Month: July 2022

മാലതിയുടെ കാമനകൾ

രചന : സുനു വിജയൻ✍ “സുമചേച്ചി ഒരു വിശേഷം അറിഞ്ഞോ? കിഴക്കേടത്തേ മാലതിയെ ഇന്നലെ ഗോപികുട്ടൻ കോട്ടയം ചന്തയിൽ വച്ചു കണ്ടു ” രാവിലെ എന്റെ വീട്ടിൽ എന്തോ വാങ്ങാൻ വന്ന സരസു അമ്മയോട് വിശേഷം പറയുന്നു.“മാലതി ഇപ്പോൾ കോട്ടയത്താണോ താമസിക്കുന്നത്…

അലസം മഴ പെയ്കേ

രചന : നവനീത ശർമ്മ✍ മഴ പെയ്യുകയാണലസം രാവിന്റെഘനമൂകത ഞാൻ പൂമഖത്തിരിക്കുന്നുഎഴുതാനിടയ്ക്കിടെ കഴിയാത്തയെൻമനസ്സിൻ മഹാദുഖ ഭാരവുമായി. മഴയിൽ കുളിച്ചതി സുഖദം മരങ്ങളതി ദാഹശമനാനന്ദ ലഹരിയിലിളകി നില്ക്കേ യെന്നിലുമലസംഞാനാ മഴയിൽ മതി മറന്നിരിക്കേതെളിയുന്നോർമ്മകൾ പുസ്തകങ്ങളെയേറെപ്രണയിച്ചകാലം വായനാലഹരിയൊടുവിലറിയാതെ സ്വയമെഴുതാൻകഴിഞ്ഞ പരമാനന്ദാർദ്ര ദിനങ്ങൾ. മനസ്സിനുൽക്കടമായ മോഹമായ്തീരുന്നെഴുത്ത്…

നമുക്ക് വയസ്സാകുന്നത് എപ്പോഴാണ്?

രചന : അനിൽകുമാർ സി പി ✍ ഇന്നത്തെ എഴുത്ത് ഒരു വാർത്തയുടെ അവശേഷിപ്പിനെ പിൻപറ്റിയുള്ളതല്ല, ഇതൊരു ചിന്തയാണ്. ചുറ്റുമൊന്നു കണ്ണോടിച്ചാൽ, ശ്രദ്ധിച്ചു ചെവിവട്ടം പിടിച്ചാൽ നമുക്കു മുന്നിൽ അനാവൃതമാകുന്ന ചില അന്തർനാടകങ്ങളുണ്ട്. അതിൽ ഒരു രംഗത്തെക്കുറിച്ചാണിന്ന്. ആദ്യമൊരു ചോദ്യമാണ്, നമുക്ക്…

പൂങ്കുല (കുട്ടിക്കവിത)

രചന : ശ്രീകുമാർ എം പി✍ “ചന്നം ചിന്നം” പെയ്തീടുന്നകൊച്ചുകുറുമ്പാ മഴയെഇന്നെന്റെ കുഞ്ഞിൻ തലയിൽനിന്റെ കുറുമ്പു കാട്ടേണ്ടതുള്ളിത്തുള്ളി നീ പെയ്തോണ്ട്തള്ളിക്കയറാൻ നോക്കേണ്ടകൈയ്യിലെ വെള്ളം കൊണ്ടെന്റെകുഞ്ഞിൻമേനി നനയ്ക്കേണ്ടകുട്ടിക്കളിയ്ക്കു നില്ക്കേണ്ടതൊട്ടുകളിയ്ക്കാൻ നോക്കേണ്ടകുഞ്ഞിനു ദീനമേകീടാൻഒട്ടും നിനക്കു കിട്ടൂല്ലകുറുമ്പു തീരെ കാട്ടാതെദൂരെ നിന്നു കളിച്ചോളൂതുള്ളിത്തുള്ളി തളരുമ്പോൾമെല്ലെപ്പോയി കിടന്നോളൂ.

ഞാനുമൊരു പെണ്ണാണ്.

രചന : സഫൂ വയനാട് ✍ ഞാനുമൊരു പെണ്ണാണ്…….കുമിഞ്ഞു കൂടിയ എല്ലാതരംചിന്തകളുടെയും ഭാരംപേറുന്ന പച്ചയായ പെണ്ണ് …കരുതലോടെ നീവരിഞ്ഞു മുറുക്കുമ്പോമറ്റെല്ലാം മറന്നു നിന്നിൽപൂത്തുലയുന്നോള്…ഇത്തിരി നേരംനീയില്ലാതായാൽമനമിലും തനുവിലുംകനലെരിയുന്നോള് …നീ എന്റേത്കൂടിയെന്നല്ല“നീ എന്റേത് മാത്രമാണെന്ന”സ്വാർത്ഥ മനസുള്ളകർക്കശക്കാരി പെണ്ണ്…എന്നിലെ പ്രണയംനിറഞ്ഞു കവിയുമ്പോൾപതിവിൽകൂടുതൽപ്രണയാർദ്രമായ്നീ വരിഞ്ഞുമുറുക്കിപുണരണരമെന്ന്ഭ്രാന്തമായ് കൊതിക്കുന്നോള്….നമ്മളിടങ്ങൾപൂത്തുലയുമ്പോഴൊക്കെയുംഅത് എന്നെക്കാൾ…

വഴികാട്ടികൾ

രചന : ജയേഷ് പണിക്കർ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയുംമായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽകാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരുവഴികാട്ടിയാവണംനന്മ തൻപൂനിലാവെങ്ങും വിരിച്ചീടുവാൻ.

