Month: January 2023

സ്ത്രീ

രചന : ജയേഷ് പണിക്കർ✍ കൺതുറന്നങ്ങു ഞാൻനോക്കുമ്പോൾ കാണായിതങ്ങുനീലാകാശംമേലെകൈ നീട്ടിയെന്നെയണച്ചതാരോഭൂമിയാം അമ്മ താനതല്ലോവന്നതില്ലാരുമേ വാത്സല്യത്തേൻചോരും വാക്കുകൾ കേട്ടതില്ലനൊന്തു വിളിച്ചു കരഞ്ഞിടുമ്പോൾ കേൾക്കുവാനെന്നുമീവിജനമാം വീഥി മാത്രംപാപഭാരത്തിൻ്റെ ഭാരമേറ്റിപാരിലേക്കെന്നെ അയച്ചതീശൻതെരുവിലിന്നലയുന്നിതേകനായിഒരു പിടിവറ്റിനായ് പല നേരവുംനിഴലതു മാത്രമേ കൂടെയുള്ളൂനിറയും മിഴിയിതു തോരുകില്ലേനന്മയാണുള്ളിലതെങ്കിലുമെന്നുമേതിന്മകൾ മാത്രമേ കേൾപ്പതുള്ളൂസ്നേഹമങ്ങേകുകിലേറ്റം പ്രിയങ്കരിദ്വേഷമതെങ്കിലോ…

☁️മകരമഞ്ഞിൻ കുളിരുമേറ്റ്💨

രചന : കൃഷ്ണമോഹൻ കെ പി ✍ മകരമൊന്നല്ലേ, മനസ്സിനു കുളിരു കോരീടാൻമഞ്ഞു വന്നല്ലോ, ആഹാ, മാവു പൂത്തല്ലോമലരണിക്കാവിൽ, പൂക്കൾ മഞ്ഞണിഞ്ഞല്ലോമധുരസ്വപ്നങ്ങൾ, സ്വന്തം, അറ തുറന്നല്ലോമരന്ദഗന്ധവുമായ്,പയ്യെ, മധുപനെത്തുമ്പോൾമുരളികയൂതി, മെല്ലെ, പവനനെത്തുമ്പോൾമകരമഞ്ഞിൻ കുളിരുമേറ്റീ, മഹിയൊരുങ്ങുമ്പോൾമധുരമൊരുഗാനം, മൂളി, പ്രകൃതി നില്ക്കുമ്പോൾ….അതിമനോഹര ചിത്ര ചാരുത മനസ്സിലെത്തീയെൻഅലസചിന്തകളൊഴിവാക്കാൻ…

ബിജു മെലിഞ്ഞവനാണ്.

രചന : ശിവൻ മണ്ണയം.✍ താൻ നീർക്കോലിയെപ്പോലാണ് ഇരിക്കുന്നതെന്ന് ബിജു സുഹൃത്സദസുകളിൽ പലവുരു പറഞ്ഞിട്ടുണ്ട്.ഇത് ബിജു പറഞ്ഞതാണേ. ബോഡി ഷെയ്മിങ്ങ് എന്ന് പറഞ്ഞ് എന്നെ തല്ലാൻ വരരുതേ .ഒരപകർഷതാബോധമോ, തന്നെ മെലിഞ്ഞവനായി വളർത്തിയ ദൈവത്തിനോടുള്ള ദേഷ്യമോ ആയിരിക്കാം ബിജുവിനെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്.…

