Month: April 2023

സ്മാർട്ട്‌ ഫോൺ (ദൂരഭാഷണ ദൃശ്യ ശ്രവണ സഹായി )

രചന : മനോജ്‌ കാലടി✍ നിന്റെ കൂടെയുറക്കമുണരുവോൾനിന്റെ കൂടെ ഉറങ്ങാതുറങ്ങുവോൾ.നിന്റെ ശയ്യക്കരികിൽ ശയിക്കുവോൾനിൻ കരസ്പർശമേറ്റു നടക്കുവോൾ. ഏതു ശൈത്യവും, ചൂടും, മഴയിലുംഅലസതയൊട്ടും തീണ്ടിടാത്തോളിവൾനീ ഉണരുവാനല്പം വൈകിയാൽനിന്നെയെന്നും വിളിച്ചുണർത്തുമിവൾ. നിൻ രഹസ്യങ്ങളെല്ലാമറിഞ്ഞവൾനിന്റെ ഹൃദയമിടിപ്പായി മാറിയോൾ.നിന്റെ ലോകം പതിയെ തിരുത്തിയോൾനിന്റെ സമയം കവർന്നെടുത്തോളിവൾ. തന്റെയുള്ളിലെ…

പ്രണയത്തിന്റെ മരണാനന്തര ജീവിതം**

രചന : ജിബിൽ പെരേര✍ നിന്റെ പ്രണയംഎന്നിൽ ജീവിച്ചിരുന്നപ്പോൾതനിച്ചിരിക്കാൻഎന്തൊരുകൊതിയായിരുന്നെന്നോ..ഓർമ്മകളിൽഞാനും നീയുംനമ്മുടെ പ്രണയവുംസ്വർഗ്ഗത്തിലെ പൂമ്പാറ്റകളെപ്പോലെപാടിയും ആടിയുംഒരു അപ്പൂപ്പൻ താടിപോലെപറന്നങ്ങനെ നടക്കും …ആരു വിളിച്ചാലുംആ സ്വപ്നം വിട്ടുണരാൻമടിക്കുന്ന മനസ്സുമായിഞാനുമങ്ങനെയിരിക്കും….നിന്റെ പ്രണയം മരിച്ചതിൽപ്പിന്നെതനിച്ചാകുന്നത് പേടിയാണെനിക്ക്..തനിച്ചാകുമ്പോൾനിന്റെ പ്രണയത്തിന്റെ പ്രേതാത്മാക്കൾഎന്റെ മനസ്സിനെവെട്ടിയും കുത്തിയുംമുറിവേല്പിക്കുന്നു…ചിലപ്പോളവർഎന്നെ നരകത്തിലെഅഴുക്കുചാലിൽ തള്ളിയിടുന്നു..മറ്റു ചിലപ്പോൾഅവരെന്റെ മനസ്സിനെമാസങ്ങളോളംഭ്രാന്താശുപത്രിയിലെഇരുണ്ട…

പൂരം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ പൂരം പൂരം തൃശൂർ പൂരംകേമം കേമം ബഹുകേമംതാളം മേളം ഇലത്താളംകൊട്ടിക്കേറും ചെണ്ടമേളം കുഴലും കൊമ്പും ഗംഭീരംമേളക്കൊഴുപ്പ് കെങ്കേമംനെറ്റിപ്പട്ടം വെഞ്ചാമരംഗജരാജന്മാരുടെ തലയാട്ടം ചുറ്റമ്പലത്തിലെ തിരിനാളംചുറ്റുവിളക്കിന്റെ ഉത്സാഹംആനപ്പുറത്തേറി തിടമ്പേറ്റിശീവേലി തൊഴുതു ജനക്കൂട്ടം പൂരപ്പറമ്പിലെ ജനസാന്ദ്രതപൂരങ്ങളിൽ വെച്ച്…

ഓർമ്മകൾ

രചന : വിനോദ് കുമാർ ✍ ആരാണ്ട…. മൈ…..!! ആടുന്ന കാലുകൾ നിയന്ത്രിക്കാൻ കഴിയാതെ, സഹായത്തിന് പോസ്റ്റിൻമേൽ പിടിച്ചും …!! ഏത് കു….. കൾ വന്നാലും ഇബടെ പ്രശ്നം ല്ല്യ!! കുഴഞ്ഞ നാക്കിൽ നിന്നും വീഴുന്ന ശബ്ദശകലങ്ങൾ.അന്റെ അമ്മേടെ… പൂ…..!! കൂത്തി…..…

