Month: August 2022

ഇനി എത്ര കാലം

രചന : വിദ്യാ രാജീവ്✍️ നിലവിളി മാത്രമേ കേൾപ്പതുള്ളുമനോനില തെറ്റിയ മകന്റെ കോപംപൊലിഞ്ഞു തീരുന്നത് അമ്മതൻ വപുസ്സിൽതൻ മകൻ നല്കും വേദന സഹിച്ചീടുംഅമ്മതൻ കണ്ണീരൊരു പുഴയായ് ഒഴുകുന്നുഉദരത്തിലെ പേറ്റു നോവിനെക്കാളുംതൻഹൃദയത്തിലെ താപം താങ്ങുന്നു ജനനിയാൾ.അവന്റെ ശബ്ദം കേൾക്കുമോരോരോനിമിഷവുംഅയൽപക്കങ്ങൾ പഴിചൊല്ലുന്നു നിരന്തരം.അവനെയേതോ ഭ്രാന്താലയത്തിൽ…

രമണനും ചന്ദ്രികയും
ഒരു ശവപ്പെട്ടിയും

രചന : അശോകൻ പുത്തൂർ ✍ നിനക്ക് പണയംവെച്ച്അടവുകൾ തെറ്റിയഎന്റെ പ്രണയത്തിന്റെജപ്തിയായിരുന്നു ഇന്നലെ.എനിക്കും ജീവിതത്തിനുംഇടയിലിപ്പോൾഒരു കുരുക്കിന്റെ മറ മാത്രംഅന്വേഷണംഇനി ആവശ്യമേ ഇല്ലെന്ന്ഓർമ്മിപ്പിക്കാനെത്തുംനിന്റെ ആർത്തിയുടെഅഞ്ചലോട്ടക്കാരന്വീടിരിക്കുന്ന സ്ഥലത്ത്നാളെയൊരു ചിത കാണാംഎന്റെഹൃദയത്തിന്റെ സൂപ്പർ മാർക്കറ്റിൽഷോപ്പിംങ്ങിനിറങ്ങുംനിന്റെ ഓർമ്മകളോട് പറഞ്ഞേക്കൂരണ്ട് അറകളിൽഒന്നിൽ നാളെ ശവപ്പെട്ടിക്കടയുംമറ്റൊന്നിൽറീത്ത് വിൽപ്പനയുമായിരിക്കുമെന്ന്സ്നേഹമേ……….സാഗരങ്ങൾക്കുംഅപ്സരസുകൾക്കുമിടയിൽനമ്മൾ പാതിവരച്ചകിളികളുടെ വീട്ഇനി…

“ജീൻസ് ധരിച്ച മണവാട്ടികൾ “

രചന : പോളി പായമ്മൽ ✍ പശ്ചിമ ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രക്കിടയിലാണ്ട്രെയിനിൽ വച്ചാണ്ഞാനാ പെൺകുട്ടികളെ പരിചയപ്പെടുന്നത്.നല്ല സുന്ദരിക്കുട്ടികൾ.തൃശൂർ മുതൽ പാലക്കാട്, കോയമ്പത്തൂർ,തിരുപ്പൂർ, ഈറോഡ്, സേലം വരെ അവരൊന്നും കാര്യമായി മിണ്ടിയിരുന്നില്ല.ഒരുതരം മൗനമായിരുന്നു അവർക്ക്.ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ്അവരിൽ ഒരു പെൺകുട്ടി എന്നോട് വാട്ടർ ബാഗ്…

ശാന്തമാം ശാന്തമഹാസമുദ്രം.

