Month: May 2023

ഇന്ന് വായിച്ചത്

രചന : മിനി അശ്വനി അഖിൽ ✍ രണ്ടു മുതിർന്ന മക്കളുടെ അമ്മ എന്ന നിലയിൽ .ഒരു പക്ഷെ അവരെക്കാൾ മുതിർന്ന ഒരു അമ്മ എന്ന നിലയിൽ എൻ്റെ അനുഭവത്തിൽ കാഴ്ചപ്പാടിൽ നിന്നും ആണ് പറയുന്നത്.ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ അതായത് അവർ…

ചാറ്റൽ മഴയത്ത്

രചന : എം പി ശ്രീകുമാർ ✍ “ചാറ്റൽ മഴയത്ത് പുള്ളിക്കുട ചൂടിനാട്ടുവഴി നീ പോകുമ്പോൾപൂമരക്കൊമ്പത്തെ പൂങ്കുയിൽ പാടീല്ലെ‘എന്തൊരു ചന്ത’ മാണെന്ന് !കൊച്ചു വെയിലന്ന് പൊൻ ചേല ദേഹത്ത്മെല്ലെയുടുത്തു തന്നപ്പോൾകുരവയിട്ടൊരു പൈങ്കിളി യുച്ചത്തിൽപാറിയിറങ്ങി വന്നീല്ലെഇടവഴിയിൽപ്പണ്ട് ഓണപ്പൂ നുള്ളവെപൂങ്കാറ്റു വന്നു പുൽകീല്ലെശ്രീകോവിൽ ചുറ്റുമ്പോൾ…

കളിയച്ഛന് പ്രണാമം

രചന : വാസുദേവൻ. കെ. വി✍ “കാട്ടുമുല്ലകൾ പൂക്കുന്നവനവീഥിയിലൂടവേവരുമോ കുങ്കുമം തൊട്ടസാന്ധ്യശോഭ കണക്കവള്‍?(കവി പി കുഞ്ഞിരാമന്‍ നായര്‍- തോണിപ്പുരയില്‍)വാക്കുകളുടെ മഹാബലിയെന്ന് കവിയെ വിശേഷിപ്പിച്ചത് കെ ജി ശങ്കരപ്പിള്ള.പദ സമ്പത്തിനൊപ്പം പ്രണയചാതുരിയും, കാൽപ്പനിക ബോധവും കൊണ്ട് കവിതയുടെ മായാജാലം തീർത്ത മലയാളഭാഷയുടെ കളിയച്ഛൻ.“കേമൻമാരോമനിച്ചാലുംചെവി…

ചെങ്കോലൻ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ ഋഷഭതനയനുത്തമൻവികലകുടിലചിന്തകൻമഹിതസമരസാക്ഷ്യമാ-യുദിച്ചരാജ്യഭക്ഷകൻ മതവിഷം പടർത്തുമീസമതഹരണശക്തികൾമനുജവിഭജനത്തിനായ്കടയറുക്കുമോർമ്മകൾ വണികവർഗ്ഗ സേവകൻമദമുറഞ്ഞ ഭീകരൻപ്രരോദനക്കണങ്ങളെതരളമായ് ശ്രവിപ്പവൻ നൊന്തസോദരങ്ങളെചുട്ടുതള്ളിയുച്ചമായ്‌വെന്ത മാംസഗന്ധവുംമന്ത്രിമന്ത്രമാക്കിയോൻ ആയിരങ്ങളാശയിൽപടുത്ത ക്ഷേമരാഷ്ട്രവുംആയിരം മുടക്കിയീ-ച്ചോരണത്തളങ്ങളായ് ഗാന്ധി കണ്ട സത്യവുംബാപ്പു നെയ്ത സ്വപ്നവുംവേരറുത്തെറിഞ്ഞു വിത്തു-കുത്തിയന്നമാക്കിയോൻ ഉണ്മയുണ്ടുവെണ്മയെ-പ്പുതച്ചസത്യ നീതിയിൽകല്മഷക്കറുപ്പിനാൽകാളിമ പടർത്തിയോൻ വ്രണിതഹൃദയവേദന-ത്തുടിയുണർന്ന വേദിയിൽഹൃദയരഹിത ചിന്തയെ-പ്പുണർന്ന കമലധാരകൻ…

അറിവകറ്റുന്നവർ!

