Month: April 2023

വായിക്കണം..

രചന : അജിത്‌ കട്ടയ്ക്കാല്‍, ✍ മാധൃമം ലേഖകൻ അജിത്ത് എഴുതിയ കുറിപ്പ്..വായിക്കണം..വായിച്ച് ഹൃദയഭാരത്തിൽ നിറഞ്ഞ്…വാക്കുകൾ,നഷ്ടപ്പെടുന്നു..അൽഹംദുലില്ലാ..അള്ളാഹുവേ…വായിക്കൂ..അജിത് കട്ടയ്ക്കാലിൽ എഴുതുന്നു.. ഒരു ലൈലത്തുൽ ഖദ്‌റിന്‍റെ ഓര്‍മ്മക്ക്…റീജ്യണല്‍ കാന്‍സര്‍ സെന്‍ററിലെ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങളില്‍ ഒന്നില്‍ ഞാനിരിക്കുകയാണ്.OP സമയം കഴിഞ്ഞതിനാല്‍ വലിയ തിരക്കില്ല.വയനാട്ടില്‍ നിന്നും RCCയില്‍…

വേനൽ കടുക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി✍ പണ്ട്ഓട് മേഞ്ഞ കൂരകൾ വീടുകൾചുറ്റും പന്തലിച്ച ശിഖരങ്ങൾവേനൽ ചൂട് പൊഴിച്ചിരുന്നുമരങ്ങളത് ഏറ്റുവാങ്ങിരുന്നുഓട് പെണ്ണുടൽ കണക്കെപതുക്കെപതുക്കെചൂടാകും;ഓട് പെൺരോഷം പോലെഅതിവേഗത്തിൽ തണുക്കുംഇളംകുളിരേകുന്ന പകലുകൾഗാഢനിദ്രയേകുന്ന രാത്രികൾഇന്നലെ-ഓടുകൾ തൂക്കിയെറിഞ്ഞകോൺക്രീറ്റ് മേൽക്കൂരകൾ‘ലോ’-യില് നിന്ന് ‘ഹൈ’ -ലേക്കുമാറിയ നമ്മുടെ സ്റ്റാറ്റസ് മുദ്രകൾഒറ്റനിലകൂരകൾ വിട്ടൊഴിഞ്ഞുനമ്മൾ…

പത്തിരിക്കള്ളി

രചന : സുബിന മുനീബ്✍ രണ്ട് നാഴി പത്തിരിക്ക്കുഴക്കുമ്പോൾ പൊടിഅവളോടെന്നുംപിണങ്ങി മാറി നിൽക്കും..നോമ്പെടുത്ത്വയ്യാത്ത പണിക്ക്നിക്കണോ എന്ന്കൂടെക്കൂടെകെറുവിക്കും…ദോശയോനെയ്ച്ചോറോവെച്ചിരുന്നേലെനിക്കിട്ട്ചാമ്പണോഎന്നിളിച്ച് കാട്ടും..കുഴച്ച് കുഴച്ച്പതം വരാത്തപൊടിയിൽ നോക്കിപത്തിരിയുംതരിക്കഞ്ഞിയുമില്ലാതെന്ത്നോമ്പെന്ന്അവളൂറ്റം കൊള്ളും.ആറുനാഴി പൊടിപുഷ്പം പോലെകുഴച്ചെടുത്തകട്ടച്ചങ്കുകളെചേർത്തിളക്കും..പത്തിരി കുഴക്കാത്തപെണ്ണിനെന്തോകുഴപ്പമെന്നആശ്ചര്യ ചിഹ്നങ്ങളെകൂടെക്കുഴക്കും..വീട്ടാരെഹൃദയത്തിലേക്കൊരു വഴിപത്തിരിക്കല്ലിലാന്ന്ഉമ്മാടെതേൻ വാക്കിത്തിരിപലമ്മലിടും..ആധിയിലീവിധംപരത്തിയവകനലിലിട്ട്പൊള്ളിച്ചെടുക്കും.സ്നേഹത്തിൻ്റെതേങ്ങാപാലൊഴിച്ച –പോലെന്ന് വീട്ടുകാർസന്തോഷപ്പെടും…നോമ്പിനിതിലും വല്യകൂലിയെന്തെന്നോർത്ത്അവളപ്പോൾപുഞ്ചിരി തൂകും…■■■ (വാക്കനൽ)

