Month: August 2022

പ്രണയം പ്രണയമാവുന്നത്

രചന : പുഷ്പ ബേബി തോമസ്✍️ ആരുമറിയാതെആരെയുമറിയിയ്ക്കാതെഎന്റെയും നിന്റെയും ഉൾത്താരിൽനിഗൂഢമായി സൂക്ഷിക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.ഏറ്റം പ്രിയമുള്ളവർചുറ്റുമുള്ളപ്പോഴുംനിനക്കായി മാത്രമെൻമനം തുടിക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.നിന്മുഖം മാത്രമെൻഅകക്കണ്ണിൽ നിറയുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.നീ തരാത്ത ചുംബനങ്ങളെന്നെപൊള്ളിയ്ക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.പ്രണയിക്കാതിരിക്കാൻനമുക്കാവില്ലെന്ന സത്യംതിരിച്ചറിയുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.ഞാനെന്നെ പ്രണയിക്കുന്നതിലേറെഞാൻ നിന്നെ പ്രണയിക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്. 🥀 ഫോട്ടോ ലേഖ സൂസ്സൻ…

തെറ്റിദ്ധാരണയിൽ നഷ്ടപ്പെടുന്ന ബന്ധങ്ങൾ .

രചന : നിഷാ പായിപ്പാട്✍️ ഒരുമനുഷ്യജീവിതത്തിൽ മനുഷ്യ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നശക്തമായഅടിത്തറയായി രൂപപ്പെടേണ്ട ഒന്നാണ് “പരസ്പര വിശ്വാസം ” ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് വളരെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുള്ള തിരിച്ചറിവും ഒരു വിശ്വാസവുംകൂടിയാണ് “പരസ്പര വിശ്വാസം ” ഇതു രണ്ടു വ്യക്തികളിലായും…

കരിങ്കാളിയും പെരുങ്കാളിയും

രചന : സജി കണ്ണമംഗലം✍️ ആലാപനവും ചിത്രീകരണവും: ബാബു ഡാനിയൽ. കരളിനും കവിതയ്ക്കുമിടയ്ക്കാഹാ കരിങ്കാളിനട കേറിവരുമ്പോഴേയ്ക്കെഴുത്തോല ചിരിക്കുന്നുഎഴുത്തോല ചിരിക്കുമ്പോളെഴുത്താണി തരിക്കുന്നുഎഴുത്താണി തരിക്കുമ്പോളെഴുത്താളി മരിക്കുന്നു!എഴുത്താളി മരിക്കുമ്പോളുയിർക്കൊണ്ടറിഥത്തിൽ നിന്നൊരു കുഞ്ഞിക്കിളിപ്പെണ്ണിൻ ചിറകൊച്ചയുയരുന്നു!കിളിപ്പെണ്ണ് പറക്കുന്നു,വിഹായസ്സിൽ രമിക്കുന്നുമിഴിപ്പൂക്കൾ വിടർത്തിക്കൊണ്ടടുത്തെത്തും പവിത്രങ്ങൾമിഴിക്കോണിൽ കവിതയ്ക്കായൊരു രാജ്യമൊളിപ്പിച്ചോർ അകത്താരെന്നകംകാളി പെരുങ്കാളി ഭയപ്പെട്ടാൾഅകത്തൂറും…

“ഫോമാ ഫാമിലി ടീം” 14-ന് പുറത്തിറക്കിയ മാനിഫെസ്റ്റോയ്ക്കു അംഗ സംഘടനകളുടെ വൻ അംഗീകാരം.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: സെപ്തംബർ 3-നു മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് ഫോമാ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അംഗ സംഘടനകളുടെ അറിവിലേക്കായി “ഫാമിലി ടീം” ആഗസ്റ്റ് 14-നു പുറത്തിറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോയ്ക്ക് വൻ അംഗീകാരം. പ്രസിഡന്റ് സ്ഥാനാർഥി ജെയിംസ്…

