Month: February 2023

🙏മഹാശിവരാത്രി🙏

രചന : പട്ടം ശ്രീദേവിനായർ ✍ ശ്രീ ശംഭോ മഹാദേവ ശംഭോ…ശിവശംഭോ മഹാദേവ ശംഭോ……..തൃക്കണ്ണ് വീണ്ടും തുറക്കൂ…ഭൂമിദുഃഖങ്ങളെല്ലാമകറ്റൂ……( ശംഭോ )തിങ്കൾ കലാധരാ..സങ്കട ഹരണാ….സർവ്വ വേദാന്ത പൊരുളേ….പന്നഗ ഭൂഷണ കിന്നര സേവിത…നന്ദിതൻപ്രിയഹരനേ…(ശംഭോ )യക്ഷസ്വരൂപജടാധരനാകിയ…ശ്രീശക്തി നാഥാശിവനേ…..തൃക്കണ്ണ് വീണ്ടും തുറക്കൂ…….ഭൂമീ ഭാരങ്ങളെല്ലാം അകറ്റൂ…🙏 പ്രീയപ്പെട്ടവർക്ക്‌ മഹാശിവരാത്രി…

ചുരമിറങ്ങുമ്പോൾ…

രചന : വിദ്യ പൂവഞ്ചേരി ✍ ചിരിച്ചുകൊണ്ട്അടുത്തുവന്നിരുന്ന്,ഞാൻ നിന്നെഅഗാധഗൂഢമായി പ്രണയിക്കുന്നു എന്ന്ചെവിതിന്നുന്ന,അരിക്കുന്ന തണുപ്പിൽപ്രലോഭിപ്പിക്കുന്നഒമ്പതാം വളവ്,യുക്തിവാദങ്ങൾക്കിടയിൽആത്മീയതയൊളിപ്പിച്ചകള്ളനാണ്.അരഭിത്തിക്കപ്പുറംകോട മറച്ച ലോകം(വലുതെന്നാണ്അവൻ പറഞ്ഞത് )നമുക്ക് വേണ്ടികാത്തുനിൽക്കുന്നു എന്ന്കണ്ണിൽ നോക്കിആത്മഹത്യക്ക് പ്രേരിപ്പിക്കുന്നസ്വാർത്ഥനായ കാമുകൻ.ചെരിവുകളിൽശ്വാസംപിടിച്ചിരിക്കുന്നമരങ്ങൾഅതിജീവനത്തിന്റെമുഴക്കങ്ങളിലും പെരുക്കങ്ങളിലുംപേടിച്ചുപേടിച്ച്തുള്ളിതുള്ളിയായി പെയ്യുന്നു.ചവിട്ടിപ്പിടിച്ചിരിക്കുന്നനിയന്ത്രണംഈ വളവിൽ വെച്ച്ഇല്ലാതായാൽ എന്ന്വലിവില്ലാത്ത പാണ്ടിലോറിമുന്നറിയിപ്പില്ലാതെഎതിരെ വന്നുനിന്നപ്പോൾഏഴാം വളവ് പേടിപ്പിച്ചു.ഇറുക്കെയടച്ച കണ്ണുകൾഅറിഞ്ഞുകൊണ്ട്…

ചില മനുഷ്യരുണ്ട്

രചന : ബിനു ആനമങ്ങാട് ✍ ചില മനുഷ്യരുണ്ട്നമ്മൾ എത്രയാഴത്തിൽ സ്നേഹം വിളമ്പിയാലും തൊട്ടുപോലും നോക്കാത്തവർ…കുമ്പിളിൽ കോരിയാലും കുടത്തിൽ നിറച്ചാലുംവറ്റാത്ത കിണറോ പുഴയോ തന്നെ ആയാലും കാര്യമില്ല.എന്തെന്നാൽ,അവർക്ക് സ്നേഹം ആവശ്യമേയില്ല!നിങ്ങളുടെ സ്നേഹത്തിന്പ്രത്യേകിച്ചൊരു മൂല്യവും കാണാൻഅവർക്കു കഴിയുകയുമില്ല.അവരിൽ നിന്ന്തിരികെ സ്നേഹം പ്രതീക്ഷിക്കരുത്‌എന്നു മാത്രമല്ല,അങ്ങനെയുള്ളവരെ…

