Month: October 2022

കേരളം അഭിമാനവും കൊച്ചിയത്‌ വികാരവുമാണ് ….❤️

മൻസൂർ നൈന ✍ ആദ്യമായി എറണാകുളം കടവന്ത്ര പോലീസ് സേനയെ അഭിനന്ദിക്കട്ടെ …🚓💐🌹വലിയ ധനാഡ്യരും , ഉദ്യോഗസ്ഥരും , കച്ചവടക്കാരും താമസിക്കുന്ന കടവന്ത്ര എന്ന തിരക്കേറിയ സ്ഥലത്ത് നിന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ലോട്ടറി വിൽപ്പനക്കാരിയെ കാണാതായതിനെ കുറിച്ചുള്ള അന്വേഷണമാണ്…

അയ്യേ,നാട്ടാരെന്തു നിനയ്ക്കും

രചന : അൻസാരി ബഷീർ✍ അയ്യേ നാട്ടാരെന്തു നിനയ്ക്കും..നട്ടെല്ലൊന്നു വളച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..എന്നെ മറച്ചുപിടിച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..ഇഷ്ടമറുത്തുമുറിച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..സ്വപ്നമിറുത്തുകളഞ്ഞേയ്ക്കാം !എന്നിലെയെന്നെയെരിച്ചേക്കാംഎന്നെ മറന്നുകളഞ്ഞേക്കാംഎന്നും എന്നുൾക്കല്ലറയിൽ ഞാൻഎന്നെയടക്കി മറന്നേയ്ക്കാം !എന്നും വന്നെന്നുയിരിലുടക്കുംമുള്ളുകൾ പേറി നടന്നേയ്ക്കാംസ്വപ്നത്തിന്റെ കരിന്തിരിധൂമംഉള്ളിലെടുത്തു ശ്വസിച്ചേയ്ക്കാംജന്മത്തിന്റെ കൊടുമ്പിരിദാഹംഉള്ളിലൊതുക്കി നടന്നേയ്ക്കാംകണ്ണിൽനിന്നുമിറങ്ങിനടപ്പൂകൊന്നുകളഞ്ഞ കിനാക്കിളികൾ !നെഞ്ചിലലഞ്ഞു…

ഫേസ്ബുക് സുരക്ഷിതമാക്കുന്ന വിധം.

രചന : വാസുദേവൻ. കെ. വി ✍ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ പോലെ നമ്മളിൽ പലരും. എന്റെ fb ഹാക്ക് ചെയ്യപ്പെട്ടേ എന്ന രോദനം. പിന്നെ മിറർ അക്കൗണ്ട് പണം ചോദിക്കുന്നു എന്ന നിലവിളിയും.കാലം മാറി നമ്മുടെ കോലവും ഇത്തിരി…

തലവേദനയുണ്ട്!.

