Month: December 2022

എന്റെ ഡിസംബർ

രചന : വിഷ്ണു പകൽക്കുറി✍ ഒടുവില്‍ മാത്രംവരാന്‍ വിധിക്കപ്പെട്ട്വിഷാദത്തിന്റെ മൂടുപടംമഞ്ഞായ്‌ പുതച്ച്ഡിസംബര്‍ നീയെന്നെവല്ലാതെ മോഹിപ്പിക്കുന്നുമഞ്ഞ് പുതച്ചകുന്നിന്‍ചെരുവിലെപുല്‍ത്തലപ്പുകളെന്നോട്‌പറഞ്ഞു, ഇതു പോലൊരു മഞ്ഞുകാലത്തായിരുന്നിരിക്കണംനിന്‍റെ പിറവിയെന്ന്…നിന്‍റെ കുളിരില്‍ മുങ്ങിവീശിയടിക്കുന്ന കാറ്റില്‍ഞെട്ടറ്റു വീഴുന്നപച്ചിലകളെ നോക്കിനിൽക്കെ ഡിസംബർനീയെന്‍റെ കാതിലോതികാറ്റിനു പച്ചിലയെന്നോപഴുത്തിലയെന്നോവേർതിരിവില്ലന്ന്നീപൊഴിക്കുന്നമഞ്ഞുമഴയിൽകുളിരാതിരിക്കുവാന്‍ ഇന്ന്എന്റെ ചിറകിന്‍ ചൂട് മാത്രം..കുളിരുള്ള കിനാവുകളും,പുലര്‍വേളയിൽതണുപ്പും വാരിപ്പുതച്ച്പുതപ്പിനുള്ളിലുറങ്ങാനെന്ത്…

ലൈഫ് മിഷൻ

രചന : ഷാജി ഗോപിനാഥ് ✍ അന്ന് ഉച്ചയ്ക്ക് അയൽക്കാരി സരസു പറഞ്ഞപ്പോഴാണ്. ഗോപാലന് കത്തിയത്. താനും ഒരു പൗരൻ ആണത്രേ. പുറംപോക്കിൽ കെട്ടി ഉയർത്തിയ ഒരു പ്ലാസ്റ്റിക് കൂടാരമാണ് ഗോപാലന്റെ സാമ്രാജ്യം. അതിൽ ഭാര്യയും രണ്ട്ചെറിയ മക്കളുമായി സസുഖം വാണരുളുന്നു.…

വിചിന്തനം.

രചന : ബിനു. ആർ ✍ ദൈവങ്ങളെല്ലാമെല്ലാക്കോണിലുംനിന്നുചുറ്റിവരിയുന്നുയെന്റമ്മേജീവിതത്തിന്നന്തരംഗങ്ങൾനിവൃത്തികേടായി മാറുന്നുവെങ്കിലുംപ്രകൃതിചൂഷണങ്ങളെല്ലാമേതോന്തരവുകളായ് മാറുന്നു…!വിശപ്പെല്ലാം കെട്ടുപോയിരിക്കുന്നു വിഷസർപ്പങ്ങളെല്ലാം ചുറ്റുംകൂടീടുമ്പോൾവിഷം ചീറ്റിയകലേയ്ക്ക്നിറുത്തുന്നുനമ്മുടെ വിപ്രലംബശൃംഗാരങ്ങളെ!ചിന്തകളെല്ലാം കാടുകയറുന്നുയിപ്പോൾചിരികളെല്ലാം മായുന്നുയിപ്പോൾചിലപ്പതികാരത്തിൽ മേവുന്ന ചിത്രംമനസ്സിൽ തെളിയുമ്പോൾചിലതെല്ലാം കാണുന്നു ഞാനിപ്പോൾ..!കളിയോക്കെയും തീർന്നുപോയിട്ടുണ്ടാവാംകളിയാട്ടക്കാരനും പോയിട്ടുണ്ടാവാംകാലപുരുഷനും നോക്കിയിരിപ്പുണ്ടാകാംകാലനെയും പോത്തിൻകുളമ്പടിയെയും…!കഴിഞ്ഞകാലങ്ങൾ മറക്കാനായിടുമോകർമ്മശേഷിപ്പുകളുടെ മഹാകാലംകരിഞ്ഞുണങ്ങിപ്പോയ കൗമാരങ്ങളുടെകലൂഷ്യമാർന്ന പരിഭവകാലം..!സ്വന്തമെന്നുവിശ്വസിക്കുന്നവരെല്ലാംശത്രുക്കളാണെന്നു തിരിച്ചറിയുമീക്കാലത്ത്സത്യധർമ്മങ്ങളെല്ലാം കാറ്റിൽ…

