Month: July 2022

ഫൊക്കാനാ മതസൗഹാർദ്ദ സ്നേഹ സന്ദേശ സെമിനാർ ജൂലൈ ഒൻപതാം തിയതി ശനിയാഴ്ച ഫൊക്കാന കൺവെൻഷൻ നഗറിൽ.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ പത്തൊൻപത്താമത് കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വിശിഷ്‌ടവ്യക്തികളെയും പ്രവർത്തകരെയും സ്വീകരിക്കാൻ കൺവെൻഷൻസെന്റർ ഒരുങ്ങി കഴിഞ്ഞു. കൺവെൻഷനിലെ ഒരു പ്രധാന സെമിനാർ ആയ മതസൗഹാർദ്ദ സെമിനാർ ഡോ. മാമ്മൻ സി…

മാട്രിമോണിയൽ

രചന : മോഹൻദാസ് എവർഷൈൻ.✍ ആശാൻ വായനശാലയിൽ എത്തുമ്പോൾ അവിടെ ആരുമില്ലാതെ വഴിയമ്പലം പോലെ തുറന്ന് കിടക്കുകയായിരുന്നു.മേശപ്പുറത്ത് ആരും തുറന്നുനോക്കാത്ത പത്രങ്ങൾ മടക്ക് നിവർത്താതെ കിടപ്പുണ്ട്,ആശാൻ കയ്യിലിരുന്ന കാലൻക്കുട മൂലയിൽ ചാരിവെച്ചു.എന്ത് പറയാനാ, പണ്ടൊക്കെ ഇവിടെ വന്നാൽ ഒരു പത്രം വായിക്കുവാൻ…

തുളസിക്കതിർ (ഓമനതിങ്കൾക്കിടാവൊ…. എന്ന ശൈലി)

രചന : ശ്രീകുമാർ എം പി✍ ചന്തത്തിലാടുക കണ്ണാ നിന്റെചെന്തളിർപാദങ്ങളാലെ !ചാരുപുരികക്കൊടികൾ ചേലിൽചാപങ്ങൾ പോലെ ചലിയ്ക്കെപുല്ലാങ്കുഴലിന്റെ നാദ മെങ്ങുംപൊന്നല തുള്ളിയൊഴുകിഓമനപ്പൂമുഖം വേർത്തു മെന്നാലോമൽച്ചൊടികൾ ചിരിച്ചുംചാഞ്ചല്യമറ്റു വിളങ്ങി ചെമ്മെവിശ്വമറിയും മിഴികൾചാഞ്ചാടി പീലികൾ തമ്മിൽ നല്ലകാവടിയാടുന്ന പോലെനൻമണം ചിന്നും തുളസി ഹാരംമാറിൽ ശ്രീവത്സത്തിലാടിമെല്ലെ കുറുനിര…

വള്ളിയമ്മാമ്മ

രചന : സെഹ്റാൻ✍ മഴ ആർത്തിരമ്പി പെയ്യുന്ന ചില രാത്രികളിൽ ഇപ്പോഴും ഞാനാ ശബ്ദം കേൾക്കാറുണ്ട്. കഥപറയുന്ന ഒരു മുത്തശ്ശിയുടെ ശബ്ദം. വള്ളിയമ്മാമ്മ…!?പഴയൊരു പോസ്റ്റിൽ ഞാൻ വള്ളിയമ്മാമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.(ഞങ്ങൾ തൃശൂർക്കാർക്ക് അമ്മൂമ്മ എന്നാൽ അമ്മാമ്മയാണ്.) പണ്ടൊരു വീട്ടിൽ വാടകക്കാരായി കഴിയുന്ന…

അഭിലാഷം

രചന : കനകം തുളസി✍ സുഖമുള്ള സ്വപ്നസവിധേ വസിച്ചിടുമ്പോൾസുഖശയനമോഹമേറ്റുന്നചിത്തത്തിനായ്സുഖദവരികളാൽമെനഞ്ഞു ഞാനെന്റെസുഖസാന്ദ്ര വിരിപ്പിന്നലങ്കാരച്ചാർത്തുകൾ.സഖികളായ് സദാ അരികിലണഞ്ഞതോസ്നേഹസംഗീതത്തിൻസ്വരസുധാ വൈഖരികൾ.സോമപ്രകാശ സാമീപ്യം സന്ധ്യയിലലിയുമ്പോൾസരളമായി സോപാനഗീതംഎന്നകതാരിൽസദാ സത്യപ്രകാശമായി.അഭിലാഷങ്ങളെൻഅന്തപ്പുരത്തിന്നാമാടപ്പെട്ടിയിൽഅണിയിച്ചൊരുക്കി.ആനന്ദനിർവൃതിയെ അഹ്ലാദമോടെഅണിയത്തിരുത്തി.അമരത്തായെൻസങ്കൽപ്പസൂര്യനുംഅണയാതെ വസിപ്പൂ.അനന്തമാമാകാശമെന്നപോലെഅനന്തസങ്കൽപ്പ ജാലങ്ങളകമേ നിറച്ച്,അരങ്ങുകളുത്സവ ലഹരികളാക്കിടുമ്പോൾ,അറിയാതെൻ ജീവസ്പന്ദംഅരങ്ങൊഴിഞ്ഞലിയേണമീഅരുമപ്പെണ്ണാം മണ്ണിന്മാറിലെയുണ്മയിൽ.അതിനായടിയൻഅവിരാമമകതാരിൽപ്രാർത്ഥനാ പുഷ്പാഞ്ജലികൾഅർപ്പിച്ചു നിൽപ്പൂ ദൈവമേ.