രചന : സി ആർ ശ്രീജിത്ത് നീണ്ടൂർ ✍ നല്ലതലവേദനയുണ്ട്!.യാത്രയിലുടനീളംവീടതിന്‍റെകോണുകളെയുംചതുരങ്ങളെയുംതെറ്റിച്ചിരിക്കുമോഎന്നതോര്‍ത്തിട്ടുള്ളസ്ത്രീലിംഗപരമല്ലാത്തവേവലാതിയുടെ!ശനി,ഞായര്‍രണ്ടവധിദിനങ്ങള്‍ഈയിടെയായിവല്ലാണ്ടങ്ങ്പെണ്ണാധിപധ്യപരമാകുന്നതിനെമുക്തഖണ്ഡംവിമര്‍ശിക്കുന്നഒരാളുടെദൂരെപ്പോക്കുകളുടെതലവേദനയെവീടെന്ന്പറയാത്തവരുടെകൂട്ടുണ്ടായിരുന്നെങ്കില്‍?കുറിഞ്ഞിപൂത്തനീലയെവീട്ടിലൊട്ടിക്കാന്‍പെടുന്നപാടിനെ!നല്ലതലവേദനയുണ്ട്!വെള്ളിയാഴ്ചവൈകുന്നേരംഅടിമാലികടന്നതാണ്കൊഴിഞ്ഞപഴേകുറിഞ്ഞിറൂട്ടല്ലയിത്റൂമുംസമാധാനോമുള്ളരണ്ടാളുറക്കങ്ങള്‍ഞാന്‍സ്വപ്നംകണ്ടുകവലേന്ന്ഗോഡ്ലാന്‍റ്ഓട്ടോയില്അവള്എന്‍റമ്മെനേംഎന്‍റെപുള്ളേരേംകൂട്ടികുറിഞ്ഞിപ്പൂകാണാന്‍പോകാന്‍റാറ്റാകൊടുക്കണത്നല്ലതലവേദനയുണ്ട്കൊലപ്പാതിരായാണ്,തീര്‍ന്നുപോയഉറക്കത്തിനെടേലേയ്ക്ക്ഒരോട്ടോയുംവന്നില്ല!തണുപ്പുംചെരുവുംതുന്നിത്തരുന്നപുതപ്പിന്‍റെസുഷിരങ്ങളോട്പരാതിപ്പെട്ടാല്‍‘സിവില്‍’ക്കേസില്‍ഞാന്‍തന്നെഅകത്താകുമല്ലോ?നല്ലതലവേദനയുണ്ട്,സമാധാനോംമുണ്ട്ദുസ്വപ്നമല്ലാത്തതിന്‍റെആഓട്ടോറിക്ഷയില്‍പിണ്ണാക്കിറക്കിത്തുടങ്ങിയപകലിനെയാണ്ശനിയെന്ന്അന്ന്ആളുകള്‍വിളിച്ചത്തലവേദനആര്‍ക്കെപ്പോളെക്കെവരാം?ഞാന്‍പോരുമ്പോള്‍അവള്‍ക്കുംവിളിച്ചപ്പോളെല്ലാംഅവള്‍ക്കുംതലവേദനയായിരുന്നല്ലോപൂവുകളെആളുകള്‍മെരുക്കുമ്പോലെപൂവുകള്‍ആളുകളെയുംമെരുക്കുംഈഞാന്‍മെരുങ്ങിയതുംപൂവില്‍തലവേദനക്കുള്ളഒറ്റമൂലിയായിതൊട്ടതുംപൂവില്‍ഒടുക്കത്തെതലവേദനയെടുത്ത്,വേവലാദിപ്പെട്ട്ദൂരെദൂരെപോകാന്‍അതവിടെപ്പൂത്തേയെന്നുംപറഞ്ഞ്എത്രപേര്‍വന്നതാ?എന്നെയെന്താണിങ്ങനെവീടുപിടിച്ചുവെക്കണത്?

🌲ഒഴുകിയെത്തുന്ന പുല്ലാങ്കഴിലൂടെ🌳

രചന : കൃഷ്ണമോഹൻ കെ പി ✍️ ഒഴുകിയെത്തുന്നു, ഓടക്കുഴൽ നാദംഒടുവിൽ, മാമക ചിത്തം കുളിർപ്പിക്കാൻഒരുങ്ങി നില്ക്കുമീ ഭൂമി തന്നുള്ളത്തിൽഒരു ദിവാസ്വപ്നം, പാകിത്തളിർപ്പിക്കാൻ…ഒരുമയോടെയിച്ചരാചരമൊക്കവേഒരു പ്രണവത്തിൻ നാദം ശ്രവിക്കുന്നൂഒളികണ്ണോടെ ജഗത്തിൻ്റെ മാനസംഒലിയലയതിൽ മഗ്നമായ്ത്തീരുന്നൂഅമരവീഥിയിലാടിത്തിമിർക്കുന്നഅരുണവീചികളാകാശമാകവേഅതിമനോഹര വർണ്ണങ്ങൾ തൂകുന്നൂഅതുകണ്ടീബ്ഭുവി, കോരിത്തരിക്കുന്നൂഅവനിതന്നുടെ, ഭാവഹാവാദികൾഅനുനിമിഷവും മാറിമറിയുന്നൂഅമൃത സംഗീതം പേറും…

ഭാനുവിൻ്റെ… കഥ
അഥവാ എൻ്റെയൊരു സ്വപ്നം😌

രചന : കല ഭാസ്‌കർ ✍️ അവിടെയവൾ തനിച്ചായിരുന്നു.ചിലപ്പൊഴൊക്കെ മരങ്ങളിൽ നിന്ന്മരങ്ങളിലേക്ക് പറക്കുന്നൊരുകാട്ടുമൈനയായി ഇടറിയ ഒച്ചയിൽ കുയിലുകളെ അനുകരിച്ചു. ഇലകളിൽ നിന്ന് പച്ചയെടുത്ത്, തളിരിൽ നിന്ന് ചോപ്പെടുത്ത് പച്ചത്തത്തയായി തലങ്ങും വിലങ്ങും ചിലച്ച് പറന്നു. കാട് മിണ്ടാതിരുന്നപ്പോഴൊക്കെ സ്വയമറിയാതെ നേരം നോക്കാതെ…

പുറം മോടി
ഒരു ‘മുഖംമൂടി’യാണ്.

