Month: August 2022

നാനാത്വമായ ഏകത്വവിസ്മയം!!!

രചന : രഘുനാഥൻ‍ കണ്ടോത്ത്✍ നാനാത്വമാകവേഏകത്വമാർന്നൊരുവൈരുദ്ധ്യവിസ്മയമെന്റെ ദേശം! അസ്തമയങ്ങളി‐ലസ്തമിക്കാത്തൊരുഅസ്തിത്വമാണെന്റെ ജന്മദേശം! മൂന്നു സമുദ്രത്തിരക‐ളരഞ്ഞാണംചാർത്തുന്ന ഭൂമിക‐യെന്റെ ദേശം! കളകളം പെയ്യുന്നപലമൊഴിപ്പക്ഷികൾചേക്കേറും പൂവനമെന്റെ ദേശം! യക്ഷന്റെ ഹംസമായ്മേഘം നടകൊണ്ടവിന്ധ്യസാനുക്കളു‐മെന്റെ ദേശം! അധിനിവേശം കണ്ട്തീക്കനൽക്കണ്ണായസഹ്യതീരങ്ങളു‐മെന്റെ ദേശം! കലകളറുപതി‐നായിരം വർണ്ണങ്ങൾസപ്തസ്വരങ്ങൾക്ക്സഹസ്രരാഗം! മാ നിഷാദാ! പാടിനിഷാദനും കവിയായിപാരിന്റെ വിസ്മയ‐മെന്റെ…

🌹 മരണാനന്തരം 🌹

രചന : സെഹ്റാൻ✍ ➖➖⭕⭕➖➖ശവപ്പെട്ടിയിലെ ആണികൾതുരുമ്പെടുക്കുകയും,കുഴിമാടത്തിലെ പനിനീർച്ചെടികൾപൂവിടുകയും ചെയ്ത ഒരു പ്രഭാതത്തിൽഅയാൾ നടക്കാനിറങ്ങുകയും,വഴിതെറ്റി നഗരത്തിനോട് ചേർന്നുള്ളതെരുവിൽ എത്തപ്പെടുകയും ചെയ്തു.അവിടെ വെച്ചയാൾക്ക് ഒരപരിചിതനിൽനിന്നും വെടിയേൽക്കുകയും,അയാൾ വീണ്ടും മരണപ്പെടുകയുമുണ്ടായി…(അയാളുടെ നെഞ്ചിൽ നിന്നും ചിതറിവീണരക്തത്തുള്ളികൾക്കും, കുഴിമാടത്തിലെ പനിനീർപ്പൂക്കൾക്കും ഒരേനിറമായിരുന്നു.!!!)അയാളുടെ മരണത്തിന് തൊട്ടുപിറകേഅവിടെയൊരു കലാപം പൊട്ടിപ്പുറപ്പെടുകയും,തെരുവ് പിളർന്ന്…

അയാളെക്കുറിച്ചും പക്ഷികളെക്കുറിച്ചും

രചന : വിദ്യ പൂവഞ്ചേരി✍ അയാളൊരു പക്ഷിസ്നേഹിയാണ് .പക്ഷിസ്നേഹിയായ കവിയാണ് .ചിലപ്പോൾപക്ഷി തന്നെയാണ് .ഞാനിതു പ്രത്യേകം പറയുന്നുണ്ടെങ്കിലുംപക്ഷികളെക്കുറിച്ച് അയാളിതുവരെഒരു വരിപോലും എഴുതിക്കണ്ടിട്ടില്ല .ഒരു പക്ഷിത്തൂവൽ പോലുംഅയാൾ തൊട്ടു കണ്ടിട്ടില്ല .അയാളുടെ കവിതകൾക്കു വേണ്ടി ഞാൻഒറ്റക്കു നില്ക്കുന്ന മരങ്ങളിൽപൊത്തുകൾ കണ്ടുവെച്ചു .കരിയിലകളും ചുള്ളിക്കമ്പുകളുംകൂട്ടിവെച്ചു…

🌷 സ്വാതന്ത്ര്യത്തിന്റെ
ഏഴര പതിറ്റാണ്ടുകൾ🌷

രചന : ബേബി മാത്യു അടിമാലി✍ 75-ന്റെ നിറവിൽ സ്വതന്ത്ര ഭാരതത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ ഭാരതത്തിന്റെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഉയരങ്ങളിലേക്ക് ഉയരുമ്പോൾ അഭിമാനം കൊള്ളാത്ത ഭാരതീയനുണ്ടാവുകയില്ല . ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചു വർഷങ്ങൾ പ്രതിമാഗാന്ധി

