Month: February 2023

കടലലപ്രണയം (നാടൻ പാട്ട്)

രചന : മംഗളൻ എസ് ✍ കറുത്തഴകുള്ള പെണ്ണ് കുളിക്കണ്കടലിളക്കിയോൾ മുങ്ങിക്കുളിക്കണ്കടൽത്തിരകള് മാനത്ത് മുട്ടണ്കരിമിഴികളിൽ പ്രണയമേറണ്കടക്കണ്ണാലവളെന്നെയെറിയണ്കടക്കണ്ണമ്പെന്റെ നെഞ്ചിത്തറക്കണ്കടലിരമ്പണ് കാറ്റടിക്കണ്കടക്കാറ്റടിച്ചെന്റെ മനം കുളിരണ്കടലിച്ചാടുവാൻ മോഹമേറണ്കരളിനുള്ളിൽ പ്രണയമേറണ്കരയിനിന്നുഞാൻ സ്വപ്നം കാണണ്കരിമിഴിയാളെൻ കൈപിടിക്കണ്കടക്കണ്ണമ്പാലെൻനെഞ്ചുതുളക്കണ്കരൾ പിടക്കണ് മനം കുളിരണ്കടലിൽ ഞങ്ങള് നീന്തിക്കുളിക്കണ്കരിമിഴിയാളെക്കെട്ടിപ്പുണരണ്..

ആരോഗ്യം തന്നെ അമൃതം

രചന : വാസുദേവൻ. കെ. വി ✍ കോവിഡ് കാലത്ത് വേദന പകർന്ന ഒരു വാർത്താ ചിത്രം. മരണം മുന്നിൽ കണ്ട ഒരു യുവ ഭിഷഗ്വരൻ തന്റെ വസതിക്കു പുറത്ത് നിന്ന് തന്റെ പൊന്നോമനകളെ എത്തിനോക്കുന്ന ചിത്രം. പൂർണ്ണ ഗർഭിണിയായ ഭാര്യ…

🌹 കോലോത്തെ തമ്പ്രാട്ടീം കൂരേലെ കോരനും 🌹

രചന : ബേബി മാത്യു അടിമാലി ✍ കോലോത്തെ തമ്പ്രാട്ടീം കൂരേലെ കോരനുംപണ്ടൊരു നാളിൽ പ്രണയമായിജാതിമതത്തിെന്റെ വേലികൾ നോക്കതെഹൃദയങ്ങൾതമ്മിലടുത്തുപോയീഒത്തിരി മോഹങ്ങളൊത്തിരിസ്വപ്നങ്ങൾകണ്ടവർ ആനന്ദതേരിലേറിഎന്തുവന്നാലും പിരിയുകയില്ലന്നനിശ്ചയമുള്ളിലെടുത്തവര്പാത്തും പതുങ്ങിയും പ്രണയങ്ങൾ കൈമാറികാലം പതുക്കെ കടന്നുപോയിഒരുദിനം തമ്പ്രാന്റെ ചെവിയിലതാരോആ പ്രണയത്തിൻ കഥ പറഞ്ഞുപൊട്ടിത്തെറിച്ചൊരാ തമ്പ്രാൻതന്നുടെഅനുചരേയെല്ലാം വിളിച്ചുചേർത്തുരാത്രിതൻ മറവിൽ…

ഇത്തിൾ കണ്ണികൾ.

രചന : ഷൈല നെൽസൺ ✍ കോളിംഗ് ബെല്ലിന്റെ ശക്തമായ ഒച്ച കേട്ടുകൊണ്ടാണ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത്. പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ എപ്പോഴാണാവോ മയങ്ങിപ്പോയത് ? ഈയ്യിടെഉണ്ടായ വൈറൽ പനിയുടെ ആലസ്യം തീർത്തും വിട്ടകന്നിട്ടില്ല. അതാവും മയങ്ങിപ്പോയത്. മെല്ലെ എണീറ്റ് കതകിനടുത്തേയ്ക്ക് നടന്നു, അതിനു…

തെരുവിലെ കൂണുകൾ.

