Month: November 2022

മടിയിലേക്ക് തലചായ്ക്കാൻ

രചന : ജോയ്സി റാണി റോസ്✍ അന്നൊരിക്കൽ,ഒരു വിത്ത്മണ്ണിന്റെ മടിയിലേക്ക് തലചായ്ക്കാൻഒരിത്തിരിയിടം ചോദിക്കുന്ന പോൽആയിരുന്നു നീയെന്നിലേക്ക് അണഞ്ഞത്.എന്നിൽ നീ പതിയെ വേരാഴ്ത്തി!വേറൊരാൾക്കും വിട്ടുകൊടുക്കില്ലയെന്നൊരുനെഞ്ചുറപ്പോടെനിന്റെ തായ് വേരിനെപൊതിഞ്ഞു പിടിച്ചു ഞാൻ!എന്നിട്ടും,നീ ഉയരങ്ങളിലേക്ക് വളർന്നപ്പോൾ,നിന്നിൽ ചേക്കേറാൻകിളികൾ വന്നണഞ്ഞപ്പോൾ,നിന്റെ തണലിൽ വിശ്രമിക്കാൻഎത്തുന്നവരോട്നീ കൂട്ടുകൂടിയപ്പോൾ,നിനക്ക് അനേകം കൂട്ടുകാരായപ്പോൾനീയെന്നെ…

“ചേട്ടാ വേണോ”..

രചന : രാജേഷ് കൃഷ്ണ ✍ രണ്ടുപേരെ ആലുവ റയിൽവേ സ്റ്റേഷനിലിറക്കി കാറ് പാർക്ക് ചെയ്യാൻ പറ്റിയസ്ഥലം തിരയുമ്പോഴാണ് വിശക്കാൻ തുടങ്ങിയത്…തുടർച്ചയായി ഓഡർ വന്നതു കൊണ്ട് വൈകുന്നേരം ശീലമാക്കിയ കട്ടൻപോലും കുടിക്കാൻ കഴിഞ്ഞിട്ടില്ല. സമയം പത്തുമണി കഴിഞ്ഞിരുന്നു…വഴിയിൽക്കണ്ട ഒരു തട്ടുകടയുടെ സമീപം…

മാനസ ജാലകം

രചന : മായ അനൂപ്✍ മാനസ ജാലക വാതിൽ തുറന്നൊരുമധുമാസ രാവിൻ മണിപ്പിറാവേമന്ദസ്മിതത്തിൻ മധുരിമയാലെന്നെമോഹത്തിൻ മുത്ത് നീ അണിയിച്ചുവോ ഏതൊരു സന്ധ്യ തൻ സിന്ദൂരം ചാർത്തി നിൻപൂങ്കവിളാകെ ചുവന്നിരിപ്പൂഏതൊരു മാസ്മര ഭാവത്താലെന്മനംനിന്നിലേയ്ക്കനുദിനമോടി വന്നൂ ഏകാന്തമായോരീ തീരത്ത് വന്നെന്റെചില്ലയിൽ കൂടൊന്ന് കൂട്ടിയാലുംപാറിപ്പറന്നു നീ…

ജോതിഷം

രചന : ഹാരിസ് ഖാൻ ✍ ഞാനൊരു ജ്യോതിഷ വിശ്വാസിയാണ്..ഞാൻ വിശ്വാസിയാവുന്നത് എൻെറ ഗൾഫ്കാലത്താണ്. അതിന് നിമിത്തമായത് എൻെറ ഒരു ആലപ്പുഴക്കാരൻ സുഹൃത്തും.ജോത്സ്യം, ചിട്ടി, പലിശ, എന്നിവ ആലപ്പുഴക്കാരുടെ ദൈന്യന്തിന ജീവിതവുമായി ചേർന്ന് നിൽക്കുന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. സുഹൃത്തിനെ കാണാനായി റൂമിൽ…

