ആലാതം
രചന : ബാബു ഡാനിയേൽ ✍ ‘ഹാ’ ഇതെത്രകഷ്ടമെന്നോമനേ നീഇരുളിന്‍ കരിമ്പടമണിഞ്ഞതെന്തേ..?മിഴിപൂട്ടിനില്‍ക്കുന്ന നേരങ്ങളില്‍രാത്രിയെത്തീന്ന് നിനയ്ക്കുന്നതെന്തേ….?അറിയാത്തകാര്യങ്ങളോതിയെന്‍റെഹൃദയത്തിന്‍ തന്ത്രി മുറിപ്പതെന്തേ.?മുനയുള്ള വാക്കുകളെയ്യുന്നനേരംമനമറ്റു പിടയുന്നതറിയുന്നുവോ നീ.?ചെയ്യാത്തൊരപരാധപ്പഴിയേറ്റിടുമ്പോള്‍മെയ്യ്തളരുന്നതുമറിയണം നീ..!അരുതരുതോമലേ നിന്‍മുഗ്ദ്ധഹാസംപരിഹാസ വര്‍ഷമായ് മാറ്റിടല്ലേ.കൈവിട്ടുപോകുന്ന കല്ലുകണക്കുനിന്‍വാവിട്ടുപോകുന്ന വാക്കുകളുംഏറ്റുപിടയുന്ന നേരത്തിലൊന്നില്‍ നീഅനുതപിക്കുന്നതില്‍ കാര്യമുണ്ടോ..?വാക്കിന്‍ധ്വനിയില്‍ ഒളിഞ്ഞിരിക്കുന്നൊരീവിഷമയംനീ അറിഞ്ഞതില്ലേ..അറിയാതെ പറയുന്ന വാക്കുകളന്യരില്‍ആലാതമായീ പതിക്കുകില്ലേ…?വിറയാര്‍ന്ന…