Month: September 2022

പൂരാടം,

രചന : കൃഷ്ണമോഹൻ കെ പി ✍ പൂരാടം, പൂമരച്ചോട്ടിൽ പൂക്കളവുമായ്പൂർവികർ നമസ്തുഭ്യം ചൊല്ലിയ നാളാണെൻ്റെപൂർണ്ണമാം സ്വഭാവത്തെയാർക്കുമേയറിവീലപൂർവജന്മങ്ങൾ തൻ പുണ്യങ്ങൾ പേറുന്നവർപൂരാടത്തിരുനാളിൽ ജാതരാകുന്നൂ മണ്ണിൽപൂരങ്ങൾ മൂന്നുണ്ടതിൽ പൂരാടമെന്നെ മാത്രംപൂർണ്ണമായുൾക്കൊണ്ടിട്ടീ ഭൂവിതിലോണം കാണ്മൂപൂരവും പിന്നീടങ്ങാ പൂരുരുട്ടാതിയുമെന്തേപൂർണ്ണേന്ദുമുഖരേയീ ഓണത്തിനെത്തുന്നില്ലാ?!പഞ്ചമിത്തിങ്കൾതൻ്റെ തോഴിയായ് ചമഞ്ഞു ഞാൻപ്രാപഞ്ചികൈശ്വര്യത്തെ,യുണർത്തുമോണങ്ങളിൽപൂർണ്ണത തേടീട്ടങ്ങു…

പൂജ്യം മുതൽ നൂറുവരെ ഭയം

രചന : എം ബി ശ്രീകുമാർ ✍ വണ്ടിയിൽ, ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നപാലാപ്പള്ളി തിരുപ്പള്ളി പാട്ട് ….നേർത്ത് നേർത്തു നിശബ്ദതയിൽ ആയി.ഇനി കാട്ടിലേക്ക് പ്രവേശിക്കുകയാണ്,ഏതു നിമിഷവും ആക്രമണം ഒഴുകിയെത്താംമൃഗങ്ങളല്ലേ എന്ന്ചെറുതാക്കാനും വലുതാക്കാനും ഞാനില്ല.ഇങ്ങോട്ട് ആക്രമണം ഉണ്ടാകുന്നതിനുമുൻപ്അങ്ങോട്ട് തയ്യാറായിരിക്കുക.” നിങ്ങൾക്ക്‌ചെയ്യേണ്ടത് എന്തെങ്കിലുമുണ്ടെന്ന്നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,അതിനോട് നിങ്ങൾക്ക്…

വിട്ടു പോരുമ്പോൾ

രചന : കല ഭാസ്‌കർ ✍ വിട്ടു പോരുമ്പോൾതേൻമധുരത്തിന്റെഓർമ്മയിൽതിരിഞ്ഞു നോക്കുമ്പോൾപൂവുകൾ ചിരിക്കുന്നുണ്ടായിരുന്നു.പൂത്തുമ്പിക്ക് അതിശയംതോന്നാതിരുന്നില്ല.പ്രണയത്തിന്റെമായാമുദ്രകവിളിലെ നഖമുറിവാകുന്നത്,കരളിലെ വിരഹാഗ്നിപടർന്നെരിയാതെ ,പൊള്ളലില്ലാതെഅമർന്നണയുന്നതുകൊണ്ടാവുമോ?കൊമ്പിലും വമ്പിലുംഅതിനാദ്യമായ്അവിശ്വാസം തോന്നി.തിരിച്ചു പറക്കാതിരിക്കാൻഅതൃപ്തിക്കായില്ല.ആദ്യത്തെപ്പോലെആത്മാർത്ഥതയ്ക്ക്ഇതളിലമരാനായില്ല :വെറുതെ മൂളിയുംമുറുമുറുത്തും സംശയംവട്ടം ചുറ്റിപ്പറന്നു നിന്നു .പ്രണയമില്ലേ നിനക്ക് …പ്രണയിയല്ലേ ഞാൻ …ജന്മാന്തര സംശയങ്ങളുടെമർമ്മരം കേട്ട്പൂവുകൾ പിന്നെയുംചിരിച്ചു കുഴഞ്ഞു.ചിരിച്ച്…

