Month: October 2022

ഒക്ടോബർ രണ്ട്:ഗാന്ധിജയന്തി. പ്രതിമാഗാന്ധി

രചന : പാപ്പച്ചൻ കടമക്കുടി ✍ വാർദ്ധയിൽവാർദ്ധക്യത്തിന്റെ തൂണുചാരിവാക്കുരിയാടാതൊരു വൃദ്ധനിരുന്നുസ്വാതന്ത്ര്യദിനാഘോഷങ്ങളിൽശ്വാസംമുട്ടി, ഒറ്റക്കമ്പൂന്നിവേച്ചുവേച്ചു നടക്കുന്നു വൃദ്ധൻ.ആത്മാവിൽ തൊടാത്തപ്രതിജ്ഞകളുടെ കരിയിലകൾകൊടിക്കൂറയുടെ വർണ്ണങ്ങളിൽ തട്ടിത്തടഞ്ഞ്പൈപ്പിന്റെ ചോട്ടിലെവറകുടങ്ങളിൽ വീണെരിഞ്ഞു.ഗ്രാമങ്ങളുടെ ശവങ്ങളിൽ കെട്ടിയുയർത്തിയപിരമിഡുകളിൽ കയറിനിന്ന്പിച്ചുംപേയും പുലമ്പുകയാണ്നിയമനിർമ്മാണക്കാർ.ഉപ്പിലിട്ട ജനാധിപത്യംപുഴുവരിച്ചുതുടങ്ങിയിരിക്കുന്നു.ഗ്രാമ സ്വരാജിന്റെചിറകരിഞ്ഞ ചോരമോന്തിരാഷ്ട്രീയ സത്വം ഉറഞ്ഞാടുന്നു ‘സദാചാരം വരുന്നതുംകാത്ത്മദ്യസാഗരത്തിലാണ് അധികാരികൾകപ്പലോടിക്കുന്നത്. അഗ്നിവർണ്ണന്മാർ…

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ?

രചന : മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ. അധികാരവും പണവും ഉള്ളവന് അഹങ്കാരവും ഹുങ്കും വദ്ധിക്കുന്നു. തന്നിലും…

ഗാന്ധിക്കൊപ്പം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും എത്തുന്നു. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടുമെന്നല്ലാതെ ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി ഗാന്ധി ദിനാചരണവും മാറുമോ? ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…

കോടിയേരി ബാലകൃഷ്‌ണന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : സിപഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി (70) ബാലകൃഷ്‌ണന് ഫൊക്കാനയുടെ ആദരാഞ്ജലികൾ. ഫൊക്കയുടെ സഹചാരിയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അടുത്ത സുഹൃത്തുമായ കോടിയേരി (70) ബാലകൃഷ്‌ണൻ…

കോതമംഗലം ബാവയും മാർത്തോമ്മാ ചെറിയപ്പള്ളിയും …

ജോർജ് കക്കാട്ട് ✍ കോതമംഗലം മാർത്തോമ്മാ ചെറിയപ്പള്ളി കോതമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രശസ്തവും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് കോതമംഗലം. പുരാതനമായ തൃക്കാരിയൂർ ക്ഷേത്രം, മാർത്തോമ്മാ ചെറിയപ്പള്ളി, സെന്റ് മാൻസ് ചർച്ച്, സെന്റ് ജോർജ്ജ് കത്തീഡ്രൽ, നിരവധി മുസ്ലീം പള്ളികൾ…

‘യാചകന്റെ സ്വപ്നം ‘

രചന : അഷ്‌റഫലി തിരൂർക്കാട്✍ വിശപ്പു സഹിക്കാൻ വയ്യാതെ അയാൾ ആ തെരുവിലൂടെ വേച്ചു വേച്ചു നടന്നു. മുകളിൽ ജ്വലിക്കുന്ന സൂര്യൻ, താഴെ ചുട്ടുപൊള്ളുന്ന റോഡ്, നഗ്നപാദനായ അയാൾ ഒരു തണലിനായി കൊതിച്ചു.അല്പം നടന്നപ്പോൾ വലിയൊരു മരം കണ്ടു. അയാൾ തന്റെ…