മാർത്തായുടെ ക്രിസ്തുമസ്

രചന : തോമസ് കാവാലം✍ “യേശു പറഞ്ഞു: ‘നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു…

ഇണപ്രാവുകൾ

രചന : മനോജ്‌.കെ.സി.✍ ഉപചാരമെന്നപോലോതിടുംഊർവ്വര,സഹതാപങ്ങളിലല്ല…ഇകഴ്ത്തലുകളിലല്ല…മേൽക്കീഴ് പദങ്ങളിലല്ല…വ്യർത്ഥ്യോക്തിചുരത്തിയതിലേതോ യാശ്വാസം കണ്ടതിനെ സ്വയമാസ്വാദ്യമാക്കിടുംവെറും,ദൂഷിതതലങ്ങളിലല്ല…ജീവനസൗരഭ്യം…കണ്ടും കൊണ്ടുമറിഞ്ഞുംയഥാവിധി…ആളും അർത്ഥവുംഹൃദയത്തിൽ ചാലിച്ചുംതമ്മിലുണ്മകൾ തേടിയും….കലർപ്പില്ലാക്കരുതലായ്ഒപ്പം കൂടിയുംചിന്തയിൽ…ശ്വാസനിശ്വാസങ്ങളിൽ…ഉണർവിൻപകലുകളിൽ…നീയും ഞാനും പരസ്പരംപുതച്ചുമൂടും നിദ്രകളിൽ…സ്വയേച്ഛയാൽ ഇഴുകിയുൾചേരുമ്പോഴല്ലേ…ഇണകളുടെ പൂർണതയുംപ്രണയത്തിൻ ചാരുതയുംമുളപൊട്ടുന്നതും…ഇഹത്തിൻ താളലയങ്ങൾക്കുമൊപ്പംഇഴചേർന്നിടുന്നതും…ഇടയിൽ…അവശ്യമെന്നാകിൽആഹ്ലാദയുറവതേടിഅന്യോന്യം തത്വമസി പോരുളിന്നുദാത്തമംആത്മസംവേദനത്തിരമാലയിങ്കലേറുന്നതും…പിന്നെ,പിൻകാലടികളില്ല…ഇടർച്ചയും തളർച്ചയുമില്ല…അവിടെ,നാഗഫണത്തിൻ ഉയിരു മാത്രം…പകൽ…ഇരവ്…എന്ന ഭേദഭാവങ്ങളേയില്ല…ഇരു ചിത്തങ്ങൾതൻപ്രകൃതിയോടും…പ്രകൃതത്തോടും…പരസ്പരം ഇണങ്ങിയും ചിണുങ്ങിയുംസുഖദുഃഖങ്ങളെ സമീകരിച്ചുംസ്വാസ്ഥ്യമായ്‌ജീവിതക്രമതാളരഥ്യകളിൽകർത്തവ്യനിരതരായി…ഇടംവലം…

അതിഭൌതിക കാമനകൾ

രചന : വാസുദേവൻ. കെ. വി✍ “വരും ജന്മങ്ങളിൽ നീയെനിക്ക് തുണയാവണം. എനിക്ക് നിന്റെ പ്രിയമുള്ളവളും.. പൂത്തുലഞ്ഞ ശിഖരങ്ങളിൽ ചേക്കേറിനമുക്ക് ഇണക്കുരുവികളായി കൊക്കുരുമ്മണം. ചുംബനധാരകളാൽ മൂടണം പരസ്പരം . നിന്റെ ഇടനെഞ്ചിൽ മുഖം പൂഴ്ത്തണം. ഒരുമിച്ച് പറന്നുപറന്ന് ചെന്ന് നീർമാതളം പൂത്തോ,…

