Month: October 2022

നരകം തേടുന്നവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ എന്നാണയാൾആ തെരുവിലേക്കു വന്നത് ?,തോറ്റ രാജാവിന്റെഇനിയും ധാർഷ്ട്യമടങ്ങാത്തപുകയുന്നമുഖവുമായിമുളച്ചുവരുന്നകുറ്റിരോമങ്ങളിൽവിപരീത ദിശയിലേക്ക്കലിയോടെ വിരലുകളുരച്ചുവന്നുമൂടുന്ന ഇരുട്ടിന്റെ പുകയിൽസ്വയമലിഞ്ഞുതീരുംവരെഅയാളാമൂലയിൽ തനിച്ചിരുന്നിരുന്നു .പിന്നീട്അലച്ചിലിന്റെ പരിക്ഷീണതയിലുംദുരഭിമാനത്തിന്കീഴടങ്ങാൻമടിച്ച്പകയോടെ വിശപ്പിനോടയാൾയുദ്ധം ചെയ്തുകൊണ്ടേയിരുന്നു …,വിശുദ്ധപോരാട്ടത്തിൽപശിജയിച്ചപ്പോഴാണ്അലിക്കാനോട് ചായ കടം കേട്ടതുംആട്ടുകിട്ടിഎങ്ങോ മറഞ്ഞതും .,കാത്തിരിപ്പുകേന്ദ്രത്തിന്റെഇരുട്ടുകൂടുവെച്ചമൂലകളിൽമൗനം കടിച്ചുതിന്ന്മരണത്തെ തോൽപ്പിക്കാൻവൃഥാ പരിശീലിച്ചിരുന്നതും .തോൽക്കാൻ…

നവോ-ബലി.

രചന : മധു മാവില✍ കയ്യൂരെ കാട്ടിലെ ഇല്ലിമുളംകൂട്ടിലെചോരവീണമണ്ണിലന്ന് നാംആശയുള്ള മനുഷ്യരായിരുന്നു.കരിവെള്ളൂരെ കുന്നിലുംവയലാറിൻ്റെ പാട്ടിലുംസ്നേഹമുള്ള മനുഷ്യരായിരുന്നു നാംചോരയുള്ള മനുഷ്യരായിരുന്നു നാം…അന്നിവിടെ വയലുണ്ടാർന്നു.വയൽ നിറയെ വെള്ളത്തിൽപരൽമീനും കൊത്തിയുമുണ്ടാർന്നു.വയൽക്കരയിൽ പന്തലിടുംതെങ്ങോലത്തണലുണ്ടാർന്നു..അതിൻ മേലെ പനംതത്തകൾഊഞ്ഞാലാടും പാട്ടുണ്ടാർന്നു.ഈനാട്ടിൽ മരമുണ്ടാർന്നു.മരംപെയ്യും മഴയുണ്ടാർന്നു.ഈനാട്ടിൽ പുഴയുണ്ടായിരുന്നു.പുഴ നിറയെ മീനുണ്ടാർന്നു.അന്നിവിടെ കുന്നുണ്ടായിരുന്നുകുന്നില്നിറയെ പൂവുണ്ടാർന്നു.പൂന്തേനുണ്ണാൻ…

അവസാനയത്താഴം

രചന : ബീഗം ✍ അവസാനയത്താഴത്തി –ന്നവശിഷ്ടങ്ങൾ പെറുക്കെഅടുക്കളവാതിലിലൊരു നായ തന്നപശബ്ദംഅടുത്തെത്തി നിൽക്കുന്നമലവെള്ള കുതിപ്പുകൾഅറിയിപ്പു നല്കുന്നുകാലൻ്റെയാഗമനംഅമ്മേ കറിക്കിന്നുനല്ല രുചിയെന്നുഅത്താഴനേരത്തരുമമകൻ ചൊല്ലിപുലർച്ചക്കോഴിയായിരുന്നവൾപുലഭ്യം പറയും പതിയെപുഞ്ചിരിയാൽനേരിടുന്നവൾഇഷ്ടഭോജ്യങ്ങൾഇടതടവില്ലാതെവിളമ്പിയവൾഇത്തിരി മണ്ണിലൊരുകുടിൽസ്വന്തമാക്കാൻഇരവും പകലും സ്വപ്നങ്ങൾ നെയ്തവൾപാതിരാ നേരത്തുതല ചായ്ക്കുമെങ്കിലുംപരിഭവമോതിയില്ലപഴിച്ചില്ല വിധിയെയുംഅലറിക്കരഞ്ഞമഴയോടവൾഅലറിക്കരഞ്ഞുമൊഴിഞ്ഞതുംആലിപ്പഴം പൊഴിക്കുംലഹരിയിലറിഞ്ഞില്ലആർത്തനാദത്തിൻവീചികൾഇന്നിവൾ കിടക്കുന്നുമണ്ണിൻ കൂമ്പാരത്തിൽഇടവപ്പാതി ചതിച്ചപ്രചണ്ഡ മാരിയിൽഇഷ്ടത്തോടുമ്മ വക്കുവാൻഇറുകെ…

കെട്ടുപോകുന്നുവോ
കേരളപ്പെരുമ ?

