Month: June 2022

ഭോഗം വേണമെന്നേയില്ല

രചന : സുദേവ്. ബി ✍ ഭോഗം വേണമെന്നേയില്ലവേണ്ടെന്നതോന്നലുമില്ലവരുന്നതുവന്നിടട്ടേപോകുന്നവപോയിടട്ടേ ബോധമുള്ളിലില്ലെന്നാകിൽഇല്ല വസ്തു, പ്രലോഭനം.അനുഭവിപ്പീലന്ധതരൂപലാവണ്യഭംഗികൾ ഞാനതിനിസ്സാരൻ, മൂഢൻദു:ഖിയെന്നുള്ളചിന്തകൾബുദ്ധിയിൽ വന്നു ചേരുമ്പോൾഹിതമാകുന്നു മൃത്യുവും ഞാനെന്ന ഭാവമില്ലായ്മ,കർമ്മഫല പരിത്യാഗം,സർവ്വത്തിലുമൊരേ സത്യംകാണുന്നോൻ,മോദദായകൻ രാഗദ്വേഷമില്ലാതുള്ളശാന്തശീതള ബുദ്ധിയാൽജഗത്തിനെ കാണുന്നോനുംലോകത്താനന്ദമേകുന്നു വേണ്ടതെന്തെന്നുവ്യക്തമായറിവുള്ളോൻ സ്വചിത്തത്തേആത്മാവിലുറപ്പിച്ചേകുംപരമാനന്ദമെല്ലാർക്കും പ്രാരബ്ധം തീരുവാൻ മാത്രംവിലയിക്കാതിരിപ്പവർവറുത്ത വിത്തു പിന്നുണ്ടോമുളയ്ക്കുന്നു നനയ്ക്കു…

🎻സ്വാന്തനം തേടുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍ ആടിത്തിമിർക്കുന്ന വേദനാവ്യൂഹത്തിൻആകെത്തുകയാകും ജീവിതത്തെആകുന്ന പോലൊക്കെ മാറ്റിമറിക്കുവാൻആരാലുമൊന്നു കൊതിച്ചു പോകുംആണായ് പിറന്നവൻ ജീവിതഭാരത്തെആകെയും തന്റെ ചുമലിലേറ്റിആശച്ചിറകേറി ആകാശസാനുവിൽആറാടും ചക്രവാളത്തെ നോക്കിആശ്വാസം തേടി പറക്കാൻശ്രമിക്കുമ്പോൾആർക്കെല്ലാം കിട്ടുമോ സാന്ത്വനങ്ങൾ ?!ഇതളറ്റ പൂവിന്റെ കദനത്തിൻ നേർ കഥഇവിടെയീ കാറ്റിൽ…

കഥ കഥ കസ്തൂരി…!

രചന : ഉണ്ണി കെ ടി ✍ മന്ദനല്ലേ ഞാൻ…,സ്വപനങ്ങളിലത്രേ വാസം!വിശ്വാസമാണെന്റെ ദൗർബല്യംഅവാസ്തവങ്ങളെ വിശിഷ്ടഭോജ്യങ്ങളാക്കിവിളമ്പിയാൽ വയറുനിറയെ വിശ്വസിച്ചുണ്ണും ഞാൻമായംകലർന്നൊരന്നംതിന്നജീർണ്ണം പിടിച്ച് ദാഹനോപാധികളിലും ശാന്തിയന്യമാകുമ്പോൾ വീണ്ടുവിചാരത്തിന്റെഉത്തോലകം കൊണ്ടൊരു മൗഢ്യത്തെക്കുത്തിക്കുണ്ടിലെറിഞ്ഞു കൈകുടഞ്ഞു നെഞ്ചുഴിഞ്ഞു സ്വാസ്ഥ്യംനടിക്കും ഞാൻ…!വീണ്ടുമൊരിടവേള…., അതിനിടയിലെനിക്കായൊരു കളംപിന്നെയുമൊരുങ്ങും! കഴുത്തിൽക്കുരുക്കിയ കയറിന്റെയറ്റത്തു പിടിച്ചെന്നെത്തെളിച്ചുകേറ്റുന്ന ബലിത്തറയിൽ…

