Month: June 2022

തണൽ മരങ്ങൾ

രചന : ജയേഷ് പണിക്കർ✍ വെയിലേറ്റിതങ്ങു തളർന്നിടുമീവഴിയാത്രികർക്കങ്ങു തണലാകുകകഠിനമാം വീഥിയിലെന്നാളുമീകദനത്തിൻ ഭാരമൊഴിക്കുവാനായ്മുറിവേറ്റ മനസ്സിനൊരൗഷധമായ്മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്ഇടമുറിയാതങ്ങു പെയ്തൊഴിയുംഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾകാതോർത്തിരിക്കുകിലെന്നുമെന്നുംശാന്തമായീടുമലയടികൾഒരു കുഞ്ഞു തെന്നലായെത്തീടുകനെറുകിലെ വിയർപ്പതങ്ങാറ്റീടുകസ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങുസകലർക്കുമാനന്ദമേകുകെന്നുംഇതളിട്ടുണരട്ടെ നൂറു പൂക്കൾഇനിയുമങ്ങേറെ തണൽമരത്തിൽ.

നീതിസൂര്യൻ

രചന : തോമസ് കാവാലം ✍ ആകാശത്തൊരത്ഭുത തിരിയായ്വിരിയും സൂരൻ കൈരവമായിസൗര ജ്യോതിർ രാജകുമാരാ!ഉലകിൽ നീതരും ജീവസ്പർശം. അനുസ്യൂതം നീ അമൃതുവർഷി-ച്ചാനന്ദത്തിൻ കൊടുമുടിയേറ്റിസകലചരാചര സംഘാതത്തിൽവിലസും നീയൊരു മാരാളികയല്ലോ. വാരിധിയിൽനീന്നുയരുമുദധിഅമൃതംവർഷിച്ചവനിയെ നിരതംപുളകംകൊള്ളിച്ചിളക്കും,കോമര-മാക്കും ചേലിൽ,വിളനിലമാക്കും. ശീതളമാരുതനവനിയെയാകെനിന്നാശ്ലേഷ ചുംബനമേകവേആനന്ദത്തിൽ നിവൃതി കൊള്ളൂപതിത ജനവും പണ്ഡിത സദസ്സും.…

ദൈവ ദൂതൻ

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ രാവിലെ ഓഫീസിൽ എത്തിയ ഉടനെ ഉച്ചക്കുള്ള ലീവ് അപേക്ഷ കൊടുത്തു അല്ലേ ?” ശശി യുടെ ചോദ്യം കേട്ടപ്പോൾ ഫയലിൽ നിന്നും തലയുയർത്തി അവനെ നോക്കി.” ഗുരുവായൂർ പോകണം. തുലാഭാരം നടത്താനുള്ള വഴിപാട് ഉണ്ട്…

പത്തേമാരി

രചന : ബാബുരാജ് കെ ജി ✍ ഉദയങ്ങളിൽ നിന്നും ഊറി വരുന്ന ഉപ്പു –കാറ്റിൻ്റെ സൂര്യനാണ്അവളുടെ ചിരികളെകവർന്നെടുത്തത്?ഓർമ്മകളിൽ നിന്ന്അവധിയെടുത്ത ഒരു ദിവസം ?അപ്രതീക്ഷിതമായ ഒരുവിരുന്നു്.നിങ്ങളുടെ ചിന്തകളിലേക്ക് ഞാനവളെ തരികയാണ്.”!എനിക്ക് രാജിയെഅറിയാം!ദൈന്യതയുടെ കറുത്തപാടുകൾ അവളുടെകൺതടങ്ങളിൽ നിന്നുംമാഞ്ഞിരുന്നില്ല!?പുസ്തകങ്ങളുടെപുതുമണത്തോടൊപ്പംഅവളും ചിരിച്ചിരുന്നു.സഞ്ചാരങ്ങളുടെ സൂര്യൻ അവളേയുംവേട്ടയാടിയിരുന്നെന്നോ?അപ്രതീക്ഷിതമായ ഒരുവിരുന്ന്”ഉച്ച…

ധാന്യാമ്ലം

രചന : ഹരിദാസ് കൊടകര✍ ചിതലെടുത്ത നാവിൽകുടിച്ചുതീർന്നൊരുനിയതി കഥയുമായ്വീണ്ടും കായകല്പന നാല് പകൽക്കിഴിധാന്യാമ്ല ധാരപോകുന്നിടത്തെല്ലാംനിറുത്തി നിറുത്തിഅധിക ഭൂമിഭൂതംചവയ്ക്കാതെതീരുന്നതേ പുണ്യം മിഴി രണ്ടിലും-എളുതെന്ന വീട്.നാട്ടുകൂട്ടങ്ങളിൽ-തട്ടി വീണ മുഖം-പടരും പിണക്കം.മുന്നിലുറുമ്പിൻ കവലകാൽ കവച്ചേ നടപ്പ്. മധുരം മടുത്തു..മേമ്പൊടിക്കായ്ഒരു പൊട്ട് ശർക്കരആരോ ശഠിച്ചു പലതരം നാട്ടുമാവുകൾകടന്നുപോയതീ-കൈവഴിയ്ക്കെങ്കിലുംകൊണ്ടാലഗ്നി…