മനസ്താപം

രചന : മംഗളൻ ✍ മണ്ണിൽപ്പിറന്നു വളർന്നവൾ ഞാൻമണ്ണിൻ മകളായി ജീവിച്ചവൾ ഞാൻമണ്ണിതിൽ മക്കളെപ്പെറ്റുവളർത്തിയമണ്ണിതിൽ മക്കൾ മറന്ന കിളവി ഞാൻ! മക്കൾ പഠിക്കണം ജോലി നേടീടണംമക്കടെ ജീവിതം ഭാസുരമാക്കണംമക്കൾക്കായ് ജീവിതംഹോമിച്ചൊരമ്മേമക്കളറിഞ്ഞില്ലേലാരറിഞ്ഞീടുവാൻ! മക്കളെപ്പെറ്റന്നുതൊട്ടെന്റെ മോഹങ്ങൾമക്കൾക്ക് വേണ്ടി ത്യജിച്ചവൾ ഞാൻമക്കളാം സ്വപ്നങ്ങൾ ചിറകുവിരിച്ചതുംമക്കളാച്ചിറകാൽപ്പറന്നകന്നെന്തിനോ! വാർദ്ധക്യം…

അടുത്തൂൺ വറ്റിയവന്റെ സങ്കടങ്ങൾ

രചന : ആന്‍റണി കൈതാരത്ത്✍ വയസ്സറുപതായ നാള്‍ ആപ്പീസെന്നെതിരികെ സഖിയെയേല്‍പ്പിച്ചു ചൊല്ലിനാഴിക മണിയിനി കണ്ണുരുട്ടില്ലആസ്വദിക്കയീ അടുത്തൂണ്‍ ജീവിതം പതിവുപോലെ പിറ്റേന്ന് ബാഗുമായിപടിയിറങ്ങവേ കളത്രം വിളിച്ചുപെന്‍ഷനായതു മറന്നുവോ മനുഷ്യാവീടിനി ആപ്പീസ് സഖിയിവള്‍ ബോസും വയസ്സറുപതായതു പരസ്യമാണിന്ന്നാട്ടിലെയോരോ മുക്കിലും മൂലയിലുംഫയലില്‍ അടയിരുന്ന സാറിപ്പോള്‍പത്രങ്ങളില്‍ സമയം…

മഴവില്ലുപോലെ അച്ഛന്‍

രചന : കാണക്കൂർ ആർ സുരേഷ്‌കുമാർ ✍ കഴിഞ്ഞ ദിവസം മുംബൈയുടെ ആകാശത്ത് മഴവില്ല് വിരിഞ്ഞു കണ്ടു. മഹാനഗരത്തിൽ ഇത് അപൂർവ്വ കാഴ്ചയാണ്. മഴവില്ല് വിരിയുന്നുണ്ടാകാം. പക്ഷെ നഗരജീവിയുടെ കണ്ണുകളിൽ അത് പെടുന്നുണ്ടാവില്ല.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അച്ഛന്റെ വേർപാട് ഉണ്ടായത്. ചടങ്ങുകൾ…

ഒറ്റപ്പെടുന്ന വാര്‍ദ്ധക്യം

രചന : കുറുങ്ങാട്ടു വിജയൻ ✍ വാടിയവാടാമുല്ലപ്പൂപോല്‍‍ വരണ്ടുണങ്ങാതെവടിയുടെ ബലതന്ത്രത്താലേ യാന്ത്രികമാകാതെവീടിനു മൂലയിലൊതുക്കിവയ്ക്കും ഭാണ്ഡവമാകാതെഏകാന്തതയുടെ വിഷാദജീവിതദീനം പേറാതെപുത്രീപുത്രസ്വകാര്യജീവിത,മലോസരമാകാതെ‍പുത്തന്‍‍തലമുറ വയോജനത്താല്‍ ദുഃഖിതരാകാതെകുടുംബഭാരമിറക്കാനുള്ളോരത്താണി തേടുമ്പോള്‍എത്തിച്ചീടുക വയോജനത്തെ ശരണാലയ സമക്ഷം വയോജനത്തേ സംരക്ഷിക്കും ശരണാലയകേന്ദ്രംവന്ദ്യവയോധികജനത്തിനെന്നുമതാശാകേന്ദ്രങ്ങള്‍വാര്‍ദ്ധക്യമതോ ബാല്യംപോലെ സുരക്ഷിതമായിടുംവൃത്തിച്ചീടും പരിചാരകരും പുത്രകളത്രകള്‍പോല്‍ശൈശവകാലപ്പരിചരണംപോല്‍ വാര്‍ദ്ധക്യത്തിലുമേസ്നേഹാദരവിന്‍ നനവും‍സുഖവും ജാഗ്രതയും കിട്ടുംഅസുഖം…