രചന : പള്ളിയിൽ മണികണ്ഠൻ ✍️ മൃദുത്വം പോൽ കവിയ്ക്കുള്ളിൽഉറപ്പും കാണാംഇടയ്ക്കൊക്കെ അവ മാറി-മറിഞ്ഞും കാണാം.വ്യഥ കണ്ടാൽ വിതുമ്പുന്നമനസ്സും കാണാംപകച്ചൂടിൽ പുകയുന്നമലയും കാണാം.കവിയ്ക്കുള്ളിൽ കടൽപോലെകനിവും കാണാംഅടങ്ങാത്ത തിരപോലെകാമവും കാണാംചിരിച്ചന്തം വിടർത്തുന്നമൊഴിയും കാണാംതുളുമ്പാതെ ഒളിപ്പിച്ചബാഷ്പവും കാണാം……….നിറയുന്ന,കവിയുന്നപല ഭാവങ്ങൾകവിയ്ക്കുള്ളിൽ പുഴപോലെകുതിക്കുന്നുണ്ടാം..അകത്തുള്ള വികാരങ്ങൾപുറത്തുകാട്ടാൻകവിയ്ക്കെന്തും വരികളായികുറിച്ചുവയ്ക്കാം..……. ………

💞പനങ്ങാട് ജലോത്സവം💞

രചന : കനകം തുളസി✍️ ഉത്സവമേളം മഹോത്സവമേളംഇത് ജലോത്സവമേളം…ഉത്സാഹഭരിത ജനമനസ്സിൽതുഴയുടെ തുടിമേളം.ഉന്മാദം തിരതല്ലുന്നൂ … ഈ ഉല്ലാസവേളപ്പൂങ്കാറ്റിൽ.ഉള്ളമുണരുന്നൂ …. ഉഷമലരിപ്പൂവുകൾ പോലെ.പനങ്ങാടിൻ കായൽമനസ്സിൽപൊന്നോളത്തിര,തുള്ളാൻപനപോലെ വളരുന്നുപഴയൊരുകാലക്കുളിര്.പതച്ചു,തുടിച്ചു നീന്തിപ്പൊങ്ങി പകലിരവും പുളകംചാർത്തി,പുഴയുടെതീരേ പ്രണയംകണ്ട്പുഴയുംപൂമീനും കൺചിമ്മി,പ്പഴയകാലം.മങ്ങിമറഞ്ഞൊരു മിഴിവേകുങ്കാലംമടക്കിയെടുക്കാൻ,മാലിന്യമകലുംമന്ദാരക്കാറ്റൊന്നു പുൽകാൻ,മനമിണങ്ങി, മതമുറങ്ങീമെയ് വഴങ്ങീ മൊഴിയുണർന്നൂമലരുംകിളിയുമണഞ്ഞൂ.തൊഴുതുമടങ്ങുംസംഗമസന്ധ്യയിൽതെളിമാനത്തമ്പിളിഅണിചേരാൻ താരും തളിരുംതനുവും…

ലഹരി ഉപയോഗത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത് കേരളം 😱

രചന : സിജി സജീവ് ✍ മാതാപിതാക്കളുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാമതാണ് മക്കളുടെ സുരക്ഷിതമായ ഭാവി എന്നത്…അവർ നന്നായി പഠിച്ച്,, അത്യാവശ്യം കലാ കായിക പ്രവർത്തനങ്ങളുമൊക്കെയായി അനുസരണയുള്ള കുഞ്ഞുങ്ങളായി വളരണം എന്ന് ആഗ്രഹിക്കാത്തതും സ്വപ്‌നങ്ങൾ കാണാത്തതുമായ ആരും തന്നെ ഉണ്ടാകില്ല..നമുക്ക്…

ഒളിക്കുക!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ആലയ ദൈവമേആലയിൽ ദൈവമേ?ദൈവത്തിനിന്നുമീആലയവാസമോ?അമ്മ പറഞ്ഞില്ലഅച്ഛൻ പറഞ്ഞില്ലദേഹിയേ ദൈവതംദേഹിയേ ശാശ്വതംവട്ടവും ചുറ്റുന്നുചുറ്റുവോർ ചുറ്റുന്നുചുറ്റിനും ചുറ്റലുമാത്രമേ ആലയംആ !ലയ,മെവിടേആണതന്വേഷിക്കൂചുറ്റു പൊട്ടിക്കുവാൻവെമ്പുന്ന ജീവനേആയതറിയുവോർഉണ്ടു ചോദിക്കുകചോദിക്കുവാനായിഒന്നു പഠിക്കുകആലയം വിട്ടുനീഒന്നു ചിന്തിക്കുകചിന്തയും വിട്ടുനീഉള്ളിലൊളിക്കുക !!