Month: July 2022

നിയോഗം

രചന : ജയേഷ് പണിക്കർ✍ നിശ്ചയമില്ലിതിനൊന്നുമെന്നുംനിത്യവുമിങ്ങനെ വന്നു പോകുംസത്യത്തിലാരിന്നു നാമെല്ലാമേവിശ്വാസമെന്നതങ്ങൊന്നു മാത്രംവേഷങ്ങളങ്ങനെയോരോന്നായിവേദിയിലങ്ങനെയാടുവതുംകർത്തവ്യമോരോന്നു ചെയ്യുന്നതാകൺമുൻപിലായിന്നു കാണുന്നവകൃത്യതയോടെ നിയോഗിപ്പതുസൃഷ്ടികർത്താവെന്നറിവതില്ലേഞാനെന്ന ഭാവത്താലാരുമിന്ന്ജ്ഞാനത്തിനേതും വില നൽകില്ലപാതകൾ മുൻപിലതേറെയുണ്ട്പോകുവതേതെന്നു വ്യക്തമല്ലഈശ്വര കല്പിതമല്ലാതെയൊന്നുമേസാധ്യതമതാവില്ലയീ ഉലകിൽ.

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ കർമ്മങ്ങൾ വ്യഴം , വെള്ളി ദിവസങ്ങളിൽ.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂയോർക്ക് : വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ സ്ഥാപന കർമ്മങ്ങൾ ജൂലൈ 14 വ്യാഴം ജൂലൈ15 വെള്ളി എന്നീ ദിവസങ്ങളിൽ നടത്തും. ശ്രീ രാം പരിവാർ, ശ്രീകൃഷ്ണൻ, ശ്രീ സുദർശന നരസിംഹമൂർത്തി, ശ്രീ നരസിംഹ മൂർത്തി,…

പ്രസവവാർഡിൽ ഒരു
കാലൊച്ചയും കാത്ത്…

രചന : എൻ.കെ.അജിത്ത് ✍ പ്രാണനിൽ പ്രാണൻ കടഞ്ഞങ്ങെടുത്തതാംപ്രാണന്നുവേണ്ടിയീക്കാത്തുനില്പ്നാഴികയോരോയുഗംപോലെയാകുന്നതാതൻ്റെ താന്തമാം നോക്കിനില്പ്! കുടമൊന്നു പൊട്ടിപ്പിറക്കുന്ന കുഞ്ഞുടൽനവമായിശ്വാസംകഴിച്ചിടുമ്പോൾഉയരുന്നയാദ്യത്തെക്കുഞ്ഞിക്കരച്ചിലിൽതുടികൊട്ടിടുന്നുവാ പിതൃനെഞ്ചകം അകമേ തപംപോലെ നവമാസചര്യകൾമുറപോലെനോക്കിയോൾ ഉലയുമ്പൊഴുംഉരുകുന്നു തനുവാപ്പിതാവിൽ മുഴുക്കെയുംസുഖമായിരിക്കുവാൻ വാഞ്ഛയോടെ ഉടയോനുകനിവേറി നവമായസൃഷ്ടിയെഉശിരോടെ മണ്ണിന്നു നല്കിടുമ്പോൾഒരുമാത്ര മാതാവിനുള്ളിൽത്തുടിക്കുന്നുഅമൃതം ചുരത്തുന്ന പുണ്യസ്നേഹം അനുരാഗഗാത്രങ്ങളൊന്നിച്ചുചേർന്നുനിന്നുയിർകൊണ്ട നവ്യമാം ജീവബിന്ദു,വിടരുമാ…

മെസഞ്ചറിൽ അഭിരമിക്കുന്നവർ

രചന : സാബു കൃഷ്ണൻ ✍ കുന്നിൻ മുകളിലെ ശലഭങ്ങളായിപാറിപ്പറക്കുന്ന ശലഭ ഗീതം !!!ഇൻബോക്സിൽ പ്രേമം പൂത്തപ്പോൾപൂമുഖം കാണാൻ ആഴിമലയ്ക്ക്…ഒരു കുന്നിൻ ചെരിവിലാണ്അവൾ വസിക്കുന്നത്കടൽക്കാറ്റിന്റെ കുളിരുംതിരമാലകളുടെ സംഗീതവുംനിലാവ് ഞൊറിഞ്ഞുടുത്തനീലപ്പരവതാനിയുംനിത്യാനന്ദത്തിന്റെ മിഴിവുറ്റരംഗവിതാനങ്ങളും …തുറന്നിട്ട ജാലകത്തിലൂടെരാത്രി കനത്തു കിടക്കുമ്പോൾഅവളൊരു സ്വപ്നക്കൂട്മെല്ലെ തുറന്നു വെക്കുംപിന്നെ സന്ദേശങ്ങളുടെമഹാ…

