Month: May 2023

ഭാര്യയും കാമുകിയും

രചന : ജിസ ജോസ്✍ ഭാര്യ മരിച്ച ദിവസംപുലർച്ചെഅവൾ വിളിച്ചു.എപ്പോഴാണെത്തുക?രാവിലെയെന്നയാൾഅലക്ഷ്യനായി.അതിനുമുന്നേമുഖം കഴുകിഇസ്തിരിയിടാത്തകുപ്പായമിടൂ .ഷേവു ചെയ്യരുത്പിന്നാമ്പുറത്തുകട്ടൻ കാപ്പിയനത്തുന്നുണ്ടാവുംഒരു കപ്പു കാപ്പിവാങ്ങിക്കുടിച്ച്ഉമ്മറത്തു പോയിമരിച്ചവളെത്തുന്നതുകാത്തിരിക്കൂ.അവളോർമ്മിപ്പിച്ചു.എനിക്കു കട്ടനിഷ്ടമില്ലെന്നുംമരണവീട്ടിൽപാൽക്കാപ്പിക്ക്അയിത്തമെന്തിനെന്നുംഅയാൾ ക്ഷുഭിതനായി.ഇന്നൊരു ദിവസത്തേക്ക്..അവൾ യാചിച്ചപ്പോൾഅയാൾ നിശ്ശബ്ദനായി.“സങ്കടമുണ്ടോ? “അവൾ ചോദിച്ചു.അറിയില്ലെന്നയാൾ പതറി.ഇന്നൊരു ദിവസംകരയാതിരിക്കരുത്,ആളുകൾ ശ്രദ്ധിക്കുമെന്നവൾഓർമ്മിപ്പിച്ചു .കരച്ചിൽ വരാതെങ്ങനെയെന്ന്അയാളമ്പരന്നു.പഴയതെന്തെങ്കിലുമോർമ്മിക്കൂവേനലിലെ കിണറു പോലെ,വാക്കും നോക്കും…

💧വമ്പെഴും വാഗ്ദാനത്തിൻ കൊമ്പുകളൊടിയുമ്പോൾ💧

രചന : കൃഷ്ണമോഹൻ കെ പി ✍ വശ്യസുന്ദരമാകും വിശ്വത്തെ ദർശിക്കാനായ്വിശ്വനാഥൻ തന്ന അക്ഷികൾ തുറന്നപ്പോൾവിസ്തൃത മഹോന്നത വിണ്ണിൻ്റെ പെണ്ണാകുന്നവിസ്മയ ധരതന്നിൽ വിതുമ്പലുയരുന്നൂവിസ്തരിച്ചോതീടിന നന്മകൾ ചെറുതായീവിസ്മരിക്കേണ്ടുന്നതാം തിന്മകൾ വലുതായീവനവാസികളായ മൃഗ സോദരർ മെല്ലേവെറുതേയൊന്നുണർത്തുവാൻ നാട്ടിലേക്കിറങ്ങുന്നൂവനത്തിൽ വസിക്കുന്ന ജനസഞ്ചയത്തിനെവടം കെട്ടി വലിച്ചൊരുമൂലയിലാക്കീടുന്നൂവലിയവർ ഭരണത്തെ…

ശ്വാസനിശ്വാസങ്ങൾക്കിടയിൽ

രചന : ഒ കെ.ശൈലജ ടീച്ചർ ✍ പുള്ളിക്കുടയും പുത്തനുടുപ്പുമായി പുത്തനുണർവ്വോടെ സ്ക്കൂളിലേക്കു പോകുന്ന മക്കൾക്കൊപ്പം പുതുമഴയും പൊട്ടിച്ചിതറിക്കൊണ്ടെത്തിയപ്പോൾ തന്റെ വീടിന്റെ മുൻ വശത്ത് ചാരുക കസേരയിലിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു രവീന്ദ്രൻ മാഷ്.”മാഷേ കുളിക്കുന്നില്ലേ ? ചായ മേശപ്പുറത്ത് വെച്ചിട്ടുണ്ടേ.…

അവാർഡ്

രചന : ഡോ, ബി, ഉഷാകുമാരി ✍ ചുറ്റിലും അവാർഡുകൾ ചിറകിട്ടടിക്കുന്നു !കർത്തവ്യ വിമൂഢയായ് ഞാൻ ചടഞ്ഞിരിക്കുന്നു,, !ചട്ടിയുംകലവുമായ് തട്ടിമുട്ടുമ്പോൾ, കഷ്ടം !എന്നിലെ കവിതയോ ദൂരത്ത് മറയുന്നു,, !ഒക്കെയും നളപാകമെന്നു ചൊല്ലുന്നൂ കാന്തൻ,,ബുദ്ധിമുട്ടുകൾ ഞാനുമപ്പൊഴേ മറക്കുന്നു, !പാടുവാനില്ലാനേരം, തൊണ്ടയിൽ നിരന്തരംപാട്ടുകൾ ഭൃംഗങ്ങൾ…

താമരപ്പെണ്ണ്

രചന : ഹരികുമാർ കെ പി✍ താമരപ്പൊയ്കയിൽ താരാട്ടു പാടുന്നതാരിളംതെന്നലേ ചൊല്ലുമോ നീപുലരിതൻ പൂഞ്ചേല ചുറ്റിയ പ്രകൃതിയിൽപ്രണയം മൊഴിഞ്ഞുവോ സൂര്യനോടായ്നിൻ ചേല് കണ്ടെന്റെ മാനസം പുൽകുന്നമധുരമാം ഗതികളിൻ സ്വരഗീതികൾപൂമഞ്ചമായി നീ കാത്തിരിക്കുന്നുവോവിടരുന്ന ചിരിയിൽ മധുവുമായിമോഹം വിടരുന്ന സ്വപ്നവുമായി നീകണ്ണുനീർ പൊയ്കയും കഥകളുമായ്വരുമെന്ന്…

ഇയാൾക്ക് ഭ്രാന്തായോ.