രചന : ബിനു. ആർ✍ കൂണുകൾ പറമ്പിലും ഉണങ്ങിയ മരക്കൂട്ടങ്ങളിലുംപാടവരമ്പിലും തെങ്ങിൻതടങ്ങളിലുംചില സമയങ്ങളിൽ ഇടതിങ്ങി വളരാറുണ്ട്.അവയിൽ പലതുംവിഷം നിറഞ്ഞവയാകാംചിലത് ഭക്ഷ്യയോഗ്യവുമാകാം,ചിലതെല്ലാംആരോഗ്യദായകവുമാകാം,അതുപോൽനിറഞ്ഞിരിക്കുന്നുതിരക്കുള്ളതെരുവോരങ്ങളിൽകൂണുകൾ വെളുത്തതും നിറമുള്ളതും!വഴിവാണിഭക്കാർ പലർമറ്റു വാണിഭക്കാർ ചിലർവന്നെത്തിയവർ, കുന്നായ്മക്കാർ.ചില പുലർക്കാലങ്ങളിൽ, ഒതുങ്ങിക്കൂടിയിരിക്കുന്നവർപൊട്ടിമുളച്ച കൂണുകൾ പോൽചിലതും പലതും പലരും ചിലരും…!നവയൗവ്വനങ്ങളിൽ ലഹരിയുടെമാസ്മരിക നിമിഷങ്ങളിൽ,കണ്ടുമടുത്തവർണ്ണപ്രപഞ്ചത്തിൽ,ഇടിച്ചുപെയ്തൊഴിഞ്ഞമഴയുടെകുളിരിൽതലതിരിഞ്ഞുപോയ…

കിളിയുടെദു:ഖം

രചന : ബാബുഡാനിയല്‍ ✍ കാത്തിരിക്കുന്നു പ്രിയതേ നിനക്കായികൂടൊരുക്കിഞാന്‍ കാതങ്ങള്‍ക്കിപ്പുറം.വരിക മല്‍സഖീ ഒരുനോക്കുകാണുവാന്‍അരികെ, മുഗ്ദ്ധഹാസം പൊഴിച്ചുനീ. കോര്‍ത്തുപോയില്ലെ മാനസം നമ്മളെവേര്‍പെടുത്തുവാനാകാത്തൊരീവിധം.പാര്‍ത്തിരുന്നെന്‍റെ കണ്‍കള്‍തുടിക്കുന്നുപച്ചിലച്ചാര്‍ത്ത് മേഞ്ഞൊരീകൂട്ടിലും. നീലവാനിലും കാനനം തന്നിലുംനീലസാഗരമേലാപ്പുതന്നിലും,നിന്നൊടൊത്തൊന്നു പാറിപ്പറക്കുവാ-നെന്‍മനമെത്ര നാളായ് കൊതിക്കുന്നു. തുള്ളിത്തുളുമ്പുന്നുമാനസം മേല്‍ക്കുമേല്‍.!തുടിതുടിക്കുന്നു നിന്‍ സവിധേയണയുവാന്‍.!.നിന്നെയോര്‍ത്തെന്‍റെ മാനസവീണയില്‍നേര്‍ത്തരാഗമുതിരുന്നു മല്‍സഖീ.!

ആദ്യ കവിതാ പുസ്തക പ്രകാശനത്തിന് മുഖ്യാഥിതിയായ് എത്താമെന്ന് ഏറ്റ വരാലിനെ സമയമേറെക്കഴിഞ്ഞും കാണാത്ത പരവേശം.

രചന : രാഗേഷ് ചേറ്റുവ✍ ‘പ്രകാശനം ചെയ്യാൻ ഞാനേതു സമയവും തയ്യാർ”എന്ന്പുറത്ത് പാർക്ക്‌ ചെയ്തഎന്റെ പുതിയ കറുപ്പ് കാറിന്റെ പുറത്ത് തൂറികാക്കച്ചി സിഗ്നൽ തരുന്നുണ്ട്.!പലചരക്കു കടക്കാരൻ ജോർജേട്ടന്റെ‘പ്രകാശനം ചെയ്യാൻ അവസരം തന്നാൽപലചരക്ക് കടക്കെണിയിൽ നിന്നുള്ളപൂർണ്ണസ്വരാജ്’വാഗ്ദാനംഎന്റെ തൊണ്ടയിൽ കുരുങ്ങി കിടപ്പുണ്ട്.പ്രകാശനവും പട്ടുസാരിയും തൂക്കി…