രണ്ട് അപരിചിതർ

രചന : ആതിര മുരളീധരൻ ✍ മിട്ടായിത്തെരുവിലെസിമന്റ് ബെഞ്ചിൽവൈകുന്നേരത്തിലേക്ക് കാലാഴ്ത്തി വച്ചിരിക്കുമ്പോഴാണ്തൊട്ടരികിൽനിന്റെ ഛായയുള്ള ഒരാൾ വന്നിരുന്നത്.കണ്ട മാത്രയിൽ, നിന്നെ കാണുമ്പോഴുള്ളത്ര ഇല്ലെങ്കിലുംനെഞ്ചിലെഉറുമ്പിൻ പൊത്തുകളിൽ നിന്നെല്ലാംഈയാംപാറ്റകൾ പൊടിഞ്ഞുവന്നു.അടുത്ത ബസ്സിന് പോയിക്കളയാതിരിക്കാൻനിന്റെ കൈത്തണ്ടയിലെന്നപോലെപിടിമുറുക്കാൻ വെമ്പിയ ഇടംകൈഅവന്റെ വിരൽത്തുമ്പോളം ചെന്ന്തിരികെ പോന്നു.ചിറകു പൊടിഞ്ഞു തുടങ്ങിയഒരു മഞ്ഞശലഭംഅവന്റെ…

കാവൽ

രചന : പ്രിയബിജൂ ശിവ ക്യപ✍ ” അമ്മേ… അമ്മേ…. അച്ഛൻ എന്നാമ്മേ ഇനി അവധിക്ക് വരുന്നേ…. വരുമ്പോ ഗൗരി മോൾക്ക് കൊറേ ടോയ്‌സ് വാങ്ങി വരാമെന്നു പറഞ്ഞിട്ടുണ്ട്… “ഗൗരിയുടെ പതിവുപോലെ ഉള്ള ചോദ്യങ്ങൾക്കു മുൻപിൽ വന്ദന നിശബ്ദയായി….വിഷ്ണുവേട്ടൻ ഇപ്പൊ വിളിച്ചിട്ട്…

കണ്ണുതുറക്കുക കാതു കൂർപ്പിക്കുക

രചന : അനിയൻ പുലികേർഴ്‌ ✍ മണി മുഴങ്ങുന്നതു കേട്ടിടേണംമണി മുഴങ്ങുന്നതാർക്കു വേണ്ടിമണി മുഴങ്ങുന്നതെന്തിനാണുമണികൂട്ടമായ് ഇനിയും മുഴങ്ങണോകാലൊച്ച വ്യക്തമായ് കേൾക്കുന്നില്ലേകറുത്ത ദിനങ്ങൾ വരികയാണോകഠിനമായ് തീരുമോ ദിനരാത്രങ്ങൾകരമ്പു പെയ്യുമോ നാട്ടിലാകെഎതിർ ശബ്ദങ്ങൾ എതിരില്ലാതെഎങ്ങും മുഴങ്ങാൻ തുടങ്ങിടുമ്പോൾഎല്ലാം വായ്കളും മൂടിക്കെട്ടുവാൻഎന്തോ വല്ലാത്ത കണക്കുകൂട്ടൽചാപല്യമല്ലിതു തിരിച്ചറിഞ്ഞീടുകചതിക്കുഴികൾ…

അവിശ്വസനീയം, പക്ഷേ വാസ്തവം.

