രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ അക്ഷരമറിവായ്നാമെന്തിനുനേടി-യിന്നവനിയിലൊരഗ്നിയായിജ്വലിപ്പതിനെന്തേ..യാവതില്ല?!ആണ്ടുപോകുന്നുവോനമ്മൾ?അന്ധരായ് മൂകരായി!?അനീതികൾ കൊടികുത്തിവാഴവേ! അക്ഷരം ചൊല്ലികൊടുക്കുവോർ ,അധർമ്മവും ധർമ്മവും പഠിപ്പിച്ചിടേണ്ടവർ,അരുമക്കിടാങ്ങളിൻ,അരയഴിച്ചാനന്ദമേറുന്നു! നീതിയും നിയമവും ന്യായവും,നിലമറന്നൊറ്റുകാരാകുന്നു!വാക്കൊന്നു പ്രവർത്തിമറ്റൊന്നാകവേ,വാക്കിനുവിലയെന്തെന്നറിയാതുഴലുന്നു! വിശപ്പിൻബീജമുള്ളിൽവളരവേ,വിധിയെന്തെന്നു നിനച്ചിടാതെ,വിഹരിച്ചൊരുവൻ കാടിറങ്ങി.. പിന്നെ,നാട്ടുകൂട്ടത്തിൻവിധിയിലൊടുങ്ങിപോയവൻ!!ഇന്നലെകണ്ടൊരാമുഖംഓർമ്മയില്ലെന്നുചൊല്ലി!സാക്ഷികളേറയും”സാക്ഷ”യിട്ടുമറയുന്നു!(കൂറു)കുറഞ്ഞവർ(മാറി)നിന്നീടുന്നു! ഒരുപിടിയന്നത്തിനായ് ഉയിരുപൊലിഞ്ഞാരാ,ഒന്നുമില്ലാത്തവനു ഉലകിലിന്നും..നീതിയില്ലേ?!അവിശുദ്ധബന്ധത്തിനർത്ഥം,അളന്നുവാങ്ങിയക്കങ്ങളിരട്ടിച്ചിടുന്നു നീതി! ഇനിയുംജനിക്കും പുതുതലമുറക്കേകുവാൻ,ഇനിയെന്തുനന്മകൾ നമ്മളിൻകൈയ്യിൽ?!ആണ്ടുകളായ് അഭ്യസിച്ചിരുന്നവൻ,ആ മത്സരേജയിച്ചതില്ല!അക്ഷരമറിയാതരളിയിൽ വളർന്നവൻ!ആ…