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ എൻറെ “The Peaceful Pacific” എന്ന കവിതക്ക് ഒരു ഭാഷാന്തരശ്രമം: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തൂടെആയിരത്തിലേറെ മൈൽ ഒരു റോഡുയാത്ര –സിയാറ്റിലിൽനിന്നും സാൻ ഫ്രാൻസിസ്കോവരെ,സെക്വിം, ഓഷൻഷോർ, സീസൈഡിലൂടെ തുടങ്ങി –വലത്തുവശത്തുടനീളം ഇരമ്പും ശാന്തമഹാസമുദ്രം. വഴിനീളേ…

നീറ്റലുകൾ

രചന : ജോബിഷ് കുമാർ ✍ നഷ്ടങ്ങളുടേയുംഒറ്റപ്പെടലുകളുടേയുംനീറ്റലുകൾവാരി നിറച്ച ഖജനാവുകൾഉള്ളിലൊളിപ്പിച്ചുവച്ചവൻ്റെ വീടിനുള്ളിലേക്ക്കടന്നു ചെല്ലണം നിങ്ങൾഭൂമിയിലിന്നോളംകണ്ടിട്ടില്ലാത്തയത്രതെളിവാർന്ന പുഞ്ചിരി നൽകിനിങ്ങളെയവൻ സ്വികരിച്ച്അകത്തേയ്ക്കാനയിക്കുംഅവന് പിന്നാലെനടക്കുമ്പോൾഅവൻ്റെ ഹൃദയത്തിൻ്റെ ചുവരുകളിലേയ്ക്ക്നിങ്ങൾ തുറിച്ച്നോക്കരുത്അവിടെയെല്ലാംഅവനൊരുപാട് കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുംചെയ്തിട്ടും തെറ്റിപ്പോയജീവിതത്തിൻ്റെ കണക്കുകൾനിങ്ങളെ വിഷമിപ്പിച്ചേക്കാംഅവിടെ കാണുന്ന എറ്റവും മനോഹരമായകസേരകളിലൊന്നിൽനിങ്ങളിരിക്കുകനിങ്ങൾ വരുമെന്ന്ഉറപ്പുള്ളതുകൊണ്ട് മാത്രംഅവൻ…

ഞാനില്ലാത്തിടം

രചന : ദത്താത്രേയ ദത്തു✍ ഇന്നലെ ഉച്ചയ്ക്കുംഞാൻ നടന്ന മുറ്റത്ത്ആരാണീപന്തലു കെട്ടിയത്….?എന്റെ ഭ്രാന്തിന്റെതെച്ചിക്കും പാരിജാതത്തിനുംആരാണീകറുപ്പ് ചാർത്തിയത്….?ഞാൻ ഓടി ഒതുക്കിവഴിയൊരുക്കിയ വീട്ടിലേക്ക്ആരുടെയൊക്കെപാദങ്ങളാണ്അടയാളമിടുന്നത്….?ഉമ്മറത്തെ പടിയിൽഞാൻ വച്ചിട്ടുപോയചായക്കോപ്പയിൽഉറുമ്പ്വീടൊരുക്കിയിരിക്കുന്നു…ഞാൻ ശബ്ദം കൊണ്ട് നിറച്ചഎന്റെ വീട്ടിന്ഇത്രയ്ക്കു മൗനംനൽകിയതാര്….എന്റെ ഗന്ധം നിറഞ്ഞ വീടിന്ആരാണീചന്ദനത്തിരി കുത്തിവച്ചത്…..ഒരിക്കൽ പോലുംഎന്റെയടുത്ത്തിരക്കൊഴിഞ്ഞ്ഇരിക്കാത്ത മനുഷ്യനാണല്ലോഎല്ലുന്തിനിൽക്കുന്നെന്നുപറഞ്ഞഎന്റെ ഫോട്ടോക്കു മുന്നിൽനിസ്സഹായനായിനോക്കിയിരിക്കുന്നത്….ഇസ്തിരി…