അബോർഷൻ

രചന : നിയാസ് സലിം✍ വരണ്ട മണ്ണിൽനാലടി വ്യാസത്തിലൊരുവൃത്തം വരച്ചു.നാല്പതടിതാഴ്ത്തണമെന്നൊരാൾ.തൊണ്ടയറുത്ത്,ഹൃദയം തുരന്നുനോക്കി.നിലച്ചുകൊണ്ടിരിക്കുന്നജീവശ്വാസംമാത്രമവിടെ!ആരോ പറഞ്ഞു ,വീണ്ടുംകുഴിച്ചാ –ലാമാശയത്തിലെത്തു –മവിടെയുണ്ടെന്ന്.അങ്ങനെയാണയാൾവന്നത്!കുഴലിറക്കിയത്..ആദ്യമൊരു വലുതുംപിന്നതിൽ ചെറുതും .ഗർഭപാത്രവും തുരന്നതുതാഴോട്ടിറങ്ങി,ചെഞ്ചോര തുമ്മിത്തുമ്മി –യൊരുതുണ്ട് വെള്ളംപുറത്തോട്ടു തെറിച്ചു.മണ്ണൊന്നു പിടച്ചു,ഹൃദയം നിലച്ചു.

തീവ്രവാദങ്ങൾ പലവിധമുലകിൽസുലഭം

രചന : എൻ സമീക്ഷ് ✍ ഒരുപക്ഷേ ഇത്തവണയാ –പുമാൻപതിവുപോൽതീവ്ര പരിസ്ഥിതി പ്രേമിയുംതീവ്ര വന്യജീവി സംരക്ഷകനുമായേക്കില്ല – പോൽ …..കാരണംനാട്ടിരപിടിയൻ കടുവകളെകുടുക്കാൻകൂടുകളിലിരയായ് കുടുക്കിയആടുകളുടെ നായ്ക്കളുടെ വിറയലുംനിലംതോർന്ന്നിലയ്ക്കാനിലവിളികളുംഒരു നാടിന്റെ നാട്ടാരുടെകുഞ്ഞ് കുട്ടി പരാധീനങ്ങളുടെവിറയലുകളായിത്തവണയെവിടേയ്ക്കോചുരമാന്തി മാന്തിയൊളിക്കുന്നുവത്രേബസ് സ്റ്റോപ്പിൻപിന്നിലൊരുഹിംസ്രമൃഗംപതുങ്ങിയതറിയാതെമകളെയവിടെത്തനിച്ചാക്കിപ്പോകുംഒരു സാധുമനുഷ്യന്റെനെടുവീർപ്പിൻഅനാഥമാംചിതറലുകളെപ്പോലുംകാറ്റു പോലുമിപ്പോൾതൻകരങ്ങളാൽവീശിയടുപ്പിച്ചുവപ്പിച്ച് വച്ച്ചോരക്കണങ്ങളാക്കുന്നുവത്രേനിരയെഴാത്ത മങ്ങിയപല്ലുകൾ പോൽഗുണ്ടുചരൽപ്പാറ…

പിറക്കാത്ത കവിതയോട്

രചന : ശ്രീകുമാർ എം പി✍ ഇനിയും പിറക്കാത്ത കവിതെഇതൾ കൂമ്പി നില്ക്കുന്ന മൃദുലെസർഗ്ഗ കവാടം തുറന്നു വരൂസ്വപ്നം നുകരും മിഴി തുറക്കൂനിറവാർന്ന പുഞ്ചിരിയുതിർത്തുനറുമധു നിറഞ്ഞു തുളുമ്പിപരിമളം പരക്കെ പരത്തിപരിഭവമറ്റു നീ വരികനിറമാർന്ന നിന്നഴകിൽ തങ്ങിപരിമളമാത്മാവിലിറങ്ങിമതിവരുവോളമതിൽ മുങ്ങാൻകൊതിയോടെ മനസ്സിന്നു വിങ്ങി !ഈണത്തിൽ…

വിശ്വവിഖ്യാതമാം തെറി.

രചന : വാസുദേവൻ. കെ. വി✍ മറുവാക്കുകൾ അന്യമാവുമ്പോൾ തെറി പിറക്കുന്നു.നിസ്സഹായരുടെ അവസാനആയുധം തെറി യെന്ന് ശാരദക്കുട്ടിയമ്മ.ആനുകാലികങ്ങളിൽ മുടി നാട്ടുവളർത്തലിന്റെ പരസ്യങ്ങൾ. കഷണ്ടിയും കുംഭയും പുരുഷലക്ഷണമെന്നൊക്കെ പണ്ട്. ശിരസ്സ് മൈര്ഹീനമാവുമ്പോൾ കളിയാക്കൽ പെരുകുന്നു. ഇന്നും, നമ്പൂതിരി പ്പെരുമയിൽ വിരാജിക്കുന്ന നവോത്ഥാന സംരക്ഷകരെ…

എവിടെ നീ,കൃഷ്ണാ.!