സീരിയലിലേക്ക് വഴിതിരിഞ്ഞ ചരിത്രം”

ഡാർവിൻ പിറവം.✍ ഏറെ കഴിവുകളുള്ള, പരിചയ സമ്പന്നരായ, നാടകത്തിലും, ഗാനമേളയിലുമൊക്കെ വ്യക്തിഗത പ്രകടനം കാഴ്ച്ചവയ്ക്കുന്ന ജോയൽ, ഫോട്ടോഗ്രാഫി ഷൂട്ടിങ്ങ് എഡിറ്റിങ്ങിൽ ആധുനികതകൾ കീഴടക്കിയ ജിജോ, തുടങ്ങി മറ്റുപലരും ചേർന്ന്, ഒരു ഷോർട് ഫിലിമിനായി, കഥ എഴുതണമെന്ന് എന്നോട് പറഞ്ഞ് തുടങ്ങിയത്, ചെന്നുനിന്നത്…

പ്രണയചിഹ്നം

രചന : രാജു കാഞ്ഞിരങ്ങാട് ✍ സന്ധ്യ ഒരു കറുത്ത ചോരക്കട്ടയായി!ദിക്കുകൾ ചോരക്കട്ട പിഴിഞ്ഞ്ഇരുട്ടിനെ എങ്ങും ഇറ്റിച്ചു !! ഇരുട്ടിൽ നിലാവെളിച്ചംവെള്ളത്തിലെ മീനിനെപ്പോലെകളിച്ചു കൊണ്ടിരുന്നു വെള്ളം ഒഴുകുന്നില്ലകാറ്റ് വീശുന്നില്ല ,എങ്ങും ഒച്ചയില്ലഅറ്റുപോയ ഒച്ചകൾഒറ്റി കൂക്കാനെന്നോണംമറഞ്ഞു നിന്നു നിലാവ് നെയ്തെടുത്ത ശീലകൾമഞ്ഞിൽ ഉണങ്ങാനിട്ടുതണുത്ത…

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും, മലങ്കര അസ്സോസ്സിയേഷൻ യോഗവും ജൂലൈ 8 -9 (വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റണിൽ .

ഫാ.ജോൺസൺ പുഞ്ചക്കോണം ✍ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ മലങ്കര അസ്സോസ്സിയേഷൻ യോഗവും സൗത്ത് വെസ്റ്റ്അമേരിക്കൻ ഭദ്രാസന അസംബ്ലിയും ജൂലൈ 8-9 (വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റൺ സെൻറ്മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. മലങ്കര മെത്രാപ്പോലീത്തായുംകാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്…

ഗുരുദേവഗീതാമൃതം!

രചന : ഷാജി നായരമ്പലം ✍ കാലം കൂരിരുൾ വന്നുമൂടി, ചെറുതാ-രങ്ങൾക്കുമേൽ ഗാഢമാംമേലാപ്പിട്ടു മറച്ചുവച്ചു; പകലിൻശത്രുക്കൾ വാഴുന്നിടം….പൊക്കിക്കാട്ടിയ റാന്തൽവെട്ടമിനിയുംകെട്ടില്ലതിൽ കൈ മറ-ച്ചൊട്ടും ശാന്തത കിട്ടിടാതെയലയു-ന്നാരോ ഒരാൾ വീഥിയിൽ…തൊട്ടും തീണ്ടിയുമുഗ്രമായ മതവി-ദ്വേഷപ്പുരം തൂത്തിടാൻകെട്ടിത്തൂക്കിയൊരക്ഷരപ്രചുരിമാവെട്ടം ചൊരിഞ്ഞിട്ട യാൾ!വിദ്വേഷങ്ങളഴിച്ചുവച്ചു മനുജൻസൗഹാർദ്ദമായ് വാഴുവാൻനിർദ്ദേശിച്ചരുൾ; ജാതി ഭേദമൊഴിയാൻനട്ടിട്ട വൻവിത്തുകൾ.നന്നാകേണ്ടതു…

ഉണരൂ.
(സ്ത്രീതന്നെ ശ്രീ)🙏

രചന : മാധവി ടീച്ചർ, ചാത്തനാത്ത്..✍ പ്രിയതമൻ തന്നുടെ മാറത്തെചൂടേറ്റുനിദ്രയിലാണ്ടിടാൻ മോഹമേറേചാരത്തണയവേ ദൂരെമാറ്റാൻതക്കതെറ്റുകുറ്റങ്ങളവളെന്തു ചെയ്തു –ശ്രീയാണ് സ്ത്രീയെന്നചൊല്ലിന്നു സ്ഥാനമി-ല്ലാതെയായ് സ്ത്രീധനം വേണമെന്നായ് !കല്യാണസദ്യപൊടിപൊടിക്കാഞ്ഞതുംആഭിജാത്യത്തിന്നു കോട്ടമായി!പൊന്നിൻ്റെതൂക്കവും പട്ടിൻ്റെ കാന്തിയുംപോരാതെ വന്നതും കുറ്റമായിഭർത്തൃമാതാവതു ചൊല്ലിക്കലഹിച്ചുപുത്തരിയിൽക്കല്ലവൾ കടിച്ചു!തൊട്ടുകൂടാത്തൊരു കുട്ടിക്കു തൊട്ടതും,പിന്നെത്തൊടാത്തതും കുറ്റമായിസ്ത്രീധനമെന്നുള്ള വാക്കുമാ ചിന്തയിൽഅഗ്നിസ്ഫുലിംഗങ്ങൾ ചിന്തുകയായ്…