🟥 മൂല്യത്തെയളക്കുന്നൂ മൂലം✍️

രചന : കൃഷ്ണമോഹൻ കെ പി ✍ മൂലമെന്നതു കേൾക്കിലേതൊരു മനുഷ്യർക്കുംമൂകദു:ഖമായി, മാറുമെന്നിരിക്കിലുംമൂലകൾ തിരിക്കുവാൻ മൂലത്തെക്കണ്ടെത്തേണംമൂല്യവാനറിയുന്നു, മൂലത്തിൻ മാഹാത്മ്യത്തെമൂവുരു ചൊല്ലൂ നിങ്ങൾ, മൂലമെന്നൊരു വാക്ക്മൂന്നിനും മൂന്നർത്ഥമായ് ഭവിക്കുമറിയേണംമൂലമെന്നതു സാക്ഷാൽ പ്രപഞ്ചേശ്വരൻ, വിഷ്ണുമൂലത്തെച്ചിലർ വെറും പൃഷ്ഠമായ് കണ്ടീടുന്നൂമൂലമെന്നതു പക്ഷേ, കാരണമായിക്കാണാംമൂല്യത്തെയളക്കുവാനായിട്ടുള്ള അളവായതും കാണാം…മൂലത്തിൽ…

താത്രിക്കുട്ടിയുടെ കാമുകൻ

രചന : അശോകൻ പുത്തൂർ✍ തെങ്ങേറ്റക്കാരൻ കുമാരനോട്അന്നൊരിക്കൽ അവൾ പറഞ്ഞു.അരയ്ക്കാൻഒരുമുറി തേങ്ങയില്ലന്റെ തെങ്ങൊന്ന് കേറോ…..ആരട്യായാലെന്താകേറാൻ പറഞ്ഞാ കേറുംഇമ്പടെ പണ്യല്ലേ കേറ്റം.മറുവാക്കിൽതാത്രിക്കുള്ളിൽ ഒരു ചിരി കിളുർന്നുവെയിലങ്ങനെ തെളക്കുമ്പംകൊതുമ്പും കോഞ്ഞാട്ടയുംതേങ്ങയും വെട്ടികുമാരനങ്ങനെ പടർന്നേറി.ഓരോ ചുവടും ഉടൽപ്പെരുക്കങ്ങളുംത്രസിപ്പോടെ താത്രി കണ്ടുനിന്നു.ഉച്ചിയിൽ സൂര്യൻ കത്തിനിന്നാറെതളർച്ചയോടെ കുമാരൻ ഊർന്നിറങ്ങികൂലി…

*ഫാഷൻ ടൈലറിംഗ് സെന്റർ*

രചന : അഹ് മദ് മുഈനുദ്ദീൻ✍ നൂൽ കോർക്കാനുളളസമയദൈർഘ്യം( കാഴ്ചയും കൈവിറയലും )എന്റെ പരിചയ സമ്പത്തിനെചോദ്യം ചെയ്യുന്നുണ്ട്.കടയിൽ ആളുള്ളപ്പോൾനൂല് പൊട്ടരുതേയെന്ന പ്രാർത്ഥനഎല്ലായിപ്പോഴുമുണ്ട്പായവിട്ടെഴുന്നേൽക്കാൻഇത്തിരി വൈകിയാൽതണുപ്പിന്റെ പുതപ്പിൽഒന്നുകൂടി ചുരുണ്ടാൽചായക്കടയിൽ പോവാതിരുന്നാൽപ്രായമായെന്ന് സീൽ ചെയ്യുംചെറുപ്പക്കാർക്കൊപ്പംനടക്കാനാകണംമദ്ധ്യവയസ്കർക്ക്കൂടുതലൊന്നും സംഭാവന ചെയ്യാനില്ലകോളറിന്റെ വലുപ്പംകൂട്ടിയോ കുറച്ചോപകുതി അടർത്തിയെടുത്തോനിറം മാറ്റിയോപോക്കറ്റിന്റെ സ്ഥാനം തെറ്റിച്ചോവലിയ…

ചാപിള്ളകൾ!