പ്രിയപ്പെട്ടവരെ,

ദിൻഷാ എസ് ✍ സ്നേഹമുള്ള ഓരോ മനസ്സും ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും.ഭാര്യയുടെ അച്ഛന്റെ മരണം സ്ട്രോക്ക് വന്ന് കിടപ്പിലായ എന്നെ വല്ലാതെ അലട്ടിയിരുന്നു. അദ്ദേഹം മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും. എന്റെ മനസ്സിൽ…

🌹കണ്ണനും, രാധയും സംവദിച്ചത്🌹

രചന : കൃഷ്ണ മോഹൻ കെ പി ✍ കണികാണാൻ വേണ്ടിമാത്രം നിദ്രയെപ്പൂകുന്നതാംകണ്ണേയെൻ രാധയെന്തേ ശോകഭാവത്തിൽ?കരിമുകിലൊളിവർണ്ണാ, കാണുന്ന ലോകം മാറീകാതരയായീ, ഭൂമിയെന്നു തോന്നുന്നൂകാമുക ഹൃദയത്തെപ്പേറുന്നയെനിയ്ക്കെന്നുംകാമ്യയായ് ഭൂദേവിയെക്കണ്ടുനില്ക്കുമ്പോൾകാതരയായോ.. അവളെന്ന വിഷമത്തിൽകാലത്തിൻ ചക്രങ്ങളെയുറ്റുനോക്കട്ടേകാലമല്ലതു സ്വയം, കാലദോഷങ്ങൾ തീർത്തകാലരാം, മനുജരെക്കാണുന്നു ഞാനുംകാലഗതിയ്ക്കൊത്തങ്ങു പാപങ്ങൾ ചെയ്തീടാനായ്കാലാതിവർത്തി തന്നെ…

പ്രണയപക്ഷി

രചന : രാജു കാഞ്ഞിരങ്ങാട്✍ വൃക്ഷങ്ങൾവേനൽക്കാലത്തും മഴക്കാലത്തുമെന്നപോലെഹൃദയങ്ങൾ പരസ്പര ധാരണയിലെത്തുന്നു സ്നേഹത്തിനു വേണ്ടി പറന്നു വന്നകൂടുപേക്ഷിച്ച പക്ഷിയാണു പ്രണയംഅറിയാത്തൊരു വാക്കു തിരഞ്ഞ്അനന്തമായആകാശത്തലയുന്ന പക്ഷി കുളിർ കാറ്റേറ്റ് ലില്ലിപ്പൂവുപോലെഅതുലയുന്നുഹൃദയം കണ്ണുകളിൽ ജ്വലിക്കുന്നുചക്രവാള സീമയ്ക്കുമപ്പുറംസ്നേഹത്തിൻ്റെ ചെറു സ്വർണ്ണ ത്തരികളെഅതു കണ്ടെടുക്കുന്നു.

ജനനീ ജൻമഭൂമി

രചന : ശ്രീകുമാർ എം പി ✍ തിരുവോണപ്പാട്ടുകൾ പാടുന്ന നാട്തിരുവാതിരനൃത്തമാടുന്ന നാട്പൊൻവിഷുക്കണി കണ്ടുണരുന്ന നാട്പൊൻതിങ്കൾക്കല പോലെൻ മലയാളനാട്കണിക്കൊന്നകൾ പൂത്തുലയുന്ന നാട്കതിരണിപ്പാടങ്ങളണിയുന്ന നാട്കൈതപ്പൂ മണം നീളെയൊഴുകുന്ന നാട്കൈതോലപ്പായ മേലുറങ്ങുന്ന നാട്കാവിലെ പാട്ടു കേട്ടുണരുന്ന നാട്കാർമേഘശകലങ്ങൾ പാറുന്ന നാട്കാടും മലകളും കാക്കുന്ന നാട്കടലിന്റെ…

