Month: June 2022

എന്റെ നീലവിഷാദ൦

രചന : വൃന്ദ മേനോൻ ✍ എന്റെ നീലവിഷാദമേ … നീയിപ്പോഴു൦എന്നെയറിയുന്നുവോ? ഹൃദയത്തിനുള്ളിലെ ഉണങ്ങാത്ത മുറിവായി ഞാൻ കാത്തു സൂക്ഷിക്കുന്ന നിന്നെ നീ കാണുന്നുവോ? മേലെ ഒരു നക്ഷത്രത്തിളക്കത്തിൽ നിന്റെ നിഴൽപ്പാടുകൾ കണ്ടാൽ ഒരുപാടുണ്ട് ചോദിക്കുവാൻ.അകാലത്തിൽ ഞങ്ങളോട് വിട പറഞ്ഞു പോയ…

ഒരു ദേശത്തിന്റെ കഥ .

രചന : മൻസൂർ നൈന ✍ എന്ത് കൊണ്ടൊ ഏറെ താമസിച്ചു പോയി ഇതെഴുതാൻ . കഴിഞ്ഞ ഡിസംബറിലായിരുന്നു കുളിരുള്ള ഓർമ്മകൾ നൽകിയ ആ കൂടിക്കാഴ്ച്ച . എഴുതാൻ ഏറെ താമസിച്ചുവെന്ന ഖേദത്തോടെയും ക്ഷമാപണത്തോടെയും നിങ്ങൾക്കായി …….ഒരു ദേശത്തിന്റെ കഥ ….…

മരിച്ചവരുടെ പ്രണയം

രചന : ദിലീപ്✍ ഇരുണ്ടമഴമേഘങ്ങളിൽഞാൻ നിന്റെ പേരെഴുതിച്ചേർക്കട്ടെ,നീ പെയ്യുന്ന രാവുകളിൽഒറ്റയാക്കപ്പെടുന്നതിന്റെഅസ്വസ്ഥതകളെഒഴുക്കിക്കളയട്ടെ,വരിതെറ്റിയ ഒരുകവിതയായി ഞാൻപച്ചമണ്ണിൽ മഴയ്ക്കുതാഴെനിശ്ചലമാവട്ടെ,നീയറ്റുവീഴുന്ന മണ്ണിൽമരണവുംഎനിക്ക് കവിതയാണ്,വ്യാമോഹങ്ങളുടെഎഴുതിച്ചേർക്കലുകളില്ലാത്തകാല്പനികതയുടെഅതിമനോഹരമായൊരു കവിത,ഖബറിൽ മുളച്ചുപൊന്താൻലാവണ്ടർ പൂക്കളുടെസുഗന്ധം വേണ്ട,ചുവന്നു കത്തുന്നഗുൽമോഹറും വേണ്ട,പടർന്നുപിടിക്കുന്നശവംനാറി പൂക്കളുണ്ടാവുംഅവയെനിക്ക് പുതപ്പാവും,ഇരുട്ടിന്റെ ഒളിയിടങ്ങളിൽഎന്റെ ഓർമ്മയുടെമൺപുറ്റുകളുയരും,ഖബറിലെ കവിതതിന്ന്ചിതലുകൾക്കുംചിറകുമുളച്ചേക്കാം,അവ രാപ്പാടികളുടെഈണത്തിന്കാത്തിരുന്നേക്കാം,നിലാവ് ഞെട്ടറ്റു വീഴുമ്പോൾകടൽ, തീരങ്ങളെ പ്രാപിക്കുമ്പോൾനദികൾ മൗനം…

ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഫ്ലോറൽ പാർക്കിൽ രൂപം കൊണ്ട ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് ഒരു നൂതന മത്സരവുമായി വരുന്നു. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിനായി “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നതിന് ഫിഷിംഗ് ക്ലബ്ബ് ഭാരവാഹികൾ തയ്യാറെടുക്കുകയാണ്.…

വാക്ക് (ജൂൺ 19 – വായനാദിനം )

രചന : കെ ജയനൻ ✍ വാക്കുകൾനിരവദ്യവേദപ്പൊരുളുകൾനിരാമയ മൗനംലാവണ്യ നിമദo …..വാക്കുകൾനിയതിയായ് വന്നെന്റെനാവിൽ പിറക്കിലുംനീർകാക്കയായ് ചിറകിട്ടടിക്കുന്നു ….വാക്കെന്റെ നാവിൽജ്വരചിന്ത കോറുന്നുവാക്കെന്റെനാവിൽപനിക്കുന്നപഴമൊഴി…വാക്കെന്റെ രോഷത്തി –ന്നപസ്മാര കൗതുകം….ആരെന്റെ ചിന്തയ്ക്ക്ചിതയൊരുക്കുംആരെന്റെ വാക്കിനുശ്രാദ്ധമൂട്ടുംആരെന്റെ നാവിൽവയമ്പു തേയ്ക്കും…..*

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക്
ശശി തരൂർ മുഖ്യാതിഥിതി.

