Month: February 2023

ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണവും മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനവും  ആചരിച്ചു.

ബിനു ചിലമ്പത്ത്✍ സൗത്ത് ഫ്ലോറിഡ:സൗത്ത് ഫ്ലോറിഡയിലെ ഡേവിയിലുള്ള ഗാന്ധി സ്ക്വയറിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ,സൗത്ത് ഫ്ലോറിഡ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രസിഡൻറ് ബിനു ചിലമ്പത്ത് ,സെക്രട്ടറി എബി ആനന്ദ് , ജോയിന്റ് സെക്രട്ടറി മാത്തുക്കുട്ടി തുമ്പമൺ , കമ്മിറ്റി അംഗം…

ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോർക്ക്  റിജിന്റെ ഭാരവാഹികളായി  ഉഷ ചാക്കോ    കോർഡിനേറ്റർ , സെക്രട്ടറി ലതാ പോൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോർക്ക് റിജിന്റെ ഭാരവാഹികളായി ഉഷ ചാക്കോ കോർഡിനേറ്റർ , സെക്രട്ടറി ലതാ പോൾ, മേരികുട്ടി മൈക്കിൾ കൾച്ചറൽ കോർഡിനേറ്റർ , മേരി ഫിലിപ്പ് , ലീലാ മാരേട്ട് , രാജമ്മ…

അവസാന പുഞ്ചിരി

രചന : ജോർജ് കക്കാട്ട് ✍ കാറ്റ് മരത്തിനെ ഉലയ്ക്കുന്നുഅതിന്റെ ഇലകൾ മൃദുവായി തുരുമ്പെടുക്കുന്നു.കടലിലെ തിരമാലകൾകടൽത്തീരത്തെ പാറകൾക്കെതിരെ ആഞ്ഞടിക്കുന്നു.ചന്ദ്രൻ അതിന്റെ എല്ലാ മഹത്വത്തിലും പ്രകാശിച്ചു ,ഇരുട്ടിനെ പ്രകാശിപ്പിക്കുന്നുനക്ഷത്രങ്ങൾ വ്യക്തമായി തിളങ്ങുന്നുഈ രാത്രിയിൽ.അവൾ വരാന്തയിൽ ഇരിക്കുന്നുകസേരയിൽ പുതപ്പുമായി.കടലിലേക്ക് നോക്കുന്നു,രാത്രി മുഴുവൻ,ചക്രവാളം കാണുന്നു.അവൾ ആസ്വദിക്കുന്നുഈ…

വിഷജന്തുകൾ
ഇഴയുന്ന വെളിമ്പറമ്പുകൾ

രചന : ഗഫൂർ കൊടിഞ്ഞി✍ അതങ്ങനെ എടുത്തു പറയാവുന്ന ഒരു സ്വപ്ന നഗരിയൊന്നും ആയിരുന്നില്ല.വൃത്തിയില്ലാത്ത ഗലികളും കൊതുകും പൂച്ചികളും പുളക്കുന്ന ചവറുകൂനകളും റോട്ടുവക്കിൽ നിരനിരയായി വെളിക്കിരി ക്കുന്ന നാടോടികളും എല്ലാം എല്ലാം സാ ധാരണ മട്ടിൽ ഒരാൾക്ക് ഓക്കാനം വരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്.…

തണുപ്പ്.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ ലേബർ ക്യാമ്പിൽപരുക്കൻ ശബ്ദങ്ങൾക്കിടയിൽനിലത്ത്മുഖം ചേർത്ത് കിടന്നപ്പോൾതോടിന്റെതണുപ്പെന്നെ തൊട്ടു.വീടിന് പുറത്തിറങ്ങുമ്പോഴൊക്കെതോട് കാലിൽ കെട്ടിപ്പിടിക്കുംകാലിത്ര മൃദുവായത്തോടിന്റെ പരിചരണം തന്നെ.വേനലിൽവരയൻ മീശയാകുമെങ്കിലുംവർഷത്തിൽനിറവയറുമായ് നിൽക്കുംവളരെ ശ്രദ്ധിച്ചാൽവെള്ളത്തിന്റെ മൂളിപ്പാട്ട് കേൾക്കാംറെയിൽ പാളങ്ങൾ പോലെയാണ്തെങ്ങിൻ തടത്തിലേക്ക്വെട്ടിയ ചാലുകൾ.ഒറ്റയാവശ്യത്തിന് മാത്രമുള്ള നിർമ്മിതി.കടലാസുതോണിയിറക്കാനുംഓർമ്മകൾക്കൊപ്പമൊഴുകാനുംപറ്റിയൊരിടം.അനധികൃതമായിട്രാക്ക് മുറിച്ചു കടക്കുന്നതിന്തുല്യമാകുമോകളിവഞ്ചിയിറക്കുന്നത്?എന്റെ മുന്നിലൊരാൾവെപ്പുപല്ല്നാവുകൊണ്ടിളക്കിക്കളിക്കുന്നുവാക്കുകൾ…

ഔലിയ ഔഷധ സസ്യത്തിന്റെ മാസ്മരിക പ്രഭാവലയം….

