Month: February 2023

പുതിയ പാത

രചന : രാജീവ് ചേമഞ്ചേരി✍ കത്തിയെരിയുമീ ഉച്ചവെയിലിൽ –കണ്ണുകൾ പുകയുന്ന ചൂടു കാറ്റും !കരുത്താർന്ന കരങ്ങളിൽ ബലക്ഷയവും –കാലിൻ്റെ താളം പിഴയ്ക്കുന്ന വിയർപ്പും! കൂട്ടമായ് നിരന്ന് തമാശകളോതിയെന്നും –കമ്പിക്കൂടുകൾ നെയ്യുന്ന ജന്മങ്ങളായ് !കാലാന്തരത്തിൻ്റെ മുഖച്ചിത്രം മാറ്റീടാൻ –കനൽക്കട്ടയിൽവെന്തുരുകി പണി ചെയ്യവേ, കിടങ്ങുകളായിരം…

” നിർവ്വചനം “

രചന : ഷാജു കെ കടമേരി ✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്ന പേറ്റ്നോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയഉൾക്കയങ്ങളിൽ വിരിഞ്ഞനെഞ്ചിടിപ്പുകൾ.പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങിക്കൊടുക്കാത്ത.ഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന് പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെ അന്തപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുക ജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽ.സ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരും…

അവൾ

രചന : ശിവൻ മണ്ണയം.✍ അവൾ ഭയം കൊണ്ട് വിറച്ച് തരിച്ചുനിന്നു.വിജനമായ പ്രദേശം, സമയം രാത്രിയും.സ്കൂട്ടർ പണിമുടക്കിയിരിക്കുന്നു.അവൾ ഭർത്താവിന് കോൾ ചെയ്തു, നശിച്ച സ്ഥലത്ത് റെയ്ഞ്ചുമില്ല.തേമ്പാംമൂടിനും മണ്ണയത്തിനുമിടയിലുള്ള അപകടമേഖല, വള്ളിയർപ്പൻകാട്, അവിടെയാണിപ്പോൾ അവൾ. കിലോമീറ്ററുകൾ നീളുന്ന റബ്ബർ കാടുകൾ, പാലും ഒപ്പം…

ഞങ്ങടമ്മ കവിതയെഴുതിയിട്ട്.

രചന : സന്ധ്യ.ഇ✍ ഞങ്ങടമ്മ കവിതയെഴുതിയിട്ട്ഞങ്ങക്കൊരു ഗുണോം ഉണ്ടായിട്ടില്ല.എല്ലാവരടമ്മേം ഉച്ചയൂണിന്എറച്ചീം മീനും കൊടുത്തയച്ചപ്പൊഞങ്ങsമ്മ ചമ്മന്തീം പയറും വെച്ചു.പിള്ളേരു മൊത്തം ഞങ്ങളെ കളിയാക്കിഎല്ലാരടമ്മേം പരീക്ഷേടെ തലേന്ന്കുത്തിയിരുന്ന് മക്കളെ പഠിപ്പിച്ചപ്പൊഞങ്ങടമ്മ ഞങ്ങളെ വെറുതെ വിട്ടുഞങ്ങള് ക്ലാസില് ഒന്നാമതും രണ്ടാമതും പത്താമതുമായില്ല.എല്ലാരടമ്മേം രാത്രീല് സീരിയല് കണ്ടോണ്ടിരുന്നപ്പൊഞങ്ങsമ്മ…

പ്രണയ പൗർണ്ണമി

രചന : മായ അനൂപ്✍ ചെമ്പകപ്പൂവിൻ നറുമണം പോലെന്നെപുൽകിയുണർത്തിയ വാസന്തമേഎത്രയോ രാവുകൾ തോറും നീ വന്നെന്നിൽവാരിച്ചൊരിഞ്ഞു നിൻ സൗഭഗത്തെ പണ്ടേതോ രാഗസരസ്സിൽ നാം രണ്ടിണ-യരയന്നങ്ങൾ പോലെ നീന്തീടവേവേർപിരിഞ്ഞകലേയ്ക്ക് പോയതോവീണ്ടുമിന്നീ വഴിത്താരയിൽ കണ്ടുമുട്ടാൻ സിന്ദൂരക്കുറി തൊട്ട സന്ധ്യയാം കാമിനിപൊന്നിൻ കിരീടം ഒന്നണിഞ്ഞീടവേഏതോ ദിവാസ്വപ്നത്തേരിലെൻ…

