Month: January 2023

ഇന്നലെ ഇന്ന് നാളെ

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍️ അത്തൽ പറഞ്ഞു കൊണ്ടിത്തിളായ്വന്നവർശാഖികൾ തല്ലിക്കൊഴിച്ചു മെല്ലെ വൃക്ഷത്തിനാധാരമെന്റെ പേർക്കെന്റെ പേർക്കാർപ്പൂ വിളിച്ചൂ രസിച്ചു മെല്ലെ ജാതി മതത്തിന്റെ വേരുകളൊക്കെയും ആഴത്തിലോട്ടങ്ങിറക്കി മെല്ലെ അമ്മിഞ്ഞ നൽകുവാനിടമില്ലാ വിധമെല്ലാപാൽ ഞരമ്പിലുമമ്പേ വിഷം നിറച്ചു അഭയമായ് നിലനിന്ന ഹരിത വർണ്ണത്തിനെ…

കൈയ്യൊപ്പ്

രചന : ഒ.കെ.ശൈലജ ടീച്ചർ✍️ സ്ത്രീയുടെ ആഭരണമാണ് ക്ഷമ. മുഖശ്രീയാണ് ത്യാഗം ഐശ്വര്യമാണ് സഹനം എന്നുള്ള പഴമൊഴി കുഞ്ഞുനാളിലേ കേട്ടു വളർന്നതിനാലാവാം അവൾ സർവ്വം സഹയായത്.ഈ പാഴ് മൊഴിയവൾക്ക് നല്കിയതോ ദുഷ്ക്കരമായൊരു ജീവിതവും.പുരാണങ്ങളും ചരിത്രങ്ങളും പറയുന്നതുമിതുതന്നെയല്ലേ ?സഹനവും ത്യാഗവും,ക്ഷമയും സ്നേഹവുമെല്ലാമുള്ളവളായിട്ടവൾ ജീവിക്കുന്നത്…

ബലിപീഠം📜

രചന : മനോജ്.കെ.സി.✍️ ആത്മാവിനേറ്റം പ്രിയമുള്ളൊരാളേ…അഴകോലുമീ ധനുമാസ കുളിരും പ്രഭാതത്തിൽഏറെ നിറമാർന്ന മോഹത്തിരമാലയോടെഞാൻ,നിന്നരികിലണഞ്ഞേറെഉത്സാഹമോടുരിയാടിയ മൊഴികൾക്ക്മറുമൊഴി നൽകാതെനിന്നിൽ ചുഴ്ന്നു നിഴലാടിയ വിമൂകതഎന്നിൽ നിറശോഭയോടെജ്വലിച്ചൊരാ നെയ്ദീപനാളത്തിൽകരിനിഴൽ കുത്തുകൾ തീർത്തെൻകരളിനെയാകേ,ഞെരിച്ചുടച്ചപ്പോൾഅത്,എന്തിനാൽ,ആയിടാമെന്ന…വല്ലായ്മയൊരു,ചെറുയാവിയായി…ചുറ്റിലും വായുവിലെവിടെയോഒതുങ്ങി നിശബ്ദമായി…കൂർത്ത വിഷാദമുള്ളിനാൽകോറിനിണം മൊലിച്ചിറങ്ങിയപ്രാണനിൽനിൻ മൗനം കോരിയിട്ടകല്ലുപ്പിൻഅഗാധനൊമ്പരകനൽമഴയാൽ,പൊള്ളിയടരുന്നുവീയാദിമദ്ധ്യാന്തരഹിതമാമുൾച്ചോദനാദണ്ഡകം…നിന്നിൽ നിന്ന് എന്നിലേക്കും,എന്നിൽ നിന്ന് നിന്നിലേക്കും,ആഴത്തിൽ പടർന്നൂർന്നിറങ്ങിയആത്മശാഖിതൻ,തരളിതവേരിൻ,ഇളം,നാഡീപടലങ്ങളെയടർത്തി…അറത്തുമാറ്റുന്നുവോനീ…

ശിവമല്ലി പൂക്കളുടെ
ശീതകാല രാഗങ്ങൾ !

എഴുത്ത് : ബാബുരാജ് ✍ (കാവ്യകുലപതി ശ്രി.ശ്രീകുമാരൻതമ്പിയുടെ മനോഹരമായ ഗാനങ്ങൾ ഉൾപ്പെടുത്തി ഞാനദ്ദേഹത്തെ ആദരപൂർവ്വം നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കട്ടെ!)അകലെയകലെ നീലാകാശത്തിൽ അലതല്ലും രാഗതീർത്ഥംമലയാളത്തിനു കൊടുത്ത അത്ഭുതപ്രതിഭാസമേ….. വന്ദനം! ഇത് ഹൃദയരാഗങ്ങളുടെ പ്രണയ പുഷ്പം. ഹൃദയം കൊണ്ടെഴുതിയ കവിത. അവിടെ ആറാട്ടിന്ആനകൾ കുളിച്ചു കയറുന്നതു…

ദിവ്യദര്‍ശനം

രചന : പട്ടംശ്രീദേവിനായർ ✍ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്…പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്…മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ…ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു നില്‍ക്കുംആയിരംകണ്ണുകള്‍ നിര്‍വൃതിയായ്…അയ്യനേ..അയ്യപ്പാ…ശരണം…