രചന : രമേഷ് ബാബു✍ ഇയാൾക്ക് ഭ്രാന്തായോ..ആളുകൾ അദ്ദേഹത്തിന് ചുറ്റിനും വട്ടം കൂടി..വരൂ എല്ലാവരും വരൂ..മധുരം കഴിക്കൂ..ഞാനിന്ന് ഏറെ സന്തോഷവാനാണ്..അയാൾ ഓരോരുത്തരേയും വിളിച്ച് വരുത്തി ലഡു വിതരണം ചെയ്യുകയാണ്..ഇതാ ഇത് വീട്ടിൽ കൊണ്ട് പോയി മക്കൾക്ക് നൽകൂ..ഞാൻ തന്നതാണെന്ന് പറയണേ..ഇങ്ങനെ ആ…

അമ്മ പൂത്ത ഗന്ധം

രചന : അൻസാരി ബഷീർ✍ നേര് ചുരന്നമ്മിഞ്ഞപ്പാലതി –ലൂടൊഴുകുന്ന മഹാഗന്ധം!വേര് വലിച്ചു കുടിച്ചു തളിർത്തതി-ലൂടെഴുതുകയാണെൻ ജന്മം !നൂറുമണങ്ങൾ കവിഞ്ഞു കലങ്ങിയഘ്രാണനദിക്കരയകലത്തായ്പ്രാണനുണർന്ന സഹസ്രദളപ്പൂ-വിൽനിന്നൂർന്ന മഹാഗന്ധം!എന്നമ്മയുലഞ്ഞ മഹാഗന്ധം, ഒരുനന്മ പകർന്ന മഹാഗന്ധം, നറു-വെൺമ പുരണ്ട മഹാഗന്ധം, ഉയി-രുണ്മ പുണർന്ന മഹാഗന്ധം!നിന്നു വിശപ്പെരിയുന്നൊരു നേർവഴി-തന്നിലിരുട്ട് കനത്താലുംഅങ്ങു…

വിരൂപൻ

രചന : സുമോദ് പരുമല ✍ കുളിച്ച് വൃത്തിയായിവെളുവെളുത്ത മുണ്ടുംഅലക്കിത്തേച്ച ജൂബയുമിട്ട്മുടി ചീകിയൊതുക്കുവാൻനിലക്കണ്ണാടിയ്ക്ക് മുമ്പിൽനിൽക്കുമ്പോഴാണ്കാക്കത്തൂവൽപോലെകറുകറുത്തതൊലിയുംപൊന്തിത്തെറിച്ചുനിൽക്കുന്നപല്ലുകളുമായികണ്ണാടി ചോദിച്ചത് ..”എള്ളുണങ്ങന്നത് എണ്ണയ്ക്കാണ് .ഇതെന്തിന് …? “പെട്ടെന്നയാൾസ്വന്തം ,അച്ഛനെയൊർത്തുപോയി .ആവിതട്ടിയ കണ്ണുകളോടെഅറിയാതെ മനസ്സു പറഞ്ഞു …” എന്റച്ചോ … അത് വല്ലാത്തൊരു വികൃതിയായ്പ്പോയി … “തലമുടി…

പാഴ്ക്കിനാവ്

രചന : ജിനി വിനോദ് ✍ ആരോരുമറിയാതെമനസ്സകക്കോണിലായ്ഒരായിരംകിനാവുകൾഒളിപ്പിച്ചുവച്ചുനിറങ്ങളൊക്കെയുംചേർത്തു വരച്ചൊരുസുന്ദര രൂപമായതുള്ളിൽതെളിഞ്ഞു നിന്നുസങ്കല്പ സൗഗന്ധികത്തിലെതളിരുകളനുദിനംഅഴകോടെ മൊട്ടിട്ടു വന്നുപൊൻമണി ചെപ്പിലെമുത്തുപോലതുള്ളംനിറഞ്ഞു തുളുമ്പി നിൽക്കേസ്വപ്നങ്ങൾക്കൊക്കെയുംഅല്പായുസ്സാണെ ന്ന്കാലം പതുക്കെ പറഞ്ഞു തന്നുനിനയ്ക്കാത്ത നേരത്ത്പെയ്യ്‌തൊരു പെരുമഴഇളംകതിർത്തണ്ടിന്റെനെഞ്ചകം കീറിമുറിച്ചപോലെമോഹങ്ങളൊക്കെയുംപാഴ്ക്കിനാവായിട്ട്നോവുകൾ തന്നെങ്ങോമറഞ്ഞു പോയി🖤

നിര്യാതയായി

ഇലന്തൂർ തിരുവാതിലിൽ ശ്രീമതിഅന്നമ്മജജാർജ് ന്യൂ യോർക്കിൽ നിര്യാതയായി. മക്കൾ മേരി ജോർജ് (India),ഗ്രേസി തോമസ് , ലിസി ഫിലിപ്പ്, ആലീസ് തോമസ് ജിജി ടോം (എല്ലാവരും USA ) മരുമക്കൾ : പരേതനായ ജോർജ് , മത്തായി ജതാമസ്, ഫിലിപ്പോസ് ഫിലിപ്പ്…