കോരസൺ, പബ്ലിക്ക് റിലേഷൻസ്✍ ന്യൂയോർക്ക്: അത്യന്തം വിപുലമായ ചടങ്ങുകളോടെ കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടത്തുവാനായി അൻപതഗകമ്മിറ്റി നിലവിൽ വന്നു. ന്യൂയോർക്കിലെ പൊതുസമൂഹത്തിൽ അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ സാക്ഷിയാക്കി, അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന കേരളസമാജം…

ഏകാകിയുടെ നൊമ്പരം

രചന : രാജീവ് ചേമഞ്ചേരി ✍️ പണമേറെ കൈയ്യിലുണ്ടെന്നാകിലും-പരിതപിക്കുന്നുയെൻ മനം മൂകമായ്!പരിവാരങ്ങളെത്രയോയുണ്ടെന്നാലും-പാതിവഴിയില്ലെല്ലാമടർന്ന് പോയീ! പത്തരമാറ്റുള്ള സ്വപ്നങ്ങൾ കണ്ടു ഞാൻ-പുത്തനിറക്കി വളർത്തിയോരെല്ലാം!പുതുവഴി തേടിക്കൊണ്ടകലേയ്ക്ക് പോയി-ഇതുവഴി വരുവാനായ് സമയമില്ലാതെയായ്! കൊട്ടാരതുല്യമാം പാർപ്പിടമുണ്ടെങ്കിലും-കോലായിലേകനായ് ഞാനിരിക്കുന്നു!കുശലങ്ങളോതുവാനാളുകളില്ലാതെയെന്നുംകണ്ണീര് വീഴ്ത്താതെയാരെയോ തേടവേ! കാലങ്ങളിതുപോൽ ചാക്രീയമാവുമ്പോൾകാര്യങ്ങളൊക്കെയും തനതായ് ഭവിക്കവേ!യൗവ്വനമെന്നതും പിന്നെ വാർദ്ധക്യമെന്നതുംയാഗമായ്…

ബ്രൂണോ കാറ്റലാനോ

രചന : ജോർജ് കക്കാട്ട് ✍️ ബ്രൂണോ കാറ്റലാനോയുടെ (ഇറ്റലിയിലെ വിയാരെജിയോയിൽ ഇത് കാണാം) എത്ര ശക്തമായ ശിൽപമാണ്. പ്രതിമകൾ സ്വന്തം ജീവിതത്തിന്റെ പ്രതിനിധാനമാണെന്ന് കാറ്റലാനോ പറഞ്ഞു. ഫ്രാൻസിലേക്ക് കുടിയേറിയ മൊറോക്കോ സ്വദേശിയാണ്. കുടിയേറ്റക്കാരും യാത്രക്കാരും മറക്കേണ്ട തങ്ങളുടെ ഒരു ഭാഗം…

ആ വാതിലിൽ മുട്ടിയത് ആരാകും കൂട്ടുകാരേ?

രചന : ഷാജു വി വി✍️ സന്ധ്യ പോലത്തെ ഉച്ചയാണ് .അയയിൽ കൊളുത്തി വച്ചതുകൊണ്ടു മാത്രംതൂങ്ങി നിൽക്കുന്ന ഫാൻസിഡ്രസുകൾ പോലെ കനത്തിരുണ്ടു തൂങ്ങിയ മേഘങ്ങൾ.നിശ്ചലതയെക്കുറിച്ചുള്ള ഹ്രസ്വചിത്രമെടുക്കാൻ വേണ്ടിസ്വയമടക്കിപ്പിടിച്ചു നിൽക്കുന്ന , കാഴ്ചയിലില്ലാത്തകാറ്റിൻ്റെ ഉൺമ, കുട്ടിക്കാലത്തെ കേരളപാഠാവലിയിലെ ചിത്രം പോലെ ചലനമറ്റ നീണ്ടു…

കവിതയും ഞാനും

രചന : ഷൈലകുമാരി ✍️ ഇടയ്ക്കിടയ്ക്കവൻ ചാരെ വന്നിട്ടെന്നെ വിളിക്കും,മധുര സ്വപ്‌നങ്ങൾ കൊണ്ടെൻ മനസ്സു നിറയ്ക്കും.കൈയിൽ തൂലികതന്നിട്ടെന്റെയരികിലിരിക്കും,കണ്ണിൽക്കണ്ണിൽ നോക്കി ഞങ്ങൾ,കഥകൾ പറയും.രോഗം, ദുരിതമൊന്നുമപ്പോൾ,ഒാർമ്മയിലെത്തില്ല,മായികമായൊരു ലോകത്തേക്കെൻ,മനസ്സു പറന്നീടും.ഈണം ചുണ്ടിൽ മൂളിയടുക്കും,നോവതു മാറീടും,ഞാനറിയാതെ ആത്മാവിലൊരു,കവിത പിറന്നീടും.കവിതേ നീയണയുമ്പോൾ,ഞാനെന്നെ മറന്നീടും,പ്രണയമിങ്ങനെ നറുംനിലാവായ്,വിരിഞ്ഞുനിന്നീടും.ഇടമുറിയാതെ വരികളിങ്ങനെ,പിറന്നു വീഴുമ്പോൾ,മാഞ്ഞുപോകരുതേ നീയെൻ,കൂട്ടിനിരിക്കേണം.