Usthad Vaidyar Hamza Bharatham ✍(ഹംസ.) ദൈവം എനിക്ക് നൽകിയ ഔഷധ സസ്യങ്ങളാണ് എന്നിലെ പ്രത്യേകതകൾക്ക് കാരണം.രോഗം സുഖപ്പെടുന്നതിൽ എനിക്ക് യാതൊരു പങ്കുമില്ലെന്ന് ഞാനെപ്പോഴും പറയാറുണ്ട്, ദൈവ നിശ്ഛയത്താൽ മാത്രമാണെല്ലാം സംഭവിക്കുന്നത്.ദിവ്യനാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത എന്നെ അതാക്കാൻ ശ്രമിക്കുന്നവർ ഇവിടെ ധാരാളമുണ്ട്.…

ഒരു പനിനീർ പൂവിൻ്റെ നോവ്

രചന : ജോയ് പാലക്കമൂല✍ നിൻ്റെ പൂച്ചട്ടിയിൽനീ വെളളമൊഴിച്ച റോസ്പുഷ്പിക്കുന്നകാലംനിൻ്റേതെന്ന് പറയരുത്. ഒരു വണ്ടിനേപ്പോലെഒരു ശലഭത്തേപ്പോലെനിനക്കാ പൂവിനെഹ്യദയത്തിൽ ചേർക്കാനാവില്ല. ഒരു ഇളം കാറ്റായ്തഴുകാനാവില്ലഒരു മഞ്ഞുതുള്ളിയായ്പ്രണയിക്കാനാവില്ല. വസന്തംനിൻ്റേതല്ല.ഗ്രീഷ്മവുമതുപോലെ.പൂവും, സുഗന്ധവും നിൻ്റെതല്ലനിനക്കായ് ഒന്നും വിരിയുന്നില്ല എന്നിട്ടും നിൻ്റേതെന്ന് പറഞ്ഞ്പൂവിറുത്ത് നീജീവൻ വെടിഞ്ഞയൊരുശവത്തിൽ ചാർത്തുന്നു.

നമ്മുടെ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ താഹാ ജമാലിൻ്റെ കുടുംബത്തിനൊപ്പം
നമുക്കും കൂടണം കൂട്ടരേ..

നെസീമാ നജീം✍ ഇത് താഹാ ജമാൽ, നമ്മുടെ ഏവരുടേയും പ്രിയ സുഹൃത്തായ താഹാ ജമാൽ കഴിഞ്ഞ 6 മാസമായി ലിവർ സിറോസിസ് രോഗബാധി തനായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. കരളിൻ്റെ 80 % ശതമാനവും തകരാറിലായ താഹയ്ക്ക് കരൾ മാറ്റിവയ്ക്കൽ…

നായകൻ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ അഭ്രപാളികളിലും സീരിയലുകളിലും ആടിത്തിമർക്കുന്ന നായക വേഷങ്ങൾ ജീവിതത്തിന്റെ നേർച്ചിത്രത്തിലേക്ക് വരുമ്പോൾ എരിവും പുളിയും മധുരവും കയ്പും എല്ലാം നിറഞ്ഞതാണ്. ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കി വേഷം പകർന്നാടുന്ന വനാണ് യഥാർത്ഥ ഹീറോ. സ്നേഹമാം അക്ഷയ…

സജിമോൻ ആന്റണിയെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(MANJ) നാമനിര്‍ദ്ദേശം ചെയ്‌തു.

ഷൈനി രാജു ,MANJ പ്രസിഡന്റ്, ന്യൂ ജേഴ്‌സി : മാർക്വിസ് ഹു ഈസ് ഹു ഇൻ അമേരിക്ക നോമിനിയും, ലോക കേരളാസഭ മെംബറും , ഫൊക്കാനയുടെ മുൻ സെക്രട്ടറിയും ,മുൻ ട്രഷറും , ട്രസ്റ്റീ ബോർഡ് മെംബറും മാധ്യമപ്രവർത്തകനുമായാ സജിമോൻ ആന്റണിയെ…