Month: August 2022

കാപട്യം

രചന : രാജുകാഞ്ഞിരങ്ങാട് ✍ മഞ്ഞുകാലത്തിൻ്റെ തുടക്കംനിറയെ ഇലകളുള്ള മരത്തിൽഒരു പക്ഷി വന്നിരുന്നു പക്ഷി മരത്തോടു പറഞ്ഞു:എനിക്ക് നിന്നോട് പ്രണയമാണ് മരം ഇലകളെല്ലാം കുടഞ്ഞെറിഞ്ഞ്പക്ഷിയോടു പറഞ്ഞു: പ്രണയം നഗ്നമാണ്യഥാർത്ഥ പ്രണയമെങ്കിൽനീയെനിക്ക് പുതപ്പാകുക ഒരു തൂവൽ പോലുംഅവശേഷിപ്പിക്കാതെപക്ഷി പറന്നു പോയി.

ഫ്ലോറൽ പാർക്ക് ഇന്ത്യൻ മെർച്ചന്റ്സ് അസോസിയേഷൻ ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി നടത്തി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് മർച്ചന്റ്‌സ് അസ്സോസ്സിയേഷന്റെ (F-BIMA) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആഘോഷിച്ചു. ബല്ലെറോസിലുള്ള സെന്റ് ഗ്രിഗോറിയൻ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായിരുന്നു. കഴിഞ്ഞ…

സ്വാതന്ത്ര്യം @ 75

അവലോകനം : അഫ്സൽ ബഷീർ തൃക്കോമല✍ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് മത സഹിഷ്ണതയും നാനാത്വത്തിൽ ഏകത്വവും തന്നെയാണ്‌ .ബഹു സ്വരത ഇല്ലാത്തടത്തോളം അത്ര പെട്ടന്നിതിലേക്കൊന്നും എത്താനും കഴിയില്ല .ഒരു അപനിർമാണം ആവശ്യമായ സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് പറയാത വയ്യ…

കൊടി

രചന : സജി കണ്ണമംഗലം✍ ഹിമശൈലമഹാശിരസ്കയാംസുമധാരിണി ഭാരതാംബ,നിൻപദമാഴിതൻ സുധാ,ജല-തരംഗത്തിലെന്നും കഴുകി നീ. രജപുത്രരെശസ്വികൾ പുരാപണിതീർത്തൊരു കോട്ടകൊത്തളം;അജപാലകരൊത്തുവാണതാംപലമാതിരി ഗ്രാമമേഖല! തരുജാലമതീവശോഭയാൽതവ ചാരുതയേറ്റി നില്ക്കവേ;മരുഭൂമികൾ ജീവരന്ധ്രിയാംജലദങ്ങളുണങ്ങി നില്ക്കയായ്. അതിനൂതന ജീവശൈലിയാൽമതികെട്ടവരുണ്ട് ചുറ്റിനും;അതിദാരുണമായി ജീവിതംകൊതികെട്ടവരുണ്ട് നോക്കിയാൽ. പല ഭാഷകളീശ്വരപ്പരിഭാഷകൾപോലെ ശുഭ്രമായ്പല പൂക്കൾ വിരിഞ്ഞ വൃക്ഷമോകലകൾ ,…

അയ്യോ ബോംബേ … ബോംബേ …

രചന : ശിവൻ മണ്ണയം✍ അയ്യോ ബോംബേ … ബോംബേ …അന്നാദ്യമായി അമ്മായിയമ്മയുടെ അനുവാദമില്ലാതെ ദേവു ഉച്ചത്തിൽ അലറിപ്പോയി.സോഫയിൽ ടീ വി സീരിയൽ കണ്ട് കണ്ണീരൊഴുക്കിയിരുന്ന അമ്മായിയമ്മ മിസ് സരസ്വതി അമ്മ ഞെട്ടലേറ്റ് വിറച്ച് ചാടിയെണീറ്റു. ഭവതി മരുമകളുടെ അടുത്തേക്ക് തൻ്റെ…

വഴിതെറ്റി വരുന്നൊരു
പ്രണയത്തിനായ്

രചന : ദിവ്യ എം കെ ✍ വർഷങ്ങളോളംവഴിതെറ്റി വരുന്നൊരുപ്രണയത്തിനായ്അവൾ കാത്തിരുന്നു…..നീലവിരിയിട്ടജാലകങ്ങളുള്ളമഞ്ഞ നിറമടിച്ചവീടിന്റെ ചുവരുകളിൽഅവൾപ്രണയമെന്ന് എഴുതിവെച്ചു…..ഉമ്മറത്ത് എഴുതിരിയിട്ടഒരു നിലവിളക്ക്അവൾ അണയാതെകത്തിച്ചു വെച്ചു….ഇടവഴിയിൽഗുൽമോഹറുകൾആർത്തിയോടെപൂക്കുമ്പോൾ….ചെമ്പകവും അരളിയുംനിഴൽ വിരിച്ചമുറ്റത്ത്പ്രണയദാഹിയായ്അവൾഅലഞ്ഞിരുന്നു…….കിളികളോടുംപൂക്കളോടുംവെയിലിനോടുംമഴയോടുംവരാത്തൊരാളെചൊല്ലി അവൾകലഹിച്ചിരുന്നു…….രാവെളുപ്പോളംപൂർണ്ണമാവാത്തപാട്ടുകൾക്കായ്കാതോർത്തിരുന്നു…..ചിലങ്കകൾ കെട്ടിആർക്കോവേണ്ടിഉന്മാദനൃത്തംനടത്തിയിരുന്നു…,…..ആരും തുറന്നുവരാത്തഅവളുടെഹൃദയജാലകങ്ങളിൽനീലമിഴിയുള്ളൊരുപക്ഷിയായ്‌പ്രണയം കുടിച്ചുവിരഹിയായ്അവൾ എന്നുംചിറകടിച്ചു കരഞ്ഞിരുന്നു……അരുത്….ഇനി ഇവിടെകിടക്കുന്ന അവളുടെമൃതശരീരത്തിനരികിലേക്ക്നിങ്ങളാരും വരരുത്…..അവളുടെ കണ്ണുകളിലേക്ക്നോക്കരുത്….പ്രണയത്താൽ തിളങ്ങുന്നഉജ്വലനക്ഷത്രങ്ങൾഇനി ആ…