രചന : രഘുകല്ലറയ്ക്കൽ..✍ എഴുതാനക്ഷര മേറെ പ്രിയമോടെ മനസ്സിൽഎരിയുന്നാശയം പെരുകുമക്ഷര പദങ്ങളാലെഎഴുതുവാനേറെയുണ്ടെൻ മനസ്സിലെന്നാകിലുംഎത്തുന്നില്ല ഒരിറ്റും,ആർദ്രമാം പദാവലികളൊന്നുമേതൂലികത്തുമ്പിലായ് ചിന്തകളസ്ഥമിച്ചുവോ,തരളിതമോർമ്മയിലാർജ്ജമാം വീര്യമകന്നുവോആവും വിധമെത്രയാലോചിച്ചെന്നാലുമൊന്നുമേആവതില്ലെൻ മനമതിൽ തളിരിടാതകലുന്നു സന്തതം.ആശയാൽ ആശയം ആഘോഷങ്ങളൊന്നായിആവർത്തനമാകാതെ കാത്തിരിക്കുന്നു മനതാരിൽ ശൂന്യത!അതൃപ്തമല്ലാതക്ഷര ക്ഷീരപദത്തിൽ അലിഞ്ഞുഅക്ഷീണമേറെ ശ്രമിച്ചീടുകിലുമില്ല മനസ്സിൽആശയമറ്റാശ്രയമറിയാതെ ആകുമോർത്താൽആധിയാൽ മനം അസഹ്ഷ്ണുതയേറിടുന്നാകുലാൽ!അരക്ഷിതത്വം,…

കവിതയുടെ ‘ത്രയാ’ക്ഷരത്തിന് ഇന്ന് ജന്മദിനം!

കുറുങ്ങാട്ട് വിജയൻ ✍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധമെന്നുപറഞ്ഞ്…..മലയാളത്തിന്‍റെ നിളയില്‍ നീരാടുവാന്‍ വന്ന പൂന്തിങ്കള്‍…മലയാളത്തിന്‍റെ മാണിക്യവീണ……മലയാളത്തിന്‍റെ ശരദിന്ദു മലര്‍ദീപനാളം..മലയാളത്തിന്‍റെ മഞ്ഞള്‍ പ്രസാദം…..മാരിവില്ലിന്‍ തേന്‍മലര്‍ മാഞ്ഞുപോകില്ല…..രക്തശോഭമാം ആയിരം കിനാക്കളും പോയ്മറയില്ല…..ഓര്‍മ്മകള്‍ മേയുന്ന ഈ തിരുമുറ്റത്ത് ഒരുവട്ടമല്ല ആയിരം വട്ടം കാവ്യവസന്തമായി പ്രിയകവി മലയാളിയുടെ മനസ്സില്‍ നിറഞ്ഞു…