*ദേശാടനം*

രചന : വിദ്യാ രാജീവ്✍️ ആദിയുമന്ത്യവും അജ്ഞാതമായ സഞ്ചാര-പഥങ്ങളിലൂടെ കാലവിളംബമില്ലാത്തയാത്ര തുടങ്ങിയിട്ട് കാലമേറെയായി.നടന്നു നീങ്ങുമോരോ കാൽപാടുകളുംപൂഴിയിലൂറി വീണ വിയർപ്പുകണങ്ങളുംഅടയാളപ്പെടുത്തിയത് അടർന്നുവീണ ജീവകണങ്ങൾ.വിശ്രമമേകിയ വഴിയമ്പലങ്ങൾ,വിശപ്പാറ്റിയപാഥേയങ്ങൾ,ദാഹമുക്തിയേകിയ വഴികിണറുകൾ,കാട്ടരുവികളും,നിദ്രപൂകിയ മരച്ചുവടുകളുമെല്ലാം.എന്നുമെന്റെ വഴിത്താരയിലെജീവിതത്തെ ആകർഷിച്ചകാന്തികവലയങ്ങളായിരുന്നു.തപം ചെയ്തിരുന്ന നാളുകളകലെയാക്കിആത്മബന്ധങ്ങളിൽ നിന്ന് വിട്ടകന്ന്ദേശങ്ങൾ തോറും ഭാണ്ഡവുംപേറിയയീയാത്ര കാലാന്തരത്തിൽഅവസാനിയ്ക്കവേ,അറിയുന്നു ഞാനുമാ സത്യം.ഒരു…

അയാളുംഅടരാത്തൊരോർമ്മയും

രചന : സന്ധ്യാ സന്നിധി✍ പ്രണയമാണെന്നോ…പ്രാണനാണെന്നോഒരിക്കൽപോലും അയാളെന്നോട് പറഞ്ഞിരുന്നില്ല.ഞങ്ങളിടത്തായിരിക്കുമ്പോൾതമ്മിലവകാശികളാകുമെന്നല്ലാതെ,അന്യോന്യം അവകാശങ്ങളൊന്നും തമ്മിലടിച്ചേൽപ്പിക്കുകയോപരസ്പരം മറച്ചുപിടിക്കുകയോ ചെയ്തിരുന്നില്ല.ഒരടയാളങ്ങളും അയാളെനിക്ക് ചാർത്തിതന്നിരുന്നില്ലെങ്കിലുംഅയാളെന്ന അടയാളങ്ങളില്ലാത്തിടങ്ങൾ എന്നിലൊരിടത്തുമില്ലായിരുന്നു..അന്ന്,പോകുന്നതിന്റെ പിറ്റേന്നാണ് തുളുമ്പിവന്ന കണ്ണുകൾഎന്നിൽ നിന്ന് മറയ്ക്കാനെന്നോണംഅയാളെന്നെ നിർബന്ധപൂർവ്വംആ പള്ളിവാതിൽക്കലിറക്കിവിട്ടത്..ദൃഷ്ടികൾ എവിടേക്കൊക്കെയോപായിക്കാൻ ശ്രമിച്ച്മറ്റെവിടേക്കോ നോക്കിക്കൊണ്ടയാൾ പോകട്ടേ..എന്ന്‌ മന്ത്രിച്ചു.വിദൂരതകളിലൊക്കെപരതി പരാജയപ്പെട്ടഅയാളുടെ കണ്ണുകളൊടുവിൽ എന്നിൽതന്നെ…

