Month: December 2022

രാത്രിയും, പകലും

രചന : സെഹ്റാൻ✍ കരിമ്പനയിൽ നിന്നും ഊർന്നിറങ്ങിഇരുളിലേക്കവൾ നെഞ്ഞുവിരിച്ചപ്പോൾഇരുകറുപ്പുകളുമിണചേർന്നൊന്നായ്വിവർത്തനത്തിനതീതമാം ഭാഷയിൽ പിറുപിറുത്തു.മൂർച്ചയുള്ള കോമ്പല്ലുകളും,കൂർത്ത നഖങ്ങളുംതനിക്കുണ്ടെന്ന് തന്നെയവൾസ്വയം ഓർമ്മപ്പെടുത്തി.ഒത്തുതീർപ്പിന് വഴങ്ങാത്തകൊഴുത്ത ഇരുട്ട്കണ്ണുകളിൽ ഭിത്തികെട്ടുമ്പൊഴുംതീർത്തും കാൽപ്പനികമായൊരുരാത്രിയെ നിലനിർത്താനാവുംഅവൾ പരിശ്രമിക്കുക.അതിനായി, രക്തം തളംകെട്ടിയതെരുവുകളെ പായപോൽമടക്കിച്ചുരുട്ടി വെയ്ക്കും.വിളറിവെളുത്ത പകലുകളുടെശാസനങ്ങളുടെ ചൂണ്ടുവിരലുകൾവെട്ടിത്തുണ്ടമാക്കിയ മടവാൾമടക്കിയ പായച്ചുരുളിനകത്ത് തിരുകും.തുടയിടുക്കിൽ പൊറ്റകെട്ടിയതേവിടിശ്ശിയെന്ന വാക്കിന്…

🔥ചിരാത്🔥

രചന : കൃഷ്ണമോഹൻ കെ പി ✍ മൺവിളക്കല്ല ഞാൻ ഭൂതലവാസികൾമാനസം തന്നിൽത്തെളിഞ്ഞു നില്ക്കുംമുഗ്ദ്ധമാം സ്നേഹത്തിൻ ശോഭ തന്നിൽമഗ്നയാം സൗവർണ്ണദീപപ്രഭ സന്മനോഭാവമാം വിളക്കിലായിസ്നേഹത്താൽ സ്നേഹം പകർന്നൊഴിച്ച്സാമ്യോക്തികളാലെ മന്ത്രമോതിസാദരം ദീപം തെളിച്ചു വച്ചാൽ മൃണ്മയമാകും ശരീരമതുംമൺനിറമോലും ചിരാതുമൊന്നായ്മഞ്ജുള ദീപപ്രഭ ചൊരിയുംമംഗളമാകും പ്രപഞ്ച ദീപ്തി…

എന്റെ ദൈവം

രചന : നളിനകുമാരി വിശ്വനാഥ് ✍ സങ്കല്പത്തിലൊരു രക്ഷാകേന്ദ്രമുണ്ടെനിക്ക്,സങ്കടം വന്നാൽ ഓടിയണയാൻഒരു മടിത്തട്ട്.തനിച്ചായെന്നൊരു തോന്നലിൽഒട്ടിച്ചേർന്നിരിക്കാൻ കൊതിച്ച്,ചേർത്തുപിടിക്കാൻ ആ കൈകൾഉണ്ടെന്നൊരു തോന്നലിൽആശ്വസിച്ചിരിക്കും ഞാൻ.അസുഖങ്ങളിൽ പിടയുമ്പോളുംതണുപ്പിൽ ചൂളിവിറയ്ക്കുമ്പോളുംആ കൈകളുടെ തലോടൽ കൊതിച്ച്ആ കൈകൾക്കുള്ളിലേക്ക്ആ പുതപ്പിനുള്ളിലേക്ക്നുഴഞ്ഞുകയറും ഞാൻ.സങ്കടങ്ങളും സന്തോഷങ്ങളുംമനസ്സിൽ തോന്നുന്നതെന്തുംഅപ്പപ്പോൾ തുറന്നു പറയാനൊരാൾ,സംശയങ്ങൾ ചോദിക്കാൻപരിഭവം പറയാൻ,ദേഷ്യം…

പനമ്പുമറയിലെപെണ്ണ്.

രചന : ബിനു. ആർ. ✍ രാത്രിയിൽ കൊതുകിന്റെ മൂളക്കം ഒരു ശല്യമായി തീരവേ,ഗോവിന്ദൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. എങ്ങനെ കിടന്നാലും കൊതുക് ചെവിയിൽ മൂളുന്നു. ചരിഞ്ഞുകിടന്ന് തലയിണകൊണ്ട് മറ്റേചെവി മൂടിയാലും, പുതപ്പെടുത്ത് തലവഴിയെ പുതച്ചാലും കമഴ്ന്നു കിടന്ന് ചെവി രണ്ടും അടച്ചുപിടിച്ചാലും…

