Month: February 2023

പ്രണയകാലം

രചന : ഗോപി ചെറുകൂർ✍ തൂമഞ്ഞു പോലെന്റെമനതാരിലവളൊരുകുളിരാം കുരുന്നായിരുന്നു………കുടമുല്ല വിടരും നാട്ടുവഴികളിൽഅനുരാഗവല്ലരിയായിരുന്നു…………അതിലോലമായെന്റെചിന്ത തൻ ചില്ലയിൽഅനവദ്യരാഗമായ്പടർന്നിരുന്നു………..പറയാൻവെമ്പുമന്നന്നുതൊട്ടേഅനുരാഗ ഭാവങ്ങളെൻമനസ്സിൽ ;എന്തിനെന്നറിയാതെപിന്തിരിഞ്ഞു……………..ഋതുഭേദത്തിൻഅന്നൊരു നാളിൽമൗനം പുതച്ചു നീഅടുത്തുവന്നു…………..ആദ്യ വസന്തത്തിൻപരിമളം പോലെ നാംപ്രണയപുഷ്പങ്ങളായ്വിടർന്നു ….,………………മന്ദസ്മിതത്തിൽ നാംമാധുര്യമൂറുംവാചാല ജാലകം തുറന്നു……..ചായം ചാർത്തിയനഖമുനയാലെന്റെകവിളിലന്നൊരു ചിത്രംവരച്ചു വെച്ചു…………….ഇന്നും തലോടുമാഓർമ്മകളെന്നിൽപ്രണയം പകർന്നൊരാ നാൾവഴിയും ………………..!🌹

കൊഞ്ചും മൊഴിയേ ——🌈🦜

രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍ ഇന്നെൻ മനസ്സിൻമണിമുറ്റത്ത് പ്രണയപ്പൈങ്കിളിയായെത്തിയ കൊഞ്ചുംമൊഴിയെ കണ്ടുവോ? പഞ്ചവർണ്ണക്കിളിപ്പെണ്ണേകൊച്ചുകുറുമ്പിയാം മുത്തേപച്ചപ്പനംകിളീ നിന്നെഇഷ്ടമാണേറെയെൻ പൊന്നേ! അക്കരെ നിന്നു നീയെത്തിഇന്നീ കൊച്ചുകുടിലിൻ്റെ മുന്നിൽഉള്ളതു ചൊല്ലിടാം പൊന്നേ-യെൻ്റെയുള്ളു നിറഞ്ഞെൻ്റെ കണ്ണേ! കൊഞ്ചുംമൊഴിയാൽ മയക്കീനെഞ്ചം കവർന്നല്ലോ പൊന്നേപച്ചണിപ്പാടവരമ്പിൽനീ പാറിപ്പറന്നൊരു നാളിൽ. ഒട്ടു…

പ്രോമിത്യുസ്

രചന : സുഭാഷ് .എം.കുഞ്ഞുകുഞ്ഞ് (കുവ)✍ ഹേ.. പ്രോമിത്യുസ് നിന്നെതിരിച്ചറിഞ്ഞേ ഇല്ല ഞാൻ…പ്രോമിത്യുസ് നീ…..വാക്കിനും വരികൾക്കുമപ്പുറംഞാൻ കേട്ട കഥകൾ ,കവിതകൾ, എന്നിവയ്ക്കപ്പുറംനിസ്തുല സ്നേഹപ്രതീകമായി…കാലങ്ങളിൽ നിന്നുകാലങ്ങളിലേക്കുയവനനായകാ നീയൊരുവിങ്ങലായ്ഹൃദയത്തിനുള്ളിൽജ്വലിക്കുന്നു…നീയെനിക്കേകിയൊരഗ്നിയാൽതപിക്കുന്നു; നെഞ്ചകം പൊള്ളുന്നുനീ തന്നൊരഗ്നിയിൽചെയ്തു ഞാനുണ്ടോരുചോറിൽ ചുവയ്ക്കുന്നു രുധിരംനീയെനിക്കേകിയൊരുസ്നേഹാഗ്നിനാളംചുട്ടുപൊള്ളിക്കുന്നു ഉള്ളംവയ്യിനി ;വയ്യെന്ന്പോലും പറയുവാൻപ്രോമിത്യുസ് നിന്നെതിരിച്ചറിയുന്നു…. ഞാൻയാഗാഗ്നി…