കാടിന്റെ വിളി

രചന : സെഹ്റാൻ✍ മൗനം പത്തിവിരിച്ചാടുന്നചില പുലരികളിൽ ഞാൻകാടുകയറുന്നു.മങ്ങിയ വെളിച്ചംമടിച്ചുപൊഴിയുന്ന കാടകം.കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.ശിഖരങ്ങളിൽ തൂങ്ങുന്നകൂടുകളിൽ അടയിരിക്കുന്നസ്വർണമത്സ്യങ്ങൾ,ചതുരാകൃതിയാർന്ന പാറകൾ.പാറകളുടെ മാറുപിളർന്ന്മേലോട്ട് കുതിക്കുന്നജലധാരകൾ.അദൃശ്യമായ മുരൾച്ചകൾ,ചിലപ്പുകൾ, ചിറകടികൾ…കാഴ്ച്ചകളുടെ മടുപ്പിക്കുന്നആവർത്തനങ്ങൾ!എന്തുകൊണ്ടാണെന്നറിയില്ല,ഏകാന്തത ഒരു ഭാരമാണെന്നേഅന്നേരം പറയാൻ തോന്നൂ…ചിന്തകളും, തത്വചിന്തകളുംക്രമംതെറ്റി കലമ്പാൻതുടങ്ങുമ്പോൾ തിരികെ…കാടിറങ്ങുമ്പോൾകടന്നൽക്കൂട്ടിൽ നിന്നുംപറന്നിറങ്ങിയൊരുസർപ്പമെന്നെ ദംശിക്കുന്നു!എന്തുകൊണ്ടാണെന്നറിയില്ല,വഴിമറന്നുപോകുന്ന യാത്രകളിൽമരണമെന്നതൊരുമിഥ്യാധാരണയാണെന്നേഅന്നേരം പറയാൻ…

വില്ക്കാനുണ്ട് കടൽ

രചന : പട്ടം ശ്രീദേവിനായർ✍ കന്യാകുമാരിയില്‍ പോയപ്പോള്‍ അവിടെ കണ്ട,കടല്‍ ഞാന്‍ മോഷ്ടിച്ചു കൊണ്ടുപോന്നു.കടല്‍ എവിടെ സൂക്ഷിക്കും?ഒരു കൂട്ടുകാരി ചോദിച്ചു?എന്തു തരം കടലാണിത്?സങ്കടത്തിന്റെ, പകയുടെ,രതിയുടെ?ഞാന്‍ പറഞ്ഞു എന്റെ കടല്‍,ഞാനെന്ന പെണ്ണിന്റെ കടല്‍.!പെണ്ണിനെ വീട്ടിനുള്ളില്‍ സൂക്ഷിക്കാനൊക്കുമോ?അവള്‍ വീണ്ടും ചോദിക്കുകയാണ്.വീട്ടിലെ പെണ്ണ്‌ ഭാഗികമാണ്‌,മുഴുവന്‍ പെണ്ണ്‌…

ഫന്റാ…ദ റിയൽ ടേസ്റ്റ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തിയിട്ട് രണ്ടു ദിവസമായി.ഉറക്കം തന്നെയായിരുന്നു.പകൽ രാത്രി തമ്മിലുള്ള വ്യത്യാസം ഒന്ന് ശരിയായി വരുന്നതേ ഉള്ളൂ.മകൻ വരാൻ സമയമായി. രാവിലെ പോയാൽ വൈകുന്നേരമേ വരൂ. പുറത്തു വിശാലമായ പുൽമേടുകൾ..ഇടയിലൂടെ വീടുകളിലേക്കുള്ള റോഡുകളും…

മരണത്തിന് ഒരു പട്ടികയുണ്ട്.

രചന : ജോർജ് കക്കാട്ട്✍ പേരുകൾ അവിടെയുണ്ട്അത് അവർ ക്രമേണ വീണ്ടെടുക്കുന്നു.അവരുടെ ചിത്രങ്ങളിൽ അവർ പോയവരെ ഉപേക്ഷിക്കുന്നുവീണ്ടും ലോകം ചുറ്റി പറക്കുകഇന്റർനെറ്റിൽ,കുറച്ച് ഇംപ്രഷനുകൾ ഇടാൻ.മരണത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്നിരന്തരമായ സമ്മർദ്ദത്തിൽ, മൾട്ടിടാസ്കിംഗിൽ,എല്ലായിടത്തും ഒരേ സമയം.എല്ലാ ദിവസവും അവർ ലിസ്റ്റ് നോക്കുന്നുഅവർക്ക് ആരെയെങ്കിലും…