നീലക്കുറിഞ്ഞി
രചന : ശ്രീനിവാസൻ വിതുര✍ രാജമലയിൽ വിടർന്നുനിൽക്കുംരാജകലയിൽ തെളിഞ്ഞുനിൽക്കുംദ്വാദശവർഷത്തിൽ പൂത്തിടുന്നപൂക്കളെക്കാണുവാനെന്തു ഭംഗിമിഴികളിൽ കുളിരു പകർന്നുനൽകുംനീലക്കുറിഞ്ഞിതൻ വർണ്ണകാന്തികടവരി കുന്നിലും, കമ്പക്കല്ലിലുംകാന്തല്ലൂരിലും പൂത്തുനിൽക്കുംകുറിഞ്ഞിതൻ ചന്തം നുകരുവാനായ്സഞ്ചാരമോഹികളേറയല്ലേദേശാന്തരങ്ങളില്ലാതെവരുംകാടും കടലും കടന്നെത്രയോനീലഗിരിയുടെ ശോഭയേറ്റാൻവീണ്ടും വിരിഞ്ഞൊരാ സൂനമല്ലേപന്തീരാണ്ടുനിൻഗർഭം ചുമന്നൊരാധാത്രിയെ സുന്ദരിയാക്കി നീയുംസംവത്സരങ്ങൾ കഴിഞ്ഞുപോയീടിലുംനീലക്കുറിഞ്ഞീ നീ പൂത്തിടേണം.