💧ശ്രാവണപ്പുലരിയിൽ💦

രചന : കൃഷ്ണ മോഹനൻ കെ പി ✍ മേലേ പറക്കുന്ന മേഘങ്ങൾ തന്നുടെമേനിയിൽ നിന്നുള്ള സ്വേദബിന്ദുമാറത്തു വന്നു മഴയായ്പതിക്കുമ്പോൾമേദിനിക്കുള്ളം കുളിർത്തു പോയീ ശ്രാവണമാസത്തിന്നാദ്യദിനത്തിലീശ്രാവ്യസുധ തൂകും മാരി തൻ്റെശീതള സ്പർശത്താൽ മാനവർക്കൊക്കെയുംശാന്തത കൈവന്നു ധന്യരായീ ചേലൊത്ത ശീലുകൾ രാമായണത്തിൻ്റെചാരുതയോടേ മനസ്സിലെത്തീചാമരം വീശുന്ന…

മുല്ല നസറുദ്ധീൻ

രചന : ഹാരിസ് ഖാൻ ✍ രാവിലെ യാത്രയിൽ നാടിന് പത്ത് കിലോമീറ്റർ അപ്പുറത്തുള്ള ഒരു ഗ്രാമത്തിലെ സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ അവിടെ ഒരു ചായക്കടയിൽ വെളുത്ത ഊശാൻതാടിയും വെള്ള തലയിൽകെട്ടുമായി വൃദ്ധനായൊരു മനുഷ്യൻ ഇരിക്കുന്നു…തൊണ്ണൂറിന് മുകളിൽ പ്രായം കാണും എവിടേയോ…

മാറ്റുവിൻ ദുശ്ശീലങ്ങൾ🙏

രചന : മംഗളൻ എസ് ✍ വിഷയില പിച്ചിയുണക്കിയുണ്ടാക്കിപുകയിലയെന്നോമനപ്പേരുനൽകിചെമ്മെത്തെറുത്തവ ബീഡികളാക്കിമൂലത്തിൽ നല്ലോരരിപ്പും പിടിപ്പിച്ച്ചേലിൽത്തുമ്പത്ത് തീയുംകൊളുത്തിചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്ബീഡി.., സീഗറെറ്റ്, ചുരുട്ടുകഞ്ചാവിനു-മടിമകളായ് വഴിതെറ്റുന്നു തലമുറ!ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലുംമണ്ടന്മാർ തൊണ്ടയിലേറ്റും വിഷപ്പുക! പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങിപതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പിപരിസപരം വൃത്തികേടാക്കുംകേമന്മാർ!പുകയിലയുല്പന്ന ലഹരി തേടുന്നവർപലതുണ്ടടിമകളർബുദ രോഗത്തിൻ! ചുണ്ടിലും വായാലും ശ്വാസനാളത്തിലുംശ്വാസകോശത്തിന്നറകളിലത്രയുംബീഡിക്കറകൾ…

തിര

രചന : രേഷ്മ ജഗൻ✍ ഹോ ! ഇതൊരു നരച്ച പകൽവിളറി വെളുത്തൊരാകാശം.വിരസത കുടിച്ചുവറ്റിക്കുന്നവർക്കിടയിൽതിരകളെണ്ണി നാമീകടൽക്കരയിൽ.ഇപ്പോൾ നീവെയിലേറ്റു വിളറിയഗോതമ്പു പാടംപോലെ.വെയിലുമ്മവെച്ചുതുടുത്ത കടലു പോലെ.മടുപ്പിന്റെ അത്യുന്നതങ്ങളിൽനിന്റെ ചിന്തകളുടെനൂലഴിച്ചിട്ട വർണ്ണപട്ടങ്ങളിൽകുരുങ്ങിഎന്റെ മനസ്സ്..പശ്ചാത്തലത്തിൽഉമ്പായിയുടെഗസൽ താളം*”സുനയനേ സുമുഖീസുമവദനേ സഖീസുനയനേ സുമുഖീസുമവദനേ സഖീ “കടുംനീലയിൽവശ്യ ചിത്രങ്ങൾ പകർത്തിയമേശവിരിപ്പിൽഎന്റെ ഹൃദയവീണയിലെന്നപോലെഈ…