നിശശലഭങ്ങൾ

രചന : സഫീലതെന്നൂർ✍ അന്തിമയങ്ങും നേരത്തിലായിനിശാപ്പൂക്കൾ സുഗന്ധം പരത്തിതൂവെള്ളയാൾ ഉണർന്നെഴുന്നേൽക്കുന്നു.മൃദുല മനോഹരിയാം പൂവിനെ നോക്കിമെല്ലെയായ് മൂളി പാട്ടുപാടുന്നു.അരികിലായി എത്താൻ കൊതിച്ചുകൊണ്ട്അകലത്തുനിന്നു പാറി വരുന്നു.ചുറ്റിലായ് വട്ടമിട്ടു പാറി നടക്കുന്നുകരിനിഴൽ പോലെ ഈ നിശാശലഭങ്ങൾ.പിന്നെ ഈ പൂവിൽ വന്നിരിക്കുന്നുമേനിതന്നഴക് കാർന്നെടുക്കുന്നു.പതിയെയവിടന്ന് പറന്നകലുന്നുപുതിയൊരു പൂവിനെ തേടിയെടുക്കുന്നുമന്ത്ര…

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2023ലെ ഫൊക്കാന റീജണൽ കണ്‍വന്‍ഷന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രെസിഡന്‍റ് അപ്പുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തില്‍ കേരള കള്‍ച്ചര്‍ അസോസിയയേഷനില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കിലുള്ള എല്ലാമെംബർ അസ്സോസിയേഷന്‍ അംഗങ്ങളും കൂടാതെ…

മണ്ണുമാന്തിയന്ത്രം കാണാൻ

രചന : സെഹ്റാൻ✍ മണ്ണുമാന്തിയന്ത്രം കാണാൻ കുന്നിൻമുകളിലേക്ക് പോയത് ഞങ്ങൾ നാല് കുട്ടികൾ ചേർന്നായിരുന്നു. കുന്ന് എന്ന് പറയാൻ മാത്രമായി ഒന്നുമവിടെ ഉണ്ടായിരുന്നില്ല.അവിടവിടെ മൺകൂനകൾ…വേരു പുറത്തായ വൃക്ഷങ്ങൾ…മണ്ണുമാന്തിയന്ത്രങ്ങളുടെ മുരൾച്ചകൾ…ടിപ്പർലോറികളുടെ അലർച്ചകൾ…മണ്ണുപണിയ്ക്ക് വന്ന തൊഴിലാളികളുടെ ബഹളങ്ങൾ… കുന്നിൻപുറം അവശനായൊരു വൃദ്ധനെപ്പോലെ വശംചെരിഞ്ഞു കിടപ്പുണ്ടായിരുന്നു.…

തിരുപ്പിറവി

രചന : ചോറ്റാനിക്കര റെജികുമാർ✍ ദൂരെയായ് തെളിഞ്ഞൊരുതാരകം വഴികാട്ടിമന്നവർ മൂവർചേർന്ന-ങ്ങ:ത്തിരു പാത തേടി..അങ്ങവരെത്തിച്ചേർന്നൂപുൽക്കൂട്ടിൽ ശാന്തനായിമയങ്ങും മണിപ്പൈതൽതൻ ചാരത്താഹ്ലാദത്താൽ..ആട്ടിടയർ കൂട്ടമായ്ആനന്ദാശ്രുക്കൾ പൊഴി –ച്ചേവരുമൊന്നിച്ചൊന്നായ്യേശുവേ വണങ്ങുന്നൂ..മണ്ണിലും വിണ്ണാകെയുംസത്യസമാധാനത്തിൻവെള്ളരിപ്രാക്കൾ പറ –ന്നൂല്ലസിക്കുന്നൂ നീളേ..പൈതലിൻ പിറവിയിൽആമോദത്തോടന്നവർഏറ്റുപാടീടുന്നല്ലോതിരുനാമകീർത്തനം..സന്മനസ്സുള്ളോർക്കെല്ലാ-മീ:ഭൂവിൽ സമാധാന-മെന്നരുൾ ചെയ്തോരുണ്ണി –മിശിഹായേ വാഴ്ത്തുന്നൂ..വൈയ്ക്കോലിൻ തൊട്ടിൽ തന്നിൽകുഞ്ഞിളം കരങ്ങളാ-ലേവർക്കും നൽകീടുന്നൂസ്നേഹവായ്പ്പുകൾ…