നൃത്ത സപര്യയക്ക് വിരാമം

രചന : അനിയൻ പുലികേർഴ്‌ ✍ കേളിയേറുന്ന കേരളത്തിൻകലവിശ്വവിഖ്യാതമാക്കി മാറ്റികാൽചിലങ്കയുടെ നൂപുര ധ്വനിആവാഹിച്ചേറെ വളർത്തിമോഹിനിയാട്ടത്തിൻ വേരുകൾതേടി മലയാള നാട്ടിലണഞ്ഞുമലയാളിയല്ലാതിരുന്നിട്ടുമവർമലയാളത്തെയറിഞ്ഞുമോഹിനിയാട്ടത്തിൻ വേരുകൾആഴത്തിൽ തന്നെ ആഴ്ത്തിമോഹിനിയാട്ടത്തിൻ വേരുകൾലോകത്താകെ പടർത്തിവേരുകളിലൂന്നിയാ നൃത്തത്തെവേറിട്ട കാഴ്ചയുമാക്കിനൃത്തരൂപത്തെ നവീനമാക്കിപുതുമയും പുതുഭാഷ്യമായിനെറ്റി ചുളിച്ചു ഉത്തരം തേടി യോർക്ക്ലാസ്യത്തിൽ മറുപടിയേകിചെറുപ്പത്തിൽ ചുവടു വെച്ചില്ലെങ്കിലുംഅടവുകളൊട്ടു…

ദൈവമേ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ പിഞ്ചു ദേഹത്തെ അതിശക്തമായി ഞെരിച്ചുടയ്ക്കുകയാണ് അയാൾ…കാമം ഒടുങ്ങാത്തൊരു ഭ്രാന്തു പോലെ അത്രമേലയാളിൽ ആവേശിച്ചിരിക്കുന്നു…കടുത്ത ഉപദ്രവത്തിൽ കുരുന്നിന്റെ പ്രതിരോധം ദുർബലമായി…കുതറിപ്പിടച്ചിലിനിടയിലും അലറിക്കരഞ്ഞവൾ ദൈവത്തെ വിളിച്ചു കൊണ്ടേയിരുന്നു… കുരുന്നു കൈ കാലുകൾ അമർത്തി ഞെരിച്ചയാൾ രക്ഷയ്ക്കായി കേണ…

കാഴ്ചകൾ

രചന : ശ്രീകുമാർ എം പി✍ ആകാശത്തിലെഅനേകം നക്ഷത്രങ്ങളിലൊന്നും,അവയൊക്കെഓരോ സൂര്യനായിരുന്നിട്ടുംഅപ്രകാരം നടിയ്ക്കുന്നില്ല.തങ്ങൾ വമ്പിച്ചഊർജ്ജ സ്രോതസ്സുകളാണെന്നൊഉജ്ജ്വലമായ തേജസ്സുതിർക്കുന്നെന്നൊഅവ ഭാവിയ്ക്കുന്നില്ല.ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയടങ്ങുന്നഒരു വൃന്ദം തങ്ങൾക്കു ചുറ്റുംപ്രദക്ഷിണം വയ്ക്കുന്നതായുംഅവ കരുതുന്നുണ്ടാവില്ല.പ്രപഞ്ചവ്യവസ്ഥയിൽസ്വന്തം ദൗത്യങ്ങൾഭംഗിയായി നിർവ്വഹിയ്ക്കുകയാവാംഅവയെല്ലാം ചെയ്യുന്നത്.പ്രപഞ്ചരഥംതനത് വ്യവസ്ഥകളോടെആദിമധ്യാന്തങ്ങൾനിർണ്ണയിയ്ക്കാനാവാത്ത വിധംഅവർണ്ണനീയമായ പ്രയാണത്തിലാണ് .എന്നാൽ,ഭൂമിയിലെ മനുഷ്യരിൽ പലരുംസ്വയം സൂര്യനായി കരുതുന്നു.തങ്ങൾ…