✍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം അനുസരിച്ച്, ഓവര്സീസ് സിറ്റിസന്സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്ഡ് ഉടമകൾക്ക് കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വില്ക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി…

ഭ്രാന്തന്‍ ചിന്തകള്‍

രചന : ശ്രീരേഖ എസ്✍ യുദ്ധം ചെയ്യുന്തോറുംതോല്‍പ്പിക്കുന്ന ചിന്തകള്‍.വെട്ടിപ്പിടിക്കുന്തോറുംമറവിയാഴങ്ങളില്‍നിന്നുംഉടലെടുക്കുന്ന പിറവികള്‍ .പല്ലിളിച്ചുകാട്ടി പിന്നാലെയെത്തുന്നപഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍വെമ്പുന്ന മരണക്കെണികള്‍.പൊതുജനത്തിന്റെ കല്ലേറില്‍ഒറ്റപ്പെട്ടുപോയ മനസ്സിനുസാന്ത്വനമേകാന്‍ മാടിവിളിക്കുന്നആത്മഹത്യാമുനമ്പുകള്‍.ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍തിരിച്ചുകൊത്തുമെന്നോര്‍ക്കാതെമലര്‍ന്നുകിടന്നു തുപ്പുന്ന കീടങ്ങള്‍ .ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്നസ്വപ്നങ്ങള്‍ക്കു കാവലായിഇന്നിന്റെ വേവലാതികള്‍ മാത്രം.ഓര്‍മ്മകളെ ഇരുട്ടറയിലടച്ച്ചങ്ങലയ്ക്കിട്ടിട്ടും എഴിച്ചു നില്‍ക്കുന്നുമണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.

” വിൽപ്പത്രം “

രചന : ശ്രീലകം വിജയവർമ്മ✍ ആരും വരേണ്ടയെൻ ചാരത്തണയേണ്ട,ചേരാത്തതൊന്നും മൊഴിഞ്ഞിടേണ്ട..ആരുമെൻ പേരിന്റെയർത്ഥത്തിലൂളിയി-ട്ടാഴപ്പരപ്പിൽ തിരഞ്ഞിടേണ്ട..ആരുമെൻ മേനിയിൽ മാലകൊണ്ടന്ത്യമാ-യാപാദചൂഡം നിറയ്ക്കവേണ്ട..ആരും കരയേണ്ട കണ്ണീരുകൊണ്ടെന്റെ,മേനിയിൽ തോരണംചാർത്തവേണ്ട..ആടിത്തളർന്നൊരെൻ ദേഹത്തിലാകവെ,മോടിയിൽ മാറ്റം വരുത്തിടേണ്ട..താഴെക്കിടത്തിയെൻ ചുറ്റും ചിരാതിനാൽ,പാഴായി, ദീപം കൊളുത്തിടേണ്ട..മിഴിവുള്ള നിലവിളക്കവിടെ ക്കൊളുത്തിയി-ട്ടഴകുള്ളതിൻ ശോഭ മായ്ക്കവേണ്ട..തൂവെള്ളവസ്ത്രം പുതപ്പിച്ചണി യിച്ചു,കേവലം ശൂന്യമായ്…

സഹന തോരണങ്ങൾ

രചന : ജയരാജ്‌ പുതുമഠം✍ തിരശ്ശീല മാറ്റിതിരക്കൊഴിഞ്ഞൊരുവീഥിയിൽഇരുളിന്റെ മടിയിൽതലചായ്ച്ച്തിരക്കഥയെഴുതുന്നുഞാനെന്റെഹൃദയശിലയിൽസംഘർഷങ്ങളേറെ-യുണ്ടതിൻ പൊരുളിൽസംഘട്ടനങ്ങളുംപ്രണയദളങ്ങളധികവുംപ്രളയത്തിന്നലകളിൽഅടർന്ന് ഊർന്നുപോയ്ഹൃദയാക്ഷരങ്ങൾചുടലഗന്ധങ്ങളായ്പടരുന്നുണ്ടതിൽ പലതുംസഹന തോരണങ്ങൾതലയാട്ടിയാടുന്നതരള വികാരങ്ങൾകാണികൾതന്നെചികഞ്ഞറിയട്ടെ,ക്ഷമിക്കുമല്ലോ?അസ്ഥിരമായൊരുജീവിത വീഥിയിൽഅസ്ഥികൾ പൊട്ടിയഅഭിനിവേശത്തിന്റെഅസ്‌തമിക്കാത്തൊരുഅനുരാഗ ഗാഥയാണിത്അപ്രിയ സത്യങ്ങൾക്ഷിപ്രകോപങ്ങളാൽകത്തിപടർന്നൊരുകഥയുമുണ്ടുള്ളിതിൽകാലചക്രങ്ങളിൽവാസന്ത രേണുക്കൾമീട്ടിയ വീണാഗീതവുമുണ്ടതിൽസന്ദേശകാവ്യങ്ങൾതീർക്കുന്നതത്രയുംസന്ദേഹമേറെചുമക്കുന്ന മണ്ടനുംസംഗീതമൊരുക്കങ്ങൾചിട്ടപ്പെടുത്തുവാൻവിശ്വപ്രശസ്തനാംബധിര വിലോപനുംഛായാഗ്രഹണത്തിൻപുറംവാതിൽ തുറക്കുന്നുനേത്രരോഗത്തിന്റെവായിലകപ്പെട്ടനേരറിയാത്തൊരുഅന്ധനാം ഭിക്ഷുവുംനൃത്തനൃത്യങ്ങൾക്ക്ഭാവം പകർത്തുവാൻവിഖ്യാത നർത്തകിപട്ടണം തങ്കയുംമടിയിലിരുത്തിമതിതീരുവോളംമൃദുല സ്തനങ്ങളിൽകനകാധരങ്ങളാൽകവിതകൾ രചിച്ചുകൊതിതീർക്കുന്നഅമൃതബിന്ദുക്കളുംരതിമൂർച്ചയറിയാൻവിശുദ്ധ മതശീലങ്ങളാംഉടൽരതികളിലാറാടിപുളകങ്ങൾ തീരാത്തഅരമനശ്രേഷ്ഠരുംആകാംഷ ചോരാതെ-അന്ത്യംവരെയൊഴുകുമീഅണിയറയിലിഴയുന്നന്യൂജെൻ…