വയ്യാത്തോന്റെ ആദ്യ ഉസ്ക്കൂൾ ദിനം

രചന : സുധീഷ് ചന്ദ്രൻ സഖാവ്✍ പുതിയ കാലത്തിന്റെ വേഗങ്ങളിൽ ,തിരക്കുകളിൽസമയത്തെ പിടിച്ചുകെട്ടാനാവാതെ ഓടുമ്പോൾപിറകിലേക്ക് ഒന്നു നോക്കാനായാൽവിണ്ട മണ്ണിലേക്ക്പുതുമഴ വീണ പോലെയൊരുസുഖാ മാഷെ .കുഞ്ഞീതായിരിക്കുമ്പോൾ ചേച്ചിയുംവീടിനടുത്തുള്ള കൂട്ടുകാരുംപോയിരുന്ന ഉസ്ക്കൂളിലേക്ക് ,” ഉസ്ക്കൂള് തൊറക്കാറായിന്റെ മോനും ഇനി പൂവാടാ” ന്ന് പറഞ്ഞ്മുറുക്കാൻ മുറുക്കിയ…

പ്ലാവിലക്കഞ്ഞി

രചന : വി.കെ.ഷാഹിന✍ രമയുടെ വീട്ടുചുമരിൽനിറയെ ദൈവങ്ങളുടെ പടം.വില്ലു കുലയ്ക്കുന്ന രാമൻതേരു തെളിക്കുന്ന കൃഷ്ണൻമരതകമലയേന്തുന്ന ഹനുമാൻതാമരപ്പൂവിലെ സരസ്വതിനാണയങ്ങൾ ചൊരിയുന്ന ലക്ഷ്മിപാമ്പിൻ പുറത്തേറി വിഷ്ണുഇവയ്ക്കിടയിൽ നരച്ചമഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും.എത്ര കണ്ടാലും മതിയാവാത്തദൈവങ്ങളെ കണ്ണുവെച്ച്ഒരു ദൈവചിത്രം പോലുമില്ലാത്തഎന്റെ വീടിനെ ഞാൻ വെറുത്തു.ചുമരിൽ കരിക്കട്ട കൊണ്ട്വില്ലു…

“സ്നേഹവീട് കേരളയുടെ സാഹിത്യകാർക്ക്”

ഡാർവിൻ പിറവം ✍ ബഹുമാന്യരായ സ്നേഹവീട് സഹയാത്രികരെ,. സ്നേഹവീട് കേരളയിലെ എല്ലാ എഴുത്തുകാർക്കുമായി ആസ്ഥാനമന്ദിരത്തിൽ, ഒരു ലൈബ്രറി ആരംഭിക്കുവാൻ ഉദ്ദേശിക്കുകയാണ്.. കലകൾക്കായി സംഗീത വിദ്യാലയം ആരംഭിച്ചതിന് ശേഷം, സാഹിത്യകാർക്ക് ലൈബ്രറി ആരംഭിക്കാമെന്ന് കേന്ദ്ര കമ്മറ്റി ചർച്ചയിൽ തീരുമാനമെടുത്തു.ലക്ഷ്യങ്ങൾ:- എല്ലാ എഴുത്തുകാരും, അവരുടെ…

” നദിയും ജീവിതവും “

രചന : കൃഷ്ണമോഹൻ കെ പി ✍ നീളുന്ന ദുഃഖത്തിന്റെ ഭാവങ്ങളെല്ലാം വാങ്ങിനീളെയങ്ങൊഴുകുന്നു ഭാസുര നിളാ നദീമാനവജീവിതത്തിൻസുഖദുഃഖങ്ങളൊക്കെമാനിനിയവൾ തന്റെ ഒഴുക്കാൽ ചൊല്ലീടുന്നൂ വേനലിൽ വറ്റിത്തീർന്ന പുഴയോ മനസിന്റെവേപഥുകാട്ടീടുന്നൂഅന്യൂനമതിൽപ്പിന്നെവർഷത്തിൽപുളകിതഗാത്രിയായൊഴുകുമ്പോൾവർദ്ധിതമോദത്തോടെ ഹർഷത്തെ ക്കാട്ടീടുന്നൂ കവിയുടെവരികളാ നിളയുടെ പ്രവാഹം പോൽശാന്തമായ് ചൊൽവൂ പല ഭാവങ്ങൾ ക്രമമായീകാലത്തിന്നൊഴുക്കിലീജീവിതത്തോണിയാകെപാടെയങ്ങുലയുന്ന…