വൃദ്ധന്മാരുടെ
ബാർബർഷോപ്പ്

രചന : ബിജു കാരമൂട് ✍ തിരക്കുപിടിച്ചഅങ്ങാടിയിൽനിന്നൊഴിഞ്ഞ്പാതയോരത്തെഏതെങ്കിലുംപകിട്ടില്ലാത്തകെട്ടിടത്തിലാവുംഅതുണ്ടാവുക…സലൂൺഎന്നോ ബാർബർ ഷോപ്പ്എന്നോ മറ്റോപേരു വച്ചിട്ടുണ്ടാവും.വൃദ്ധന്മാരുടെബാർബർഷോപ്പ്പക്ഷിസങ്കേതങ്ങളെ പോലെയാണ്..പ്രഭാതങ്ങളിലുംസായന്തനങ്ങളിലുംകൂടുതൽ സജീവമാകുന്നഒരിടം.ഉച്ചകളിൽനിശബ്ദമാകുന്നഒന്ന്…മിക്കവാറുംചുവപ്പുംമഞ്ഞയുംനീലയും നിറങ്ങളിലുള്ളകട്ടിച്ചില്ലുപതിപ്പിച്ചതാവുംജനാലകൾ..കുത്തനെനിർത്തിയദീർഘ ചതുരത്തിലുള്ളമുഖക്കണ്ണാടിക്ക്മുന്നിൽകാലുയർത്തി കയറേണ്ടതില്ലാത്തഒരുസാധാരണകസേരകാണും..അവിടെവായിക്കാൻദിനപ്പത്രങ്ങളോവാരികകളോഒന്നുംഉണ്ടാവില്ല..ചിലയിടങ്ങളിൽചുവരിൽഒന്നോ രണ്ടോസിനിമാനടിമാരുടെസ്നാനവസ്ത്രത്തിലുള്ളചിത്രങ്ങൾഒട്ടിച്ചിട്ടുണ്ടാവും.. മുപ്പതുവർഷമെങ്കിലുംപഴക്കമുള്ളത്..ഇടയകലമുള്ള ചീപ്പുകൾ..മൃദുലമായി മുറിക്കുന്ന കത്രികയൊച്ചകൾനനഞ്ഞസോപ്പുപാത്രംനരച്ച ബ്രഷ്…നവസാരക്കല്ല്.തടിയലമാരയിൽമടക്കിവച്ചകട്ടിപ്പുതപ്പുകൾകുട്ടിക്കൂറ പൗഡ൪…വൃദ്ധന്മാരുടെ ബാർബർഷോപ്പിൽതീരെചെറുപ്പക്കാരനായഒരാളോമധ്യവയസ്സു കഴിഞ്ഞഒരാളോ ആവുംജീവനക്കാരൻ…. നൈപുണ്യമൊന്നുംആവശ്യമില്ലാത്ത…വെല്ലുവിളികളില്ലാത്തജോലിഅയാൾപഴയൊരുയന്ത്രത്തിനെപ്പോലെ ആവർത്തിച്ചുകൊണ്ടിരിക്കും..മുടിവെട്ടുമ്പോഴുംഷേവ് ചെയ്യുമ്പോഴുംമിക്കവാറും പേർഅവരുടെസ്നേഹിതൻമാരായഅവിടത്തെപതിവുകാരെപ്പറ്റിജീവനക്കാരനോട്അന്വേഷിക്കും….പലരുംഈയിടെയായി വരാറില്ലെന്നൊന്നുംപറയാതെജീവനക്കാരൻഎഫ്…

മുത്തശ്ശി.

രചന : ചാരുംമൂട് ഷംസുദീൻ✍ ഉമ്മറത്തിണ്ണയിലന്തിവിളക്കിന്മുന്നിൽസന്ധ്യാനാമംജപിക്കുന്നു മുത്തശ്ശി..ഗതകാലത്തിന്ചിത്രപണികളാൽചുളിവീണ മുത്തശ്ശിശബ്ദം ചിലമ്പിച്ചുകണ്ണുകൾ മങ്ങിഎണ്ണവിളക്കിന്മുന്നിലൊരു നിഴലായി മുത്തശ്ശി..ഒരു നൂറ്കഥകൾനമുക്കായി പറഞ്ഞുപോയപുതു തമുറയ്ക്കന്യമായമുത്തശ്ശി..വിളക്ക് കരിന്തിരി കത്തുന്നുതൻഗൃഹത്തിന് പടിയിറങ്ങുന്നുഅങ്ങ്ദൂരെയെതോവൃദ്ധ സാധനത്തിന്പടികയറുന്നു മുത്തശ്ശി..പരിഭവമേതുമില്ലാതപോഴുംമക്കൾതൻ നന്മക്കായിപ്രാർത്ഥിക്കുന്നു മുത്തശ്ശി..

വാക്കുകൾ നീതിബോധത്തിൻ്റെ
ഇടങ്ങൾ തേടുമ്പോൾ!!!

രചന : ബാബുരാജ് കടുങ്ങല്ലൂർ !✍ ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായിഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച് ആശങ്കകളേറെയുണ്ട്.…

മറഡോണ നിനവിൽ

രചന : അനിയൻ പുലികേർഴ്‌ ✍ വിശ്വ വേദികളിൽ കാല്‌പന്തിൽവിസ്മയം തീർത്തൊരാധിരൻഅലമാലകൾ ആഞ്ഞടിക്കും പോൽആവേശ തിര തീർത്തല്ലോ എന്നുംപന്തിനെ സ്പർശിക്കയോ നിങ്ങൾപന്തിങ്ങു സ്വയം സ്പർശിക്കയോഏതാകിലും പന്തുള്ള നിമിഷങ്ങളിൽപൊട്ടിത്തെറികളെപ്പോഴും കണ്ടിടാംലക്ഷ്യമെത്രനേടിവലകുലുംക്കിയതെത്രകാല്‌പത്തിൻ വിശ്വ ചക്രവർത്തിഒറ്റക്കൊരു രാജ്യത്തെ ചുമലേറ്റിക്കൊണ്ട്വിശ്വവിജയിയാക്കി വീണ്ടും വീണ്ടുതോൽക്കാനാകാത്ത മനസ്സും കരുത്തുംഎത്ര കാലം…

നീലിമേ

രചന : സുമോദ് പരുമല ✍ ഇടറുന്നൊരവസാനവാക്കും കൊഴിച്ചിട്ടുമറയുന്നനീലിമേ…ഇനി നിൻ്റെ രാത്രികൾക്കോമനിയ്ക്കാനിവിടെയൊരുനോക്ക് പൂക്കില്ല .പകൽക്കോണികൾ കടന്നേറെയായ്സന്ധ്യകൾ വിങ്ങിപ്പിടയുന്നപശ്ചിമതീരംവിഷക്കാറ്റിലൊടുവിലൊരുതീനാളമണയുന്നു .തുടുത്തൊരീക്കടലിൻ്റെപാൽമണൽക്കരയിൽഉരുളുന്നവെൺശംഖിലൊരു തുടംതീർത്ഥം .തിളവറ്റിയൊരുപുഴമായുന്നു.ഹിമശൃംഗമവിടെവെൺമയടർന്ന് നഗ്നമാംമൺപുറ്റുകൾ നീട്ടിനിശ്ചലമൊരുനിഴൽച്ചിത്രംവരയ്ക്കുന്നു .എവിടെ ,വിഷുപ്പക്ഷി … ഹൃദയം തുരന്നൊഴുകുമാതിരക്കാറ്റിൽനിറയും കടുന്തുടി ?മിഴിയടർന്നിറ്റുംവിലാപങ്ങൾ …എരിവെയിൽച്ചൂളകൾപങ്കിട്ടെടുത്ത വിലോലമാം ഹൃദയം ?ഇന്നീയിരുൾച്ചുരുളിലാനാദരേണുവിൻസ്പന്ദനമൊരുനിഴൽപ്പക്ഷിയായ്പ്പാടവേചന്ദനവാതിൽപ്പടിയിലുരുമ്മുന്നപൂഞ്ചേലയില്ലവെണ്ണയൊലിക്കുന്നൊരുണ്ണിവയറില്ല,പാൽപ്പുഞ്ചിരിപ്പതകവിളിൽപ്പുരണ്ടോരുവെൺമുഖവടിവിലൊരമ്മമനമില്ല .ഉള്ളിലെയലിവുകൾ…

കളമൊഴി യമുന

രചന : പാപ്പച്ചൻ കടമക്കുടി ✍ കളയമുനേ നീ കളിമൊഴി പാടിക്കളിയാണോ ,പുളകമിതെന്തേ കനവിലൊരാളെക്കണി കണ്ടോ,വളകളിതെല്ലാം കലപിലതല്ലിച്ചിരിയല്ലേഒളിമിഴിനീട്ടിത്തിരയുവതാരേ, പറയില്ലേ ? നവനറുവെണ്ണച്ചിരിയുതിരും തേനധരങ്ങൾ,കവിതകളെല്ലാം ചിറകുവിരിക്കും നയനങ്ങൾ,അവികലമേതോ പ്രണയമാെളിക്കും പുരികങ്ങൾ,അവനിവിടെങ്ങോ മുരളിയുമായിട്ടണയുന്നു …! മലരുണരുന്നൂ,കിളികരയുന്നൂ,ചെറുകാറ്റി-ന്നലയലയുന്നൂ ,മരമുലയുന്നൂ പുതുമേളം,അവനണയുമ്പോൾ വനമുണരുന്നു പ്രണയാർദ്രം,അവനതിമോദം പകരുമെനിക്കും മണിവർണ്ണൻ…