രചന : ബിനു. ആർ ✍ സ്വന്തബന്ധങ്ങളെ തിരയുന്നുനന്മകളെല്ലാം വറ്റിയകാലംപണത്തിന്മേലെ പരുന്തുംഒരിക്കലും പറക്കില്ലെന്നുക്രൂരചിന്തയിൽ കുടുങ്ങിയവർ,മദോന്മത്തതയിൽനടനമാടിയവർഅണുകുടുംബം പോറ്റുന്നവർ,നന്മകളെല്ലാം തറവാടിൻമോന്തായത്തിൽകൂശ്മാണ് ണ്ടം പോൽകെട്ടിത്തൂക്കിയിട്ടിട്ടുവന്നവർ,ഞാൻ എന്റേതെന്നതീട്ടൂരങ്ങൾ മടിയിൽതിരുകിനടക്കുന്നവർ,അമ്മയുയ്ക്കും അച്ഛനുംസഹോദരർക്കുംകഞ്ഞികുടിക്കാൻ പോലുംവകയില്ലെങ്കിലുംകറുത്തതുണിയാൽമുഖംമുറുക്കിക്കെട്ടിസ്വന്തബന്ധങ്ങളെകാണാതെ കേൾക്കാതെസ്വയം മറന്നവർ,കാലം മാറി കോലംതുള്ളുന്നന്നേരംതൻ മക്കളാൽ വൃദ്ധസദനംതിരുപ്പിടിപ്പിക്കുന്നതറിയവേ,കണ്ണീർതൂക്കിയിട്ടെന്തുകാര്യം!