കുലസ്ത്രീ

രചന : സുനു വിജയൻ✍ കരിമ്പനകൾ വളർന്നു നിൽക്കുന്ന കുറവൻ കുന്നിനപ്പുറമായിരുന്നു കുലസ്ത്രീയുടെ മാളിക വീട്. മാളിക വീടിനു പുറകിൽ വടക്കു പടിഞ്ഞാറായി അൽപ്പം അകലെ നിരന്ന പാറയുള്ള കുന്നിൻമുകളിൽ മഹാകാളിയുടെ കല്ലിൽ കൊത്തി ഉയർത്തിയ ക്ഷേത്രവും, ക്ഷേത്ത്രത്തിനു ചുറ്റും ചുവന്ന…

ചതിക്കുഴികൾ

രചന : തോമസ് കാവാലം ✍ സതിയോളം ചെന്നെത്തുന്നു,ചതിപത്തിവിടർത്തുമൊരുവിഷസർപ്പമായ്മനുഷ്യ സങ്കൽപ്പകാർക്കോടകൻഏകാന്തം നിശബ്ദം,മനവനമതിൽ. ഉൾക്കൊള്ളുവാനതാകില്ലൊട്ടുമേഉള്ളുപൊള്ളിക്കുന്നാ ചിതയിന്നുമേപൊള്ളയായ സ്നേഹവെയിലിലവൾപൊള്ളിയുരുകുന്നുമെഴുകുപോലവേ. പാമ്പുകൾ,പാഷാണ,മഗ്നിയിത്യാദികുഴിയിൽവീഴ്ത്തി ചതിച്ചിടുന്നു ചിലർഅഴലും നിഴലും നിറയ്ക്കുന്നവർഏഴയാമവൾക്കു ജീവിത പാതയിൽ. ചിരിച്ചുചിരിച്ചങ്ങിരിക്കും ജനങ്ങളുംചതിക്കുഴികൾ പലതും നിരത്തിടാംആലിംഗനത്തിലമർത്തിടുന്നോർഅമർദ്ദത്തിൽ കൊന്നു തള്ളിടാം. സുമാംഗികളായെത്തും ലഹരികൾരസമുകുളം പോലെ രസിപ്പിക്കുംമനം മയക്കി…

പണിമുടക്കാതെ തൊഴിലാളിക്ക് രക്ഷയില്ല.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ പണിമുടക്കാതെ തൊഴിലാളിക്ക് രക്ഷയില്ല.ബ്രിട്ടണിലെ റെയിൽവേ തൊഴിലാളികൾ പണിമുടക്ക് നടത്തുകയാണ്‌.ലോകത്തിലെ അതിസമ്പന്നമായ മുതലാളിത്ത രാഷ്ട്രത്തിലെ തൊഴിലാളികൾക്കും പണിമുടക്കി സമരം ചേയ്യേണ്ടി വരുന്നുവെന്ന യാഥാർത്ഥ്യം,ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് വലിയ തിരിച്ചറിവാകേണ്ടതാണ്.പ്രത്യേകിച്ചും ഇന്ത്യൻ റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ…

പുണ്യം

രചന : മോഹൻദാസ് എവർഷൈൻ ✍ ആവോളം സ്നേഹംവിളമ്പുന്നൊരാമ്മയ്ക്ക്നല്കുവാൻ എന്തുണ്ട്മക്കളെ കയ്യിൽ?വാത്സല്യപ്പൂമര കൊമ്പിലൂഞ്ഞാല്കെട്ടുന്നോരമ്മയ്ക്ക്നല്കുവാനെന്തുണ്ട്മക്കളെ കയ്യിൽ?എന്തുണ്ട് മക്കളെ നെഞ്ചിൽ?.അമ്മിഞ്ഞപാൽ അമൃതായിനുകർന്നതും,താരാട്ട് പാട്ടിൻ ഈണംനുണഞ്ഞതും,അമ്മതൻ ഉള്ളം കവർന്നതും,ഓർക്കുവാൻ,കണ്ണാടി പോലുള്ളംതെളിഞ്ഞിടാൻ,മാറാല മറയ്ക്കാത്ത ബാല്യത്തിൻചെപ്പിലേക്കൊന്നെത്തിനോക്കൂ.നേരം തികയാതെഓടുന്ന നേരത്തും, ഓർമ്മയിലാ –ബാല്യം ഓടിയെത്തും.അമ്മതൻ പുഞ്ചിരിഓണനിലാവ് പോൽ മനംക്കവരും.അമ്മയെ വന്ദിക്കുവാൻമറക്കുന്ന…