രചന : എൻ.കെ.അജിത്ത്✍ ദൈവങ്ങൾ പണിനല്കും നാട്മതം മനുഷ്യരെ കറക്കുന്ന നാട്വെളുക്കുമ്പോൾ മുതൽവിളക്കണയ്ക്കുന്നവരെയുംമനുഷ്യരെ വലയ്ക്കുന്ന നാട്! പെടുക്കുന്നതെങ്ങനെ?തൂറുന്നതെങ്ങനെ?ഇരിക്കുന്നതെങ്ങനെയെന്നൊക്കെയായ്എവിടൊക്കെയോനിന്നു ചുരണ്ടിയെടുത്തതാംഅറിവുകൾ പരത്തുന്ന പലരുമുണ്ട്വെളുക്കുമ്പോൾക്കൂവുന്നകുക്കുടംപോലവൻധരിക്കുന്നു ലോകത്തെ –യുണർത്തുന്നു താൻ! ഉറുക്കുണ്ട്, തകിടുണ്ട്മുടിയിട്ടവെള്ളവും,ഇടയ്ക്കൊക്കെ മുട്ടയിൽ പലപ്രയോഗംഉഴിയുന്നു, മൊഴിയുന്നു, തുണിയഴിച്ചുലയ്ക്കുന്നു,കഴുതകൾ തേടുന്നു സായൂജ്യങ്ങൾ! ഉപവാസ പ്രാർത്ഥനമൂന്നുമ്മേൽകുർബാനപെടയ്ക്കുന്ന നോട്ടിൻ്റെ…

നരബലി, മുതല, മലയാളികൾ …

രചന : സുധാകരൻ പുഞ്ചക്കാട് ✍ ചുരുക്കിപറയാം; നിരവധി വിശ്വാസങ്ങളുടെ പേരിൽ നിരവധി കൊലകൾ നടക്കുന്ന ഒരു നാടാണ് നമ്മുടേത്. അതിൽ ഇന്നയിന്ന കൊലകൾ ശരി ….ഇന്നയിന്ന കൊലകൾ തെറ്റ് എന്ന രീതിയിലുള്ള ഗവേഷണ വൈദഗ്ധ്യമാണ് മലയാളികൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.…

പ്രണയ വർണ്ണങ്ങൾ

രചന : രജനി നാരായൺ✍ മുഖശ്രീ തുടുത്തപ്പോൾകവിളിൽ നാണം കുട് കൂട്ടിയപ്പോൾഇടനെഞ്ചിന്റെ താളം ധൃതഗതിയിൽപാഞ്ചാരിമേളം കൊഴുക്കുമ്പോൾഅരിമുല്ലപ്പൂവിറുക്കുന്ന കരങ്ങളിൽകുപ്പിവളകിലുക്കം ഗഞ്ചിറ കൊട്ടുമ്പോൾസരിഗമയിൽ മിഴിയിണകൾഅഭിനയ ചാതുര്യം മെനയുമ്പോൾചിലങ്കയണിഞ്ഞ പാദങ്ങളിൽഅടവുകൾ തിമിർക്കുമ്പോൾഅംഗലാവണ്യത്തിന്റെ രസതന്ത്രംമണി മുത്തുകളായ് തഴുകുമ്പോൾകാൽവിരൽ തുമ്പുകൾ ശ്രുതിക്കൊത്ത്ചിത്രം വരക്കുമ്പോൾഗളതലങ്ങളിൽ വിരലുകൾതബുരു മീട്ടുമ്പോൾകാർകൂന്തലഴകിൽ അനിലൻസുഗന്ധം വിതറി…

ശശി തരൂർ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം നടക്കുന്നത് അദ്ധ്യക്ഷ സ്‌ഥാനത്തേക്കാണ്‌. വോട്ടെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെടുവാനുള്ള മത്സരത്തിൽ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും മറ്റു പല കാര്യങ്ങളിലും…