ഭൂമിക്കു പറയാനുണ്ട്

രചന : ഷാഫി റാവുത്തർ✍ നിനവുകളിൽ നിത്യവുംനിന്ദ്യമാം ചെയ്തികൾകരളിൽ കൊടുംതപംതീർക്കുന്ന മുറിവുകൾകണ്ണിൽ കദനത്തീ-യാളുന്ന കാഴ്ചകൾവയ്യനിക്കിനിയൊന്നുംമിണ്ടിപ്പറഞ്ഞിടാൻ… വന്മരക്കടയ്ക്കലുംകോടാലിയാഴ്ത്തുന്നജന്മങ്ങളുണ്ട് നശിച്ചപേ ജന്മങ്ങൾമലയും പുഴകളുംവിലപേശി വിൽക്കുന്നവിരുതരും തോണ്ടുന്നുസ്വയമേവ തൻകുഴി ഇരുളിൻമറവിലെൻഉടുതുണിയുരിയുന്നയന്ത്രക്കരം മുരളുംഘോഷങ്ങളുയരുന്നുകാട്ടുതീയാളിപ്പടരുന്നമാത്രയിൽവേട്ടയ്ക്കിറങ്ങുന്നുവെന്തമാംസത്തിനായ് പുഴകൾ ചുരത്താത്തവൃദ്ധസ്തനങ്ങൾ പോൽവറുതിയിലാണ്ടുപോയൂ-ഷരക്കാഴ്ച്ചയുംകരിയുംവയലുകളി-ടയ്ക്കിടെത്തേങ്ങുന്നുകരുണയില്ലാതുള്ളബധിരകർണ്ണങ്ങളിൽ കവിളിൽ കനത്തടി-യേറ്റ കൊടുംപാപിയഴലിങ്കലുലയുന്നുവിവശയാലയുന്നുസർവ്വം സഹയെന്നപേരിൽ തളച്ചെന്റെമാനം കവരുവാനോടിയടുക്കുന്നു. അതിരുകൾ…

ശ്യാമസുന്ദര കേര കേദാര ഭൂമി..

രചന : ഹാരിസ് ഖാൻ ✍ രാവിലെ ഉണരുന്നു, പല്ല് തേക്കുന്നു,ഓഞ്ഞ മുഖം കണ്ണാടിയിൽ കാണുന്നു, ബുൾഗാൻ താടി കറക്ട് ചെയ്യുന്നു, നരച്ച രണ്ട് രോമങ്ങൾ പിഴുത് കളയുന്നു, പുട്ടും കടലയും തിന്നുന്നു, പതിനൊന്നിന് ബീഫും പൊറാട്ടെയും കഴിക്കുന്നു, ലോട്ടറി എടുക്കുന്നു,…

മധുവോളം വരുമോ മധുവിൻ തേങ്ങൽ

രചന : മായ ടി എസ്✍ കാട് കരിയണ്കാറ്റ് പാടണ്കാട് ഇളകണ് മാളോരെ .മണ്ണിൻ കാതൽകാട്ടിൽ കാവലാൾഅലയും നാട്ടിൽശാപത്തിൻകൊടുങ്കാറ്റായിവിശപ്പിൻ തീനാളംനീതിദേവതെഅഴിയണം കെട്ടുകൾഉണരണം നേരുകൾവേണ്ട വേണ്ടഗാന്ധാരി വിലാപം .കണ്ണ് അറിയാത്തആർത്തി ഭൂതങ്ങൾകാണില്ല കേൾക്കില്ലസത്യം പറയും കണ്ണുകൾഎരിയും വയറിൻ ആന്തൽനെഞ്ചകം തകരും വേദന …

ഭാവദീപ്തി.

രചന : എസ്.എൻ.പുരം സുനിൽ ✍ കൗമാര കൗതുകമേറി രമിച്ചൊരെൻകമനീയകാലത്തു പാഠശാലേകൂടെ പഠിച്ചവളെയ്യുന്ന കണ്മുനകരളിലെ പീലിയായി ചേർത്തുവയ്ക്കേ, മാരിവിൽച്ചാരുതയേറും മനസ്സിലെമാധുര്യമെല്ലാമുറവ പൊട്ടിഅരുവിയാ, യുറവക്രമങ്ങൾ ത്രസിക്കയാൽവിരജിത പ്രണയത്തിൻ പാൽക്കടലായി. നവനീത ചേതനാ നനവാർന്ന പുലരിയിൽപവനൻ തലോടുന്ന നേരമിങ്കൽഅറിയാതെ കണ്ണടഞ്ഞകതാരിൽ തൂവിയോപ്രിയതോഴി തൻ പ്രേമശ്വാസഗന്ധം..?…