സഖി
രചന : മാധവ് കെ വാസുദേവ് ✍ അകലെയുണരും പുലരിയില്‍ഇതള്‍ വിടര്‍ത്തുമഴകേ…..മിഴികളില്‍നീ നിറയവേനറുമൊഴികളില്‍ തേന്‍തുളുമ്പവേകുളിര്‍മഞ്ഞുത്തുള്ളിയിലീറനായ്…..കറുകനാമ്പുകൾ നനയവേഅകലെയുണരും പുലരിയില്‍മിഴിതുറക്കുമഴകേ…..മേലേവാനില്‍ അന്തിമേഘംകുടപിടിക്കുമ്പോള്‍…..കടലിന്‍മാറില്‍ പകലിന്‍സ്വപ്നംകനല്‍ വിതയ്ക്കുമ്പോള്‍…..കവിളിണയില്‍ തൊട്ടെടുത്തൊരുകുങ്കുമ ചാന്തില്‍……..മധുരസ്വപ്നങ്ങള്‍ കണ്ടുനീയുംപാതിമയങ്ങുമ്പോള്‍……രാവിന്‍കാളിമ മെല്ലെമെല്ലെമലയിറങ്ങുമ്പോള്‍……..അര്‍ദ്ധനീലിമ മിഴികളില്‍വിരഹമുണരുമ്പോള്‍………അകലെനിന്നുമൊഴുകിയെത്തുംപാദ നിസ്വനവീചികള്‍കാതിലണയും നേരം…………പാതിയടഞ്ഞ മിഴിയിതളുകള്‍മെല്ലെ വിരിയുന്നു………..മനസ്സില്‍ രാഗതാളങ്ങള്‍ശ്രുതിയൊരുക്കുന്നു ……..വേനലില്‍ തേന്‍മഴയായ്പെയ്തിറങ്ങുന്നു……..അകലെയുണരും പുലരിയില്‍മിഴിതുറക്കുമഴകേ…..