Month: September 2022

ചുണ്ടുകൾ കറുക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി✍ (വാസുദേവൻ. കെ. വി )‘നിന്റെ നെറ്റിയിൽ എന്റെ നെറ്റിയുമായി,നിന്റെ ചുണ്ടിലെന്റെ ചുണ്ടുമായി,നമ്മെ ദഹിപ്പിക്കുന്ന പ്രണയത്തിൽനമ്മുടെ ഉടലുകൾ പിണയുമ്പോൾകാറ്റു കടന്നുപോകട്ടെ,എന്നെയവൻ കാണാതെപോകട്ടെ..’ ( -നെരൂദ ) സദാചാര അലിഖിത തിട്ടൂരങ്ങൾ എത്ര അകറ്റിനട്ടാലും മണ്ണിനടിയിൽ വേരുകളാൽ…

ജീവിച്ചിരിക്കുമ്പോൾ

രചന : പ്രജീഷ്‌കുമാർ ✍ എന്റെ വെയിലുകൾമങ്ങിത്തുടങ്ങിമഴമേഘങ്ങൾപെയ്തു തോരാറായിശിശിരങ്ങൾഅടരുകയുംവസന്തങ്ങൾമരിക്കുകയും ചെയ്തു.ഞാൻ കണ്ടചിത്രങ്ങളിലൊക്കെഞാൻ വായിച്ചഎഴുതുകളിലൊക്കെഎഴുത്തുകാരനുംചിത്രകാരനുംമുഖമില്ലായിരുന്നു.എന്റെ വായനപരിചയം, അറിവ്കണ്ടെത്തലുകൾ.ഞാൻ മനസിലാക്കുന്നു.ലോകംജീവിതത്തിൽതോറ്റുപോയവരുടേത്മാത്രമാണ്.അതിനാൽഞാൻഎന്റെ തന്നെജീവിതവും മരണവുംരേഖപ്പെടുത്താൻശ്രമിക്കുന്നു.എന്റെമരണംപോലുംവലിയൊരു തോൽവിയുടെഅടയാളമായി മാറണമെന്ന്ആഗ്രഹിക്കുന്നു.എന്റെ തോൽവിയുടെഅടയാളങ്ങളിൽഅധികാരചിഹ്നങ്ങളോഓർമ്മചിത്രങ്ങളോഒന്നും തന്നെ ഉണ്ടാകില്ല.എന്റെ തോൽവിയുടെഅടയാളങ്ങളിൽഞാനുമായി ബന്ധപ്പെട്ട്പടിയിറങ്ങിപ്പോകുന്നഒന്നും തന്നെ ഉണ്ടാവില്ല.എന്റെ ഓർമകളുടെവലയത്തിൽഈ നേരിയനീല വെളിച്ചത്തിൽശ്മാശാന മൂകതക്കൊപ്പം.

നിമീലിതയോട്

രചന : ബിജുനാഥ്‌ ✍ മനുഷ്യൻ ഒരു സമൂഹജീവിയല്ല. ഒന്നുമില്ലായ്മയ്ക്കും ഒന്നുമില്ലായ്മയ്ക്കും ഇടയിൽ ശൂന്യത യുടെ ഗർത്തം നിർമ്മിക്കുകയാണ് അവൻറ ജോലി. കാലഗണനയില്ലാത്ത കൽപ്പനകളിൽ അഭിരമിച്ചുകൊണ്ട് വാർത്തകളിൽ സ്ഥാനം പിടിക്കാൻ ആഗ്രഹിക്കുന്ന പുതുമനസ്സുകളെ തിരയുന്നുണ്ട് ചില പഴമനസ്സുകൾ. ഭ്രാന്തിനപ്പുറമെത്തും ചിന്തകൾ ഇങ്ങനെ…

നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും.

രചനയും സംഗീതവും : അഹ്‌മദ് മുഈനുദ്ദീൻ.✍ ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകുംനീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകുംഞാനെങ്ങനെ നിഴലാകുംഞാനെങ്ങനെ ഞാനാകുംമഴയേ നിലാമഴയേമരമേ വേനൽമരമേനേര് വളർന്നൊരു തൊടിയിൽവേര് നടന്നോരുവഴിയിൽപേരറിയാത്ത കിളികൾപോരറിയാത്ത ചെടികൾകനവിനെന്ത് ഭാരംകാഴ്ചയെത്ര ദൂരംനോവിനെന്ത് നീളംഞാൻ മിഴിയടക്കുവോളംഓർമ്മകൾ പൂത്തൊരു കൊമ്പിൽതുമ്പികൾ വെമ്പൽ കൊള്ളുംകുതിർന്ന മണ്ണിൻ…

ജീവിതം …

രചന : ജോർജ് കക്കാട്ട്✍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക.ഇത് ഇവിടെ അവസാനിക്കുന്നു?എട്ട് മുതൽ എൺപത് വരെയുള്ള എല്ലാ ആഗ്രഹങ്ങളുംരാവിലെ മുതൽ രാത്രി വരെഞായർ മുതൽ തിങ്കൾ വരെജനുവരി മുതൽ ഡിസംബർ വരെഇത് ഇവിടെ അവസാനിക്കുന്നുആ വശീകരണ ചർമ്മംഎല്ലാ മനുഷ്യരെയും തിരിഞ്ഞുകളയുന്ന ആ…

