Month: January 2023

“കോയി ബിരിയാണി “…
….പോക്കറുറാവുത്തറുടെ വക..🤣

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്. ✍ ആ “നിക്കാഹ്ക്ഷണക്കത്ത് ” മാണിക്ക്യപ്പാടത്തിൽ നിന്ന് വന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.പോക്കറുടെ മകളുടെ കല്യാണം ആയിരുന്നു അതിലെ ഉള്ളടക്കം.…..മാണിക്ക്യപ്പാടം ഞങ്ങളെയും അംഗീകരിക്കുന്നുണ്ടല്ലോ…ന്ന ഒരു ചിന്തയും അതിലുണ്ടാർന്നു.കൂടാതെ വലിയ ബിസിനസ്‌ കാരനായപോക്കറു ഹാജിയെയും ഒന്ന് മനസ്സിൽ…

നാളെയെന്ന പ്രതീക്ഷ.

രചന : ജോളി ഷാജി. ✍ നാളെയെന്നവലിയ പ്രതീക്ഷയെസ്വപ്നം കണ്ടുറങ്ങുന്നമനുഷ്യനല്ലേ മോഹഭംഗത്തിൽമരവിച്ചു വീഴുന്നത്..കൊച്ച് കൊച്ച്ഇഷ്ടങ്ങളെമിഴികളിൽ നിറച്ചു വെച്ചിട്ട്ഒത്തിരി വലിയസ്വപ്നത്തിലൂടെഅവക്ക് ജീവൻകൊടുത്തിട്ട് അതിൽമതിയാവോളംജീവിക്കാൻ കൊതിക്കുന്നവരില്ലേനമുക്കിടയിലൊക്കെ…സൂര്യനോട് കലഹിച്ചുചില്ലകളിൽ ചേക്കേറികൂടണയാനിടമില്ലാതെഇരുളിൻനിഗൂഢതകളിൽനിശബ്ദത പാലിക്കുന്നപക്ഷിക്കൂട്ടങ്ങൾപോലെ ….ചില്ല എന്നവിശ്വാസത്തിൽരാവുറക്കങ്ങളിലേക്ക്വഴുതി വീഴുന്ന കിളിനിലാവെളിച്ചത്തിൽനിശബ്ദതക്ക്ഭംഗമൊന്നും വരുത്താൻശ്രമിക്കാറില്ലാത്ത പോലെ….സ്വപ്‌നങ്ങൾ മരിച്ചിട്ടുംജീവൻ അകലുവോളംജീവിച്ചു തീർക്കുന്നനമ്മിൽ എപ്പോളൊക്കെയോഅഹങ്കാരത്തിൻവിത്ത്…

സ്റ്റാർട്ടപ്പ്

അവലോകനം : ബിന്ദു ബാലകൃഷ്ണൻ ✍ പ്ലസ്ടുവും കുറച്ച് കാലങ്ങളായി നാട്ടിലുടനീളം കൂണുപോലെ മുളച്ചു പൊന്തിയിരിക്കുന്ന എഞ്ചിനീയറിങ് കോളേജുകളിലൊന്നിൽ ബിടെക് പഠനവും കഴിഞ്ഞ് ജയിച്ചതിനേക്കാൾ അഞ്ചാറിരട്ടി സപ്ലിയുമായി വീട്ടിൽ ഇരുന്നും കിടന്നും നേരം കളയുമ്പോഴാണ് ശിവരാമന്റെയും കോമള വല്ലിയുടെയും മൂത്ത മകനായ…

അവസാനനിദ്ര

രചന : മംഗളാനന്ദൻ ✍ രാവുകൾ തോറും നമ്മൾനിദ്രതൻ മടിത്തട്ടിൽമേവുമ്പൊളാശിക്കുന്നുവിസ്മൃതി നുകരുവാൻ.ഇരുളിൻ പുതപ്പിന്റെകീഴിലെ സുഖം തേടിഇരവിലെന്നും നമ്മൾഉറങ്ങാൻ പഠിക്കുന്നു.നിദ്ര, തൻ മടിത്തട്ടി-ലൊരുക്കിത്തരും ശയ്യ,ഭദ്രമാണതിൽ നമ്മ-ളിടയ്ക്കു സ്വപ്നം കാണും.കേവലം മധുരിമമാത്രമല്ല,തിന്നൊപ്പംനോവിന്റെ കിനാക്കളുംനിദ്രയിൽ വിരിയുന്നു.പേക്കിനാവിനെ പേടിവേണ്ടല്ലോ,യുണരുമ്പോൾരാക്കിളിപോലെ പറ-ന്നകലും പുലരിയിൽ.ഈവിധമുണർവിലെഓർമ്മതൻ തുടർച്ചയെജീവിതമെന്നു നമ്മൾപേരിട്ടു വിളിക്കുന്നു.ഒരുനാളതിൻ നേർത്തകണ്ണികൾ…

“ലോക്ക്ഡ് ഇൻ”-ന് പ്രവാസി അവാർഡ്

മാത്യുക്കുട്ടി ഈശോ✍ കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയിൽ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം “ലോക്ക്ഡ് ഇൻ” പ്രവാസി കോൺക്ലേവ് പുരസ്‌കാരത്തിന് അർഹമായി. ജനുവരി 7-ന് കൊച്ചി സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ…

നിലാവുദിക്കുമ്പോൾ..

