Month: August 2022

സ്വ൪ഗപുത്രി

രചന : വൃന്ദ മേനോൻ ✍ രചപ്രണയങ്ങളില്ലാത്ത ഭൂമി വിരസത മാത്രം തരുന്നു. ഹൃദയത്തോട് അത്രമേൽ ചേ൪ത്തു വച്ചയാ പ്രണയത്തെജീവിതത്തിലെ ഏറ്റവും വലിയ ആനന്ദത്തെ കൈവിട്ടു മരണത്തിലേയ്ക്ക് യാത്രയാകേണ്ടി വരുന്നൊരു മനസ്സിന്റെ വേദന നി൪വ്വചിക്കാനാവില്ല. മരണത്തിന്റെ കറുത്ത രാപ്പക്ഷി ഹൃദയത്തിലെ പ്രണയത്തിന്റെ…

എനിക്ക് കൂട്ടാവുന്നത്.

രചന : പുഷ്പ ബേബി തോമസ്✍ ചിലപ്പോഴൊക്കെനിന്നെ കാത്തിരിക്കുന്ന നിമിഷങ്ങൾക്ക്യുഗങ്ങളുടെ ദൈർഘ്യമാണ്.എന്റെ നെഞ്ചിടിപ്പിന്പെരുമ്പറയുടെ മുഴക്കമാണ് .നിശ്വാസങ്ങൾക്ക്ലാവാ പ്രവാഹത്തിന്റെ താപമാണ്.കാത്തിരിപ്പിനൊടുക്കംനീയെൻ മിഴികളിൽ നിറയുമ്പോൾആർത്തലച്ച് പെയ്യാൻ വെമ്പുന്നനീർക്കണങ്ങളെകൺപീലികളാൽ അണകെട്ടിഒതുക്കി വയ്ക്കുന്നത്നീ കാണാറുണ്ടോ കൂട്ടുകാരാ ???നിൻ മാറിലലിഞ്ഞ്നീയെന്നിൽ നിറഞ്ഞ്നിൻ ഗന്ധമെന്നിൽ ആവോളം നിറച്ച്നാമാവുന്ന ഇത്തിരി നിമിഷങ്ങളുടെകരുത്താണ്…

വേഴാമ്പൽ

രചന : പള്ളിയിൽ മണികണ്ഠൻ✍ എത്രയെത്രചുംബനങ്ങളാണ്നീയെനിക്ക് നൽകിയിട്ടുള്ളത്.കണ്ണിൽ,കവിളിൽ..കഴുത്തിൽ…ചെവികളിൽ.ചുണ്ടുകളിൽ..മാറിടങ്ങളിൽ…..താഴോട്ട് താഴോട്ടങ്ങനെ…..ഉഷ്ണങ്ങളിൽനിനക്കുവേണ്ടിഅസഹ്യതയുടെ കുപ്പായമൂരിവച്ച്വിധേയത്വത്തിന്റെ വിരിപ്പിൽനിന്നോട് ഒത്തുപോയവളാണ് ഞാൻ.വീർപ്പുമുട്ടലുകളുടെഅസ്വസ്ഥതയ്ക്കിടയിൽപലപ്പോഴും നിന്റെ ചുംബനങ്ങളെന്നെഉണർത്തിയിട്ടുണ്ടെങ്കിലും…ചുംബനച്ചൊരിച്ചിലിനൊടുവിൽമനുഷ്യസഹജമായ‘എരിവും പുളിവു’മെല്ലാംഞാനറിഞ്ഞിട്ടുണ്ടെങ്കിലും…….തുരുതുരെ ചുംബിക്കാറുള്ളനിന്റെ ചുണ്ടുകളിതേവരെഎന്നിലെ എത്തേണ്ടിടത്തേക്ക്എത്തിയിട്ടില്ല.!രതിഭാവമുള്ളനിന്റെ ചുണ്ടുകൾകൊണ്ട്നീയെന്നെ കീഴ്പ്പെടുത്താറുണ്ടെങ്കിലും..‘വിയർപ്പ് മണ’മില്ലാത്തനിന്റെ ചുംബനം കൊതിച്ച്എന്നിൽ ഒരിടം ഇപ്പോഴും ബാക്കിയുണ്ട്.പ്രിയനേ……ഉടലാകമാനംചുംബനം ചൊരിയുന്നനിന്റെ ചുണ്ടുകളിന്നേവരെഎന്റെ മൂർദ്ധാവിലേക്ക് മാത്രം എത്താതെപോയതെന്തേ.?

നൊമ്പരപൂവ്☘️

രചന : റസിയ അബ്ബാസ് കല്ലൂർമ്മ✍ നിദ്രയില്ലാതെനിശയുടെ യാമങ്ങളിൽജനലഴികളിൽപിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയാണ് ഞാൻ.നിറംമങ്ങിത്തുടങ്ങിയ ഓർമ്മകൾക്കുമേലുള്ളഇളംകാറ്റിന്റെതലോടലാകാം ആ ദിനങ്ങളെക്കുറിച്ചുള്ള നേർത്ത നൊമ്പരം എന്നിൽ നിറച്ചത്.നേരിയ ചാറ്റൽമഴയുടെ കുളിരിനെ വരവേറ്റ് വഴിയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു ഞാൻ.അപ്പോഴാണ്…”മോനേ വഴിതെറ്റി വന്നതാണ്എനിക്ക് ഇച്ചിരി വെള്ളം തരൂ”… എന്ന്മുത്തശ്ശിയുടേതെന്ന് തോന്നിപ്പിക്കുന്ന…

കുഞ്ചൻ നമ്പ്യാരും ലൂയിസ് പാസ്ചറും പിന്നെ ഞാനും.