❤ പുസ്തക വായന❤

രചന : അനീഷ് സോമൻ ✍ പുസ്തകവായനയാണെന്റെഏഴുത്തിന്റെ ശക്തി. .ഞാനൊരുവായനശാലയുടെജാലകത്തിലൂടെകണ്ടൊരാവ്യത്യസ്തത തരംപുസ്തകമുഖചിത്രങ്ങൾ..ഞാനൊരുപുസ്തകാലയത്തിലെകഥാപുസ്തകങ്ങളുംനോവലുകളുംവായിച്ചപ്പോഴെക്കെകഥയിലേകഥാപാത്രങ്ങളിലൂടെയാത്രചെയ്തുയാത്രക്കാരനായി..പലതരത്തിലുള്ളകവിതാപുസ്തകത്തിലേകവിതകളുടെആശയം തിരിച്ചറിഞ്ഞുവായിക്കുന്നൊരുവായനക്കാരനാവാൻമോഹിച്ചു ഞാൻ.

അന്യമാകുന്ന വായനയും
പുതിയ തലമുറയും

ലേഖനം : വിദ്യാ രാജീവ്✍ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരളമെങ്ങും വായനാദിനമായ് ആചരിക്കുന്നു.വായനാശീലം ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.1945 ലാണ് പി. എൻ. പണിക്കർ കേരളത്തിൽ ഗ്രന്ഥശാല…

നീ വരുവോളം…

രചന : രാമചന്ദ്രൻ, ഏഴിക്കര.✍ ഉറങ്ങുന്നു,നീ തനിയേ,ശാന്തമായൊരുനാളു, മുണരാത്ത മൃത്യു ഭൂവിൽ…കൺപീലികൾ മെല്ലെ നനഞ്ഞിരുന്നോനിന്റെ കണ്ണാം കുരുന്നിനെ കണ്ടുവോ നീ..ആറ്റുനോറ്റുണ്ടായൊരുണ്ണിക്കു ചാർത്തു-വാനേറെ തുകിൽപ്പട്ടൊരുക്കുമ്പോഴുംആശകളായിരം മാരിവിൽ വർണ്ണത്തിൽആകാശഗോപുരം തീർക്കുമ്പോഴുംകാതിൽ രഹസ്യം നീ ചൊല്ലിയില്ലേ,എൻകാതരയായെന്നും അരികിലില്ലേ..ആരോരും കാണാതെ, യമൃതേത്തിൻപാൽനുര,തുള്ളികൾ കുഞ്ഞിളം ചുണ്ടിൽനൽകേ..കണ്ണു തുറന്നവൻ നിന്നിളം…

വായനാദിനം….

രചന : ശ്രീ. ചന്ദ്രൻ തലപ്പിള്ളി ✍ “സംഗീതമപി സാഹിത്യംസരസ്വതാ സ്തന ദ്വയ :ഏകമാപാത മധുരം,അന്യത് ആലോചനാമൃതം “സംഗീതത്തേയും സാഹിത്യത്തേയും കുറിച് നമ്മുടെ പൂർവ്വികരിൽചിലർക്കുള്ള, ധാരണഓർമ്മയിൽനിന്നും ഉദ്ധരിച്ചതാണ്. സംഗീതം ശ്രവിക്കുമ്പോൾത്തന്നെ നമുക്കത് അനുഭവവേദ്യമാകുന്നു, എന്നാൽ സാഹിത്യമാകട്ടെ ആലോചിക്കുംതോറും അമൃതം പൊഴിയുന്നു. സംഗീതത്തിന്റെ…