📒 ഇന്നത്തെയാത്മാലാപം🪗

രചന : കൃഷ്ണമോഹൻ കെ പി ✍ ഇണ്ടലാർന്നിരിക്കുന്ന ഇന്നിൻ്റെ മനോഭാവംഇന്നുമിന്നലെയുമീ ഭൂലോകം ദർശിച്ചില്ലാ…ഇന്നലേകൾ തൻ്റെ തല്പത്തിൽ മയങ്ങുന്നൂഇന്നുമീ വിഭ്രാന്തി തൻ തീരത്തു വസിക്കുന്നോർഇന്നിൻ്റെയാതങ്കത്തിൽ, നിമിഷമാത്രകളെണ്ണിഇന്നും ഞാൻ വസിക്കുന്നു, ചൊല്ലുന്നു മന:സാക്ഷിഇത്ര നാൾ കണ്ടിട്ടുള്ള കാഴ്ചകളെല്ലാം, തവഇന്ദ്രിയ, ചോദനകൾ കാട്ടിയ മായാ…

🌷 തിരികെ വന്ന പൈങ്കിളി🌷

രചന : ബേബി മാത്യു അടിമാലി ✍ വിരഹഗീതം പാടിയിന്ന് തിരികെ വന്ന പൈങ്കിളിഎന്തിനായ് പറന്നുവന്നു അന്ത്യനേരമരുകിലായ്കാത്തിരുന്ന കാലമെല്ലാം സ്വപ്നമായ് കൊഴിഞ്ഞു പോയ്എവിടെയോ ഓർമ്മതൻ ചെപ്പിലായടച്ചു ഞാൻസ്നേഹമോടെ നീ മൊഴിഞ്ഞ മധുരമായ വാക്കുകൾഇത്രകാലം മോഹമോടെ നെഞ്ചിലേറ്റി പൈങ്കിളികാത്തിരുന്ന കാലമെല്ലാം കരളിലുള്ള ചുടുമായ്നിന്നെമാത്രമോർത്തു…

മുൻവിധി

രചന : ശ്രീകുമാർ എം പി✍ കറുത്തമേഘംപൊഴിച്ച മഴയിൽകുളിർത്തു ഭൂമിപൂക്കുന്നുകറുത്ത രാവുതപം ചെയ്തല്ലെതുടുത്ത കാല്യംപിറക്കുന്നെകറുത്ത കണ്ണ-നുതിർത്ത ഗീതയുലകിൽ വെട്ടമേകുന്നുകനത്ത ദു:ഖംപടരുമ്പോളുള്ളിൽകരുത്തോടെയെന്നുംമുഴങ്ങുന്നുകൊടും തമസ്സിനെയകറ്റിടും സൂര്യപ്രഭ പോലതുവിളങ്ങുന്നു !കറുത്ത കുയിലിൻകണ്ഠമല്ലയൊകവിത പാടിയുണർത്തുന്നെ !കരിമനസ്സിന്റെചുമരിലായ് നമ്മൾകളിയായിപോലുംവരച്ചെന്നാൽകറുക്കുകില്ലൊന്നുംകറുക്കും നമ്മുടെമനസ്സിന്റെ നാലുചുമരുകൾമുൻവിധികളെ പിൻ –തുടരുകയെന്നാൽവരിച്ചിടുന്നതി-ന്നടിമത്തം.

ആ ട്രെയിൻ ചൂളം വിളിച്ചുകൊണ്ട് അവളേയും അവളുടെ രണ്ടു മക്കളെയും കൊണ്ട് കുതിച്ചു..!

രചന : മാഹിൻ കൊച്ചിൻ ✍ സാന്ദ്രമായൊരു പൊൻകിനാവ് പോലെയാണ് ഞാൻ അവളെ വീണ്ടും കണ്ടു മുട്ടിയത്. അതും പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം… പ്രവാസവും, നാടുവിട്ടുള്ള ജീവിതവും ഒക്കെയായി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ശാരീരികവും, മാനസികവുമായിപ്പോലും… അവൾ അവളുടെ…

തണലായവൻ🍃

രചന : വിദ്യാ രാജീവ്‌✍ താതന്റെ അസ്ഥിതറയിൽ ഓർമ്മകൾകരിയിലകളായി കൂനകൂടി.അഴലിൻ ഛായയിൽ മുങ്ങി തെല്ലുനേരം മിഴികൾ പൂട്ടവേ.ഭൂതകാലത്തിൻ സ്‌മൃതിയുണർന്നു.മുഖപടങ്ങൾ തെന്നി മാറി തിരശീലകൾഒന്നൊന്നായി മനസ്സിനുള്ളിൽ അനാവൃതമായി.അന്നൊരു രാമഴയിൽ നിനച്ചിരിക്കാതെആത്മഹൂതി ചെയ്തു രക്ഷനേടിയ താതൻ.അനാഥമാക്കി വിടപറഞ്ഞ സ്വന്തം ജീവിതസൗഭാഗ്യങ്ങൾ,വിരഹം പടർത്തിയ അകതാരിൽനിറഞ്ഞാടിയ ശോകങ്ങൾ.ആ…