രചന : റെജികുമാർ ചോറ്റാനിക്കര ✍ തംബുരു തലോടിയൊരു രാഗമായുംതാളമൊരു താരാട്ടിനീണമായും..മുന്നിലോ പാൽനിലാവിൽ മഞ്ജുതാരകംവീണങ്ങു പുഞ്ചിരിപ്പൂ നിറത്താൽ..വീഥികൾ കുങ്കുമചാർത്തിൽ സ്വയം മറ-ന്നൂഞ്ഞാലാടും മധുരസ്വപ്നങ്ങളും..അമ്പിളിപ്പൊൻതാരകപ്പൂമരന്ദവുംചേലെഴും ചെങ്കവിൾതുടിതുടിപ്പും..മൃദുലം മനോഹരം മാന്തളിർച്ചില്ലയിൽമനസ്സാം പൂങ്കുയിൽ നൃത്തമാടീ..തരളം തണൽതരും തരുവിന്നിതൾകൊഴിയുന്നൊരീ മണൽക്കാട്ടിനുള്ളിൽ..പുണരുന്ന പിഞ്ചിളം പൂവെന്നപോലെപവനുതിർക്കും നീളെയീദിനങ്ങൾ..തഴുകുന്ന പനിനീരിനരുമയാം തുള്ളികൾതാനേ…

ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്റർ ഫാ. ഷേബാലി (67) ഫിലാഡെൽഫിയായിൽഅന്തരിച്ചു.

ഫാ.ജോൺസൺ പുഞ്ചകോണം ✍ ന്യൂയോർക്ക് : ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്ററും മലങ്കര ഓർത്തോഡോക്സ്സുറിയാനി സഭയുടെ നോർത്ത്‌ ഈസ്ററ് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും സെന്റ് തോമസ് മാഷഴ്സ് സ്ട്രീറ്റ്, ഫിലാഡൽഫിയ മാഷഴ്സ് സ്ട്രീറ്റ് സെന്റ് തോമസ്ഓർത്തോഡോക്സ് ഇടവക വികാരിയുമായിരുന്ന ഫാ.ബാബു…

മാറ്റങ്ങൾ (ഓട്ടൻതുള്ളൽക്കവിത)

രചന : അൽഫോൻസാമാർഗരറ്റ്✍️ ഞാനൊരു കാര്യം ഉരചെയ്തെന്നാൽചുമ്മാതാരും കോപിക്കരുതേഓട്ടൻതുള്ളലിൽ കാര്യംപറയാംകുറ്റംപറയാം നേരുംപറയാംഉള്ളതുപോലെ പറഞ്ഞീടുമ്പോൾഉറിയും പണ്ട്ചിരിച്ചിട്ടുണ്ട്….ഉള്ളതുപോലെ പറഞ്ഞീടുമ്പോൾ ഉറിയും പണ്ട് ചിരിച്ചിട്ടുണ്ട്..കാലംമാറി വേഷംമാറികാലമതിന്നുടെ കോലോംമാറിമാറ്റംവന്നാലിത്ര വരാമോകാറ്റിനുപോലും മാറ്റംവന്നു….മാറ്റം ഇല്ലാതില്ലോരിടവുംമാറ്റത്തിന്നൊരു മാറ്റവുമില്ല.പാലകൾപൂക്കും കാലത്തെല്ലാംപാലപ്പൂണമേറ്റിയകാറ്റ്മുല്ലകൾപൂക്കും സന്ധ്യയിലെല്ലാം മുല്ലപ്പൂ മണമൊഴുകിയ കാറ്റ് …അങ്ങനെയൊരു കാറ്റീ മലനാട്ടിൽ ………

അമ്മ

രചന : തോമസ് കാവാലം ✍️ അമ്മേപ്പോലവനിയിലാരുംജനിച്ചിട്ടില്ല ജനിക്കില്ലനമ്മേപ്പോലെ നമ്മേക്കണ്ട്നന്മവിളമ്പാനറിയുന്നോൾ. അമ്മിഞ്ഞപ്പാലമൃതം തൂകിജന്മം സഫലമാക്കുന്നോൾഅമ്മമനസ്സിനുണ്മ നിറയെകണ്ണിമ തെറ്റാതുഴിയുന്നു. സന്മനസ്സാകെ സുന്ദരചിന്താസുമങ്ങളാകെ വിടർത്തുന്നുതുമ്പപ്പൂവിൻ ശുദ്ധതയാണാ-യമ്മ മനസ്സിനുള്ളറയിൽ തുമ്പികൾ പോലെ പാറിപ്പാറുംഅംബ,യീശ്വര തിറയാണ്കുമ്പിട്ടവളെ മുമ്പിൽ നിർത്തുംജഗദീശ്വരനും ധരണിയിതിൽ മാമുണ്ണാനായ് മക്കളെയെല്ലാംമടിയിലിരുത്തുന്നൻപോടെകണ്ണും കാതുമെന്നതു പോലെകരുതലവളോ നൽകുന്നു.…

കടലോരം

രചന : സണ്ണി കല്ലൂർ✍️ നാലു ദിവസമായി കടൽ കോപിച്ചിരിക്കയാണ്. ഉച്ച തിരിഞ്ഞപ്പോൾ ആകാശത്ത് അൽപം തെളിവ്. അയാൾ കടൽകരയിലേക്ക് നടന്നു. എത്ര സമയം വേണമെങ്കിലും കണ്ണുകൾ അടച്ച് അവിടെ മലർന്നു കിടക്കുവാൻ അയാൾക്ക് ഇഷ്ടം. നഗ്നമായ പിന്നാമ്പുറത്ത് മണൽ തരികൾ…