രചന : പാപ്പച്ചൻ കടമക്കുടി✍ വാർദ്ധയിൽവാർദ്ധക്യത്തിന്റെ തൂണുചാരിവാക്കുരിയാടാതൊരു വൃദ്ധനിരുന്നുസ്വാതന്ത്ര്യദിനാഘോഷങ്ങളിൽശ്വാസംമുട്ടി, ഒറ്റക്കമ്പൂന്നിവേച്ചുവേച്ചു നടക്കുന്നു വൃദ്ധൻ.ആത്മാവിൽ തൊടാത്തപ്രതിജ്ഞകളുടെ കരിയിലകൾകൊടിക്കൂറയുടെ വർണ്ണങ്ങളിൽ തട്ടിത്തടഞ്ഞ്പൈപ്പിന്റെ ചോട്ടിലെവറകുടങ്ങളിൽ വീണെരിഞ്ഞു.ഗ്രാമങ്ങളുടെ ശവങ്ങളിൽ കെട്ടിയുയർത്തിയപിരമിഡുകളിൽ കയറിനിന്ന്പിച്ചുംപേയും പുലമ്പുകയാണ്നിയമനിർമ്മാണക്കാർ.ഉപ്പിലിട്ട ജനാധിപത്യംപുഴുവരിച്ചുതുടങ്ങിയിരിക്കുന്നു.ഗ്രാമ സ്വരാജിന്റെചിറകരിഞ്ഞ ചോരമോന്തിരാഷ്ട്രീയ സത്വം ഉറഞ്ഞാടുന്നു ‘സദാചാരം വരുന്നതുംകാത്ത്മദ്യസാഗരത്തിലാണ് അധികാരികൾകപ്പലോടിക്കുന്നത്.അഗ്നിവർണ്ണന്മാർ നമുക്കെന്തിനെന്നആലോചനയുടെനാല്ക്കവലയിലാണ് ജനങ്ങൾ.കോടികളുടെ…

“ഫോമാ ഫാമിലി ടീം” തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമയുടെ ദ്വൈവാർഷിക കൺവെൻഷൻ മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ അരങ്ങേറുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2022-2024 വർഷം ഫോമായേ ആര് നയിക്കും എന്നത് ചോദ്യചിഹ്നമായി പലരുടെ മനസ്സിലും നിലനിൽക്കുന്നു. ഇത്തവണ വാശിയേറി മത്സരം നടക്കുമെന്നാണ്…

സ്നേഹ ഭാരതം

രചന : ടി എം. നവാസ് വളാഞ്ചേരി✍ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ …..…

200 കുട്ടികളുടെ അച്ഛൻ – മാസ്മരിക ലോകത്തുനിന്നും കാരുണ്യ ലോകത്തിലേക്ക് ചുവടുമാറിയ പ്രൊഫ. ഗോപിനാഥ് മുതുകാട്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മായാജാല-ഇന്ദ്രജാല മാസ്മരിക ലോകത്തെ മുടിചൂടാ മന്നനായി പ്രശസ്തിയുടെ ഉത്തുംഗശ്രിംഗത്തിൽ എത്തി നിൽക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഇന്ന് കാരുണ്യത്തിന്റെ പര്യായമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനായി വിനയാന്വീതനായി നമ്മുടെ മുന്നിലേക്കെത്തുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴേ മായാജാല വിദ്യയിൽ ആകൃഷ്ടനായി ഏഴാമത്തെ…

പള്ളികവാടത്തിലെ ലിപികൾ.

രചന : ജോർജ് കക്കാട്ട് ✍ വെള്ളിയായ്ഴ്ച ഉച്ചകഴിഞ്ഞ്, വലിയ മണി രണ്ടുതവണ മുഴങ്ങി. കാറ്റിന്റെ ഒരു ശ്വാസം പോലും ഇളകുന്നില്ല, ആഗസ്റ്റ് സൂര്യൻ പള്ളിയുടെ മതിൽക്കെട്ടിലേക്ക് നിഷ്കരുണം കിരണങ്ങളെ കത്തിക്കുന്നു. ഒന്നും നിശബ്ദതയെ തടസ്സപ്പെടുത്തുന്നില്ല, ഒരു പക്ഷിയും പാടുന്നില്ല, പള്ളിയിലെ…

താനെ വിരിയുന്ന പൂക്കൾ

രചന : ദ്രോണ കൃഷ്ണ ✍ താനെ വിരിയുന്ന പൂക്കൾഅവർ ആരോരുമില്ലാത്ത പൂക്കൾതേനുള്ള മണമുള്ള പൂക്കൾപക്ഷെ ആർക്കും രസിക്കാത്ത പൂക്കൾപൂജയ്‌ക്കെടുക്കാത്ത പൂക്കൾകാലം തള്ളികളഞ്ഞിട്ട പൂക്കൾഎന്തിനോ വേണ്ടി പിറന്നുആരെന്നറിയാതെ വാണുപൊള്ളുന്ന വെയിലേറെ കൊണ്ടുംകൊടും മഴയിൽ തളരാതെ നിന്നുംഈ പുറംപോക്കിനഴകായ്കാലത്തിനൊപ്പമീ യാത്രനാളെയുടെ താരമായ് മാറാംപുതു…