രചന : എസ്. ശ്രീകാന്ത്✍ അപരാഹ്നത്തിന്റെ മടങ്ങിപ്പോക്കിലാണ് ഞാനും നാടകസംവിധായകൻ പീറ്റർ മാഷും കോഴിക്കോട് നടക്കാവിൽ വണ്ടിയിറങ്ങിയത്. അവിടെക്കണ്ട നീലക്കുപ്പായമിട്ട യൂണിയൻ തൊഴിലാളിയോട് എം.ടി യുടെ വീട് ചോദിച്ചു.‘ആ കാണുന്ന റോഡിൽ നേരെ കാണുന്നതാണ് വീട് ‘ഞങ്ങൾ വികാരഭാരത്തോടെ നടന്നു. കൊട്ടാരം…

ആരറിയാൻ!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഒരുപക്ഷേ നീയെന്നെഓർക്കുകയാ,ലിപ്പോഴും,ദിവസങ്ങളില്ലാത്തവാരമതുമില്ലാത്തവാസന്ത പൗർണ്ണമിയിൽമാസമതുമില്ലാത്തവൽസരവുമില്ലാത്തവാസരസുന്ദരതേൽഉദയകിരണ പ്രഭയിൽസിന്ദൂരസന്ധ്യകളിൽനിന്നേപ്പൊതിഞ്ഞ പ്രഭഎന്നിൽപ്പതിഞ്ഞ പ്രഭനീയെന്നിൽ കണ്ട പ്രഭനിന്നിലെയെൻ്റെ പ്രഭസസ്യലതാ സുഗന്ധംസൂനവന സുഗന്ധംസൂന മനസുഗന്ധംആവഹിക്കുന്ന നേരംഞാനിതാ നിന്നിലായിനീയിതാ യെന്നിലായിദിനങ്ങളില്ലാത്തന്ന്വരിഷമില്ലാത്തന്ന്നീയെന്നിൽ തെളിയവേഞാൻ നിന്നിൽ തെളിയവേനമ്മൾ ചിരംജീവിയായ്നമ്മളെയാരറിയാൻ?ഒരുപക്ഷേ നിയെന്നേഓർക്കുകയാ,ലിപ്പൊഴുംഓർക്കുകയാണീ ഞാനുംഒരു ചിരംജീവനായ്!!!

ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമനിര്‍ദ്ദേശം ചെയ്‌തു.

ടെറൻസൺ തോമസ് (വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ പ്രസിഡന്റ് ) ന്യൂറൊഷേല്‍: മാധ്യമപ്രവർത്തകനും, ഫൊക്കാനയുടെ പി ആർ ഓ യുമായ ശ്രീകുമാർ ഉണ്ണിത്താനെ 2024 ൽനടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമ…

സഹ്യന്റെ നോവ്..

രചന : ബിനോജ് കാട്ടാമ്പള്ളി ✍ ആത്മാവ് നൊന്തു കേഴുന്നു സഹ്യൻ,ആത്മരോഷത്താൽ എരിയുന്നു സഹ്യൻ.ആനന്ദധാരയിൽ നിത്യം പുലർന്നൊരാ,ആയിരം ജന്മാന്തരങ്ങൾ തിരയുന്നു സഹ്യൻ. ഗിരിശൃഖശിഖരത്തിൽ നിന്നുയിർകൊണ്ടൊരാചടുലഗതിതാളങ്ങൾ ഇനിയില്ലതോർക്കുന്നു.ഹരിതാഭമായൊരാ കാനനഭംഗികൾഎവിടെമറഞ്ഞുപോയ് കാലാന്തരങ്ങളിൽഎവിടെന്റെ കുന്നുകൾ…തരുശാഖികൾ തണലിട്ട താഴ്‌വരച്ചെരിവുകൾ.നിറമാരി കുളിരണിയിച്ചൊരാ മേടുകൾകതിരവൻ പൊൻകിരണമണിയിച്ച മുടികൾ… ഹോമാഗ്നിപോൽ എരിയുമാത്മാവിൽ…