നാലുവരി

രചന : ശ്രീകുമാർ എംപി✍ നാലുവരി യെന്നാലുംവിടർന്ന കിനാക്കളുംകാൽച്ചിലമ്പൊലിയുമായ്കവിതേവരിക നീ നാലുവരി യെന്നാലുംനാലുമണിപ്പൂ പോലെനാണത്തിൽ മുഴുകാതെനമ്രമുഖ മുയർത്തുക നാലുവരി യെന്നാലുംനക്ഷത്ര ശോഭയിൽനാലുപേർ മുന്നിലായ്തിളങ്ങി നീ നില്ക്കണം നാലുവരി യെന്നാലുംകുടമുല്ലപ്പൂവ്വിന്റെപരിമളം തൂകി നീകരളിൽ കയറണം നാലുവരി യെന്നാലുംനോവും മനസ്സിൻ മേൽസ്നേഹ സാന്ത്വനത്തിന്റെചന്ദനം പുരട്ടണം’…

ഫെബ്റുവരി 14
വാലെന്റിയൻസ് ഡേ !

എഴുത്ത് : ബാബുരാജ്✍ പ്രിയ വാലെന്റിയൻ (ഒന്ന്)ഞാൻ നിനക്ക് കരുതി വച്ചിട്ടുണ്ട് !വാർമുകിലിനുള്ളിലെനനവുള്ള പ്രണയങ്ങളെ !നിനക്കെന്നോട് ?എനിക്കു നിന്നോട് ?ഒന്നുമില്ലെന്നാണോ?എങ്കിലും – നമ്മുടെ ഉള്ളിൽഇരമ്പിയുലയുന്ന ഒരു കടലുണ്ട് !സൗരയൂഥങ്ങൾ തണുക്കാൻ –തുടങ്ങുമ്പോൾ രണ്ടു ചുവന്നതാരകങ്ങളെ പോലെ നമ്മൾരണ്ടു പേരും !പ്രിയ വാലെന്റിയൻ…

ഫൊക്കാന “ഭാഷക്കൊരു ഡോളർ”പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ കേരള സർവകലാശാലയും അമേരിക്കൻ മലയാളി സഘടനകളുടെ സംഘടനയായ ഫൊക്കാനയും ചേർന്ന് നൽകുന്ന “ഭാഷക്കൊരു ഡോളർ”പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച് .ഡി പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. 2021 ഡിസംബർ 1 മുതൽ 2022 നവംബർ 30…

ഉപ്പുമാവ്

രചന : രാഗേഷ് ചേറ്റുവ ✍ ഉറക്കത്തിന്റെ കറുപ്പിൽ നിന്നുംഉപ്പുമാവിന്റെ വെളുപ്പിലേക്ക്.ഉപ്പ് കുറവെന്നോ കൂടുതലെന്നോ ഉള്ളപരാതികൾക്ക് തീരെ ഇടമില്ലാതെഅമ്മയുടെ തിരക്കെന്നോ വയ്യെന്നോ ഉള്ളനിശബ്ദ പ്രസ്ഥാവനയ്ക്ക്ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കൽ മാത്രം ആണ്മിഴി ഉയർത്താതെ ഉള്ള എന്റെ ഓരോഉപ്പുമാ തീറ്റയും.ചിലപ്പോൾ ഉപ്പുമാവ് കല്യാണ വീടിന്റെ തിരക്കിലേക്ക്പറന്നിറങ്ങും,വലിച്ചു…