അക്ഷരം

രചന : ജയേഷ് പണിക്കർ✍ ഇക്ഷിതിയിലേറ്റം വിലയെഴുന്നഅക്ഷയഖനിയാണക്ഷരംഇഷ്ടമായീടുകിലങ്ങെങ്കിലോതൽക്ഷണം നമ്മെയനുഗമിക്കുംഎത്ര വിശിഷ്ടമീയക്ഷരപ്പൂവുകൾഅത്രയങ്ങേകും വസന്തവുമേനഷ്ടമാക്കീടരുതേയിവ നിങ്ങൾക്കുപുഷ്ടി വരുത്തിടും ജീവിതത്തിൽഎത്ര ലോകങ്ങളോ തീർത്തു നല്കുംപുത്തനറിവു പകർന്നു നല്കുംനശ്വരമായവയെന്നുമെന്നുംഅക്ഷരമാണെന്നറിയുക നീപൊന്നിൻ വെളിച്ചം പകർന്നങ്ങനെമണ്ണിലെഴുന്ന സൗഭാഗ്യമല്ലേവിജ്ഞാന ചെപ്പു നിറക്കുന്നതാംവിശ്വത്തിൻ മാണിക്യച്ചിപ്പിയല്ലേവിദ്യ തൻ ദീപം തെളിച്ചിടും നീവിശ്വത്തിനാനന്ദമേകിടുന്നുവിജയിയായ്ത്തീർക്കുമീ മാനവരെക്ഷരമില്ലാത്തതായി നീയൊന്നു…

ശ്രേഷ്ഠ മലയാളം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ലോക മാതൃഭാഷാ ദിനം . UNESCO പ്രഖ്യാപിച്ച ഈ ദിനാചരണം വിവിധ സംസ്കാരങ്ങളെയും ഭാഷകളെയും അടുത്തറിയുന്നതിനും പ്രചരിപ്പിക്കുന്നതിനും കൂടിയാണ്. കുഞ്ഞായ നേരത്ത് ചൊല്ലി പഠിച്ചു ഞാൻ അമ്മ മലയാളംതുഞ്ചത്തെഴുത്തച്ഛൻ മൊഞ്ചാലെഴുതി പഠിപ്പിച്ച മലയാളംവാവയെ താരാട്ടു…

മാതൃഭാഷാദിന ചിന്തകൾ

രചന : വാസുദേവൻ. കെ. വി ✍ ദിനം ഏതായാലും ആഘോഷം ഉറപ്പ്അതാണ് സൈബർ മലയാളി.അത് മാതൃഭാഷാ ദിനമായാലും.ഇന്ന് ഏറ്റവും പേർ കുറിച്ചിട്ടുന്ന വാക്ക് “ശ്രേഷ്ഠ”എന്നാവും.ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ നമ്മുടെ സ്വന്തം മലയാളം. 2013 മെയ് 23-നു…

ചില വർത്തമാനങ്ങൾ

രചന : അനിയൻ പുലികേർഴ്‌ ✍ പറയാതിരുന്നിട്ടു കാര്യമെന്ത്പരിഭവം നോക്കിയിരിപ്പാണോപതിരില്ലാതെ തന്നെ നമ്മൾപറയണം ഒട്ടും മടിച്ചിടാതെപറയണം എല്ലാ മുറച്ചു തന്നെപരിഭവം ഒട്ടു തോക്കിടേണ്ടപറയാൻ മടിക്കേണ്ട ശങ്ക വേണ്ടപഴുതകളെല്ലമടച്ചു തന്നെപതിവായ് കാണുന്ന സംഗതികൾപരിഭ്രമമില്ലാതെ ചൊല്ലീടുകപലതരം കോമാളി വേഷങ്ങളിൽപറയുവാനെന്തല്ലാം കണ്ടിടുന്നുപാതി വെന്ത വയല്ല തൊന്നുംപലതും…

അമ്മ മലയാളം.

രചന : സതീഷ് വെളുന്തറ✍ ലോക മാതൃഭാഷാ ദിനമായ ഇന്ന് ഭാഷാ സ്നേഹികളായ, അക്ഷര സ്നേഹികളായ ഏവർക്കും സമർപ്പിക്കുന്നു. അമ്മയെന്നുള്ള രണ്ടക്ഷരമാദ്യമായ്അമ്മ ചൊല്ലി പഠിപ്പിച്ച ഭാഷമാമുണ്ണാൻ മടിക്കുമ്പോളൊക്കത്തെടുത്തമ്മപാട്ടു പാടി തന്ന ഭാഷതാരാട്ടിന്നീണമായ് തൊട്ടിൽ തലയ്ക്കൽഞാൻ കേട്ടു മയങ്ങിയ ഭാഷപള്ളിക്കൂടത്തിൻ പടവുകളേറുമ്പോൾപാടിപ്പതിഞ്ഞൊരു ഭാഷയക്ഷി…