🌷 അരീക്കൊമ്പൻ 🌷

രചന : ബേബി മാത്യു അടിമാലി✍ കാട്ടിലെകേമനാം കാട്ടുകൊമ്പൻനാടുവിറപ്പിച്ച കൊമ്പനാനഅരികട്ടു തിന്നോനരിക്കൊമ്പ നായ്നാടിന്റെശാന്തി കെടുത്തിയവൻതൊടിയിലെ പ്ലാവിലെ ചക്കതിന്നാൻഎത്തിടും ശൂരപരാക്രമിയായ്നാട്ടുകാർ ഭിതിയിൽ വീട്ടിലായിമുറ്റത്തു പോലുമിറങ്ങാതെയായ്ഇതിനൊരറുതി വരുത്തുവാനായികൊമ്പനെപ്പൂട്ടുവാൻ നിയമമായിഇന്നുപകലവൻ വലയിലായിചട്ടംപഠിപ്പിക്കാൻ കൊണ്ടുപോയികൊല്ലില്ല തല്ലില്ല കൊമ്പനെ നാംചട്ടംപഠിപ്പിച്ചു നേരെയാക്കുംനെരുംനെറിയുമതുള്ളവനായ്മാറ്റിടുംഅവനെനാം ശിഷ്ടകാലം

മലയാള സിനിമ നശിച്ചു പോകുമോ?

സായി സുധീഷ് ✍ മലയാള സിനിമയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ഒരുപാട് സിനിമകൾ വരുന്നുണ്ട്, പക്ഷേ സൂപ്പർ താരങ്ങൾ എന്ന് വിളിക്കപ്പെടുന്നവരുടെ പോലും ചിത്രങ്ങൾ പരാജയപ്പെടുന്നു. ഇറങ്ങുന്ന സിനിമകളിൽ നേരിയ ഒരു ശതമാനം ആണ് യഥാർത്ഥത്തിൽ സാമ്പത്തികമായ ലാഭം നേടുന്നത്. ഇന്റർനെറ്റ്ന്റെ…

ഒന്നു പോട്ടെ ഇന്നലെകളിലേയ്ക്ക്

രചന : കൃഷ്ണമോഹൻ കെ പി ✍ ത്വരിതഗമനമെന്നാലും വഴി മറന്നില്ലാഅരികിൽ നിന്ന ആരെയുമേ കണ്ടിടാനില്ലഓടിയോടിനടന്നപ്പോൾ മറന്നു പോയോ,അവനവൻ കടമ്പയെന്ന പടിപ്പുരയിന്ന് ഒരു കിനാവിൻ തത്വശാസ്ത്രവിധിയതോർമ്മിച്ച്ഒടുവിലത്തെപ്പടി ചവിട്ടാൻ ഒരുങ്ങി നില്ക്കുമ്പോൾഒരിയ്ക്കലൊന്നു തിരിഞ്ഞു നോക്കും നമ്മളപ്പോഴോഒരു നിമിഷം ചകിതനായി നിന്നു പോയീടാം അതിവിശിഷ്ട…

ഒട്ടകം

രചന : വി.കെ.മുസ്തഫ ✍ ഗൾഫിലേക്ക് വരുമ്പോൾ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വിശാലമായ മരുഭൂമിയും അതിലൂടെ അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളുമൊക്കെയായിരുന്നു ഫാസിലിൻ്റെ മനസ്സിൽ. ദുബൈയിലെത്തി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും മരുഭൂമിയോ ഒരു ഒട്ടകത്തെയോ കാണാൻ അവന് കഴിഞ്ഞില്ല.ഒരു രാത്രിയിൽ വന്നിറങ്ങി…

എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി

ഫാ. ജോൺസൺ പുഞ്ചകോണം ✍ കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ്‌ ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല ) ഹൂസ്റ്റണിൽ നിര്യാതനായി സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്.മക്കൾ:…

എം .ജി. ഒ. സി. എം മുൻ അംഗങ്ങളുടെ യോഗം റോക്‌ലാൻഡ് St. മേരിസ് ഇൻഡ്യൻ ഓർത്തഡോൿസ് ഇടവകയിൽ വച്ച്ആവേശപൂർവം നടന്നു.

സജി എം പോത്തൻ✍ മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രിസ്ത്യൻ വിദ്യാർത്ഥിപ്രസ്ഥാനത്തിൽ, ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന മുൻഭാരവാഹികളുടെയും പ്രവർത്തകരുടെയും ഒരു യോഗംപ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന മുംബൈഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർകൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ സഫേണി ലുള്ളറോക്‌ലാൻഡ് St. മേരിസ് ഇൻഡ്യൻ ഓർത്തഡോൿസ്ഇടവകയിൽ…