Month: April 2023

കൊറോണക്കാലത്തെകർക്കടകമഴ

രചന : അൻസാരി ബഷീർ✍ പഞ്ഞിമേഘം മുഖംകറുത്തൂഴിയുടെപഞ്ഞമാസക്കണ്ണിലൂടൊഴുകുന്നു!കഞ്ഞിമുക്കി, കിനാവുണക്കാനിട്ടനെഞ്ഞിലാകെ പെരുമഴപ്പെയ്ത്തുകൾ! വറ്റുണങ്ങിപ്പിടിക്കും കലത്തിൻ്റെവക്കിലൊട്ടിപ്പിടിച്ച നേത്രങ്ങളിൽഉപ്പുനീര് തുളുമ്പി, വിശപ്പിൻ്റെകയ്പു തേവിക്കളഞ്ഞൂ കുരുന്നുകൾ! രക്തയോട്ടത്തിലണകെട്ടി,മസ്തിഷ്ക –മൊട്ടുഭാഗം തളർന്ന പെറ്റമ്മ തൻനിത്യനോവിൽ കുതിർത്തിട്ട കണ്ണുകൾകുത്തിനോവിക്കയാണെൻ്റെ പുണ്ണുകൾ! മാരിപെയ്തു കുതിർന്നെൻ്റെ ജീവനിൽചാരിനിന്നു കിതയ്ക്കുന്നു നാലുപേർ!നേരിടാനായ് കുതിയ്ക്കുമ്പൊളാേ മഹാ-മാരിയെന്നെ…

പ്രവാസിയുടെ പട്ടി .

രചന : ഉണ്ണി അഷ്ടമിച്ചിറ✍ പ്രവാസിയുടെ പട്ടി ഇപ്പോൾ കുരയ്ക്കാറേയില്ല. തീർത്തും ക്ഷീണിതനാണവൻ. ഹൈദറിൻ്റെ അവസ്ഥയും മറ്റൊന്നല്ല. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് ഹെർമ്മൻ എന്നാണ് പേരെങ്കിലും നാട്ടുകാർ പ്രവാസിയുടെ പട്ടീന്നാണ് വിളിക്കാറ്. പ്രവാസം അവസാനിപ്പിച്ചെത്തിയപ്പോൾ പ്രൗഡി കൂട്ടാൻ വേണ്ടി ഹൈദർ…

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ വിശ്വാത്തൊര സാഹിത്യ പ്രതിഭ വില്യം ഷേക്സ്പിയർ . ജനനവും മരണവും ഏപ്രിൽ 23 ൽ സംഭവിച്ച അത്ഭുത പ്രതിഭ. ആ മഹാ പ്രതിഭയുടെ പാവനസ്മരണാർത്ഥം യുനസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കുന്നു.…

നടൻ മാമുക്കോയ അന്തരിച്ചു.

എഡിറ്റോറിയൽ ✍ നടൻ പപ്പുവിന് ശേഷം കോഴിക്കോടൻ ഭാഷ വളരെ രസകരമായി അവതരിപ്പിച്ച് അതിനെ ജനകീയമാക്കിയ നടനായിരുന്നു മാമുക്കോയ. മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാസ്യം മാത്രമല്ല, തനിക്ക് സീരിയസ് റോളുകളും വില്ലൻ വേഷങ്ങളും ചെയ്യാൻ തനിക്ക്…

വേനൽ മഴ.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ കൊന്നമരം പൂത്ത നാളിൽ,മീനച്ചൂടേറുന്ന നേരം ,പക്ഷിമൃഗാദികളെല്ലാംകുടിനീരുതേടി നടന്നു.മാനത്തെ കാർമുകിൽകണ്ട്വേഴാമ്പൽ നിന്നു കരഞ്ഞു.മുകിലിൻ മനമൊന്നലിഞ്ഞ് ,ഒരു തുള്ളിയ്ക്കൊരു കുടമായി,മഴ പെയ്തു ഭൂമി കുളിർത്തു.തേനൂറും മധുര ഗീതത്താൽകുയിലുകൾ പാടിപ്പറന്നു.സ്വർണ്ണക്കസവുകൾ മിന്നികൊന്നമരം പൂത്തുലഞ്ഞു.കാതിലെ ലോലാക്കു പോലെഇളം കാറ്റിലാടിക്കളിച്ചു.കണിവെള്ളരി പൂത്താലമേന്തി,കണ്ണനെ…

അഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ സീനിയർ നേതാവും,സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ഹഡ്‌സൺ വാലി മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ് അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

അസ്ഥാനത്തെ ഒന്നാംസ്ഥാനം

രചന : എൻ.കെ അജിത്ത് ✍ പെറ്റുപെരുക്കിപ്പെറ്റുപെരുക്കിചൈനയെവെന്നവരിന്ത്യാക്കാർഇനിയൊരുനാളും ഒന്നാംസ്ഥാനംചൈനയ്ക്കേകില്ലതു വാശി! ഇസ്ലാം, ക്രിസ്ത്യൻ, സിക്കുകൾ, ഹിന്ദുമത്സരമാണ് പെറീക്കാനായ്താന്താങ്ങൾക്കുള്ളീശ്വരവര്യർപട്ടിണി രഹിതം വാഴാനായി! കത്തോലിക്കരു ലേഖനമെഴുതുംകുഞ്ഞാടേറെ പ്രസവിക്കാൻഇസ്ലാമുത്സാഹത്തൊടുവംശംവർദ്ധിക്കാനായോത്തുകളും! ഹിന്ദുവിനങ്ങനെ സെറ്റപ്പില്ലവർനെഞ്ചത്തടിയും നിലവിളിയുംഅന്യരുവേഗമിരട്ടിക്കുമ്പോൾവെമ്പലു ചൊല്ലിനടക്കുന്നൂ ! ജാതികൾ പലതായ് ജീവിക്കുന്നോ-രാണവരല്ലോഹിന്ദുക്കൾതമ്മിൽ സ്പർദ്ധയൊളിപ്പിക്കുന്നോർതമ്മിലടുക്കാതകലുന്നോർ എങ്കിലുമെൺപതുശതമാനത്തെതാഴതെന്നും നോക്കുന്നോർപ്രത്യുത്പാദന വർദ്ധനവേറ്റാൻചാനലുതോറും…

വേണ്ടിനി ബാല്യം

രചന : ബാബുഡാനിയല്‍ ✍ അകലെ വിഭാകരന്‍പൂശുന്നു ചായം വാനില്‍പക്ഷികള്‍ ചിലയ്ക്കുന്നുപുലരി വിടരുന്നു നിദ്രവിട്ടുണര്‍ന്നു ഞാന്‍നോക്കുന്നു നാലുപാടുംചാരത്തായുറങ്ങുന്നു-ണ്ടിപ്പോഴും സഹോദരന്‍ പാടത്തു പണിചെയ്യാന്‍പോയതാണെന്നമ്മയുംമാടത്തില്‍ കിടാങ്ങള്‍ക്ക്ജീവനോപായം തേടി. കാളുന്ന വയറിന്‍റെഅത്തലൊന്നടക്കുവാന്‍ആളുന്ന മനവുമായ്തുറന്നൂ കഞ്ഞിക്കലം അടിയില്‍ക്കിടക്കുന്നു-ണ്ടിത്തിരിപ്പഴഞ്ചോറുംതൊടിയില്‍ മുളച്ചോരുപഴുത്ത കാന്താരിയും കൊച്ചുകിണ്ണത്തിലായീകോരിയെടുത്തു ഞാനാഉപ്പുനീര്‍ തൂകിയൊരാവറ്റുമായ് നിന്നീടവേ ഞെട്ടിയുണര്‍ന്നിട്ടെന്നെനോക്കുന്നു…

ശാന്തിനി..

രചന : ഷബ്‌ന ഷംസു ✍ അന്നവൾക്ക് ഇരുപത്തി ആറ് വയസായിരുന്നു പ്രായം..കൊലുന്നനെ മെലിഞ്ഞ്,നീണ്ട് ഇടതൂർന്ന മുടിയുള്ള,പാവാടയും ബ്ലൗസും ഹാഫ് സാരിയും മാത്രം ധരിക്കാറുള്ള,ഇളം തവിട്ട് നിറമുള്ള ഒരു സുന്ദരിപ്പെണ്ണ്.അതിശയങ്ങൾ ഒളിപ്പിച്ച പോലെയാണ് അവളുടെ പാതി വിടർന്ന കണ്ണുകൾക്ക്,നെറ്റിയിൽ നീളത്തിൽ ചാർത്തിയ…

ഓമനപ്പൈതലെ

രചന : ശ്രീകുമാർ എം പി✍ ഓമനപ്പൈതലെഓടി വരിക നീഓരോ പുലരിയുംനിനക്കായ് വരുന്നു ഓമനപ്പൈതലെആടി വരിക നീആൺമയിൽ പോലവെയാടി വരിക നീ ഓമനപ്പൈതലെപാടി വരിക നീനിൻ മൊഴിയൊക്കവെയഴകായ് മാറട്ടെ ഓമനത്തുമ്പി പോൽതുള്ളി വരിക നീഓരോ നറുംപൂവ്വുംനിനക്കായ് വിടർന്നു ഓമനപ്പൈങ്കിളിപാറി വരിക നീഓരോ…