ഒഴിവാക്കപ്പെട്ടവൻ്റെ ഭൂപടം

രചന : അനിൽ മുട്ടാർ✍ എത്ര പെട്ടന്നാണ് ഞാൻനമ്മളെന്ന ഭൂപടത്തിൽനിന്നുഒഴിവാക്കപ്പെട്ടവൻ്റെഒടുവിലത്തെക്കളത്തിലേക്ക്വലിച്ചെറിയപ്പെട്ടത്….നമ്മൾ കാണാൻ കൊതിച്ചകടലെനിക്കിപ്പോൾ കാണാംഅതെൻ്റെ കണ്ണിലാണൊളിച്ചിരുന്നത് ….എനിക്കിന്നെപ്പോഴുംനിൻ്റെ ശബ്ദമിന്ന് കേൾക്കാംഹൃദയ നിശ്വാസത്തിൽപണ്ടേയുണ്ടായിരുന്നത്പ്രതിദ്ധ്വനിയാവുന്നുണ്ട്….നമ്മൾ നടക്കാനിരുന്നവഴികളിലൊക്കെഞാൻ നടക്കുന്നുണ്ട്ഞാൻ മാത്രമല്ലേമാഞ്ഞുപ്പോയിട്ടൊള്ളുഎൻ്റെ നിഴലുകളിപ്പോഴുംപെരുവഴികളിലുണ്ടെന്ന്വെയിലു പറയുന്നു …നിനക്കു വേണ്ടി വാങ്ങിയ ക്യാൻവാസ് നിറയേചിത്രങ്ങൾ വരച്ചിട്ടുണ്ട്കൈരേഖ മാഞ്ഞുപ്പോയവൻ്റെഒടുക്കത്തെ വര…നീ തന്ന…

ആത്മ സംയമനം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ഉച്ചയൂണ് കഴിഞ്ഞ് കുറച്ചു സമയം വായിക്കട്ടെ എന്ന് കരുതി ഇരുന്നപ്പോഴാണ് ഫോൺ ബെല്ല് കേട്ടത്. വേഗം എഴുന്നേറ്റു നോക്കി.“ങേ! മധുവേട്ടൻ !”എന്തായിരിക്കും ഇപ്പോൾ വിളിക്കാൻ” ഹലോ ….”“ശാരി ഞാനാണ് നിന്റെ മധുവേട്ടൻ”“മധുവേട്ടാ …. ഈ ശബ്ദം…

പ്രതീക്ഷ.

രചന : പാപ്പച്ചൻ കടമക്കുടി✍ കുറുക്കന്മാരുടെ നാട്ടിൽസിംഹത്തിനെന്തു വില..?അജ്ഞാത ജീവികളെയാണ്ആരും പേടിക്കുന്നത് .നീലത്തിൽ മുങ്ങിയാൽപ്പിന്നെമുഖം നിറയെ,മനസ്സിലുംഎടുത്താൽപ്പൊങ്ങാത്തഗൗരവമാണ് . ആടിനും മാടിനും മുയലിനും പൂച്ചയ്ക്കുംആനയ്ക്കും പോത്തിനുംകുതിരയ്ക്കും പട്ടിക്കും ആമയ്ക്കുംജിറാഫിനും കുരങ്ങനും എലിക്കുംബുദ്ധിയുണ്ടെന്നാണ്അവരുടെ ബുദ്ധി. വ്യാളീ മുഖം വെച്ചവളഞ്ഞ വാതിലിനകത്ത്വ്യാപരിക്കുന്നജംബുകത്തെപ്പോലാരുണ്ട്?സിംഹ ,പുലി,കടുവമാർഎല്ലാമറിഞ്ഞിട്ടുംകിട്ടിയ മാംസത്തുണ്ടിൽനക്കിത്തുടച്ച്ശൗര്യം മിനുസപ്പെടുത്തുകയാണ്,പക്ഷേ…ആകാശം…

“അന്ന് പെയ്ത മഴ”

രചന : ഡാർവിൻ. പിറവം.✍ മാനം കോരിച്ചൊരിയുന്ന മഴയിൽ, വൃദ്ധസദനത്തിൻ്റെ ഒരു കോണിൽ, ഹൃദയങ്ങൾ നഷ്ട്ടത്തിൻ പന്ഥാവുകൾ അയവിറക്കുമ്പോള്‍, അനന്ദന്റെ ഉള്ളിൽ മഴയോട് എന്തെന്നില്ലാത്ത പ്രണയം തോന്നി…കുളിരുകോരി മഴനൂലുകൾ പെയ്തിറങ്ങുകയാണ്. വൃദ്ധ ഹൃദയങ്ങളിൽ മഴവില്ലിൻ്റെ ചാരുതകൾ വിരിയുന്നു. മയൂരനൃത്ത മാസ്മരികതകൾ കൺകടാക്ഷമായി.…

ദശരഥദുഖം.