പ്രിയപ്പെട്ട റുഷ്ദീ;

രചന : നെവിൻ രാജൻ ✍ പ്രിയപ്പെട്ട റുഷ്ദീ;ഞാൻ സോക്രട്ടീസെന്നും,നീയെന്നെ അറിയപ്പെടും.അല്ലാ;അറിവു്,അതുതന്നെയായിരുന്നെല്ലോഞാനും നീയുംഇതുവരെ നിർമ്മിക്കപ്പെട്ട വഴികളുടെതൂക്കുവിളക്കുകൾ.ഇവിടെ ഇരുട്ടിൽ തപ്പുന്നവർക്കുവഴിവിളക്കുകൾഅപ്രാപ്യമാം വിധംപിന്നിലേക്കു പിന്നിലേക്കോടി മറയും..!!അല്ലാ,വഴിവിളക്കുകളെ കടന്നവർമുന്നേറുകയാണ്.അണയാത്ത വിളക്കുകളായവഅവിടെത്തന്നെയുണ്ട്.റുഷ്ദീ,എനിക്കും നിനക്കുമിടയിൽ,കാലം കുരുക്കിട്ടചങ്ങലക്കെട്ടുകൾക്കുള്ളിൽ,അവർ കുടുങ്ങിക്കിടക്കരുതു്.നീ പ്രകാശം ചൊരിയുക.ഞാൻനിന്നിൽനിന്നുംഏറെ അകലെയല്ലാതെ,ഈ വഴിയോരത്തൊന്നുരണ്ടടിപിന്നിലായുണ്ട്…

എന്‍റെ സ്വാതന്ത്ര്യദിന ചിന്തകള്‍

രചന : മാധവ് കെ വാസുദേവ് ✍ അരപ്പട്ടിണിക്കാരന്‍റെ മുന്നിലെഅന്നപ്പാത്രംതട്ടി തെറിപ്പിക്കാത്തനാൾ…..ദാരിദ്ര്യരേഖയെന്ന ലക്ഷ്മണരേഖഅതിര്‍ത്തി വരയ്ക്കാത്തസമൂഹം ജനിക്കുമ്പോള്‍.തൊഴിലരഹിതന്‍റെ മുന്നില്‍വിലപേശി വില്‍ക്കപ്പെടാത്തതൊഴിലരഹിത വേതനംഇല്ലാതാവുന്ന ഒരു ദിനംനടവഴിയോരങ്ങളില്‍മലിനമാക്കപ്പെടാത്തസ്ത്രീത്വം ചിരിക്കുമ്പോള്‍,അമ്മയും പെങ്ങളും മകളമെന്ന തിരിച്ചറിവില്‍എത്തിനില്‍ക്കുന്ന നാള്‍പിഞ്ചു മനസ്സുകളില്‍ അറിവിന്‍റെആദ്യാക്ഷരങ്ങള്‍ മഴത്തുള്ളികളായിഅനസ്യുതം പെയ്തിറങ്ങുമ്പോള്‍.അപചയത്തിന്‍റെ പാതയില്‍ നിന്നുംമോചനം തേടി സര്‍ഗ്ഗ…

🙏 ഭാരതാംബേ, ഭവതിക്ക് ജന്മദിനാശംസകൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ഉത്തുംഗ ഹിമാലയം ഉത്തരദേശത്തിലായ്ഉത്തരം കിട്ടാത്തൊരു വന്മതിലായിക്കൊണ്ടും,ഉത്തമ വാരാന്നിധി ദക്ഷിണ ഭാഗത്തിൻ്റെഉത്തരവാദിത്വത്തെപ്പേറിയും നിന്നീടുമ്പോൾഉല്പലാക്ഷിയാം ദേവി, കന്യാകുമാരിയും, ഹാഉത്തരേശ്വരനായ അമർനാഥനുമങ്ങ്ഉത്തമഹൃത്തങ്ങളെയുണർത്താനനുവേലംഉദ്യുക്തരായ് നില്ക്കുമീ ഭാരത ദേശത്തിൻ്റെപശ്ചിമപാരാവാരം തിരകളായരങ്ങിലുംപൂർവദേശത്തിൽ വാഴും ബംഗളാസമുദ്രവുംപദ്ധതി മധ്യേ ആഹാ, വിന്ധ്യനും സഹ്യാദ്രിയുംപൂർണ്ണമാം മനസ്സോടെ…

കിഴക്കിൻറെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം.

രചന : ഫാ. ജോൺസൺ പുഞ്ചകോണം ✍ ഹൂസ്റ്റൺ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ…