Month: September 2022

വാണിമേലിന്റെ അയണ്മാന് അഭിനന്ദനങ്ങൾ..

മുഹമ്മദ് ഹുസൈൻ വാണിമേൽ✍️ കുടുംബം ഒരു ജോലി ഇത്രേം ആയാൽ പിന്നെ തീർന്നു നമ്മുടെ ജീവിതവും സ്വപ്നങ്ങളും….. അല്ലേ …….എന്നാൽ ചിലരുണ്ട് വീണ്ടും വീണ്ടും ഉയർന്ന സ്വപ്‌നങ്ങൾ കാണുന്നവർ അതിന്നായി നിരന്തരം പരിശ്രമിക്കുന്നവർ…ബന്ധം കൊണ്ടും പ്രായം കൊണ്ടും അനിയനാണെങ്കിലും സ്വപ്‌നങ്ങൾ കാണാനും…

മികവുകൾ-

രചന : ശ്രീകുമാർ എം പി ✍ മുന്നാലെ പോകുന്നവർ മികച്ചവരാണ്.അതുകൊണ്ടാണ് അവർ മുന്നിലായത്.പിന്നാലെ വരുന്നവരിലും മികച്ചവരുണ്ട്,ചിലപ്പോൾ മുമ്പേ പോകുന്നവരേക്കാൾ മി കച്ചവർ.എന്നാൽ മുന്നാലെ പോകുകയെന്നത് അവരുടെ ലക്ഷ്യമായിരിയ്ക്കില്ല.എന്നാൽമുന്നിലെത്താനായ്വിലപ്പെട്ട പലതുംഅവഗണിച്ചവരൊ,ചവുട്ടിക്കടന്നവരൊഞെരിച്ചമർത്തിയവരൊതച്ചുതകർത്തവരൊഏത് വേഷത്തിൽഎവിടെയെത്തിയാലും മികച്ചവരല്ല.വിലപ്പെട്ടതെന്തെന്ന് നിശ്ചയമില്ലാത്തവർഎന്തിലൊ ഭ്രമിച്ചു വശം കെട്ടവർഒടുവിൽ ചിറകുകൾ തളരുമ്പോൾചിറകുകളടരുമ്പോൾഅവരും…

വിനയന്റെ “പത്തൊമ്പതാം നൂറ്റാണ്ട്”
ഒരു മികച്ച ചിത്രം.

രചന : ജയരാജ്‌ പുതുമഠം.✍ ഇന്നലെകളിലെ മറന്നുപോയ ചരിത്ര താളുകളിലേക്ക് ഇന്നിന്റെ ജനതയെ അൽപ്പനേരം തിരിഞ്ഞുനോക്കാനും ചിന്തിപ്പിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു ചലച്ചിത്ര ആഖ്യാനമാണ് സംവിധായകൻ ശ്രീ. വിനയൻ തിരക്കഥയും,സംഭാഷണവും ഒരുക്കി ആവിഷ്‌കരിച്ചിരിക്കുന്ന “പത്തൊമ്പതാം നൂറ്റാണ്ട് “എന്ന പേരിലുള്ള സിനിമ.ആറാട്ടുപുഴ വേലായുധൻ എന്ന…

ഗ൦ഗ പാടിയ നോവുകൾ ചുവക്കുമ്പോൾ .

രചന : വൃന്ദ മേനോൻ ✍ പ്രണയം നഷ്ടപ്പെടുമ്പോൾ , പ്രണയിച്ച മനുഷ്യരെ നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്നവ൪. പ്രണയത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചവ൪ എത്ര എത്ര പേ൪. അവരുടെ ഒരു നിത്യസ്മാരകമായി ഞാൻ മഹാഭാരതകഥയിലെ ഗ൦ഗ എന്ന കഥാപാത്രത്തെ നോക്കിക്കാണുന്നു. വിഷാദമായ്,…

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർ നാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.

ഫാ. ജോൺസൺ പുഞ്ചകോണം✍ ഹൂസ്‌റ്റൻ: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർ നാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി…

കാണാക്കണ്ണാ മായരുതേ

രചന : പാപ്പച്ചൻ കടമക്കുടി ✍ നീപാടുമ്പോള്‍ മോഹനരാഗം മഴയാവുംഗോപീവാടം ഹര്‍ഷസുഗന്ധക്കുളിരാടുംചാപം പോലാപ്പാട്ടു മുറിക്കും ഹൃദയങ്ങള്‍താപംമൂലം ഗോപിക വിങ്ങിക്കരയുന്നു. അന്നെല്ലാരും കണ്ണനൊടൊപ്പം,രതിചോരന്‍വന്നെല്ലാര്‍ക്കും കണ്ണിനുനേരാ,യവരോതിനിന്നോടം പോലക്കരതാരില്‍ ചിരിയോടെഎന്നും കണ്ണാ ചേര്‍ക്കണമുള്ളില്‍ക്കനിവോടെ. വെള്ളിത്താലം വിണ്ണിലെടുത്തൂ നിറചന്ദ്രന്‍തുള്ളിത്തുള്ളിത്താരഗണങ്ങള്‍ നിരയായീകള്ളിപ്പെണ്ണിന്‍ കാതരഭാവം യമുനയ്ക്കുംകള്ളക്കണ്ണിട്ടൊന്നു തുടിച്ചൂ തിരമാല. കാറ്റില്‍ക്കാടും…