” പിറവി “

രചന : ഷാജു കെ കടമേരി✍ നിങ്ങളെന്തിനാണെന്റെവരികളെ കൊടും മഴയത്ത് നിർത്തിയിരിക്കുന്നത്നീതിക്ക് വേണ്ടി പിടയ്ക്കുന്നദാഹങ്ങളെ തീക്കടലിൽ മുക്കിഞെരിക്കുമ്പോഴൊക്കെയുംഓടിയെത്തികാവൽമാലാഖമാരാകുന്നവാക്കുകളെനിങ്ങളെന്തിനാണിത്രഭയക്കുന്നത്ചരിത്രപുരുഷന്മാർവിയർപ്പ് തുള്ളികൾ കൊണ്ട്വരച്ച സുവർണ്ണ ചിത്രങ്ങളിൽകുടഞ്ഞ് വീണ ചോരതുള്ളികൾകഴുകി തുടച്ച്പുതുമഴ വരയ്ക്കാൻനിനയ്ക്കുമ്പോഴൊക്കെഇടയ്ക്ക് കയറി വന്ന്ഒന്നിച്ച് പെയ്ത ആകാശത്തിന്റെചിറകുകളരിയാൻനിങ്ങളെന്തിനാണ് വീണ്ടുംകൊലക്കത്തിയെടുക്കുന്നത്.കണ്ണീർതൂവലുകൾപറന്ന് നടന്നഭൂമിയുടെ മടക്കുകളിൽവിവേചനത്തിന്റെ തീച്ചുവടുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾചിന്തയുടെ…

സഹിഷ്ണുതയുടെ അതിർവരമ്പിലൂടെ…

രചന : താഹാ ജമാൽ✍ സഹിഷ്ണുതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട, ഏതോ പാതിരാത്രിയിലാണ് അയാൾ ജോലി തേടി നഗരത്തിലെത്തിയത്. ജോലി കിട്ടാൻ ഏറ്റവും സാധ്യതയുള്ളത് നഗരത്തിലെ ഏതെങ്കിലും ഹോട്ടലിലാണെന്ന അയാളുടെ തിരിച്ചറിവ്, ആ ഹോട്ടലിലെ പണിക്കാരനായി അയാളെ മാറ്റി. ജിവതത്തിൽ പലതും നഷ്ടപ്പെട്ട…

*ബന്ധിതർ*

രചന : ചെറുകൂർ ഗോപി✍ പിരിയേണ്ട രാവടുക്കുന്നുശാരികേ ,പിരിയുവാനായ് നാംഅടുത്തുവെന്നോ……..!പ്രിയമാണു നീയെനിക്കെന്നും;എങ്കിലും, പിരിയുന്നു നാംആർക്കു വേണ്ടിയെന്നോ….?വിധിയോടുരുമ്മി നടന്നു നാംവഴികളിൽ, വിലപിച്ചതെല്ലാംമൂകമായി…….!വിരിവെയ്ച്ചുറങ്ങുന്ന വഴി, യമ്പലങ്ങളിൽ മൗനംഭജിക്കുന്ന രണ്ടുപേർ നാം …..!അന്ധമായല്ലതെൻ സ്നേഹത്തിനുൾത്തടം;അന്തരം പേറുന്നുഹൃദയത്തിനുൾത്തടം…..!വേരറ്റുപോയ, തായ്വഴിയിലൂടെത്രയോവേറിട്ടൊരോർമ്മയുംവേദന മാത്രമായ്…….!ഉദയം തുടുത്തപോൽമുഖമെത്ര കണ്ടു നാം;ഉദകുമൊ രാശ്വാസമില്ലാതെ,ജീവിതം……!ബന്ധിതരല്ല നാം,എങ്കിലും…

എന്താണ് MDMA.

രചന : നളിനകുമാരി വിശ്വനാഥ് ✍ കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ വെച്ച് MDMA യുമായി പിടിയിലായ പെൺകുട്ടി അലറി വിളിക്കുന്ന കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു.പെൺകുട്ടിയുടെ കരച്ചിൽ തട്ടിപ്പല്ല. അകത്തു ചെന്നവനാണത്.തികച്ചും നിസഹായാവസ്ഥ തോന്നി.ചിലർ…