രചന : സജി കണ്ണമംഗലം ✍ പണ്ടുഞാൻ ലൂയിസ് പാസ്ചർ ജനിക്കുന്നതിൻ മുമ്പേപേപ്പട്ടിവിഷമേറ്റു മരിച്ചൂ ,വീണ്ടും വന്നുഞാനന്നു മരിച്ചിട്ടും മരിക്കാതിരിക്കുന്നജ്ഞാനധാരകൾ പഴഞ്ചൊല്ലുകളായീ മണ്ണിൽഞാനന്നു വിരൽ ചൂണ്ടിയനീതിക്കെതിരായി,മാനവസമൂഹത്തെക്കണ്ടുഞാൻ പുരാണത്തിൽനീതിയുമനീതിയും വേറിട്ടുകാട്ടാൻ കാലിൽഏതൊരു കവി ചിലമ്പണിഞ്ഞു ചൊല്ലൂ നിങ്ങൾ?അച്യുതൻ തന്നെപ്പോലും വിമർശ്ശിച്ചെഴുതുവാൻ;പച്ചയും കുത്തീ ഞാനെൻ…

അച്ചാരം

രചന : സുധീഷ് കുമാർ മമ്പറമ്പിൽ✍ ചാലിയാർ പുഴയുടെ തീരത്ത് മണൽ തരികൾ വാരിയെടുത്ത് കൈകൾക്കുള്ളിലൂടെ ഒഴുക്കി വിട്ട് സായം സന്ധ്യയുടെ അഭൗമമായ സൗന്ദര്യത്തിലലിഞ്ഞ് എത്രയിരുന്നാലും മതിയാവില്ലായിരുന്നു അവർക്ക്. അവർ, ജയനും മുംതാസും, ജോലി സ്ഥലത്ത് കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവർ…

പ്രണയം നിർവ്വചിക്കപ്പെടുമ്പോൾ

രചന : രാജുകാഞ്ഞിരങ്ങാട്✍ അറിയാതെ തീയ്യിനെ തൊട്ടതു –പോലെയാണ്നിന്നെ ആദ്യമായ് തൊട്ടത്ആ തീയ്യിൽ നിന്നാണ്നമ്മിൽ പ്രണയം കുരുത്തത് .അപ്പോൾ,ഉള്ളിലും, ഉടലിലും ഉത്സവംനടക്കുകയായിരുന്നു പ്രണയം ഒരു രാഷ്ട്രമാണ്ഒരു രാഷ്ട്രത്തിലുമില്ലപ്രണയിക്കാത്തവരായി ആരും പ്രണയം ഒരടയാളമാണ്ഹൃദയത്തിൻ്റെ അഗാധതയെതൊട്ടു വെയ്ക്കുന്ന അടയാളം വായിക്കാത്ത പുസ്തകമാണ്പ്രണയംഅതിന് പുതുപുസ്തകത്തിൻ്റെമദിപ്പിക്കുന്ന ഗന്ധം…

ഫോമാ വെസ്റ്റേൺ റീജിയൻറെ കൺവെൻഷൻ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും “ഫാമിലി ടീം” സാന്നിധ്യം ശ്രദ്ധേയമായി.

മാത്യുക്കുട്ടി ഈശോ✍ സാൻഫ്രാൻസിസ്കോ: ഫോമായുടെ ദ്വൈവാർഷിക കൺവൻഷനു മുന്നോടിയായി സാൻഫ്രാൻസിക്കോയിൽ ഫോമാ വെസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ദ്വൈവാർഷിക കൺവൻഷൻറെ രജിസ്ട്രേഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ “ഫോമാ ഫാമിലി ടീം” ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ്…

🌷 ഇടുക്കി തുറന്നപ്പോൾ🌷

രചന : ബേബി മാത്യു അടിമാലി✍ മഴവെള്ളം കലിതുള്ളിയെത്തിയപ്പോൾഇടുക്കിയും നിറഞ്ഞു കവിഞ്ഞുവല്ലോബന്ധനമെല്ലാം നീക്കിയവളെനിയന്ത്രിത സ്വതന്ത്രയായ് തുറന്നു വിട്ടുഭൂതത്താൻകെട്ടും പെരിയാറും പിന്നിട്ട്കടലിനെ പുൽകുവാനെത്തിടുമ്പോൾപരിഭ്രാന്തിയൊട്ടും കാട്ടേണ്ട കൂട്ടരേജാഗ്രതയോടെയിരുന്നാൽ മതിഅവളുടെ യാത്രതൻ സൗന്ദര്യമെല്ലാംഅകലേന്നു കാണുവിൻ കൂട്ടുകാരേസ്പർശിക്കാനൊന്നും തുനിയരുതേദേഹത്ത് തൊട്ടെന്നാൽ കൊണ്ടുപോകുംകൂടെയായ് കൂട്ടിനായ് കൊണ്ടു പോകുംവിവരക്കേടൊന്നും കാട്ടരുതേആപത്തിൽ…

“വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ”

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തൻ്റെ ഭരതനാട്യം അരങ്ങേറ്റം ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ…