Month: December 2022

പ്രിയപ്പെട്ട ക്രിസ്റ്റി,

രചന : ജലീൽ കൈലാത് ✍ ഇങ്ങിനെയായിരുന്നില്ല താങ്കൾ ഈ ലോകകപ്പിൽ നിന്ന് വിടവാങ്ങേണ്ടിയിരുന്നത്.താങ്കളെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നപ്പോൾ തന്നെ എന്റെ മനസ്സ് പകുതി മരിച്ചു പോയിരുന്നു. ഞങ്ങൾക്ക്, പോർച്ചുഗൽ എന്നൊരു രാജ്യത്ത് ഫുഡ്ബോൾ കളിക്കുന്നവർ ഉണ്ടെന്നുള്ള ബോധ്യം ആദ്യം ഒന്നും…

വർത്തമാനം

രചന : സുരേഷ് പൊൻകുന്നം✍ നമുക്കല്പം വർത്തമാനംപറഞ്ഞിരിക്കാം,നാട്ട്കാര്യംഅതുവേണ്ടഅല്പം രാഷ്ട്രീയംഅതെനിക്കിഷ്ടമില്ല,ദാ.. ആ വാകമരച്ചോട്ടിലിരുന്ന്അല്പം പ്രണയമന്ത്രങ്ങൾ,അയ്യോ വയ്യാ അതൊക്കെകാലം കഴിഞ്ഞ ചിന്താഗതി,നമുക്ക് ശാസ്ത്രത്തെക്കുറിച്ച്സംസാരിക്കാം,പുത്തനറിവുകളുമായിഅതങ്ങനെ വളരുകല്ലേ,അത് വേണ്ട,അറിവധികമായാൽ കുഴപ്പമാണ്അറിഞ്ഞതൊക്കെ മതിതൃപ്തിപ്പെട്ട് ജീവിച്ചോളാം,നാട്ടുകാര്യം വേണ്ടരാഷ്ട്രീയം വേണ്ടപ്രണയം വേണ്ടശാസ്ത്രം വേണ്ടഎങ്കിൽ നീ പോയിപൊങ്കാലയിടുകഞാൻ പോയി മല ചവിട്ടാം,അതാണ് നല്ലത്,എന്റെ…

നേര് പറയുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ “അസഹിഷ്ണാലുക്കളുടെ ശബ്ദത്തിന് കനം വെക്കുന്നത് നമ്മുടെ നിശ്ശബ്ദതയിൽ നിന്നാണ് ഭീഷണികൾക്ക് പകരം വാക്കുകൾ കൊണ്ട് വാദിക്കാൻ അവർ പഠിക്കട്ടെ”(ഗൗരി ലങ്കേഷ്)ഡിസംബർ 10 അന്താരാഷ്ട മനുഷ്യാവകാശ ദിനം.മനുഷ്യന്റെ അവകാശങ്ങളിലും അതിർ വരമ്പിട്ടിരിക്കുകയാണിന്ന്.വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും ജാതിയുടെയുംമതത്തിന്റെയും അതിർവരമ്പുകൾ…

എന്നാപ്പിന്നെ
ഞാനങ്ങോട്ട്

രചന : താഹാ ജമാൽ✍ എന്നാപ്പിന്നെഞാനങ്ങോട്ട്ശരികാണാംദിവസവുംചില വാക്കുകൾഎടുത്തുന്നയിക്കുന്നതിനാൽമടുപ്പ്ഒരു വൻകരയായ്കതകിന് പുറത്ത്എന്നെക്കാത്തു നില്ക്കുന്നുപാറാവുകാരില്ലാത്തവീടിനു മുൻപിൽനിന്നുംജീവപര്യന്തംതടവിലാക്കപ്പെട്ടകട്ടിൽഎന്നെക്കാത്തിരിക്കുന്നുഎൻ്റെ മണം പുതച്ചുനില്ക്കുന്നപുതപ്പിൽ കയറിക്കൂടാൻമൂട്ടകൾമത്സരയോട്ടം നടത്തുന്നുഒഴിവുദിവസത്തെമഴഉമ്മറംകടക്കാനാവാതെകരയുന്നു.പിരിവുകാർ വന്നുകടക്കാരൻ വന്നുഅയൽവാസി വന്നുകൂട്ടുകാരൻ വന്നുപാൽക്കാരൻ വന്നുപത്രക്കാരനും വന്നുഎല്ലാവരുംഒരേ ശബ്ദത്തിൽ പറഞ്ഞു.എന്നാപ്പിന്നെഞാനങ്ങോട്ട്ഭാഷയിൽ മുഴുമിപ്പിക്കാത്തവാക്കിൻ്റെ അപ്പുറത്ത്പൂർണ്ണത തേടിഒരാൽമരംകാറ്റത്ത് ചില്ലകളനക്കുന്നു.വിശക്കുമ്പോൾഭരിയ്ക്കുന്നവരെവിമർശിക്കുന്നതുംവിലയിരുത്തുമ്പോൾവില കുറച്ച് കാട്ടുന്നതുമാണിപ്പോൾട്രെൻ്റ്എന്നാപ്പിന്നെഞാനങ്ങോട്ട്

അന്നമാണ് അവിടം

രചന : വാസുദേവൻ. കെ. വി✍ ആരവങ്ങൾ നിലയ്ക്കാൻ ഇനി നാലു കളികൾ മാത്രം.ഖത്തറിൽ 8 ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ .ഒരെണ്ണം മാത്രം പൊളിച്ചു മാറ്റി പുനരുപയോഗ സാധ്യതയുള്ളത്.ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന്…

മഴയിലലിഞ്ഞ പ്രണയം..

രചന : ചാരുംമൂട് ഷംസുദീൻ✍ മഴയുടെ നേർത്തമർമ്മരത്തിനും വിഷാദംപതിറ്റാണ്ടുകൾക്കിപ്പുറംമുക്കത്തുകൂടി വന്നനനുത്ത കാറ്റിലൂടൊരനശ്വര പ്രണയ കാവ്യംമൊയ്‌തീനും കാഞ്ചന മാലയുംആർദ്ര മനസിനെ നൊമ്പരമണിയിച്ച വിശുദ്ധ പ്രണയംമഴ നിറസാനിധ്യ മായ പ്രണയംഉൾത്തുടിപ്പുകൾ പങ്കുവെച്ചവർ പരസ്പരംചറ പിറ ചിതറി അല്പം ഘനത്രൗദ്രം പൂണ്ടു നേർത്തില്ലാതായൊരു മഴപോലെപൂവണിയാത്ത പ്രണയംമഴയുള്ളൊരു…

മോഹഭംഗം

രചന : ബാബുഡാനിയല്✍ അതിമോദമുദിച്ചു മാനസംഅലപോലെ തുടിച്ചുതുള്ളവേശോകത്തിരയാര്‍ത്തുവന്നു,യെന്‍കരളില്‍ച്ചുഴിതീര്‍ത്തു നിര്‍ദ്ദയം കടലേഴും താണ്ടിടുന്നു ഞാന്‍കരകാണാതീരമെത്തിടാന്‍.കയ്പ്പേറിയ, മിഥ്യയെന്നപോല്‍അലയുന്നു ആഴിതന്നിലായ് കനവില്‍ ഞാന്‍ താരാപഥങ്ങളില്‍അതിമോദം ഊയലാടിടുംഉണരുമ്പോളെന്നാശയറ്റിടുംകനലില്‍ കനിവറ്റുവീണപോല്‍ മോഹങ്ങള്‍ കോര്‍ത്തു ഞാനൊരുമോദത്തിന്‍കവിതതീര്‍ത്തിടും.കാലത്തിന്‍വികൃതിയെന്നപോല്‍,കവനങ്ങള്‍ കദനമായിടും സുഖദ ഗീതികള്‍ പാടുവാന്‍മനം,തുടിതുടിച്ചുഞാനുണര്‍ന്നുപാടവേഅഴലില്‍നീറുമെന്‍ വ്യഥിത ചിന്തകള്‍വിരഹഗാനമായൊഴുകിടുന്നിതാ

വെള്ളപ്പൊക്കം.

രചന : ബിനു. ആർ.✍ ദേവി കുളിരോടെ മുങ്ങിക്കിടന്നു. പുഴ മുകളിലൂടെ കുത്തിയൊലിച്ചു. അയൽ പറമ്പുകളിലെ കൃഷികളെല്ലാം തകർന്നു തരിപ്പണമായി. പുഴ സംഹാരതാണ്ഡവമാടി തിമിർത്തു.ദേവി മുങ്ങിക്കിടന്നു. കുളിരോടെ… തണുത്തു വിറച്ച് .മുത്തശ്ശി പറഞ്ഞു.‘ദേവിക്ക് മുങ്ങിക്കുളിക്കുന്നത് ഇഷ്ടാത്രെ.’ജനം വിശ്വസിച്ചു.ജനങ്ങളുടെ കണ്ണുകളിൽ ഭീതി. ഒരു…

പ്രണയമുറിവുകൾ

രചന : അൻസാരി ബഷിർ✍ വെട്ടിപ്പിളർന്നിട്ട ജീവൻ്റെ ഉച്ചിയിൽരക്തം കിനിയുന്ന പച്ചമുറിവ് നീഒട്ടുമുണങ്ങാൻവിടാതെയാ മുറിവിനെകുത്തിച്ചികഞ്ഞ് പിടയ്ക്കുന്നതെൻ സുഖം പ്രണയം നുരഞ്ഞ നാൾതൊട്ട്, സയാമീസ്-ഹൃദയങ്ങൾ ഉള്ളിൽ ചുമക്കുന്നവർ നമ്മൾഒന്ന് തളർന്നാലടുത്തതിൽ നിന്നൂർജ്ജ-മെന്നും വലിച്ചൂ പുലർന്നിരുന്നോർ നമ്മൾഎന്നിട്ടുമെന്തു നീ തീക്കനൽപ്പായയിൽഎന്നെ തനിച്ചാക്കി പോയ്മറഞ്ഞുഎന്നിട്ടുമെന്തെൻ നിശ്ശബ്ദമാംനിലവിളി…

ബിന്ദു രാധാകൃഷ്ണൻ എഴുതിയ കവിത.

വാക്കനൽ അൻപതു വയസ്സു കഴിയുമ്പോൾനിങ്ങൾ മറ്റൊരാളാകുംകൈക്കുമ്പിൾ വെള്ളത്തിൽ നിന്ന്ഓരോ തുള്ളിയും ഊർന്നു പോകുന്നത്ഞെട്ടലോടെ അറിയുംഒരിക്കൽ പറിച്ചെറിഞ്ഞ വേരുകളെവെമ്പലോടെ തിരയുംഓർമ്മയുടെ മിനുത്ത വെള്ളാരൻകല്ലുകൾഏതേതു പുഴയിലേതെന്ന് അമ്പരക്കുംപകൽക്കിനാക്കളുടെ മധുരച്ചിമിഴുകൾതുറക്കാനാകാതെ വേവലാതിപ്പെടുംകാണാത്ത കാഴ്ച്ചകൾക്കായ്കണ്ണടകൾ തേടുംകേൾക്കാത്ത സ്വരങ്ങൾക്കായ്കാത് കൂർപ്പിക്കുംനുകരാത്ത രുചികൾക്കായ്നാവ് മോഹിക്കുംഎങ്കിലും അരയാലിലകളിൽ തട്ടികടന്നുവരുന്ന കുഞ്ഞിക്കാറ്റിന്റെആത്മകഥാരഹസ്യം നിങ്ങളന്നറിയും…..തൃഷ്ണകളുടെ…