തണൽ

രചന : സിമ്മി കുറ്റിക്കാട്ട് ✍ ഓ പി യിൽ ഇരിക്കുമ്പോൾതൊട്ടരികത്തൊരു പെൺകുട്ടി.ഉപ്പ്‌ തൊട്ട ഒച്ചിനെപ്പോലെഅവൾക്കുള്ളിലെന്തോപിടയുന്നുണ്ടെന്ന്‌ തോന്നി .അവളുടെ കണ്ണ് നിറയെഅല്പം മുൻപ് വരെചിന്തിച്ചുകൂട്ടിയ ജീവിതത്തിന്റെവിളർച്ചയും അമ്പരപ്പും .ബാഗിന്റെ വള്ളിയിൽഅവളിട്ടു കൂട്ടിയ കടുംകെട്ടുകൾ.വലിച്ചിട്ടിട്ടും ഇടയ്ക്കിടെഊർന്ന് പോകുന്നഷോള് പോലുമവളെഭയപ്പെടുത്തുന്ന പോലെ .ഇടത്തെ കൈയുടെഅറ്റം…

കിളികൾപറന്നുപോം ആകാശങ്ങളിൽചിറകുകൾ വരച്ചുവച്ച ചിത്രങ്ങൾ

രചന : അശോകൻ പുത്തൂർ .✍ ഒരിക്കൽനീ പറഞ്ഞതോർക്കുന്നുഉമ്മകളുടെ ശബ്ദതാരാവലിനീയെഴുതുമ്പോൾഎന്റെ ഉമ്മകളുടെ ഒച്ചകൾക്ക്പ്രാക്കളുടെ കുറുകലെന്നോകൂമന്റെ മൂളലെന്നോപേരിടുമെന്ന് കരുതണ്ട……ഓരോ ദിവസവുംഓരോ ഇടങ്ങളിലുംനിന്റെ ഉമ്മകൾഒളിച്ചുവെച്ച മുറുക്കങ്ങളായിരിക്കാംചുഴലിയും വർഷപാതവുമായികാലങ്ങൾ കഴിഞ്ഞിട്ടുംഎന്നിലിങ്ങനെ പെയ്തുനിറയുന്നതെന്ന്ഞാനെങ്ങിനെ എന്നെതന്നെപറഞ്ഞു സമ്മതിപ്പിക്കുമെന്ന്നീ ആലോചിച്ചിട്ടുണ്ടോ………….,ഓരോരോ ഇടങ്ങളിലുംഓരോരോ ഒച്ചകൾ…….ഞാനതെല്ലാം പരിഭാഷപ്പെടുത്തുകയാണ്എനിക്കും നിനക്കുംമാത്രംവായിക്കാവുന്ന ഭാഷയിൽ……….എന്നെങ്കിലും കാണുമ്പോൾ തന്നേക്കാംതെറ്റുണ്ടെങ്കിൽ…

തൊപ്പി വിൽപ്പനക്കാരൻ.

രചന : ജയരാജ്‌ പുതുമഠം.✍ തോറ്റ് തൊപ്പിയിടുക എന്നത് അയാളുടെ കർമ്മരംഗത്തെ നിഴൽകൂട്ടായിരുന്നു എക്കാലത്തും.മരുഭൂമിയുടെ ഊഷരതയിൽനിന്നാരംഭിച്ച ജീവിതയാത്രയിൽ എത്രയെത്ര മായാ ജലാശയങ്ങളിലൂടെയാണ് അയാൾ മുങ്ങിനിവർന്നത്.ഓരോ സ്നാന ഘട്ടങ്ങളിലും പിടിയിലൊതുങ്ങിയ വർണ്ണമുത്തുകൾ യാത്രാമധ്യേ ചോർന്നുപോയതിന്റെ നിരാലംബസ്മരണകൾ പലപ്പോഴും അയാളിൽ ഖിന്ന ഭാവത്തിന്റെ ഇഴകൾ…