രചന :-ബിനു ആർ. ✍ പാടിപതിഞ്ഞപ്പോഴെല്ലാം,കേട്ടതെല്ലാം ഇരുളിൻപിന്നാമ്പുറത്തെമായക്കാഴ്ചകളായിരുന്നീടവേ,അയോദ്ധ്യാധിപതിയുടെവീരകഥകളിലെവിടെയോവന്നുചേർന്നൊരുകൈവല്യപ്പിഴവിൽ,കാലവുംകഥയുംമാറിമറിയവേ,തകർന്നഹൃദയവുമായ്രാജാ ദശരഥൻപ്രിയപുത്രരേയും ജനകജയെയുംവനവാസത്തിന്നയച്ചപീഡിതകഥയിൽ അഭിരമിക്കലുകൾ, മനസ്സിനകത്തളങ്ങളിൽചീന്തേരുപൊടികൾ പോൽപാറിനടന്നിരുന്നു….പൂജിതകഥയിൽ പ്രിയഭാജനമാംകേകയപുത്രിയിൽ,പ്രേമവും കാമവും വർണ്ണവുംവൈചിത്ര്യവും ഇഴചേർന്നമാനസവാടിയിൽ,മതിമറന്നകാലത്തിൽവന്നുചേർന്നൊരാസുരാസുരയുദ്ധത്തിൽ,അയോദ്ധ്യാധിപതിയുടെമനവും മാനവും വിജയവുംതന്റെ ചൂണ്ടുവിരൽത്തുമ്പിനാൽനേടിയെടുക്കവേ,ചേതോഹരമാംപ്രണയത്തിൽ,മതിമറന്നുനൽകിപ്പോയരണ്ടുവരങ്ങളിൽ, ഇടിത്തീപോൽഹൃദയവാതായനങ്ങളിൽചെന്നുപതിച്ചുപോയ്…ആടിയുലഞ്ഞുപോയൊരാരാവുകളിൽ,കാലപുരിക്കെന്നപോൽകാനനവാസത്തിനു പ്രിയപുത്രനെനേർച്ചക്കിട്ടപ്പോൾ,ലോപപാദനുനൽകിയ മകളുടെപകലിരവുകൾമനസ്സിലേക്കോടിയെത്തിയപ്പോൾ,രാജാധികാരംപാരമ്പര്യങ്ങൾക്കനുസൃതമാംവണ്ണംവരില്ലെന്നുകണ്ടപ്പോൾ,പുത്രരില്ലാദുഖത്തിൻഹേതുഹോമാഗ്നിയിൽ ഉയർന്നുവന്നപ്പോൾ,പ്രഥമരാജ്ഞിക്കുമാത്രംനൽകാതെ മൂവരും പങ്കുവച്ചപ്പോൾ,ഓർമ്മകൾ രാപ്പനികളായ്…കാലംമാറ്റിയകനവുകളൊന്നുംമനതാരിൽ പോലുംഉയർന്നുവരാതിരുന്നപ്പോൾ,നേർസാക്ഷ്യങ്ങളിൽ സന്തോഷങ്ങൾമനസ്സാകും ലോലമാംചിത്ര-ത്തുണിയിൽ ചുരുട്ടിവച്ചപ്പോൾ,ആരോടുമുരിയാടാതെഗൂഢമാനത്തിൽകാത്തിരുന്നൊരാക്കാലത്തിൽ,പ്രിയപ്രഥമപുത്രന് രാജ്യാഭിഷേകംനിഷേധിക്കപ്പെട്ടപ്പോൾ,ചടുലമാം…

ജൂലൈ 15ആം തീയതി പ്രഫസർ ഗോപിനാഥ് മുതുകാട് ന്യൂ യോർക്കിൽ മോട്ടിവേഷൻ സ്‌പീച്ച് നടത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ പ്രമുഖ മജീഷ്യനും മോട്ടിവേഷൻ സ്‌പീക്കറുമായ പ്രഫസർ ഗോപിനാഥ് മുതുകാട് ന്യൂ യോർക്കിലെ കേരളാ സെൻട്രലിൽ വെച്ച് ജൂലൈ 15ആം തീയതി വൈകിട്ട് 6.30 മോട്ടിവേഷൻ സ്‌പീച്ച് നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ മാജിക് പരിപാടികൾ അവതരിപ്പിച്ചു ലോക…