മൃഗശാല

രചന : പാപ്പച്ചൻ കടമക്കുടി ✍ ഇന്നലെ കണ്ടപ്പോള്‍ നീയൊരു കുഞ്ഞാട്തുള്ളിച്ചാടിക്കളിച്ചങ്ങനെ.ഇണങ്ങിക്കുണുങ്ങിയെത്തുന്നമാന്‍കിടാവായി പിന്നീട് .കണ്ണില്‍ക്കണ്ണില്‍ കൊമ്പുരസവേപഞ്ഞിത്തുണ്ടായി ,മുയല്‍ക്കുഞ്ഞായി .മൂക്കും ചുണ്ടുംകൗതുകത്തോടെ വിറപ്പിച്ച്മടിയിലെ സ്വപ്നവെണ്മകളില്‍പൂച്ചക്കുട്ടിയായ് കുറുകി .ആകാംക്ഷകളുടെ തളിരൊടിക്കാന്‍കഴുത്തു നീട്ടിനീട്ടി ജിറാഫായി .രഹസ്യങ്ങള്‍ ചവച്ചരച്ചുസകലതും അയവെട്ടിക്കൊണ്ട്പശുവിനെപ്പോലെപാലും സമൃദ്ധിയുമായി .തീമണല്‍ക്കാടുകളെല്ലാംഅലസം അനായാസം പിന്‍തള്ളി ഒട്ടകത്തെപ്പോലെ…

🔘 പഴകിയ ജലത്തിന്റെ ജീവചരിത്രം
കവിതയിലെ ശൂന്യതയോട്
പറയുന്നത്…🔘

രചന : സെഹ്‌റാൻ ✍ “ഒരു കുപ്പിയിലും നിറയാനാവാത്തപഴകിയ ജലം ഞാൻ.കാലത്തിന്റെ കറുത്ത മട്ട്അടിഞ്ഞുകൂടിയ പഴകിയ ജലം.”കവിതയുടെ ആദ്യവരികളാണിവ.മുഴുമിക്കാൻ വാക്കുകൾ കിട്ടുന്നില്ല.നാല് നായ്ക്കുട്ടികൾ!അവ ഉറ്റുനോക്കുകയാണ്.മക്കൊണ്ടയിലെപൂന്തോട്ടത്തിനകത്തേക്ക്കയറ്റിവിട്ടു ഒന്നിനെ.(അലമാരയിലെ പുസ്തകങ്ങളെല്ലാംഇതിനോടകം വായിച്ചുകഴിഞ്ഞിരിക്കുന്നുഅവൻ.)ഹരാരിയും, ഡോക്കിൻസും യാത്രപോകുന്ന കാറിനകത്തേക്ക്ഓടിച്ചുകയറ്റി ഒന്നിനെ.(ബ്ലഡി എതീസ്റ്റ്!)മാലിന്യക്കുഴിയിലേക്ക് തള്ളി ഒന്നിനെ.(രഹസ്യമായവൻ കവിതകളെഴുതുന്നുണ്ട്.)വീടിന്റെ മേൽക്കൂരയിൽകയറ്റിയിരുത്തി…

ഒരു വാട്സാപ്പ് അപാരത

രചന : ബിന്ദു ബാലകൃഷ്ണൻ ✍ ഈയിടെയായി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകൾ സകലയിടത്തും സജീവമാണ്. വർഷങ്ങൾക്ക് ശേഷം പലരും ഈ ഗ്രൂപ്പിലൂടെ സൗഹൃദങ്ങൾ പുതുക്കുന്നു വിശേഷങ്ങൾ കൈമാറുന്നു. ആ സുന്ദരദിനങ്ങളെ അയവിറക്കി സ്കൂൾ വരാന്തയിലെ പതിവിടങ്ങളിലേക്ക് തിരിച്ചു നടക്കുന്നു…ഓർമ്മകളുടെ മാധുര്യം നുണയുന്നു…

നാരങ്ങാ മിഠായിപ്പൊതി

രചന : അമൃത സാകേതം✍ നിനക്ക് വേണ്ടിയെന്നോർക്കാപ്പുറത്തൊരുകുഞ്ഞ് നാരങ്ങാ മിഠായിപ്പൊതി,നിന്നെ ഓർക്കുമ്പോഴെന്ന് ഒന്ന് രണ്ട് വരികൾ ,നിന്നെയൊന്ന് കാണാനായെങ്കിലെന്ന സ്നേഹപ്പൂതികൾ,നിന്റെ നിനവിലെന്ന് അറിയാതെ വിടർന്ന ചിരിച്ചാലുകൾ,നിന്നെ മോഹിച്ച് പടർന്നെന്ന കിനാവള്ളികൾ,നീ തന്നെ, നീ മാത്രമെന്ന നെഞ്ചുരുക്കങ്ങൾ,ഹാ… എത്രയെത്ര പ്രണയക്കൊതികളാണല്ലേ മനുഷ്യർക്ക്,,നീയെന്ന ചുഴികളെത്ര…