രചന : അജികുമാർ നാരായണൻ✍ ഇനിയെന്തുചെയ്യേണ്ടു,കൃഷ്ണാ,ഞാനുംഇനിയുള്ള കാലംകഴിച്ചിടുവാൻ.ഇനിയെന്തു പകരംവയ്ക്കേണ്ടു ഞാനുംഇനിവരും തലമുറ –യ്ക്കായി നൽകാൻ .ഇന്നുഞാനിവിടെയീകാണുന്നകാഴ്ചകൾഇടവീഥി പോർക്കളചോരയാർന്നുംഇമകൾനിറഞ്ഞിട്ടു,വിങ്ങുന്നൂ നെഞ്ചകംഇടവിട്ടിടവിട്ടുരോദനങ്ങൾ.ഇവിടിനി പൂവില്ല,ശലഭമില്ല !ഇത്തിരിയിളവേൽക്കാൻതണലുമില്ലഇവിടാരും കാണില്ലസ്വസ്ഥമനസ്കരായ്ഇനിയുമിനിയുംനടന്നിടുവാൻ !ഇടനെഞ്ചുപൊട്ടുന്നകാഴ്ചകൾ ഭൂമിയിൽഇടതടവില്ലാതെആർത്തനാദങ്ങളുംഇനിയും മരിക്കാത്തനന്മകൾ വിണ്ണിലുംഇനിവരുംതലമുറയ്ക്കായിനിൽപ്പൂ..ഇത്തട്ടകങ്ങളിൽപൊള്ളിയുരുകുന്നഇനിയുമണയാത്തപട്ടടകൾഇവിടെയും നടമാടുംകംസൻമാർ ഭൂവിലെഇഴയുന്ന ജീവനുംഅപഹരിപ്പൂ !ഇക്കാണും കാഴ്ചകൾപാരിൽവിഷമയമേറ്റുതറച്ചു തളർന്നുവീഴുമ്പോഴുംഅരുതരുതെന്നുപറയുവാൻ കാട്ടാളൻഅവതാരമെടുക്കാൻമറന്നുപോയോ .?നീതിക്കു തുലാസുപിടിക്കുന്ന…

ഫൊക്കാന വിമെൻസ് ഫോറം മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡോ . സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ: ഫൊക്കാന വിമെൻസ് ഫോറം മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡോ . സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി, സാറാ ആനിൽ കൽച്ചറൽ കോർഡിനേറ്റർ , കമ്മിറ്റി മെമ്പേഴ്‌സ് ആയി ഡോ.ആനി എബ്രഹാം ,…

വിണ്ണവൻ

രചന : സുദേവ്.ബി ✍ ധനുവിൻ ശീതള രാവിലായി ഞാനുംപ്രിയയും പോയരികത്തൊരമ്പലത്തിൽഒരു പാടാളുകളുള്ള വാദ്യമേളംനിറയേ വെട്ടമെരിഞ്ഞിടുന്ന രംഗം പിറകേയായമരുന്നൊരാനതന്നിൽഛുരികാധാരി കിരാതമൂർത്തി തൻ്റെപ്രിയരോടൊത്തു രസിച്ചുമത്തനായികുളിയും തീർത്തു തിരിച്ചു വന്നിടുന്നു കതിനക്കുറ്റി നിറച്ചു പൊട്ടിടുന്നുചെവിയിൽ മേളമിരമ്പിയാർത്തിടുന്നുഅരികിൽപ്പോയിനിറച്ചു നാദബ്രഹ്മംപൊടിയും ചൂരുമണിഞ്ഞു ഞങ്ങൾ നിന്നു മുറുകും കാലമയഞ്ഞു…