ലിവിംഗ് ടുഗദർ

രചന : ഷാജി ഗോപിനാഥ്✍ ഗുപ്തയ്ക് ചന്ദ്രലേഖയെ മറക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. കാരണം മറ്റൊരു രഹസ്യം. അവൻ അവളെ അഗാഥമായി പ്രമിക്കുന്നു. അവൻ അവളെയും. അവൾ അവനെയും ‘പരസ്പരം ഇഷ്ടപ്പെടുന്നു.അവർ പരസ്പരം അലിഞ്ഞു പോയി. പിരിയാനാകാത്ത വിധം .അകന്നിരിക്കാൻ പറ്റാത്ത ആത്മബന്ധം’…

നഗരം

രചന : പി സി സന്തോഷ്‌ ബാബു✍ നഗരംഇരുൾക്കണ്ണടയ്ക്കുന്നപരാജിതർക്കിടയിൽനിന്നുകത്തുന്നുണ്ട്.തെരുവുകൾരുധിരചുംബനങ്ങളാൽദുരിതംപിറവിയെടുത്തഅനേകംപ്രാണൻനിസ്സഹായരായി അലയുന്നിടം.വാതിലുകളില്ലാത്തശീതികരിക്കാത്തമണ്ണിലെമേഘമുറികൾഇവിടം,കണ്ണീരുറക്കമില്ലാത്തവർചുറ്റും.നെഞ്ചുപൊട്ടികനവൊട്ടിഒരിരുൾ വഴിയുംതെളിയാതെപാപാശാപങ്ങളുടെബീജം പേറിപൊക്കിൾക്കൊടിയറ്റവർപുലരുന്ന തെരുവുമിവിടം.ഓരോധനുവിലുംതണുത്തുവിറങ്ങലിച്ച്പ്രതീക്ഷകളുടെനിയോൺ രശ്മികളില്ലാത്തഹൃദയഞരമ്പുകളെപിടിച്ചുടച്ച്കടിച്ചോടുന്നകാലത്തെ നോക്കിനിർവികാരരായിരിക്കുന്നകോലങ്ങളുടെനരകമാണിവിടം.ഓരോരാവറുതികഴിയുമ്പോഴുംനഗരമാന്യതയുടെബീജം പേറുന്നവർ അലയുന്നഈ ഗർഭപാത്രത്തിൽമേനി മിനുക്കിരസച്ചായംതേച്ചുപിടിപ്പിപ്പിക്കാനാകാതെ,ഉറ്റവരവരകാശികളില്ലാതെ,ഉയിരൊടുങ്ങുങ്ങും വരെനഷ്ടകാമുകിയാംനഗരത്തെപ്രണയിക്കുന്നവരേനിങ്ങൾസ്വർഗ്ഗനേരവകാശികൾ.!

കുത്തും കോമയും .. പിന്നെ ഫേസ്ബുക്ക് അൽഗോരിതവും.

കുത്തും കോമയും .. പിന്നെ ഫേസ്ബുക്ക് അൽഗോരിതവും.ആശങ്കകൾ അടിസ്ഥാനരഹിതം“ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു കുത്തെങ്കിലും..!” പുതിയ ഫേസ്ബുക്ക് അൽഗോരിതം മൂലം ഒറ്റപ്പെടാൻ ചാൻസ് ഉണ്ടെന്ന ചിന്തയിൽ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. “കേശുമാമൻ സിൻഡ്രോം”…

യാത്ര.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ വെട്ടം വീഴും മുന്നേവീട് വിട്ടിറങ്ങിയതാണ്ഒരു ചായ പോലും കുടിക്കാതെ.എന്നെപ്പോലെകാലിവയറിൽഈ ബസിന് കൈ കാണിച്ചവർവേറെയുമുണ്ടാകാംഅവർക്കൊക്കെഅവരുടേതായ കാരണങ്ങളുമുണ്ടാകാംസ്റ്റാന്റിൽതുറക്കാത്ത പീടികവരാന്തയിൽആളുകൾ ചിതറിക്കിടപ്പുണ്ട്തിമിരം ബാധിച്ചമങ്ങിയ വെളിച്ചത്തെമഞ്ഞ്,പൊതിഞ്ഞു പിടിച്ചിരിക്കുന്നുഇളം തണുപ്പിൽഒന്നുകൂടിചുരുണ്ട് കിടക്കാമായിരുന്നില്ലേഇവർക്കൊക്കെ.തണുപ്പിലേക്ക്പാട്ടിലേക്ക്തല നീട്ടുന്നവർകാറ്റിലേക്ക്കാഴ്ചയിലേക്ക്നീങ്ങിയിരിക്കുന്നവർ.വളഞ്ഞുപുളഞ്ഞ വഴിയിൽവയസ്സൻ ബസ്സിന്റെ കിതപ്പ്ഒരു നേർരേഖ വരക്കുന്നുഅടുത്തിരിക്കുന്നവരുടെതോളിലേക്ക് ചായാതെമടിയിലെ ബാഗ്ഉതിർന്നു…

പെൺ വാക്കുകൾ

രചന : വാസുദേവൻ. കെ. വി✍ മൂന്ന് നിയമസഭാ സാമാജികരെ സഭ നിയന്ത്രിക്കാൻ പ്രതീകാത്മകമായി പ്രതിഷ്ഠിച്ച് നവോത്ഥാന സംരക്ഷകർ എന്ന് പ്രഖ്യാപിച്ചപ്പോൾ മുതിർന്ന സാമാജികൻ സംശയമുയർത്തി. ചെയറിനെ മാഡം എന്നാണോ സംബോധന ചെയ്യേണ്ടതെന്ന്. ജന്മഭൂമിയെ മാതാവായി കാണുന്ന നമ്മൾക്ക് രാഷ്ട്രപതി പദത്തിൽ…