ഒരു മങ്ങാടൻ ഓർമ്മകൾ… 🙏

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്.✍ മാണിക്യപ്പാടത്തെ ചെളി പൊതിഞ്ഞ പാടവരമ്പുകൾതാണ്ടിപ്പോവുമ്പോൾകിഴക്ക് നിന്നു വന്നമഴ ഒന്നൂടി കനത്തു.ശോ… ന്നുള്ള പെയ്ത്തായിരുന്നു.….ഈ നശിച്ച ശനിയൻ മഴ ന്നു പറഞ്ഞെങ്കിലും ,ഒക്കെ പ്രതീക്ഷിച്ചതാ.ചിറാപ്പുഞ്ചിയിലല്ലേ എത്തിയിരിക്കുന്നത്.പ്രതീക്ഷിച്ചതിലും ഇരട്ടി പ്രഹരം ആ മഴ തന്നു.മഴ അസ്സലായി കൊണ്ടു.…..ഇട്ട ചെരുപ്പ്…

വിഷുക്കണി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വിഷുപ്പക്ഷി പറന്നെത്തിവിഷുപ്പാട്ടു മൂളിമൂളികണിക്കൊന്ന നൃത്തമാടിമരക്കൊമ്പിൽ കണിമലരായികണികാണാൻ നേരമായികരയുമെൻ മനംതേടിഎവിടെയെന്നുണ്ണിക്കണ്ണൻപുണരുവാൻ കൊതിയായികാർവർണ്ണൻ കാർമുകിൽവർണ്ണൻകാണുമോ കണികാണാൻ വരുമോകണ്ണുകൾ നിറമോഹവുമായികാത്തിരിപ്പൂ കാലങ്ങളായിസങ്കടങ്ങൾ പറയുകയില്ലസന്താപങ്ങൾ കാട്ടുകയില്ലസന്തോഷത്തിമിർപ്പുമായികണ്ണാനിന്നെ കാത്തിരിപ്പൂഇനിയെന്നു വിഷുപ്പക്ഷിനീവിഷുപ്പാട്ടു മൂളിയെത്തുംഇനിയെന്നീ കൊന്നപ്പൂക്കൾകൊമ്പുകളിലൂഞ്ഞാലാടുംഎങ്കിലുമെൻ കണ്ണാനിന്നെകാത്തിരിപ്പൂ കൺപൂപാർക്കാൻകരളിലെ പൂത്താലത്തിൽകണിയൊരുക്കി കണ്ണുതുറക്കാൻ…വിഷുപ്പക്ഷി നീവന്നെത്തുകവിഷിപ്പാട്ടു മൂളിമൂളികണിക്കൊന്ന…

വിഷുപ്പുലരി

രചന : സതീഷ് വെളുന്തറ✍ വിഷുക്കൈനീട്ടവുമായ് പുലരി വന്നുകണിയൊരുക്കീയമ്മ കൺ നിറയെപുതിയൊരു പുലരിയിലേയ്ക്കുണരാൻപുതിയ കാലത്തേയ്ക്കു കൺതുറക്കാൻ.പുൽനാമ്പുകൾക്ക് വിളനിലമൊരുക്കുവാൻപുത്തൻ പ്രതീക്ഷയ്ക്കൊരു കളമൊരുക്കുവാൻപടിയിറങ്ങാനായ് തുടങ്ങുന്നു ചൈത്രവുംപടവേറുവാനൊരുങ്ങുന്നു വൈശാഖവും.മത്താപ്പ് പൂത്ത മണിമുറ്റത്തിന്നലെവിരുന്നെത്തിയല്ലോ വിഷുപ്പക്ഷിക്കൂട്ടവുംആരതിയുഴിഞ്ഞു വരവേറ്റുവന്നേരംമാലേയ ചന്ദ്രന്റെ മൃദു മന്ദഹാസവും.അരുണസാരഥ്യമായംശുമാനും പക്ഷേകരുണ ചൊരിയാതെ കിരണം ചൊരിയുന്നുപുരന്ദരാനുഗ്രഹാൽ പൊഴിയും…