പത്തോണം.
രചന : സന്തോഷ്.എസ്.ചെറുമൂട്✍ അത്തം കറുത്തുവിടര്‍ന്നാല്‍ഓണം വെളുത്തുവിളങ്ങുംമുത്തശ്ശിക്കഥയിലോലുംപൊന്നോണച്ചിന്തതൊന്നല്ലേ. ചിത്തിരയ്‌ക്കു ചിരിവിതറാന്‍ചിറ്റാട ചേലിലെടുത്തേമുറ്റത്തെ മണല്‍ത്തരിയില്‍പൂ,ചേറിപ്പൂക്കളമിട്ടേ. ചോതിയ്ക്കുനെല്ലുപുഴുങ്ങാന്‍ചേണുറ്റ ചെമ്പുനിറച്ചേചേറിന്‍റെ ചൂരില്‍ മിനുങ്ങുംചേന്നന്‍റെ മനം നിറഞ്ഞേ. വിശാഖം വിണ്ണിലുദിച്ചേവാനിന്‍ വരമ്പുനിറഞ്ഞേവാരുറ്റ കതിരുകൊയ്തവയലിന്നകം തുടിച്ചേ. അനിഴത്തിലാവണിത്തെന്നല്‍.ആഹ്ളാദപ്പൂമഴയായേആലിലത്താളംകേൾക്കാന്‍ആകാശമടുത്തുവന്നേ. തൃക്കേട്ടപ്പെരുമ നിറയ്ക്കാന്‍ഉപ്പേരി പത്തുവറുത്തേഉണ്ണിക്കിടാങ്ങടെ കണ്ണില്‍തുമ്പപ്പൂവമ്പിളിയായേ. മൂവന്തി മുലക്കച്ചകെട്ടാന്‍മൂലന്നാള് മുടിമെടഞ്ഞേചമ്പക്കുളത്തോളപ്പരപ്പില്‍.വഞ്ചിപ്പാട്ടൂഞ്ഞാലായേ. പൂരാടം…