രചന : ദിലീപ്..✍ മരണത്തിനുമുൻപെങ്കിലുംഉള്ളിലെന്നോനിറഞ്ഞുപൂത്തിരുന്നഒരു വസന്തത്തെഓർത്തെടുക്കണം,മറവിയുടെമലഞ്ചെരിവുകൾക്കു താഴെപൂക്കാൻ മറന്നുപോയവയലറ്റ് പൂക്കളേറെഉണ്ടായിരുന്നുവെന്നൊരുതേങ്ങൽ ബാക്കിവയ്ക്കണം,അകലെ ആകാശത്തുണ്ടിൽനക്ഷത്രങ്ങളാൽതൊങ്ങൽ ചാർത്തിയഒരു രാവിനെ നിലാവിനാൽഉടുത്തൊരുക്കിസ്വപ്നങ്ങൾക്കിടയിൽമറവുചെയ്തിട്ടുണ്ടന്ന്വിറപൂണ്ട വിരലിനാൽകോറിയിടണം,നിശബ്ദതയിൽപോലുംആത്മാവിൽ തുടിക്കുന്നസപ്തസ്വരമായിരുന്നുഉള്ളിലൊളിപ്പിച്ചപ്രണയമെന്ന രഹസ്യംമരണത്തിനുമുൻപെങ്കിലുംവരണ്ട ചിരികൊണ്ടൊന്ന്വരച്ചിടണം,തോറ്റതല്ലെന്നുംനഷ്ടങ്ങളെ പ്രണയിച്ചുതുടങ്ങിയതാണെന്നുംമരണമപ്പോൾ മറുപടി പറയും,നോവിന്റെഉപ്പുനീരിനെ ചൂടോടെഊതിയിറയ്ക്കിയപ്പോഴൊക്കെവെഞ്ചരിച്ചു തന്നപുച്ഛത്തിനു പകരംതരാൻഒറ്റയ്ക്കു നടന്ന വഴിയിലെന്നോഅണഞ്ഞുപോയവെളിച്ചത്തിന്റെആത്മബലിയുണ്ട്,ഹൃദയത്തിന്റെഉള്ളറകളിലെവിടെയോവിതച്ചിട്ടസ്വപ്നങ്ങൾ തന്നെയായിരുന്നുനഷ്ടങ്ങളുടെവിളവെടുപ്പ് നടത്തിയതുംഇനി തനിച്ചെന്നൊരുകനി എനിക്കായ്മാറ്റി വച്ചതും,മരണത്തിനു…