വാടാത്ത
നൻമ പൂക്കൾ

രചന : ടി.എം. നവാസ് വളാഞ്ചേരി.✍ വഴിയതിൽ കാണുന്ന മനുജനെ നോക്കിട്ട്പുഞ്ചിരി തൂകുന്നതാണത്രെ നൻമ .വഴിയതിൽ കാണുന്ന മുള്ളത് നീക്കിടാൻനമ്മൾ കാണിച്ചിടും കരുതലാ നൻമവഴിയതിൽ വീണ് കിടന്നിടുമനുജന്നിൻ കൈകൾ നീട്ടിടലാണത്രെ നൻമ .അച്ഛനില്ലാതെയനാഥനായ് മാറിയ കുഞ്ഞിനെചേർത്ത് പിടിക്കലാ നൻമ .ദാമ്പത്യ സ്വപ്നമത്…

നിന്നിലേക്കു തന്നെ

രചന : രാജു കാഞ്ഞിരങ്ങാട്✍ നിറയെ കുളിരുപൂത്തശിശിരമാണു നീ എന്നിട്ടും,എനിക്കു മാത്രമെന്തിനു നീഗ്രീഷ്മം സമ്മാനിക്കുന്നുപതുപതുത്ത മുയൽക്കുഞ്ഞുങ്ങളെഎന്നിൽ നിന്നും മാറ്റി പാർപ്പിക്കുന്നു കവിതക്കടലിലെഒരു കുഞ്ഞു മൺതരി ഞാൻനീ മഹാസമുദ്രം പർവ്വതങ്ങൾക്കുംനീലാകാശങ്ങൾക്കും മേലെനാം മഴവിൽ കൊട്ടാരം പണിഞ്ഞിരി –ക്കുന്നു എന്നിട്ടും ;നീയെന്നെ പൊള്ളും മഴത്തു…

തോൽവി ഏറ്റുവാങ്ങിയവർക്കും അഭിവാദ്യങ്ങൾ*

രചന : വാസുദേവൻ. കെ. വി ✍ “ഹാർകർ ജീത്നേവാലേ കോ ബാസീഗർ കെഹതേ ഹേ..” എന്ന ഷാരൂഖ് ഖാൻ മൊഴി ബാസീഗർ സിനിമയിൽ. അതായത് തോൽവിയിലൂടെ വിജയത്തിലേക്കെത്തുന്നവനാണ് വിജയമാന്ത്രികൻ.കൊട്ടിഘോഷിക്കപ്പെട്ട ഖത്തർ ലോകകപ്പിന് തീരശീല വീഴാൻ ഇനി നാഴികദൂരം. പ്രതീക്ഷയ്ക്കൊത്ത നിലവാരം…

ഇതാണോ കളിയാവേശം ..

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ കാൽപ്പന്തു കളി ആരവം കഴിഞ്ഞു .ഒന്നാം സ്ഥാനക്കാരനും വേദിയൊരുക്കിയവരുംവിജയശ്രീലാളിതരായി മടങ്ങിരണ്ടാം സ്ഥാനക്കാരൻസ്വർണ്ണ പാതുകം കൊണ്ട് തൃപ്തിപ്പെട്ടുമത്സരിച്ചവരൊക്കെ മികച്ചവരെന്നു അവരുടെ നാടൊന്നാകെ പറയുന്നു .ഇവരെല്ലാം ഒരുമിച്ചു സൗഹൃദംപങ്കു വെച്ച് മടങ്ങുമ്പോൾലോകം മുഴുവൻ സാർവ്വലൗകിക സ്നേഹത്തിന്റെ…

” പിടച്ചിൽ “

രചന : ഷാജു കെ കടമേരി✍ ഓരോ നിമിഷവുംനിറം മങ്ങിയആകാശക്കാഴ്ച്ചകളിലേക്ക്മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറിഅടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരിവലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽപാതിരാവിന്റെ ഹൃദയംമുറിച്ചു കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരുമിടിപ്പ് അവരുടെ സ്വപ്നങ്ങളിലേക്ക്ഇരമ്പി പുണരും.ഇരുള് തീത്തിറയാടികലമ്പിവീഴുന്നസങ്കടനിമിഷങ്ങളിൽഅടക്കിപ്പിടിച്ച തേങ്ങലുകൾഇന്നിന്റെ നെറുകയിൽഇരുമ്പാണികളായ്കുത്തിയിറങ്ങും.ഒറ്റയ്ക്ക് നിറഞ്ഞ് കത്തുംതെരുവ്…

ഒരു ക്രിസ്തുമസ്
നക്ഷത്രത്തിന്റെ കഥ

രചന : പ്രജീഷ് കുമാർ ✍ വർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്തുമസ് അവധിക്കാലത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത് . ജോലിത്തിരക്ക് കാരണം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് എറണാകളത്തേക്ക് മടങ്ങി പോരുകയും ചെയ്തു. അന്ന് തിരിച്ചു പോരുന്നതിന് മുമ്പ് ഞാൻ കെട്ടിത്തൂക്കിയ വർണ്ണ…