പ്രണയം

രചന : മാധവ് കെ വാസുദേവ് ✍ പ്രണയാക്ഷരങ്ങളെ സ്നേഹിക്കുവാനായ്പ്രണയമെന്തെന്നു ഞാന്‍ ഓര്‍ത്തുവെച്ചു.ഒരുനെഞ്ചിലൂറുന്ന വ്യഥയാണതെന്നു ഞാന്‍അറിയാതെ എല്ലാമറിഞ്ഞു വെച്ചു……. പൂന്തേന്‍നുകര്‍ന്നു പറന്നകലുന്നൊരുശലഭ നിസംഗതയെന്നറിഞ്ഞു.തീരം പുണര്‍ന്നു കവര്‍ന്നകലുന്നൊരതിരയുടെ നൊമ്പരമെന്നറിഞ്ഞു….. കാറ്റിന്നലയില്‍ വിതുമ്പിനില്‍ക്കുന്നൊരമുളം തണ്ടിന്‍ വേദനയാണെന്നറിഞ്ഞു.കടലിന്‍റെ മാറിലലിഞ്ഞുചേരുന്നസന്ധ്യതന്‍ കുങ്കുമമെന്നറിഞ്ഞു…….. മൗനം മിഴികളില്‍ വാചാലമാകുന്നമാസ്മര സ്വപനമതെന്നറിഞ്ഞു.ഹൃദയത്തിന്‍…

“ജനറേഷൻ ഗ്യാപ് “

രചന : മോഹൻദാസ് എവർഷൈൻ✍ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, അതിന്റെ മുന്നിലിരുന്ന് നിത്യവും ചൊല്ലാറുള്ള സന്ധ്യനാമം ഈണത്തിൽ ചൊല്ലുന്ന ഭാനുമതിയെന്ന ഭാര്യയുടെ ഭക്തിയിൽ അയാൾക്ക് മതിപ്പ് തോന്നി.ദൈവത്തോടെങ്കിലും അവൾക്കല്പം ബഹുമാനം ഉണ്ടല്ലോ അത് തന്നെ ഭാഗ്യം.സംയമനം കൊണ്ട് സന്തോഷത്തെ ചേർത്ത് നിർത്തുന്നതിൽ…

കടം കൊണ്ട പുണ്യം

രചന : പ്രവീൺ സുപ്രഭ✍ ഇന്നലെവരെഒരുതുറിച്ചുനോട്ടത്തിന്റെകത്തുന്നമുനകൊണ്ടെന്നെഭയത്തിന്റെപരകോടിയിലെത്തിച്ചതീപോലെതിളങ്ങിയിരുന്നകൂർത്തകണ്ണുകൾതിരുമ്മിയടയ്ക്കുമ്പോൾഎന്റെ വിരലുകളുംമരവിച്ചിരുന്നു .പാതിചത്തവന്റെ കയ്യിൽപങ്കുവെക്കാനൊന്നുംശേഷിച്ചില്ലെന്നറികെഇഷ്ടപുത്രൻ കോപിച്ചുതട്ടിയെറിഞ്ഞ കൈത്തണ്ടഇരുമ്പുകട്ടിൽപ്പടിയിലുരഞ്ഞത്ചത്തുമരവിച്ചുകറുത്തിട്ടുംഎന്നെനോക്കിക്കരയുംപോലെ ,കൂർത്തവാക്കുകൾകൊണ്ട്മൂത്തമകൾ നെടുകെവരയവെഒരുപകുതിമരിച്ചെങ്കിലുംഒട്ടും ദ്രവിക്കാത്തഹൃത്തിൽസ്നേഹനിരാസത്തിന്റെകനൽമുള്ളുകൾ പതിഞ്ഞുവെന്തു പിടയുന്ന വൃദ്ധദേഹത്തെനെഞ്ചോട് ചേർത്തു പിടിക്കുമ്പോൾപിച്ചനൽക്കാത്ത സ്നേഹം പുകഞ്ഞുപൊള്ളിത്തിണർത്തകണ്ണുകൾപാതി മകനെപൊറുക്കെടാ എന്ന്ദൈന്യമായെന്നോട് പരിതപിച്ചിരുന്നു .നരച്ചകുറ്റികൾപൊടിഞ്ഞതാടിനേർത്ത ശീലകൊണ്ടു കെട്ടവെവെള്ളിടിമുഴക്കം കൊണ്ടെന്റെനനുത്ത ചെകിടോരങ്ങളെ ത്രസിപ്പിച്ചതടിച്ച വിരൽപ്പാടിലെ…