രചന : ബാബുരാജ് ✍ (ഒന്ന്)നിനക്കുള്ള അപ്പം ഞാനാണ്കരുതി വച്ചിരിക്കുന്നത്!നീയപ്പത്തിനു കൈ നീട്ടി നിൽക്കുക!അപ്പോൾ എൻ്റെ സൂര്യനെയെടുത്ത്ഞാൻ നിൻ്റെ ഉള്ളംങ്കയ്യിൽ വക്കും!ഗുരുവിനെ പ്രതിഷ്ഠിച്ചതിന്പെരുവിരൽ ചോദിച്ചവനോട്ഇതിൽ കൂടുതലെന്തു ചെയ്യാൻ?നിനക്കെൻ്റെ വെളുത്തചിരിയെ വേണം എന്നാണെങ്കിൽ……..നിൻ്റെ വരണ്ട ഹൃദയം തുറന്നുവയ്ക്കുക!അപ്പോൾ ഞാൻ വെറുപ്പിൻ്റെഅഗ്നിപർവ്വതംകൊണ്ട്ഞാൻ നിന്നെ മൂടിയേക്കും!(രണ്ട്)എൻ്റെ…

അദ്ധ്യാപക ദിനവാഴ്ത്തുക്കൾ *

രചന : വാസുദേവൻ. കെ. വി ✍ അറിവും തിരിച്ചറിവും പകർന്നു നൽകുന്ന ഗുരുഭൂതർക്ക് ആശംസകൾ. വളരുന്ന മനസ്സുകൾക്ക് ആശങ്കകൾ തുറന്നു പറയാൻ അമ്മയാവുന്നു അച്ഛനെ പോലെ ശാസിച്ചു തിരുത്തുന്നു. മൂത്ത സഹോദരരെ പോലെ കരുതലാവുന്നു. ഒരാളിൽ തന്നെ പലപല മുഖങ്ങൾ.…

ഓണം വരുന്നമ്മെ

രചന : ശ്രീകുമാർ എം പി✍ “ഉപ്പൻ ചിലയ്ക്കുന്നുവല്ലൊ എന്നാൽപോകുവാനില്ലിപ്പോളെങ്ങുംയാത്രയ്ക്കുചിതമെന്നല്ലൊ യുപ്പൻചൊല്ലുന്നതെന്നമ്മ ചൊല്ലും.കാക്ക വിരുന്നു വിളിച്ചു വെന്നാൽആരുമെയില്ല വരുവാൻപൂക്കൾ വിരിയുന്നു ചുറ്റു മമ്മെചൂടുവാനില്ലല്ലൊയാരും.പൊന്നോണമെത്തുന്നുവല്ലൊ നമു-ക്കൂഞ്ഞാലു കെട്ടേണം കാലേഊഞ്ഞാലിലാടിടാനെനി യ്ക്കൊപ്പ-മാരുമെയില്ലല്ലൊ കൂടെനിത്യവും നന്മലർ കൊണ്ടു ചേലിൽമുറ്റത്തു പൂക്കളം വേണംപൂക്കളിറുക്കുവാനായി ട്ടപ്പോൾപോരുവാനാരുണ്ടെൻ കൂടെ “കുട്ടിയെ…

ഓണം

രചന : ബിന്ദുകമലൻ ✍ പണ്ടത്തെയോണത്തിന്നോണനിലാവുംചിങ്ങപുലരിയുമൊത്തു ചേരും.പൂക്കളമിട്ടത്തമൊരുക്കുവാൻമുറ്റത്തെയുദ്യാനം പുഞ്ചിരിക്കും. കോടിയുടുക്കാൻ കൊതിച്ച കാലംസദ്യ വിളമ്പാൻ കാത്തിരിക്കും.ഓണക്കളികളുമോമനത്തിങ്കളുംഉത്സാഹമോടുണർന്നിരിക്കും. ഓണം വന്നാലുമുണ്ണി പിറന്നാലുംഇന്നത്തെ കാലത്തിനില്ല ചന്തം.കള്ളനും, കാലനും പീഡകരുംപെറ്റുപെരുകുന്ന നാടിതയ്യോ…! തല്ലലും, കൊല്ലലുമേറിയയ്യോമാനുഷരെല്ലാം വെവ്വേറെയായ്…പെയ്തൊഴിയാത്തൊരീവർഷംപ്രളയപ്പേടിയിൽ കേരളവും. ഇന്നത്തെയോണത്തിനെത്ര ചന്തം…?ആരവമില്ലാത്തൊരോണക്കാലം.ആർക്കോ വേണ്ടിയിട്ടെന്നപോലെആചാരം പോലതു മാറിയില്ലേ….