🌹 അരുതേ ഈ നരഹത്യ 🌹

രചന : ബേബി മാത്യു അടിമാലി✍ ഇലന്തൂരെന്നനാട്ടിൽധനമോഹത്തിനാലെഏഴകളാകുംരണ്ട്സ്ത്രീകളെ കൊലചെയ്ത വാർത്തയിൽനടുങ്ങിനാംഞെട്ടിത്തരിച്ചുപോയിഎത്രയോകുടുംബങ്ങൾ കണ്ണീരിലാണ്ടുപോയിഎത്രയോപാവങ്ങൾതൻ സ്വപ്നങ്ങൾതകർന്നുപോയ്അതിൽനിന്നുയരുന്ന ആത്മാവിൻപുകച്ചുരുൾഅവയെശമിപ്പിക്കാൻആരാലുംകഴിയുമോ ?ദൈവത്തിൻ മക്കളെന്നുപറയുംകാട്ടാളന്മാർസമ്പത്തിൽ ആർത്തിപൂണ്ട്ചെയ്യുന്നുഗളച്ഛേദംഈശ്വരസൃഷ്ടികളെകുരുതികൊടുത്തിട്ടൊദൈവത്തിൻപ്രീതിനേടാൻ ! പറയുകാട്ടാളരെ ?പണത്തിൻപേരിൽകാട്ടികൂട്ടുമീനരഹത്യനടത്തുംകാടത്തമേമാപ്പില്ലാനിങ്ങൾക്കിനിനാടിതിൻചരിത്രത്തിൽ ഇല്ലാനിങ്ങൾക്കുസ്ഥാനംനാടിനെനരകമായ്തീർത്തീടുംവഞ്ചകരേഇവരെ സംരക്ഷിക്കാൻ വക്കാലത്തെടുക്കുന്നവക്കിലൻമാരായോരേ നിങ്ങളുമോർത്തീടുവിൻമാനവനന്മക്കാണിനിയമോം കോടതിയുംഇരതൻകണ്ണിരോപ്പാൻനീതിയെനടപ്പാക്കാൻഅക്ഷരസ്നേഹികളെഎഴുതുനിങ്ങൾനിത്യംദുർമന്ത്രവാദത്തിന്റെഅടിവേരറക്കുവാൻഅന്ധവിശ്വാസത്തിന്റെ തിന്മകൾക്കെതിരായിഅറിവിൻനൽവിത്തുകൾ വിതയ്ക്കുസമൃദ്ധമായ്പരത്തട്ടവനാട്ടിൽസ്നേഹത്തിൻപരിമളംനിറയ്ക്കട്ടവമണ്ണിൽശാന്തിയും സന്തോഷവും.

നരബലിയും നാരായവും

രചന : സജി കണ്ണമംഗലം ✍ നാരികൾമൂലം നോട്ടുകൾമൂലംനരബലിപോലും ഉലകിൽ സുലഭംആത്മാംശത്തിലൊരല്പമെഴുത്തിൽഅണുവിട തെറ്റാതുണ്ടാകുന്നുസർഗ്ഗവിരോധിക്കിഷ്ടം തോന്നുംസാരസ്വതലയഹീനത കണ്ടാൽഅതുകൊണ്ടല്ലോ സത്കവി വയലാർമൃതനായിട്ടും വീണ്ടും കൊല്വൂകൊല്ലാനാകാ സർഗ്ഗവിശേഷംകൈമുതലാക്കിയൊരരുണാശ്വത്തെ!അതുകൊണ്ടല്ലോ ഹൈക്കുവിലൊട്ടുംഅമൃതാക്ഷരസുഖമേളനമില്ലാമലയാളത്തിനെയറിയാതൊരുവൻതലവെട്ടുന്നു ഹൈക്കുവിലെഴുതിനരബലിയെന്നൊരു പാപം ചെയ്യാൻനളിനനിവാസിനിഭക്തർക്കാകാഅക്ഷരദേവീപൂജാധനികർഅക്ഷയഖനികൾ സമ്മാനിച്ചോർഅവിടെ സ്നേഹം കുടികൊള്ളുന്നുഅകമലർ വാസന തിരതള്ളുന്നുആ സൗരഭ്യം മാനവഹൃത്തിൽഅനിതര നന്മ പ്രദാനം…

ഒരുമ്പട്ടോള്💓

രചന : സഫൂ വയനാട് ✍ വിലക്കുകൾക്ക് നടുവിലൂടുള്ളപഠനംപത്ത് കഴിഞ്ഞപ്പോതന്നെ മടുത്തഞാൻആ മടുപ്പോടെന്നെ പിന്ത്രണ്ടാംക്ലാസും പഠിച്ചു തീർന്നപ്പോത്തിനുപെൺകുട്ടിയല്ലേഇത്രേം ധാരാളോന്നോല് പറഞ്ഞപ്പോആടെ തീർന്ന് പോയതാന്റെ പഠിപ്പ്….പുളിയച്ചാറും പാലൈസും വാങ്ങാൻപരീക്കാന്റെ പീട്യേ പോയാലുംഅങ്ങട്ടേലെ അപ്പൂനോട്‌ വർത്താനം പറഞ്ഞാലുംബല്ല്യ പെണ്ണായിട്ടും അനക്ക്അടക്കോം ഒതുക്കോം തീരെല്ല്യാന്നാവും പഴി..ഇത്തിരി…